Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൊന്നാച്ചനൊരു കുഞ്ഞിക്കഥ 😘
അനുഭവം ഓർമ്മകൾ കഥ കുട്ടികൾ ജീവിതം നര്‍മം വീട്

പൊന്നാച്ചനൊരു കുഞ്ഞിക്കഥ 😘

By കാർത്തു കാവുംപടിക്കൽMay 10, 2024Updated:May 13, 20245 Comments4 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉപ്പു തൊട്ട് കർപ്പൂരം വരെയും ചക്കമടല് തൊട്ട് മാങ്ങാണ്ടി വരേം. എന്തിന് കുപ്പീം പാട്ടേം പെറുക്കാൻ വന്ന അണ്ണാച്ചിയെ വരെ പിടിച്ച് കഥാപാത്രങ്ങളാക്കിയ കാവ്യങ്ങളുണ്ട്. 

*********************************

 

അമ്മേടെ പൊന്നാച്ചിയേ…

ഇങ്ങ് വന്നേടാ ചക്കരേ. 

 ഉച്ചയ്ക്ക് ചോറും കൊടുത്ത്, വായും മുഖവും കഴുകിച്ച് ഉടുപ്പും മാറ്റിയപ്പോൾ, അവന് ഒന്ന് ഉറങ്ങിയാൽ കൊള്ളാമെന്നൊക്കെ തോന്നുന്നുണ്ട്. അതിനുവേണ്ടി ഭിത്തിയുടെ മൂലയിൽ പോയി ഒളിച്ചുനിൽക്കുകയും, കുഞ്ഞിക്കൈകൊണ്ട് ഇടയ്ക്കിടെ മുഖം തൂക്കുകയും ചെയ്യുന്നുണ്ട്. 

 കസേരയിലേയ്ക്ക് മുഖം ചേർത്ത് വെച്ച് പയ്യെ എന്നെ കള്ളക്കണ്ണിട്ട് നോക്കിയപ്പോൾ, കൈയ്യാട്ടി വീണ്ടും ഞാൻ വിളിച്ചു. 

 ”ഇങ്ങട് വന്നേ അമ്മേടെ സുന്ദരനെ അമ്മയൊന്നു കൊഞ്ചിക്കട്ടെ. ”

 ഈ സുന്ദരൻ എന്ന വിളിയിൽ ആള് ഫ്ളാറ്റാവും. അച്ഛയാണോ അപ്പുവാണോ സുന്ദരൻ എന്ന് ചോദിച്ചാൽ ചാടിക്കയറി  ”നാൻ. ” എന്ന് പറയുന്ന മൊതലാണ് !

 ആള് പയ്യെ അടുത്ത് വന്ന് എന്റെ മടിയിലേയ്ക്ക് കയറി. 

 ഒറക്കം വരുന്നുണ്ടോടീ. (ആങ്കുട്യോളെ വല്ലാണ്ടങ്ങ് പുന്നാരിക്കുമ്പോ, എല്ലാ അമ്മമാരും ”എടീ” എന്ന് വിളിക്കുക പതിവാണല്ലോ. )

 ”ങും. ”

 ”ന്നാ അമ്മ പാട്ട് പാടി ഒറക്കട്ടെ? ”

 ”പാത്ത് മേണ്ട. ”

 ആഹാ. ചെർക്കനറിയാം എന്റെ താളബോധം. അത് കൊണ്ട് കണ്ഠശുദ്ധി വരുത്താൻ തയ്യാറെടുത്ത എന്നിലെ പാട്ടുകാരിയെ, ആദ്യമേതന്നെ ഓൻ ഫ്രെയിം ചെയ്തു ഭിത്തീലാക്കി. 

”ന്നാ കഥ പറയട്ടെ? ”

ങും. 

 ഈ കഥ മതീന്ന് പറയുന്നതിന് ഒരു കാര്യമുണ്ട്. 

