Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വയം കണ്ടെത്താൻ ചില കാണാതാകലുകൾ വേണ്ടി വരും…
ജീവിതം ബന്ധങ്ങൾ വിവാഹം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്ത്രീ

സ്വയം കണ്ടെത്താൻ ചില കാണാതാകലുകൾ വേണ്ടി വരും…

By Pavithra UnniMay 2, 2024Updated:May 7, 20245 Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്വയം കണ്ടെത്താൻ ചില കാണാതാകലുകൾ വേണ്ടി വരും…

Spoiler Alert: Laapataa Ladies (Netflix)

നിങ്ങളെ എപ്പോഴെങ്കിലും കാണാതെ പോയിട്ടുണ്ടോ? വഴി തെറ്റുകയോ തെറ്റായ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയോ ഒന്നുമല്ല. നിങ്ങളെ തന്നെ കാണാതെ പോയിട്ടുണ്ടോ എന്നാണ് ചോദ്യം. ഞാൻ ആരാണ്, എന്താണ് എന്റെ ലക്‌ഷ്യം എന്നൊക്കെ അറിയാതെ ഐഡൻറിറ്റി ക്രൈസിസിൽകൂടി കടന്നു പോകാത്തവർ ചുരുക്കമാണ്. എന്നാൽ ജീവിതം തന്നെ കാണാതെ പോയ സ്ത്രീകളെക്കുറിച്ച് ഓർത്തു നോക്കൂ. അത്തരം രണ്ട് പെണ്ണുങ്ങളുടെ സ്വയം കണ്ടെത്തലിന്റെ കഥയാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ‘Laapataa Ladies’

പെണ്ണുങ്ങൾ എന്താ സിനിമയിൽ തിളങ്ങാത്തത്(അഭിനയം ഒഴിച്ചുള്ള),സ്ത്രീകൾക്ക് ബുദ്ധിയില്ല,ഭാവനയില്ല(എഴുത്തുകാരികൾക്ക് ഈ കാര്യം പെട്ടെന്ന് കത്തും) ഡ്രൈവിംഗ് മോശമാണ്, പെണ്ണുങ്ങൾ എന്താ കണ്ടുപിടിത്തങ്ങൾ നടത്താതെ ഇരുന്നത്, ഈ ലോകം തന്നെ ആണുങ്ങൾ നിർമ്മിച്ചതാ, എന്നിട്ട് വന്ന് ഇക്വാലിറ്റി ചോദിക്കുന്നത് ശരിയാണോ എന്നൊക്കെ ബ്ലാ ബ്ലാ അടിക്കുന്ന ആളുകളെ കണ്ടിട്ടുണ്ടോ? പുതുയുഗക്കാരുടെ ഇൻസ്റ്റഗ്രാമത്തിലും വസന്തങ്ങളുടെ ഫേസ്ബുക്കിലുമൊക്കെ ഇത്തരം അഭിപ്രായങ്ങൾ കാണാറുണ്ട്. നിങ്ങൾക്കും ഇത്തരം ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഈ സിനിമ തീർച്ചയായും കാണുക. അവസരങ്ങൾ തന്നെ തടഞ്ഞുവച്ചു അടുക്കളപ്പുറത്ത് ഇരുത്തിയാൽ, മുഖം മറച്ചു, മുടി മറച്ചു അസ്തിത്വം തന്നെ ഇല്ലാതാക്കിയാൽ, പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ അതൊരു അവസരമായി മാറ്റുന്ന തികച്ചും അരക്ഷിതമായ പെണ്ണുങ്ങളുടെ പൊതുജീവിതം ഉണ്ടാക്കി വച്ചിട്ടാണ്  ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് എന്നോർക്കണം. 

‘കാണാതായ പെണ്ണുങ്ങൾ’ എല്ലാരും കാണേണ്ട ഒരു സിനിമയാണ്. സിനിമ അവസാനിക്കുമ്പോൾ അത് ‘വിലാസം ഉണ്ടാക്കിയ പെണ്ണുങ്ങൾ’ എന്നായി മാറും. ഈയിടയ്ക്ക് ഒരു പരസ്യം കണ്ടത് ഓർക്കുന്നു. വീടിന്റെ മുന്നിൽ ആണിന്റെ പേര് മാത്രം എഴുതി വയ്ക്കുന്ന രീതിയെ ചോദ്യം ചെയ്യുന്ന ഒരു പരസ്യം. അതെന്തേ പെണ്ണുങ്ങൾക്ക് വിലാസം വേണ്ടേ? ആരുടെയൊക്കെയോ D/o, W/o, ℅  ൽ അല്ലെ ഇപ്പോഴും വീടുകളിലെ പെണ്ണുങ്ങളുടെ വിലാസം?

