Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ദുരന്തകാവ്യം 😭😭
ജീവിതം നര്‍മം സൗന്ദര്യസംരക്ഷണം

ഒരു ദുരന്തകാവ്യം 😭😭

By Silvy MichaelMay 10, 20246 Comments2 Mins Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു സംരക്ഷിത വനമേഖലയിലെ വൃക്ഷ സമൃദ്ധി പോലെയായിരുന്നു ആ പെൺകുട്ടിക്ക് അവളുടെ മുടി… തല നിറഞ്ഞുള്ള മുടി. അതൊരു വന്യമൃഗ സങ്കേതവും കൂടിയായിരുന്നു അന്ന്!! നാനാ ജാതി മൃഗ വൈവിധ്യം എന്നൊന്നും പറയാൻ പറ്റില്ല. ഒരു ജാതി, ഒരു നിറം, ഒരു ഗേഹം… അത്രമാത്രം!! പക്ഷേ പോപ്പുലേഷന്റെ കാര്യത്തിൽ മൃഗസംഖ്യ ചൈനയെയും ഇന്നത്തെ ഇന്ത്യയെയും പോലും തോൽപ്പിക്കുമായിരുന്നു! ഇടതൂർന്ന മുടിനാരിഴകൾക്കിടയിൽ അവ യഥേഷ്ടം വിഹരിച്ചു പോന്നു.പരസ്പരം കൊണ്ടും കൊടുത്തും മുടിയും മൃഗവും വളർന്നു.

അങ്ങനെയിരിക്കെ സമൃദ്ധിയുടെ അടുത്ത പടി എന്ന നിലയിൽ ആ മൃഗജാലം അല്പം പരിഷ്കാരികളായാലോ എന്നൊന്ന് ചിന്തിച്ചു തുടങ്ങി!! നോക്കുമ്പോൾ മാനവകുലം മുഴുവൻ വീടുവച്ച് കുടുംബമായി താമസിക്കുന്നു. എത്ര ഉന്നതമായ ചിന്ത! എത്ര കുലീനമായ ആശയം! അവർ യോഗം കൂടി.
നമുക്കും മനുഷ്യരെ പോലെ ആകണം… വീടുകൾ വയ്ക്കണം.. എന്നിട്ട് ഫാമിലിയായി അന്തസ്സായി ജീവിക്കണം!!

പിന്നെ അമാന്തിച്ചില്ല. കുലവും ഗോത്രവും തിരിഞ്ഞ് അവർ വീട് വച്ചു തുടങ്ങി! ഏതാണ്ട് ചിതൽപ്പുറ്റിനോട് സമാനമായ ചെറിയ ചെറിയ വീടുകൾ.. ഒരേ ഷെയ്പ്പ്… ഏതാണ്ടൊരു ടൗൺഷിപ് പോലെ..

ആ വേളയിലാണ് ആ സ്ത്രീ, കുട്ടിയുടെ മദർജി ഇടപെടുന്നത്!!
” ഹെന്ത്? ഇത്രയ്ക്കഹങ്കാരമോ,ഈ പീറപ്പേനുകൾക്ക്?? എന്റെ കൊച്ചിന്റെ തലയിൽ കയറി കോളനി സ്ഥാപിക്കുന്നോ?? ചൊറിക്കൂട്ടങ്ങൾ.. ”

അമ്മയിലെ സ്വേച്ഛാധിപതി ഉണർന്നു. പിന്നെ അവിടെ നടന്നത് പറഞ്ഞറിയിക്കാൻ വയ്യ… അത്ര രൂക്ഷമായ ഒരു കലാപവും അടിച്ചമർത്തലും ആയിരുന്നു സഹൃദയരേ!!അഭയാർത്ഥികൾ നിഷ്കരുണം പിച്ചിച്ചീന്തപ്പെട്ടു. ശേഷിച്ചവർ നാനാ ദിക്കിലേക്കും ചിതറിത്തെറിക്കപ്പെട്ടു… അതും പോരാഞ്ഞ് ആ കുടിയേറ്റത്തിന് കാരണമായ ഇടതൂർന്ന വൃക്ഷലതാദികളെ, അവളുടെ കേശഭാരത്തെ ഒറ്റ വെട്ടിന് അവർ താഴെയിട്ടു!!!! ടേങ്….ടേങ്….ടേങ് (sad bgm )

ആ കരിംകൂവള കൂന്തൽ സമൃദ്ധി നിലത്തു വീണൊന്നു പിടഞ്ഞു. ഒന്നു ഞരങ്ങി… എന്നിട്ട് എന്നെന്നേക്കുമായി അനക്കമറ്റു!!!!!
ടെ ടെ ടെ ടെ ടെ ടെ ടെ ടെ ടേങ്…ടേങ്….
ടേങ്……

ആ പൈശാചിക കൃത്യത്തിന് ഞാനും സാക്ഷിയായിരുന്നു പ്രിയ കൂട്ടുകാരെ… മൃതിയിലും ഇത്ര അഴകുറ്റതായി ഇന്നോളം മറ്റൊരു ശരീരം ഞാൻ കണ്ടിട്ടില്ല!! പട്ടിനെ വെല്ലുന്ന ആ മൃദുല ശ്യാമ സരിത്തിനെ ഓർത്ത് ഇന്നും ഞാനും അവളും പ്രലപിക്കുന്നു എന്ന് പറയുമ്പോൾ അറിയുക,.. അത് അത്ര ഭീകരമായ,ഹൃദയം പിളർക്കുന്ന ഒരു മഹാദുരന്തമായിരുന്നു… കരയുവാൻ ഞങ്ങൾക്ക് ഇനിയും കണ്ണുനീർ ബാക്കി 😂😂😂😂

#തലമുടി

Post Views: 34
4
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

6 Comments

  1. Sayara Fathima KARU KUNNATH on May 22, 2025 7:02 PM

    🥰നല്ല രസമുണ്ട് വായിക്കാൻ 💗

    Reply
  2. Sunandha on May 22, 2025 3:55 PM

    കേസ് കൊടുക്കണം പിള്ളേച്ചാ

    Reply
  3. Vimitha on May 22, 2025 3:51 PM

    എന്റെ പൊന്നോ 😌

    Reply
  4. Nishiba M on May 22, 2025 3:30 PM

    എന്താ ചെയ്യുക..😔

    Reply
    • Joyce on May 22, 2025 6:17 PM

      ഹും… ഒരു കുലത്തിനെ മുഴുവൻ തച്ചുടക്കാൻ ഒരമ്മ മതി… മാതൃദിനം കഴിഞ്ഞല്ലോ…ശെടാ… സാരല്യ അടുത്ത കൊല്ലവും പോസ്റ്റാം.
      രസകരം.😄
      👌

      Reply
  5. Nafs nafs on May 11, 2024 3:59 AM

    ശ്ശോ 😩😭😭😭😭

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.