കഥയിലെ കഥാപാത്രങ്ങളേയും ലൊക്കേഷനും അവൻ തന്നെ തരും. നമ്മളൊരു ഒഴുക്കിന് കഥയങ്ങ് കൊണ്ടു പോയാൽ മതി. 

 ”ആനേടെ കഥയാണോ കുരങ്ങിന്റെയോ?”

 ”പൂച്ചേടെ. (ഓ. എന്നാ ഒരു സെലക്ഷനാന്നേ?)

എന്റെ കഴുത്തിനടിയിലേയ്ക്ക് അവൻ കുഞ്ഞു മുഖം കൊണ്ടുവന്ന് തിരുകിവച്ചു. 

 ഒരിടത്ത് ഒരിടത്ത് ഒരു പൂച്ച വാര്യസാര് ഉണ്ടായിരുന്നു. പുള്ളിക്കാരി എന്നും സന്ധ്യയ്ക്ക് കുളിച്ച് കുറിതൊട്ട് അടുത്തുള്ള അമ്പലത്തിൽ ദീപാരാധന തൊഴാൻ പോകുമായിരുന്നു. 

 മ്മേ വയ്യേച്ചീം ഇന്നൂച്ചിം. (തുടങ്ങി പുള്ളീടെ കാസ്റ്റിംങ്)

പൂച്ച വാര്യസാരുടെ കൂടെ വൈഗചേച്ചീം മിന്നുചേച്ചീം അമ്പലത്തിൽ പോകുമായിരുന്നു. അങ്ങനെ പോകുമ്പോ. 

 മ്മേ. ഇചാനും ഇവാനും. (അടുത്ത വീട്ടിലെ ഇരട്ടകുട്ടികൾ)

 അതെ അപ്പോൾ ഇഷാനും ഇവാനും പുതിയ ഉടുപ്പൊക്കെയിട്ട് പള്ളിപ്പോകാൻ ഒരുങ്ങിനിൽപ്പുണ്ടായിരുന്നു. (മതേതരത്വം. )

 അങ്ങനെ നടന്ന് നടന്ന് പോകുമ്പോൾ

ഷിന്റോപ്പ (വൈഗയുടെ അച്ഛൻ ) ലോറിയായിട്ട് വരുന്നത് കണ്ടു. അപ്പോൾ മിന്നുചേച്ചിയ്ക്ക് വിശക്കണുണ്ടായിരുന്നു. 

 മ്മേ ഉപ്പ്മാ. 

 ആ. അപ്പോഴാണ് വൈഗചേച്ചീടെ ബാഗിനകത്ത് നഴ്സറീന്ന് കിട്ടിയ ഉപ്പ്മാവ് കണ്ടത്. (പിന്നേേ. സന്ധ്യയ്ക്ക് ദീപാരാധന തൊഴാൻ പോകുമ്പോ കയ്യില് ഉപ്പ്മാവ് ഉണ്ടാവണംല്ലോ. സ്വാഭാവികം. )

അങ്ങനെ ഉപ്പുമാവ് വാരിതിന്നോണ്ട് നടന്ന് നടന്ന് അവരൊരു പുഴവക്കത്തെത്തി. (കഥയിൽ പുഴ നിർബന്ധമാണ്. )

പുഴകടക്കാൻ വഴിയോന്നൂല്ലാതെ… അവ…. 

 മ്മേ ഡോറബുജീ. 

 ഹമ്പ… കഥ ഇപ്പോ വഴിതെറ്റിപ്പോയേനേം. കൊച്ച് രക്ഷിച്ച്…

അവര് നോക്കിയപ്പോൾ ഡോറയുടെ ഒരു ബോട്ട് കണ്ടു. കാലുകൊണ്ട് ചവിട്ടിപ്പോകുന്ന ബോട്ട്. (അത് പ്രത്യേകം പറയേണ്ടതാകുന്നു. )

 അപ്പോൾ പൂച്ച വാര്യസാര് ഡോറയോട് ചോദിച്ചു നിങ്ങൾ എവിടെ പ്പോകുന്നു?

