Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വസന്തത്തിലെ വിരുന്നുകാർ
അനുഭവം അറിവുകൾ യാത്ര

വസന്തത്തിലെ വിരുന്നുകാർ

By Joyce VargheseMay 1, 2024Updated:May 4, 202418 Comments3 Mins Read205 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ വർഷം കാനഡയിൽ ശൈത്യക്കാലം വളരെ കനിവുള്ളതായിരുന്നു.
Mild winter എന്നു വിശേഷിപ്പിക്കാം. എന്നു കരുതി ഞങ്ങൾക്കു തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും പല അവസ്ഥാന്തരങ്ങളും ഉണ്ട്. ആദ്യത്തെ തണുപ്പ് ഒരു ജാക്കറ്റിൽ ഒക്കെ പിടിച്ചു നിൽക്കുന്ന ചെറിയ തണുപ്പ്. കുറച്ചു കൂടി കടുപ്പം കൂടിയത്, ജാക്കറ്റ് തൊപ്പി, കയ്യുറ, ഷാൾ ഇതൊക്കെ ധരിച്ചാലും വിറയ്ക്കുന്ന ഇടത്തരം തണുപ്പ്. വീണ്ടും ടെമ്പറേച്ചർ താഴ്ന്ന് മൈനസ് മുപ്പത്തഞ്ചു് എത്തുമ്പോൾ വിരൽത്തുമ്പു മരവിച്ച് നാസികാഗ്രാം ചുമപ്പിയ്ക്കുന്ന അസ്ഥി തുളയ്ക്കുന്ന ഉറയുന്ന തണുപ്പ്. ചുറ്റിയടിക്കുന്ന ശീതക്കാറ്റിൽ നിന്നു വിറയ്ക്കുന്ന ഇലകൊഴിഞ്ഞ ശിഖിരങ്ങളും റോഡിനിരുപ്പുറവും കോരിക്കൂട്ടിയിരിക്കുന്ന മഞ്ഞുക്കൂമ്പാരവും കാഴ്ചകളിൽ വരെ കുളിരു നിറയ്ക്കും. ഈ വർഷം ഈ മൂന്നാമത്തെ കിടിലൻ തണുപ്പ് വന്നില്ല എന്നു മാത്രം. ശൈത്യം ഒന്നു തൊട്ടു തലോടി കടന്നുപ്പോയി.

ഈ കാലം കടന്നുപോയാൽ കാനഡയിൽ വസന്തം വിരിയും. തളിർത്ത ഇലകളും പൂക്കളും കിളികളും ഈ പ്രദേശം മനോഹരമാക്കും. പുൽത്തകിടികളിൽ നിന്നും മഞ്ഞുരുകിയിറങ്ങി പച്ചപ്പുൽനാമ്പുകൾക്കു മുളപ്പൊട്ടും. മരങ്ങളിൽ തളിരിലകൾ പച്ചപ്പ് നിറച്ച് കണ്ണിനു കുളിരാകും.

തണുപ്പു പേടിച്ചു നാടുവിട്ട ദേശാടനക്കിളികൾ തിരിച്ചെത്തും. പാടിയും കൂകിയും അവരുടെ സാന്നിധ്യമറിയിക്കും.


കനേഡിയൻ geese, spring season ആകുമ്പോൾ കാനഡയിൽ തിരിച്ചു പറന്നെത്തും. നീണ്ടു വളഞ്ഞ അരയന്ന കഴുത്തുമായി കുറുകി നടക്കുന്ന ഇവയ്ക്കു കരയിൽ നടക്കാനും ആകാശത്തു പറക്കാനും വെള്ളത്തിൽ നീന്താനും കഴിയും. ഈ ‘വാത്ത’ പക്ഷികൾ 1500-ഓളം കിലോമീറ്ററുകൾ പറക്കുന്ന ദേശാടന പക്ഷികളാണ്.

മരങ്ങളിൽ ആദ്യം പൂവിടുന്നത് ചെറി ബ്ലോസമാണ് (cherry blossom ). ഏപ്രിൽ മാസത്തിലാണ് ഈ പൂക്കൾ വിരിയുന്നത്. ഈ മരങ്ങൾക്കു ചെറിപ്പഴങ്ങളായി ഒരു ബന്ധവുമില്ല. ഒരു ജാപ്പാനീസ് ഓഫീഷ്യൽ കാനഡയ്ക്കു സമ്മാനിച്ചതാണ്, Sakura എന്ന അപരനാമമുള്ള ഈ പൂമരതൈകൾ. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം നൽകിയ പേരാണിത്.

