Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അങ്ങനെയൊരു പ്രണയലേഖനം
അനുഭവം ഓർമ്മകൾ ജീവിതം നര്‍മം പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ സൗഹൃദം

അങ്ങനെയൊരു പ്രണയലേഖനം

By കാർത്തു കാവുംപടിക്കൽMay 10, 2024Updated:May 13, 20246 Comments5 Mins Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിലെ മറക്കാനാകാത്ത പല സംഭവവികാസങ്ങളും നടന്നത് സ്കൂൾ കാലഘട്ടത്തിലായിരുന്നത് കൊണ്ട് ആ ഓർമ്മച്ചെണ്ടിലേയ്ക്ക് നനുത്ത മണമുള്ള ഒരു ചുവന്ന റോസാപ്പൂവ് കൂടി ചേർത്തു വെയ്ക്കുന്നു.

അതെ… ജീവിതത്തിൽ ആദ്യമായും അവസാനമായും കിട്ടിയൊരു പ്രണയലേഖനം.🙂

(എഴുതിതന്ന ആളെ ഞാൻ മെൻഷൻ ചെയ്യണില്ലാട്ടോ….😇)

പത്താം ക്ളാസീന്ന് തട്ടിമുട്ടി ജയിച്ച് പ്ലസ് വണ്ണിലേയ്ക്ക് കയറിയ കാലം തൊട്ടേ, കണ്ടോ കണ്ടില്ല കേട്ടോ കേട്ടില്ല എന്ന മട്ടിൽ ഒരു പൊടിമീശ അവിടേംമിവിടേം തട്ടിത്തടഞ്ഞ് നിൽക്കുന്നത് കണ്ടിട്ടും കാണാതെ നടിച്ച് പോയിട്ടുണ്ട്.

കുലനാരീകൾക്ക് ചേരും വിധം ഭൂമിയെ മാത്രം കൺകണ്ട ദൈവമായി നോക്കിനടന്ന എനിക്ക് അതൊട്ടും അലോസരമായി തോന്നിയതും ഇല്ല. (നല്ലസ്സല് അപകർഷതാ ബോധം നെഞ്ചിനുള്ളിൽ കൊടികുത്തിവാണിരുന്ന കാലമായിരുന്നു അത്.)

സൗന്ദര്യവതികളായ പെൺകുട്ടികൾക്ക് വേണ്ട വെളുത്ത നിറമോ കരിമഷിയെഴുതിയ വിടർന്ന കണ്ണുകളോ മുട്ടറ്റം മുടിയോ ഭംഗിയുള്ള വിരലുകളോ നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന കുറുനിരകളോ….

ഇത്തരം വർണ്ണനകളൊന്നും നൽകാൻ കഴിയാത്ത, ഇവയൊക്കെ മാത്രമാണ് ഒരു പെണ്ണിനെ സുന്ദരിയാക്കുന്നത് എന്ന് അടിയുറച്ച് വിശ്വസിച്ചിരുന്ന, യാതൊരു പ്രത്യേകതകളുമില്ലാത്ത, കറുത്ത് മെലിഞ്ഞ് കോലൻമുടിയുള്ളൊരു പെൺകുട്ടി…

അതായിരുന്നു ഞാൻ!

കഥയിലേയ്ക്ക് വരാം….

അഞ്ച് മണിയ്ക്കുള്ള ആൻമേരി ബസിൽ തിക്കിലും തിരക്കിലും പെട്ട് ചവിട്ടുകിട്ടിയും കിട്ടിയ ചവിട്ട് തിരിച്ച് കൊടുത്തും വീടിനടുത്തെ സ്റ്റോപ്പിൽ എത്തുമ്പോൾ, മണി അഞ്ചരയാവും.

അവിടുന്നൊരു പത്ത് മിനുട്ട് നടന്നാൽ മതി വീട്ടിലേയ്ക്ക്. ഒറ്റയടി പാതയിലൂടെ,

ഇല്ലിക്കാട് കടന്ന്,

തോട് കയറിയാൽ, വീടായി.