 ഞങ്ങൾ പുഴകടന്ന്, മൾബറിക്കുന്ന് കയറി, കാറ്റുവീശുന്ന പാടം കടന്ന് തുരങ്ക വാതിൽ തുറന്ന്, ലൈബ്രറിയിൽ പോകുന്നു (യ്യോ വല്യ വെഷമിച്ചാണല്ലോ… നിനക്ക് വീട്ടിലെങ്ങാനും ഇരുന്നൂടെ. പെങ്കൊച്ചേ?)

 ഞങ്ങളേയും ഒന്ന് അക്കരെയെത്തിക്കുമോ?

അപ്പോൾ ഡോറ പറഞ്ഞു. 

” അതിനെന്താ എത്തിക്കാലോ”

അതിനുമുൻപ് നിങ്ങൾ അഞ്ച് പടിക്കെട്ടുകൾ ഇറങ്ങേണ്ടതായുണ്ട്. 

ഞങ്ങളോടൊപ്പം നിങ്ങളും എണ്ണുമോ?

ഒന്നേ..

രണ്ടേ… ഉറക്കെ..

മൂന്നേ… ഇനിയും ഉച്ചത്തിൽ. 

നാലേ… അഞ്ചേ…

എത്തിപ്പോയി!

 അവരങ്ങനെ അക്കരെയെത്തി. 

ഡോറയോട് നന്ദി പറഞ്ഞ്, വീണ്ടും നടന്ന് നടന്ന് നടന്ന്…

 മ്മേ കണ്ണൻ ചേട്ടായീടെ ഓട്ടോഷാ. 

 

(ഈ കഥാപാത്രം ങ്ങട് എത്തീല്ലല്ലോന്ന് വിഷമിച്ച് ഇരിക്വാരുന്നു. ഞങ്ങളുടെ എല്ലാകഥയിലും ആദ്യം തന്നെ വന്നെത്തുന്ന ഒരു ക്യാരക്ടർ ആണ് കണ്ണൻ ചേട്ടായീം പുള്ളീടെ ഓട്ടോറിക്ഷയും. അടുത്ത വീട്ടിലെ ആണ്. അപ്പൂന് പോളിയോ വാക്സിനും കുത്തിവെയ്പും ഒക്കെ എടുക്കാൻ ഞങ്ങൾ പോകുന്നത് ഈ ഓട്ടോയിലാണ്. )

 ങാ. കണ്ണൻ ചേട്ടായി അപ്പോഴാണ് അതുവഴി വന്നത്. അവർ ഓട്ടോറിക്ഷേൽ കയറി, കുറേ ദൂരം പോയപ്പോഴാണ്. 

 ”സിൻടല. ”

 (കർത്താവേ എവിടെയോ കെടക്കണ സിൻഡ്രലയേം കൂടി ഞാനിനി ഈ ഓട്ടോയ്ക്കകത്ത് കുത്തിത്തിരുകണല്ലോ. )

 അങ്ങനെ ഓട്ടോയിലിരിക്കുമ്പോഴാണ്, രാജകുമാരന്റെ വിരുന്നു സൽക്കാരത്തിന് പോകുന്ന സിൻഡ്രലയെ കാണുന്നത്. 

ഉടനെ കണ്ണൻ ചേട്ടായി വണ്ടി നിർത്തി, സിൻഡ്രലയേയും കയറ്റി. അമ്പാറയിലെത്തി. (നാട്ടിലെ ചെറിയൊരു കവല. )

 ”മ്മേ ബാ ചേട്ടന്റെ കട. ”

 (ങാ അതു പിന്നെ അമ്പാറ എന്ന് പറഞ്ഞാ അത് ബാബുചേട്ടന്റെ കടയാണ്. അവിടുത്തെ ഏക പലചരക്ക് കട. മ്മടെ കൊച്ചിന്റെ പ്രധാന ലൊക്കേഷൻ. )

 എല്ലാരും ബാബുചേട്ടന്റെ കടയിൽ കയറി. 