നമ്മുടെ നാട്ടിലെ പൂത്തുലയുന്ന കണിക്കൊന്നപ്പൂക്കളോടു ഇവയ്ക്കു സാമ്യമുണ്ട്. ഒരു മരം മുഴുവനായും പൂക്കൾ നിറയുമ്പോൾ കാണാനെന്തു ഭംഗിയായിരിക്കും. കേവലം രണ്ടാഴ്ചയാണ് ഇതു മുഴുവനായും വിരിഞ്ഞു നിൽക്കുന്നത്. പല നിറങ്ങളിലും വലുപ്പത്തിലുമുള്ള പൂക്കളുണ്ട്. Toronto യിൽ ഈ മരങ്ങൾ മാത്രമുള്ള ഹൈ പാർക്കിൽ മൂന്നു ആഴ്ചകളോളം ഈ പൂക്കൾ കാണാൻ സന്ദർശകരുടെ വലിയ തിരിക്കാണ്. ഇല കാണാനില്ലാത്ത വിധത്തിൽ പൂ ചൂടി നിൽക്കുന്നുവെന്ന പ്രത്യേകതയാണ് ഇതിനെ ആകർഷകമാക്കുന്നത്. ഇതുപ്പോലെ പുഷ്പ്പിക്കുന്ന മറ്റു മരങ്ങളുമുണ്ട്.

ഏപ്രിൽ മധ്യത്തിൽ തന്നെ Tulip പൂക്കൾ വിരിയാൻ തുടങ്ങും. Lily familyയിൽ പെടുന്ന ഈ ചെടിയുടെ കിഴങ്ങുകൾ (bulb) മണ്ണിൽ പുതഞ്ഞുകിടക്കും. തീവ്രമായ ശൈത്യകാലവും അതിജീവിച്ച് spring Season ന്റെ തുടക്കത്തിൽ തന്നെ മുളപ്പൊട്ടി ഇലകൾ വിരിച്ച് വളരെ വേഗത്തിൽ പൂക്കൾ വിരിയും. വെള്ള, മഞ്ഞ, ചുവപ്പ്, റോസ്, പർപ്പിൾ തുടങ്ങി ഒട്ടനവധി നിറങ്ങളിൽ, മനോഹരമായ വലിയ പൂക്കൾ ഈ ചെടികളിൽ വിരിയും. ടർബൻ എന്നർത്ഥമുള്ള പേർഷ്യൻ വാക്കിൽ നിന്നാണ് ഈ പേരു വന്നതെന്ന് പറയപ്പെടുന്നു. പത്താം നൂറ്റാണ്ടുമുതൽ പേർഷ്യയിൽ ഈ ചെടികൾ വളർത്തിയിരുന്നു. പിന്നീട് ഈ പൂക്കൾ, ഓട്ടമാൻ (ottoman) സാമ്രാജ്യത്തിന്റെ symbol ആയി മാറി. ഇപ്പോൾ ഹോളണ്ട് വാണിജ്യാടിസ്ഥാനത്തിൽ പൂ കൃഷി നടത്തുന്നതിൽ ഒന്നാം സ്ഥാനത്താണ്.


കാനഡയിൽ പലയിടത്തും വലിയ Tulip ഗാർഡനുകളുണ്ട്. കാനഡയുടെ തലസ്ഥാനമായ ഓട്ടവയിലെ (Ottawa ) കമ്മീഷണർ പാർക്കിൽ, മേയ് ആദ്യം നടത്തുന്ന Tulip Festival പ്രസിദ്ധമാണ്. ആകർഷകമായ നിറങ്ങളിൽ വിടർന്നു Tulip പൂക്കൾ, വസന്തം, ദാ ഞാനെത്തിയെന്ന് വിളിച്ചുപറയും.