വീടിന് മുൻപിൽ രണ്ട് തേക്ക് മരം നിൽപുണ്ട്. പെൻസിലിനേക്കാളും വണ്ണം കുറഞ്ഞ ആ തേക്കുകളെ നോക്കി അച്ഛൻ ഇടയ്ക്കിടെ പറയും ഒരെണ്ണം ജോമിച്ചനും ഒരെണ്ണം മുത്തുക്കിളിയ്ക്കും ഒള്ളതാണ്‌.

ഇത് വളർന്ന് വെട്ടി വിറ്റിട്ടു വേണം രണ്ടെണ്ണത്തിന്റെയും കല്യാണം നടത്താനെന്ന്.

ഞങ്ങളിത് കേട്ട് തെക്കോട്ടും നോക്കി അതേത് കാലത്ത് എന്നരീതിയിൽ ടെൻഷനടിച്ച് നിൽക്കും.

പറഞ്ഞ് വന്നത്,

ബസിലെ ചവിട്ടും കുത്തുമേറ്റ് അത്യന്തം ക്ഷീണിതയായി വീട്ടിലേയ്ക്ക് കയറിയ വന്ന ഞാൻ, ചോചേച്ചീ…

എന്ന വിളിയിൽ ഞെട്ടിപ്പോയി..

തേക്കിൻ ചോട്ടിൽ അനിയത്തി നടുവിന് കയ്യും കൊടുത്ത് നിൽപ്പുണ്ട്.

”എന്നതാടീ അലറുന്നേ?”

”ദേ അത് കണ്ടോ….”

തേക്കിന്റെ ചുവട്ടിലേയ്ക്ക് വിരല് ചൂണ്ടി വില്ലൂന്നിപാമ്പിനെക്കണ്ട മുഖഭാവത്തോടെ അവള് നിന്നു.

അവിടൊരു കടലാസ് നാലായി മടക്കി വെച്ചിരിക്കുന്നു. മുകളിൽ വാടിക്കരിയാറായ ഒരു റോസാപ്പൂവും.

ങേഹേ ഇതെന്ത്…. ചാതനം? (നുമ്മക്ക് ഇതൊന്നും നേരത്തെ കണ്ട് പരിചയമില്ലല്ലോ…)

കാര്യങ്ങളുടെ കിടപ്പുവശം വെച്ച് ലൗലെറ്റർ ആവാനാണ് സാധ്യത.അതെടുക്കാൻ കൈനീട്ടിയ എന്നെ തടഞ്ഞ് അനിയത്തി പറഞ്ഞു.

”ചോചേച്ചി, സാർസ് പൊടി കത്തില് വിതറി, രോഗം പകർത്തുന്ന ഒരു കൂട്ടര് ണ്ട്…

ഇനി അങ്ങനെ എങ്ങാനും…”

”ഹേയ് അവര് തപാല് വഴിയല്ലേ കത്തയയ്ക്കൂ. അല്ലാണ്ട് നമ്മുടെ വീടിന്റെ തേക്കിൻ ചോട്ടില് കൊണ്ടോയി വയ്‌ക്വോ?

”ങാ ശര്യാണ്….  നോക്കിക്കേ…”

മീനച്ചൂടില് തൊണ്ടവരണ്ട് ചാവാൻ കിടക്കുന്ന ആ ചുവന്ന റോസാപ്പൂവിനെ ഞാനൊന്ന് തിരിച്ചും മറിച്ചും നോക്കി. അടുത്ത വീടുകളിലോന്നും ഈ പൂവ് വിടരുന്ന റോസച്ചെടിയില്ല. അപ്പോ ആള് വിദേശിയനാണ്…

കത്ത് നിവർത്തി ആദ്യം കണ്ടത് ഓന്റെ പേരാണ്. വല്യ തലക്കെട്ടിൽ ചെരിച്ച് പേരെഴുതി അടിയിൽ രണ്ട് വരവരച്ചിരിക്കുന്നു. അന്ന് ക്ലാസിൽ സബ്മിറ്റ് ചെയ്ത ജൈവകൃഷിയും ആരോഗ്യവും എന്ന സെമിനാർ എനിക്കോർമ്മ വന്നു .