ഫെമിനിസത്തിന്റെ പല അടരുകൾ സിനിമയിൽ രസകരമായി ഇണക്കിച്ചേർത്തിട്ടുണ്ട്. സ്വന്തമായി സമ്പാദിച്ച പണം സാരി തുമ്പിൽ കെട്ടി വയ്ക്കുന്ന ‘ഫൂൽ കുമാരി’ യുടെ സന്തോഷം ആയും(financial freedom), തനിക്ക് മാത്രം ഇഷ്ടമുള്ള താമരവളയം കൊണ്ടുള്ള കറി വർഷങ്ങൾക്ക് ശേഷം വീണ്ടും തയാറാക്കുന്ന ദീപക്കിന്റെ അമ്മയായും(she can have a choice of her own), തന്റെ അച്ഛൻ നൽകിയ സ്വർണം(ownership of assets/equal right of inheritance) ഭർത്താവിനുള്ളത് അല്ലെന്നും തന്റെ ആവശ്യങ്ങൾക്ക് ഉള്ളതാണെന്നും അത് വിറ്റിട്ടായാലും പഠിക്കാൻ പോകുമെന്ന്  സംശയമേതുമില്ലാതെ പറയുന്ന ‘പുഷ്പ ഏലിയാസ് ജയ’ ആയാലും, ഒറ്റയ്ക്ക് ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തിയാൽ പിന്നെ ആർക്കും നമ്മളെ തടുക്കാൻ ആവില്ലെന്ന് ഒരു രാജ്ഞിയെപ്പോലെ സിംഹാസനത്തിൽ ഇരുന്ന് പറയുന്ന മഞ്ജു മാ ആയാലും(women are already complete and indpendent human beings) പെണ്ണുങ്ങൾക്ക് നാത്തൂനും അമ്മായിയമ്മയും മരുമകളും ഒക്കെ ആകാൻ പറ്റുന്നത് പോലെ കൂട്ടുകാരികൾ ആകാൻ ട്രൈ ചെയ്യാമെന്ന് (womance/women fix each other’s crown) പറയുന്ന ദീപക്കിന്റെ അമ്മൂമ്മ ആയാലും സ്വപ്നം കാണുന്നതിന് എന്തിനാ മാപ്പ് പറയുന്നത് എന്ന് ചോദിക്കുന്ന ദീപക് ആയാലും(role of men in feminism) പ്രായപൂർത്തിയായ സ്ത്രീക്ക് സ്വയം നിർണയാവകാശം(her body, her life, her hair, her choice) ഉണ്ടെന്ന് പറയുന്ന SI ശ്യാം മനോഹർ ആയാലും.

ചിത്രത്തിന്റെ കാസ്റ്റിംഗ് എടുത്ത് പറയണം. നായികമാർ ഫൂലും ജയയും നായകൻ ദീപക്കും മാത്രമല്ല SI ആയി എത്തിയ രവി കിഷൻ,മഞ്ജു മാ ആയെത്തിയ ഛായ ഘദം, കോൺസ്റ്റബിൾ, സ്റ്റേഷൻ മാസ്റ്റർ, ചോട്ടു, ദീപക്കിന്റെ ചേട്ടത്തി,അമ്മ,അച്ഛൻ, അമ്മൂമ്മ തുടങ്ങി ട്രെയിനിലെ സഹയാത്രികർ വരെ എല്ലാം കൃത്യമായി ഒത്തുവന്നിട്ടുണ്ട്. ഒരു ട്രെയിൻ യാത്രയിൽ മാറിപ്പോയ രണ്ട് വധുക്കൾ, അവരുടെ സ്വയം കണ്ടെത്തലിലേക്ക് നയിക്കുന്ന ആ കാണാതാകൽ, ഫൂലിന്റെയും ദീപക്കിന്റെയും പ്രണയം, ജയയുടെ ദുരൂഹത എല്ലാം രസിച്ചു കാണാം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുവിൽ ഇത്തിരി കരയിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. പെണ്ണുങ്ങളുടെ വീക്ഷണത്തിലൂടെ ഉള്ള സിനിമകൾക്ക് ഒരു പ്രത്യേക ഭംഗി തന്നെ അല്ലെ?

NB: ഒരു സിനിമ ഗ്രൂപ്പിൽ ഒരു പോസ്റ്റ്‌ വായിച്ചിരുന്നു. ആമിർ ഖാന്റെ ഭാര്യ കിരൺ റാവു ആണ് സംവിധായിക എന്ന്! ഇന്നസെന്റ് ചോദിച്ച പോലെ നീയൊക്കെ എന്തിനാ സിനിമ കാണുന്നത്!

നിങ്ങൾ കണ്ടോ ഈ സിനിമ? അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ. 

കാണാത്തവർ വേഗം പോയി കാണൂ. 

© പവിത്ര ഉണ്ണി 


Post Views: 31
2
Pavithra Unni

I pen my thoughts here. I am here to make a signature…

5 Comments

  1. rajitha on May 2, 2024 11:42 PM

    Movie കണ്ടു. ഹിന്ദി അറിയാത്ത ഞാൻ ഹൃദയം കൊണ്ട് കണ്ട സിനിമ ❤️

    Reply
    • Pavithra Unni on May 3, 2024 12:16 AM

      😍😍😍

      Reply
  2. Shreeja R on May 2, 2024 11:23 PM

    Watching ❤️

    Reply
  3. Sunandha Mahesh on May 2, 2024 7:21 PM

    നല്ല റിവ്യൂ, മൂവി കണ്ടില്ല കാണും 👍

    Reply
  4. Anuja V S on May 2, 2024 5:08 PM

    പോയ്‌ Netflix download ചെയ്യട്ടെ ആദ്യം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.