Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തിന്റെ വികൃതികൾ
ജീവിതം ജോലി പ്രസവം

ദൈവത്തിന്റെ വികൃതികൾ

By Deepika AjithMay 4, 2024Updated:May 10, 20246 Comments5 Mins Read276 Views
Bookmark Now
Please login to bookmark Close

No account yet? Register

” ഭഗവാനേ… പ്രസവമുറിയിൽ ആണ് ഇന്നത്തെ പോസ്റ്റിങ്ങ്‌. ആദ്യമായിട്ടാണ്. എല്ലാ ജോലിയും കൃത്യമായി ചെയ്യാൻ കഴിയേണമേ. ” ഉണ്ണിക്കണ്ണനെ നോക്കി കൈകൾ കൂപ്പി പ്രാർത്ഥിക്കുമ്പോഴാണ് പിന്നിൽ ഒരു മുരടനക്കം കേട്ടത്.

” ഇങ്ങനെ പുള്ളിക്കാരനെ മാത്രം കണ്ടാൽ മതിയോ? ഈയുള്ളവന്റെ മുഖത്തേക്ക് കൂടി നോക്കരുതോ? ” ആ സ്വരം കേട്ടതും ഭാമയുടെ നെഞ്ചം തുടിച്ചു. തിരിഞ്ഞു നോക്കി അവനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി. പിന്നാലെ അവനും.

” ഇന്ന് ലേബർ റൂം ഡ്യൂട്ടി ആണ് ഉണ്ണിയേട്ടാ. ആകെ ഒരു വെപ്രാളം. ” ഉണ്ണിയുടെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു കൊണ്ടവൾ അത് പറയുമ്പോൾ അവൻ അതേ പുഞ്ചിരിയോടെ നിന്നു.

” എന്തിന്? നീ ഇപ്പോൾ ട്രെയിനി അല്ലേ. ഹെഡ് നഴ്സിന്റെ മേൽനോട്ടം ഉണ്ടാവുമല്ലോ. എന്റെ ഭാമക്കുട്ടി പേടിക്കാതെ ആശുപത്രിയിലേക്ക് ചെല്ല്. ഇല്ലെങ്കിൽ വാ. ഞാൻ തന്നെ കൊണ്ടു വിടാം. ” ബൈക്കിന്റെ താക്കോൽ കറക്കി കൊണ്ട് അവൻ ബൈക്കിന്റെ അരികിലേക്ക് നടന്നു. പിന്നാലെ അവളും.

* * * * * * * * * * * * * * * * * * * * * * * * * **

” ഗുഡ് ഈവെനിംഗ് സിസ്റ്റർ… ”

” ഗുഡ് ഈവെനിംഗ് ഭാമ. ഇന്ന് ഇയാൾക്ക് ലേബർ റൂം ഡ്യൂട്ടി എന്നല്ലേ പറഞ്ഞിരുന്നത്. അതിൽ ചെറിയ ഒരു മാറ്റം വന്നിട്ടുണ്ട് കേട്ടോ. ഹൈ റിസ്ക് പ്രെഗ്നൻസി വാർഡിലാണ് ഡ്യൂട്ടി. ”

ഡ്യൂട്ടി ചാർട്ട് തയ്യാറാക്കി കൊണ്ട് നിന്ന ഹെഡ് നേഴ്സ് പറയുന്നത് കേട്ടതും ഭാമയുടെ ഉള്ള ശ്വാസം കൂടി നിലച്ചു.