അതിനടുത്ത വരിയിലെ സംബോധന

എന്റെ പ്രിയപ്പെട്ട കാവ്യാ മാധവന്… (ചിരിക്കരുത്… എനിക്കും ചിരിവരും.) ങേ പുള്ളി ഇനി കാവ്യാമാധവന് എഴുതിയ കത്ത് അഡ്രസ്സ് മാറിയെങ്ങാനും…

പണ്ട് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് ഓൻ കപ്ലങ്ങ പറിക്കാൻ കപ്പളത്തിൽ കയറി, മരം രണ്ടായി ഒടിഞ്ഞ് വീണ് കിളി പോയോനാണെന്ന്!

വിശ്വാസായി….

ലവനന്ന് കപ്പളത്തേന്ന് തലയിടിച്ച് വീണിട്ട്, കറങ്ങിത്തിരിഞ്ഞ് എഴുന്നേറ്‌ വന്ന് നിന്നത് എന്റെ വീടിരിക്കുന്ന ദിശയിലാവണം. അല്ലേലിങ്ങനെ സംഭവിക്കില്ലാലോ..

കത്ത് തുടരുന്നു…

എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…

I love you… (അത് വെട്ടീം തിരുത്തീം വരച്ചും കുറിച്ചും അലങ്കോലമാക്കീട്ടുണ്ട്.)

എന്നെ ആർക്കും ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ ………….(സ്ഥലപ്പേര് ) ഇവിടം വിട്ട് പോവുകയാണ്. നല്ലൊരു ജോലിവാങ്ങി കാശൊക്കെ സമ്പാദിച്ച്(ബ ആണോ പ ആണോന്ന് നല്ല സംശയം ഉണ്ടാരുന്നു. അവസാനം പ എഴുതി, തകർത്ത്…)

തിരിച്ച് വരും. അതുവരെ നിനക്ക് കല്യാണം പറഞ്ഞാൽ സമ്മതിയ്ക്കരുത്.

ഞാൻ തിരിച്ച് വരും. കാത്തിരിക്കണം.(ഈ ഡയലോഗ് എവിടെയോ ….?? കണ്ട കൂതറ സിൽമേക്കെ കണ്ടേച്ച് കത്തെഴുതിയേക്കണ് കശ്മലൻ.) ഇനീപ്പോ വെണ്ണിലാ ചന്ദനക്കിണ്ണോം പാടി തോണിതുഴയണ സീനൂടെ വന്നാ പൊൾച്ച്..

അവസാന വരി..

ആരൊക്കെ എതിർത്താലും നിന്നെ ഞാൻ കൊട്ടിയിരിക്കും😇.

കയ്യിലടിച്ച് മൂന്ന് സത്യം. ഷത്യം🥱 ഷത്യം🥱 ഷത്യം…🥱

അതേതായാലും നന്നായി 🤗

മൂന്ന് സത്യമില്ലേൽ അത് കള്ളസത്യമാണെന്ന് വിചാരിക്കാനുള്ള ബോധമേ അന്നുണ്ടായിരുന്നുള്ളൂ.🥴

എന്ന് നിന്റെ സ്വന്തം (……….)

വലിച്ച് നീട്ടി പരത്തി ഉരിട്ടി ഒരു ഒപ്പ് ഇട്ടിട്ടുണ്ട്. ഒപ്പിന് മുൻപിലും പിന്നിലും  ഓരോ കുരിശ് നാട്ടിയിട്ടുണ്ട്…

അതിനടുത്ത് എന്റെയും ഓന്റെയും പേര്.

രണ്ടു പേരിന് നടുക്കും സെമിത്തേരിയെ ഓർമ്മിപ്പിക്കും വിധം ഒരു കുരിശ്!

കുറച്ചപ്പുറത്ത് മാറി വൃത്തിയില്ലാത്തൊരു  ലൗ ചിഹ്നം.

അതിന് നടുക്കൂടെ ശോഷിച്ച ഒരമ്പ് കയറ്റിവിട്ടിട്ടുണ്ട്.

വരയിട്ട പേജിന്റെ നാലുമൂലയ്ക്കും പേനയ്ക്കു കുറച്ച് പൂക്കളും (റീത്താവും) വരച്ചിട്ടുണ്ട്.