വടക്കെ അമേരിക്കയിൽ വളരെ സാധാരണമായി കണ്ടുവരുന്ന പക്ഷിയാണ് Robin. ഈ പക്ഷികൾക്കു പുറത്തു ചാരനിറം കലർന്ന കറുപ്പും നെഞ്ചിൽ ഇളം ഓറഞ്ച് നിറത്തിലുള്ള തൂവലുകളുമാണ്. മുറ്റത്തെ പുൽത്തകിടിയിൽ കൊത്തിപ്പെറുക്കുന്ന ഈ ചെറിയ പക്ഷികളെ നോക്കിയിരിക്കലും ഇതിന്റെ ചിലപ്പു കേൾക്കലും എന്റെ വിനോദമാണ്. ബെറി പഴങ്ങളും ചെറിയ കീടങ്ങളും പ്രാണികളും മണ്ണിരകളും ഇവയുടെ ഇഷ്ടഭക്ഷണമാണ്.

മുററത്തെ ലോണിലേയ്ക്കു (lawn) ഇറക്കിപ്പണിയുന്ന മരപ്പാളികൾ പാകിയ തുറസ്സായ ഇരിപ്പടം മിക്ക വീടുകളിലുമുണ്ട്. ഇതിനെ ഡെക് എന്നു പറയും. ഞങ്ങളുടെ വീടിന്റെ രണ്ടു നിലകൾക്കിടയിലെ ഡെക്കിനു കുറകെയുള്ള മരത്തൂണിൽ ഇപ്രാവശ്യം ഒരു റോബിൻ കിളി കൂടുക്കൂട്ടി. ഉണങ്ങിയ പുല്ലും ചെറിയ നാരുകളും ചുള്ളികളും ചേർത്തു പണിതൊരു വൃത്താകൃതിയിലൊരു കൂടു്. ഇത്രയും കൃത്യതയോടെ പണി തീർക്കുന്ന ചെറുകിളിയുടെ ആർക്കിടെക്റ്റ് വൈഭവം അത്ഭുതപ്പെടുത്തുന്നു. തണുപ്പുക്കാലത്ത് റോബിൻ പക്ഷികൾ മെക്സികോ മുതലായ തെക്കൻ രാജ്യങ്ങളിലേയ്ക്കു ചൂടു തേടി പറന്നുപോകും ദേശാടനക്കിളികളുടെ മൈലുകൾ താണ്ടിയുള്ള യാത്രയും അതെ പാതയിലൂടെയുള്ള തിരിച്ചു വരവും പ്രപഞ്ചത്തിലെ അനേകം വിസ്മയങ്ങളിൽ ഒന്നാണ്. മനുഷ്യൻ, നീ എത്ര നിസ്സാരനാണെന്ന് ഓർമ്മിപ്പിക്കുന്നു, പന്ത്രണ്ടു വർഷം മാത്രം ആയുർദൈർഘ്യമുള്ള ഈ ചെറുകിളി.

ഈ കിളിക്കൂട്ടിൽ, നാലു മുട്ടകൾ കണ്ടു. നീല നിറമുള്ള നാലു മുട്ടകൾ !
Cyan blue നിറത്തിലുള്ള മുട്ടകൾ കാണാൻ കിളികളേക്കാൾ ഭംഗിയുണ്ട്. രണ്ടാഴ്ചയാണ് മുട്ട വിരിയാനെടുക്കുന്ന സമയമത്രെ.

ആ കൂടിനു ചുറ്റും സദാ പറന്നു നടക്കുന്ന അമ്മക്കിളി. ഞാൻ ആ കൂടിനു അടുത്തു പോകുമ്പോൾ ചിലച്ചു പറന്നടുക്കുന്ന അമ്മക്കിളി. ലോകത്തിൽ എവിടെയും ഏതു ജീവിയായാലും അമ്മമനസ്സിന്റെ കരുതലും ആർദ്രതയും ഒന്നുതന്നെ.
ഞാനും ആ അമ്മക്കിളിയോടൊപ്പം, നീലമുട്ടത്തോടു പൊട്ടിച്ചിറങ്ങി വന്നു മെല്ലെ ചിലയ്ക്കുന്ന കുഞ്ഞുക്കിളികളെ കാണാൻ കാത്തിരിക്കുന്നു.
ഈ വസന്തത്തിലെ എന്റെ വിരുന്നുകാർ!