” ചെല്ല്. അവിടെ ഇപ്പോൾ ഒരു പേഷ്യന്റ് മാത്രമേ ഉള്ളൂ. Mrs. തരുണി പ്രസാദ്. വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷങ്ങൾ കഴിഞ്ഞും കുട്ടികൾ ഉണ്ടാവാത്തത് കൊണ്ട് സാറ ഡോക്ടറെ കാണാൻ വന്നതാണ്. ഇപ്പോൾ പ്രെഗ്നന്റ് ആണ്. ഏഴ് മാസമായി. ഇതിന് മുൻപ് ഗർഭിണി ആയെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇത്തവണ അബോർഷൻ ആവാതെ ഇരിക്കാൻ ഒന്നിടവിട്ട ദിവസങ്ങളിൽ ഇൻജെക്ഷൻ ഉണ്ട്. അതിനാണ് ഇവിടെ അഡ്മിറ്റ്‌ ചെയ്തത്. അത് കൂടാതെ ഗർഭകാല പ്രമേഹം കൂടി ഉണ്ട്. അതിന്റെ ഇൻസുലിൻ നൽകുന്നുണ്ട്. അവരെ നിരീക്ഷിക്കുക. വേണ്ടത് ചെയ്തു കൊടുക്കുക. ട്വിൻസ് ആണ് വയറ്റിൽ. അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട്. ശ്രദ്ധിക്കണം. ”

ഹെഡ് നേഴ്സ് പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ടതിനു ശേഷം ഭാമ ഡ്യൂട്ടിക്ക് കയറി. ഗർഭകാലത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടെങ്കിലും വളരെ പ്രസന്നവതി ആയിരുന്നു തരുണി.

” മോള് പുതിയതാ? “, ബി പി നോക്കുന്നതിന്റെ ഇടയിൽ തരുണി ചോദിച്ചു.

” മം. ഞാൻ ജോലിക്ക് കയറിയിട്ട് കഷ്ടിച്ച് ഒരു മാസമാവുന്നതേ ഉള്ളൂ. ” ഭാമ പുഞ്ചിരിയോടെ മറുപടി നൽകി.

” എന്റെ ചെറിയമ്മയുടെ മോന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. ആ കുട്ടിയുടെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. കാണാൻ മോളെ പോലെ തന്നെയാണ്. ആ കുട്ടിയും നേഴ്സ് ആണ്. ” തരുണി കുസൃതിയോടെ പറഞ്ഞത് കേട്ട് ഭാമയുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു.

” ആ… ഉണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ട്. എനിക്ക് പെട്ടെന്ന് ഓർമ വന്നില്ല. അതാ ഞാൻ… ചേച്ചിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയണേ. ഉണ്ണിയേട്ടൻ അറിഞ്ഞില്ലേ ചേച്ചി ഇവിടെ ആണെന്ന്? “, ഭാമ ഫയൽ എടുത്ത് ബി പി നോട്ട് ചെയ്യുന്നതിന്റെ ഇടയിൽ ചോദിച്ചു.

” അറിഞ്ഞിരിക്കാൻ വഴിയില്ല. ഇത്രയും വിഷമം പിടിച്ചതാണ് എന്റെ ഗർഭം എന്നൊന്നും അവന് അറിയില്ല. എന്റെ ദേഹത്തു ഒരു മുള്ള് കൊണ്ടാൽ പോലും അവന് സഹിക്കില്ല. ആട്ടെ. അവൻ കാനഡയിൽ നിന്നും എത്തിയതിൽ പിന്നെ മോള് കണ്ടോ? ”

” മം… ഇപ്പോൾ കണ്ടിട്ടാണ് വന്നത്. രാവിലെ എത്തി.” ഭാമ ഒരല്പം നാണത്തോടെ പറഞ്ഞു.

” എന്തായാലും മോള് ഇവിടെ ഉള്ളത് നന്നായി. എനിക്ക് ഒരു കൂട്ടാവുമല്ലോ. നേരം ഇരുട്ടിയാൽ പിന്നെ ഏട്ടനെ ഇവിടെ ഇരിക്കാൻ അവർ സമ്മതിക്കില്ല. അമ്മ ഇരിക്കാമെന്ന് വാശിയായിരുന്നു. പ്രസവം കഴിഞ്ഞിട്ട് ഉറക്കമിളക്കാൻ ഉള്ളതല്ലേ. അത് കൊണ്ട് ഞാൻ നിർബന്ധപൂർവ്വം പറഞ്ഞു വിട്ടു. ” ഒരല്പം ചരിഞ്ഞു കിടന്നു കൊണ്ട് തരുണി പറഞ്ഞത് കേട്ട് ഭാമ പുഞ്ചിരിച്ചു.