പിന്നെ ചെരിച്ചും മറിച്ചും അമ്മു കിച്ചു മാളു അച്ചു എന്നൊക്കെ ആരുടെയൊക്കെയോ പേരുകൾ..🤔.

ചിലപ്പോ ലവന്റെ പഴയ ലവ്വേർസ് ആവും…😩 അല്ലേൽ ലൈൻ സെറ്റായാൽ ഭാവിയിലേയ്ക്ക് ഒനെന്നെ വിളിക്കേണ്ട പേരുകളാവാനും മതി.

ഏതുവേണംന്ന് സെലക്ട് ആക്കാനാവും

ദിങ്ങനെ ഓപ്ഷൻ ഇട്ടത്….😬

ആകെപ്പാടെ ഞാനാ പേപ്പറ് ഒന്നു നോക്കി🥺 ഹൊ ചെയ്യാവുന്ന ശോഭകേടെല്ലാം ആ

പേപ്പറിനെ ചെയ്തിട്ടുണ്ട്.🤗😬

പണിയ്ക്ക് പോയ അമ്മ തോട് കയറി വരുന്നത് കണ്ടു. ചെറിയൊരു ഭയം എന്നെ ഗ്രസിച്ചു.😟സിനിമേലൊക്കെ കാണുന്നത് പോലെ എന്നെ പിടിച്ചിവര് അടിക്കുവോ ചതയ്ക്കുവോ… എന്നൊക്കെയുള്ള ചിന്തകള് മനസ്സിലൂടെ കാടുകയറി വെട്ടിത്തെളിച്ച് പോയി.

തല കറങ്ങുന്നതു പോലെയും തോണ്ടവരളുന്നതുപോലെയും തോന്നി.

അല്ല ഞാൻ നിരപരാധിയാണ്..

ഇന്നേവരെ അവന്റെ മുഖത്ത് പോലും ഞാൻ നോക്കീട്ടില്ല. എതിരെ വന്നാൽ പോലും തലയുയർത്തിയിട്ടില്ല.

ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല.

എന്റെ ഭാഗത്തുനിന്നും പ്രലോഭനപരമായ ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ല.

പിന്നെ ഞാനെന്തിന് ഭയപ്പെടണം?

കത്ത് വായിച്ച് അമ്മയെന്നെ ദേഷ്യത്തിൽ നോക്കി.😡

എന്നിട്ട് അനിയത്തിയോടായി പറഞ്ഞു…

ഇവള് നോക്കി ഇളിച്ച് കാണിച്ചിട്ടുണ്ടാവും. അല്ലേൽ ഇങ്ങനൊന്ന് അവനിവിടെ കൊണ്ട്വന്ന് വയ്ക്വോ?

അവള് ഒരു പിടി ചാരം കൂടി എന്റെ നെഞ്ചത്തോട്ട് വാരിയിട്ടു .

അമ്മേ… ഒരു റോസാപ്പൂവും ഉണ്ടാരുന്നു. (ഓ….തീർന്നു…)

എന്റെ കണ്ണു നിറഞ്ഞു..😪

ഞാൻ അപമാനിക്കപ്പെട്ടിരിക്കുന്നു😤.

അമ്മയല്ലേലും അങ്ങനാണ്.. പെട്ടെന്ന് ദേഷ്യം വരും…..😣

ഞാനൊന്നും മിണ്ടാതെ പുസ്തകമെടുത്തു, പഠിക്കാനിരുന്നു.(ഇത്രേം വല്യ സംഭവംണ്ടായിട്ട് വല്ലതും പഠിച്ചാ തലേൽ കയറുവോ? ന്നാലും എന്റോരാശ്വാസത്തിന് ചട്ടകമെടുത്ത് പായസത്തില് രണ്ട് എളക്കങ്ങ് ഇളക്കി അത്രന്നെ.)

അച്ഛൻ വന്നു.

കത്ത് വായിച്ച് പതുക്കെ മടക്കി പോക്കറ്റില് വെയ്ക്കണത് കണ്ടു.