Post Views: 39
9
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

18 Comments

  1. മിനി സുന്ദരേശൻ on July 16, 2025 8:16 PM

    ചിത്രങ്ങളോടു കൂടിയ കാനഡ വിവരണം അതിമനോഹരം…… നീല മുട്ടകൾ കാണാനെത്ര ചേല്……❤️👍

    Reply
    • Joyce on July 17, 2025 3:52 AM

      Thank you Mini. ചിത്രങ്ങൾ ആസ്വദിച്ചു എന്നറിയുന്നതിൽ സന്തോഷം.😍

      Reply
  2. Shreeja R on July 16, 2025 4:08 PM

    മനോഹരമായ വിവരണം 👌

    Reply
    • Joyce on July 17, 2025 3:53 AM

      Thank you, Sreeja.
      🙏❤

      Reply
  3. Nishiba M on July 16, 2025 12:14 PM

    മനോഹരം. ഹൃദ്യമായ അവതരണം.

    Reply
    • Joyce on July 17, 2025 3:54 AM

      Nishiba, thanks dear.
      🙏❤

      Reply
  4. Manju Vishnu on July 16, 2025 10:13 AM

    Nalla rasamaanu canadayile viseshangal vaayikan…othiri ishtam.❤️

    Reply
    • Joyce on July 17, 2025 3:54 AM

      Manju,😍🙏

      Reply
  5. Shybi Shaju on May 21, 2024 2:01 AM

    അമ്പോ…..👌👌❤️❤️❤️❤️

    Reply
    • Joyce on July 17, 2025 3:55 AM

      🙏❤😍

      Reply
  6. Sunandha Mahesh on May 2, 2024 10:34 AM

    വസന്തത്തിന്റെ അതേ മനോഹാരിത joyce ടെ എഴുത്തിലുമുണ്ട്.

    ശരിയാണ് ദേശാടന കിളികൾ എന്നും ഒരു അത്ഭുതമാണ്.
    ആറാം ഇന്ദ്രിയമുള്ള മനുഷ്യൻ അവർക്ക് മുന്നിൽ തല കുനിക്കണം.
    അത് പോലെ എത്ര എത്ര പ്രപഞ്ച അത്ഭുതങ്ങൾ 😍.
    Joyce യുടെ എഴുത്തിലൂടെ കാനഡയിലെ വസന്തകാലം കാണാൻ കഴിഞ്ഞു.

    Reply
    • Joyce Varghese on May 3, 2024 2:03 AM

      Thanks for reading and comment.

      Reply
      • Nafs nafs on May 4, 2024 6:12 PM

        കാനഡ കൊതിപ്പിക്കുന്നു. റോബിൻ കിളികളെക്കുറിച്ച് വായിച്ചപ്പോൾ ഹൈസ്കൂളിൽ റോബിൻ കിളികളെക്കുറിച്ച് ഒരു poem പഠിച്ചത് ഓർമ്മ വന്നു. കാനഡയിലെ വസന്തകാലം ഓർമ്മകളുടെ വസന്തകാലത്തേക്ക് കൊണ്ടു പോയി. ലവ് യൂ ഡിയർ. 👌👌👌👌😘😘😘😘

        Reply
        • Joyce on July 17, 2025 3:56 AM

          Nafs, ഒത്തിരി നന്ദി, ഇഷ്ടം.
          😍😍😍

          Reply
  7. Suma Jayamohan on May 2, 2024 9:55 AM

    September ൽ കാനഡയിലേക്കു ഒരു Short Visit നു വിമാനം കയറാൻ കാത്തിരിക്കുന്ന എനിക്ക് കാനഡയേക്കുറിച്ചുള്ള എന്തും വായിക്കുന്നത് സുഖകരമാണ്.
    വായിച്ചതു മനോഹരം ഇനിയും വായിക്കാനിരിക്കുന്നത് അതി
    മനോഹരമായിരിക്കട്ടെ❤️🌹

    Reply
    • Silvy on May 2, 2024 4:22 PM

      മുട്ട കണ്ടില്ലായിരുന്നെങ്കിൽ നമ്മുടെ മൈനയാണ് അതെന്ന് ഞാൻ കരുതിയേനെ. Enjoy the season dear. കൊതിപ്പിക്കുന്ന എഴുത്ത് ജോയ്സ് 😘😘

      Reply
      • Joyce Varghese on May 3, 2024 2:07 AM

        Thank you Silvy 🙏😍

        Reply
    • Joyce Varghese on May 3, 2024 2:06 AM

      സെപ്റ്റംബർ fall season ആകും. പൂക്കൾ ഒക്കെ കഴിഞ്ഞു ചെറിയ തണുത്ത കാറ്റ് തുടങ്ങും. പറ്റുമെങ്കിൽ യാത്ര കുറച്ചു കൂടി നേരത്തെയാക്കൂ.
      😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.