പെട്ടെന്നാണ് എന്തൊക്കെയോ ഉച്ചത്തിലുള്ള സംസാരം കേട്ടത്. ഇരുവരും വാതിൽക്കലേക്ക് നോക്കുമ്പോൾ കാണുന്നത് വേദനയാൽ പുളയുന്ന ഒരു സ്ത്രീയെയും അവരുടെ ഭർത്താവ് എന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്കനെയും ആയിരുന്നു. ഏതോ ഉൾനാട്ടിൽ നിന്നും വരുന്നവർ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം.

” സിസ്റ്റർ… ഈ സ്ത്രീയെ ലേബർ റൂമിലേക്ക് മാറ്റാൻ വേണ്ടത് എല്ലാം ചെയ്യൂ. വേഗം. പ്രസവം ഉടനെ ഉണ്ടാവും. “, ഗൈനക്കോളജിസ്റ് ഇത്രയും പറഞ്ഞിട്ട് ആ സ്ത്രീയുടെ ഭർത്താവിന്റെ നേർക്ക് തിരിഞ്ഞു.

” നിങ്ങൾ പറഞ്ഞതെല്ലാം നുണയാണ് എന്ന് എനിക്കറിയാം. ഈ സ്ത്രീ ഗർഭിണി ആണെന്ന് തിരിച്ചറിഞ്ഞില്ല അത്രേ. ഈ പ്രസവം കഴിയട്ടെ. എന്നിട്ട് ബാക്കി. ” ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കിയിട്ട് ഡോക്ടർ അവിടെ നിന്നും പോവുമ്പോൾ തരുണിയും ഭാമയും കണ്ണും മിഴിച്ച് പരസ്പരം നോക്കി.

” അമൃത. അതാണ് പേഷ്യന്റിന്റെ പേര്. ഗർഭിണി ആണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നത്. എനിക്ക് തോന്നുന്നത് കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചിരിക്കാം. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചിട്ടും ഉണ്ടാവും. അതിന് കഴിയാതെയും പോയിട്ടുണ്ടാവും. വീട്ടിൽ തന്നെ പ്രസവിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടപ്പോൾ വന്നതാണ് ഇങ്ങോട്ട്. ” ഹെഡ് നേഴ്സ് പറയുന്നത് കേട്ട് തരുണിയുടെ കണ്ണുകൾ നിറഞ്ഞു.

” ദൈവത്തിന്റെ ഓരോ വികൃതികൾ നോക്കണേ. ഒരു കുഞ്ഞിനെ കിട്ടാൻ എത്ര വർഷങ്ങളാണ് ഞങ്ങൾ ചികിത്സയും പ്രാർത്ഥനയുമായി നടന്നത്. അപ്പോഴാ… ” പകുതിക്ക് വച്ച് മുറിഞ്ഞ വാക്കുകൾക്ക് പകരം തരുണിയുടെ വിതുമ്പൽ അവിടെ മുഴങ്ങി.

” ചേച്ചി… ചേച്ചി അതൊന്നും ശ്രദ്ധിക്കേണ്ട. വെറുതെ ഓരോന്ന് ഓർത്ത് ബി പി കൂട്ടി വയ്ക്കല്ലേ. ” ഭാമ തരുണിയുടെ ചുമലിൽ മെല്ലെ തഴുകി.

” നിനക്ക് അറിയില്ല മോളെ. ഉണ്ണിയുടെ അച്ഛൻ ഉൾപ്പെടെ എന്നെ മച്ചി എന്ന് വിളിച്ചിട്ടുണ്ട്. എത്രയോ ചടങ്ങുകളിൽ നിന്നും എന്നെയും ഏട്ടനെയും മാറ്റി നിർത്തിയിട്ടുണ്ട്. അമ്മായിയുടെ പേരക്കുട്ടിയെ എടുത്തപ്പോൾ ഞാൻ എടുത്താൽ കുഞ്ഞിന് ദോഷമാണെന്ന് പറഞ്ഞിട്ട് എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചെടുത്ത ആ നിമിഷം നെഞ്ച് പിളർന്നു പോയി എനിക്ക്. അങ്ങനെ… ” തേങ്ങലടക്കാൻ കഴിയാതെ തരുണി പതം പറച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു.