അപ്പോഴും അമ്മ പറഞ്ഞു. ഇവള് നോക്കി ഇളിച്ചിട്ടുണ്ടാവും… അനിയത്തി പിന്നേം പറഞ്ഞു അച്ഛേ ഒര് റോസാപ്പൂവും ണ്ടാർന്ന്… (ഓ ഇവളെയങ്ങ് കൊന്നാലോ ബാബ്വേട്ടാ?)

എന്നാൽ ,യാതൊരു ഭാവഭേദവും പുറത്ത് കാണിക്കതെ അച്ഛനെന്നെ അരികെ വിളിച്ചു.

എന്റെ നെറുകയിൽ തലോടി…

അത്രയും മതിയായിരുന്നു.

അടക്കിവെച്ച സങ്കടമെല്ലാം കണ്ണുനീരായി പുറത്തുവന്നു.

അമ്മ   എന്നെ തെറ്റിദ്ധരിച്ചതിന്റെ സങ്കടം 😪

എനിയ്ക്കറിയില്ല… ഞാൻ നിരപരാധിയാണ്… കരച്ചിലിനിടയിൽ🤧😪 പറഞ്ഞൊപ്പിച്ചു.

”അച്ഛനറിയാം മോള് പോയിരുന്ന് പഠിച്ചോ…

ഇത് ഞാൻ നോക്കിക്കോളാം.”

കണ്ണീര് തുടച്ച് ഞാൻ തിരിഞ്ഞ് നടന്നു.

പിറ്റേന്ന് വൈകുന്നേരം അനിയത്തിയ്ക്കൊപ്പം കടയിൽ പോയി വരുന്ന വഴി ആള് എതിരെ വന്നു. അനിയത്തിയെന്റെ കൈത്തണ്ടയിൽ പിച്ചുകയും ഞാനവളെ നോക്കി കണ്ണുരുട്ടുകയും ചെയ്ത അതേ നിമിഷത്തിലാണ്. എന്നോട് ക്ഷമിക്കണം ഇനിയിങ്ങനൊന്ന് ഉണ്ടാവില്ല എന്ന അശരീരി കാതിൽ വീണത്.

തല ഉയർത്തി നോക്കിയേയില്ല. ചിലപ്പോൾ മറുപടി ഒന്നും പ്രതീക്ഷിച്ചിട്ടും ണ്ടാവില്ല.(ഒറ്റ ദിവസം കൊണ്ടൊക്കെ ഇങ്ങനെ മാറാനൊക്വോ ദേവ്യേ!)

അതിൽ പിന്നെ വഴിവക്കത്ത് പോലും ആളെ കണ്ടിട്ടില്ല.🤗പരമാവധി ഒഴിഞ്ഞുമാറി ഞാനും നടന്നു.വഴിതെറ്റിവന്നൊരു പാഴ് നോട്ടമായ് പോലും…

ഒരുവേള നാടുവിട്ട് പോയി, കാശുനിറച്ച്, ജോൺ ഹോനായീടെ പെട്ടീം 💼കൊണ്ട് തിരിച്ച് വരുമെന്നൊക്കെ അനിയത്തി തമാശപറഞ്ഞു. (അമ്മവഴി പിന്നീട് അറിഞ്ഞു അച്ഛൻ ആളെ നല്ലോണം ഒന്ന് വിരട്ടി വിട്ടിരുന്നെന്നും ഓൻ അച്ഛന്റെ കാലിൽ വീണ് മാപ്പ് ചോദിച്ചു എന്നും)

നഴ്സിംങ് പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, നാടുവിട്ട് പോയി കൈനിറയെ സമ്പാദിച്ച് തിരിച്ച് വരുമെന്ന് എഴുതിത്തന്ന പഹയൻ കവലയിൽ നിന്ന് ഓറഞ്ച് സിപ്പ്അപ്പ് നുണയുന്നത് കണ്ടു🤣

എന്നെക്കണ്ട് വളിച്ച ചിരി ചിരിച്ച് കൈയ് മുണ്ടിന്റെ കോന്തലയിൽ തൂത്ത് തലകുനിച്ച് നിന്നു.