” ആ കുട്ടി പ്രസവിച്ചു. 24 ആഴ്ച ആയിട്ടുള്ളു കുട്ടിക്ക്. പക്ഷെ കരഞ്ഞു. ഹാർട്ട്‌ ബീറ്റ് ഉണ്ട്. ഒരു എലിക്കുഞ്ഞിന്റെ അത്രേ ഉള്ളൂ. പെൺകുഞ്ഞാണ്. ” ലേബർ റൂമിൽ നിന്നും വന്ന ലിസി സിസ്റ്റർ പറഞ്ഞു. എന്നാലും എന്തോ ഒന്ന് അവരെ അലട്ടുന്നുണ്ട് എന്ന് മനസിലായ ഭാമ അവരുടെ അടുത്തേക്ക് ചെന്നു.

” എന്ത് പറ്റി സിസ്റ്ററേ? ”

” കുഞ്ഞ് ആകെ വീക്ക്‌ ആണ് ഭാമ. പൂർണ വളർച്ച എത്തിയിട്ടില്ലല്ലോ. നിയോ നേറ്റൽ ഐ സി യൂ വിലേക്ക് അതിനെ വേഗം മാറ്റണം. പക്ഷെ അച്ഛനോ അമ്മയോ അതിനുള്ള സമ്മതപത്രം ഒപ്പിടുന്നില്ല. ”

” ഒരു കുഞ്ഞു ജീവന്റെ കാര്യമല്ലേ ചേച്ചി. ഡോക്ടറിനു സ്വന്തം ഇഷ്ടത്തിന് അഡ്മിറ്റ്‌ ചെയ്തു കൂടെ? ” ആ കുഞ്ഞു ജീവൻ പിടയുന്നത് ഓർത്ത് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.

” ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് ഭാമ. ഒരു ഡോക്ടറിനു അങ്ങനത്തെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു പരിമിതികൾ ഉണ്ട്. പിന്നെ ഇതിനൊക്കെ ഓരോ നിയമങ്ങൾ ഉണ്ട്. ചിലവ് കൂടിയ ചികിത്സയാണ് കുഞ്ഞിന് നൽകേണ്ടത്. ” ലിസി സിസ്റ്റർ മുഖം കഴുകി കൊണ്ട് പറഞ്ഞു.

” എന്നാൽ പിന്നെ ഏതെങ്കിലും ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റാമായിരുന്നല്ലോ?” ഉള്ളിൽ നുരഞ്ഞു പൊങ്ങിയ അരിശമടക്കി കൊണ്ട് ഭാമ ചോദിച്ചു.

അതിന് മറുപടിയായി ലിസി തല വിലങ്ങനെ കുലുക്കി.

” ആ കുഞ്ഞിന്റെ അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. അവർക്ക് ആ കുട്ടി വേണ്ട എന്നാണ് പറയുന്നത്. ”

ആ വാചകത്തിൽ ശ്വാസം തൊണ്ടയിൽ കുടുങ്ങിയത് പോലെയാണ് തോന്നിയത്.

” ആ കുഞ്ഞ്… ”

” ഡോക്ടർ സംസാരിച്ചു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. ”

” അവർക്ക് ആ കുഞ്ഞിനെ വേണ്ട എങ്കിൽ വേണ്ട. എനിക്ക് തരൂ. എന്റെ മക്കളുടെ കൂടെ ഞാൻ വളർത്തും.”, ഈ വാക്കുകൾ കേട്ടപ്പോഴാണ് ഇതെല്ലാം കേട്ടു കൊണ്ട് തരുണി ഇരിക്കുന്ന കാര്യം ഭാമ ഓർത്തത്.

” ചേച്ചി… അതിനെല്ലാം ഒരുപാട് നിയമപരമായ കാര്യങ്ങളുണ്ട്. ഈ പ്രസവം ഇവിടെ നടന്നത് കൊണ്ട് എല്ലാം ഒഫീഷ്യൽ ആണ്. പിന്നെ… ആ കുഞ്ഞിന്റെ അവസ്ഥ ”

” ലിസി… ആ കുഞ്ഞ് പോയി ” പതിഞ്ഞ ശബ്ദത്തിലുള്ള ഡോക്ടറുടെ വാക്കുകൾ കേട്ട് ഏവരും നിശബ്ദരായി ഇരുന്നു.

” ഇരുപത്തിയഞ്ചു കൊല്ലം. ഓരോ കുഞ്ഞിനേയും ജീവനോടെ കൈകളിലേക്ക് ഏറ്റെടുക്കുമ്പോൾ സന്തോഷിച്ചിട്ടേ ഉള്ളൂ. ആദ്യമായി… ആദ്യമായിട്ടാണ് ഒരു കുഞ്ഞ് ജീവനോടെ പുറത്തേക്ക് വന്നതിൽ ഞാൻ വിഷമിച്ചത്. ആ മാതാപിതാക്കളുടെ… അല്ല… പിശാചുക്കളുടെ മകളായിട്ട് പിറക്കേണ്ടി വന്നല്ലോ അതിന്. ജന്മം തന്നവർക്ക് വേണ്ടാത്ത ജന്മം. കുഞ്ഞേ… മാപ്പ്… ഇനിയൊരിക്കലും എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല ലിസി. ” പതം പറഞ്ഞു കൊണ്ടിരിക്കുന്ന ഡോക്ടറെ കാണുമ്പോൾ അറിയാതെ ഭാമയുടെ കണ്ണുകൾ തരുണിയിലേക്ക് നീണ്ടു.

ജീവനും ജീവിതവും കയ്യിൽ പിടിച്ചു കൊണ്ട് വിധിയോട് മല്ലിടുന്ന ആ അമ്മയുടെ അരികിലേക്ക് മനസ്സ് പാഞ്ഞു. ദൈവത്തിന്റെ വികൃതികൾ അവസാനിക്കില്ല. പക്ഷെ ഇനിയും ഈ അമ്മയോട് ദൈവം വികൃതിയൊന്നും കാണിക്കരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു അപ്പോൾ മനസ്സ് നിറയെ.

#എന്റെ രചന #ലേബർ റൂം #കൂട്ടക്ഷരങ്ങൾ

Picture Courtesy : AI generated picture by FreePik

Post Views: 26
4
Deepika Ajith

6 Comments

  1. Nafs nafs on May 11, 2024 8:13 PM

    ഹൃദ്യം🥰🥰💔

    Reply
    • Deepika Ajith on May 12, 2024 3:59 PM

      സ്നേഹം ❤️

      Reply
  2. Achu on May 6, 2024 3:22 PM

    നല്ലെഴുത്ത് ❤️ കട്ടിലിനടിയിൽ ആർക്കും വേണ്ടാതെ ആ കുഞ്ഞ് മരണത്തിന് കീഴടങ്ങി എന്ന് കേട്ടപ്പോൾ അന്ന് ഞങ്ങൾ എല്ലാം ഒന്ന് പിടഞ്ഞു …… കേട്ടറിഞ്ഞ ആ വിഷയം മനോഹരമായി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞു.
    ചേച്ചി .

    Reply
    • Deepika Ajith on May 7, 2024 9:41 PM

      Thank you dear… Thank you for the inputs

      Reply
  3. Shreeja R on May 6, 2024 2:04 PM

    ഇതു ദൈവത്തിന്റെ വികൃതിയല്ല. മനുഷ്യന്റെ തോന്നിവാസം. അഹങ്കാരം. നല്ലെഴുത്ത് ❤️

    Reply
    • Deepika Ajith on May 6, 2024 2:57 PM

      Thank you🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.