കാലങ്ങൾ എത്രയോ കടന്ന് പോയി…

തോട്ടുവക്കത്തെ വഴി കാട്ടുചേമ്പും ചൊറിയൻ പള്ളയും വളർന്ന് മൂടി. ഇല്ലിമരങ്ങളെല്ലാം വെട്ടികളഞ്ഞു. പുതിയ വഴിവന്നു.

തോട് വറ്റി….

അങ്ങനെയങ്ങനെ ഒരുപാട് മാറ്റങ്ങൾ…

എങ്കിലും ആ മുതുക്കൻ കവുങ്ങ് മാത്രം വീഴാതെ പിടിച്ച് നില്ക്കുന്നുണ്ട്.

അവസാനം നാട്ടിൽ പോയ അന്ന് വെറുതെ ആ കാട്ടുചേമ്പ് മൂടിയ വഴിയേ നടക്കാനൊരു മോഹം തോന്നി.

തോടുകയറി അക്കരെയെത്തി,

കവുങ്ങിന്റെ തൊലിപ്പുറത്തൊന്ന് പരതി. തിരച്ചിലിനൊടുവിൽ… കണ്ടെത്തി….

കരിങ്കല്ലിന് ആഴത്തിൽ,കോറി വരച്ച രണ്ടു പേരുകൾ…

കറുത്ത് മെലിഞ്ഞ അന്നത്തെ പെൺകുട്ടിയുടെ പേരിനോട് ചേർത്ത്… അവന്റെ പേരും(അവിടെയും ഒരു കുരിശ് മറക്കാതെ അവൻ വരച്ചിട്ടുണ്ടായിരുന്നു.)😃 ഇപ്പഴും ഉണ്ട്, അതങ്ങനെതന്നെ…

ചില ഓർമ്മകൾ അങ്ങനാണ്…. തനിച്ചിരിക്കുമ്പോൾ പയ്യെ കയറിവരും. പുതച്ചുമൂടിയ കട്ടിപ്പുതപ്പ് പോലെ ചേർത്തുപിടിയ്ക്കും.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഓടിത്തളർന്ന് വിയർത്ത് വിളറുമ്പോൾ തണുത്ത കാറ്റായ് വന്നു പൊതിയും.

അതെ….

അങ്ങനെ വല്ലപ്പോഴുമൊക്കെ അനുവാദം ചോദിക്കാതെ കടന്നുവരാൻ ചില സൗഹൃദങ്ങളില്ലെങ്കിൽ…

വിരഹമില്ലെങ്കിൽ വേദനകളില്ലെങ്കിൽ…

പ്രണയമില്ലെങ്കിൽ…

ജീവിതമെത്ര വിരസമായി പോയേനെ…. അല്ലേ?

”ഓർമ്മകളേ…. സമയമളന്ന് ജീവിക്കുന്നതിനിടയിൽ നിങ്ങളെന്നിൽ നിന്നും ഓടിമറയരുതേ….”

Post Views: 29
2
കാർത്തു കാവുംപടിക്കൽ

I introduce myself through my writings….

6 Comments

  1. മിനി സുന്ദരേശൻ on May 3, 2025 11:29 PM

    ‘പാവം…….ശരിക്കും ഇഷ്ടമായിരുന്നു കാണും……. നന്നായെഴുതി …..👍🌹

    Reply
  2. Joyce on May 3, 2025 8:27 PM

    മനോഹരം. ശരിക്കും അവന് ഇഷ്ടമായിരുന്നു ട്ടോ.
    നന്നായി എഴുതി👌❤

    Reply
  3. Neethi Balagopal on May 14, 2024 2:20 PM

    പാവം ല്ലേ? നല്ലയുണ്ട് വായിക്കാൻ

    Reply
  4. Manju on May 14, 2024 12:01 PM

    മനോഹരമായ എഴുത്ത്

    Reply
  5. Nafs Nafs on May 11, 2024 9:41 PM

    എന്തു രസാ വായിക്കാൻ🥰🥰💞💞👌👌👌👌

    Reply
  6. sabira latheefi on May 10, 2024 11:00 PM

    ❤️❤️, എന്നാലും എന്തിനാവും കുരിശ് വരച്ചത് 😆

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.