 പൊന്നാച്ചിക്ക് എന്തൊക്കെയാ വേണ്ടത്?

 ”അപ്പാപ്പം മേണം. ‘

”ങും”

 

”തോലുമുത്തായി മേണം. ”

”ങും ”

 

”ബലൂന് മേണം”

പിന്നെ?

 

”എെക്രീം മേണം. ”

ഷൂസ്.. ഉടുപ്പ്.. ബശ്.. കാറ് !

കുഞ്ഞി വിരല് മടക്കി അവൻ നീണ്ടൊരു ലിസ്റ്റ് ഇങ്ങെറക്കി. 

(ന്നാ പിന്നെ മൂന്ന് അടുപ്പ് കല്ലൂടെ പറയാർന്ന് !

ന്റെ ചെർക്കാ ബാബുചേട്ടന്റെ കടമൊത്തം കണ്ണൻ ചേട്ടായീടെ വണ്ടിക്കകത്ത് കേറൂല്ല. )

 ങാ ഇതെല്ലാം വാങ്ങി. 

 മ്മേ… ചോറ്മാമ. 

 (യ്യോ അത് വേണം അത് വേണം. ചോറ് മാമം വെക്കാൻ അരിയില്ലാതെ പറ്റില്ലല്ലോ. ആത്മാർത്ഥത ഇട്ട് പുഴുങ്ങിയാ ചോറാവില്ലെന്ന് പണ്ട് പ്രേമേട്ടൻ പറഞ്ഞിട്ടുണ്ട്. )

 ചോറ് വെയ്ക്കാൻ, രണ്ട് കിലോ അരിയും കുറച്ച് വറ്റൽ മുളകും വാങ്ങി, 

 ”മീമി. ”. (ചോറ് മാമയ്ക്ക് മീമി വറുത്തത് ഞങ്ങക്ക് മസ്റ്റാണ് ഗുയ്സ്. )

 ങാ അപ്പോഴാണ് നമ്മുടെ മീമിചേട്ടൻ അതുവഴി വന്നത്. മീമിച്ചേട്ടന്റെ കയ്യീന്ന് അഞ്ചാറ് മത്തീം വാങ്ങി, സിൻഡ്രലയും വൈയ്യേച്ചീം മിന്വേച്ചീം പൂച്ച വാര്യസാരും കൂടി കണ്ണൻ ചേട്ടായീടെ ഓട്ടോയ്ക്ക് തിരിച്ച് വീട്ടിലെത്തി. (മത്തീം കൊണ്ട് അമ്പലത്തിൽ ചെന്ന് കേറാൻ പറ്റൂല്ലല്ലോ. )

 അങ്ങനെ നമ്മുടെ വീടിന്റെ അടുക്കളപ്പുറത്തിരുന്ന് രാജകുമാരന്റെ വിരുന്ന് സൽക്കാരത്തിന് പുറപ്പെട്ട സിൻഡ്രലപ്പെണ്ണ്, മത്തി വെട്ടിക്കഴുകുകയും, കുളിച്ച് കുറിതൊട്ട പൂച്ച വെള്ളമിറക്കി മീൻചട്ടിയ്ക്ക് ചുറ്റും ശയനപ്രദിക്ഷണം ചെയ്യുകയുമാണ് സുഹൃത്തുക്കളേ. 

(എന്തൊരു ദുരന്ത കഥയാണ് മക്കളേ?)

 അവസാനം മീമികൂട്ടി, ചോറ് മാമേം കഴിച്ച് പൊന്നാച്ചിയെ കെട്ടിപ്പിടിച്ച്, നമ്മുടെ കട്ടിലേല് സിൻഡ്രല വാവം വെക്കുവാണേ. 

 ”അപ്പൂച്ചേ… ടാ. ”

 ദേ ആളുറങ്ങി… ട്ടോ. !!

പയ്യെ ചെരിച്ച് കട്ടിലേൽ കിടത്തി, പുതപ്പെടുത്ത് പുതപ്പിച്ച്. തലയിണയും വെച്ച് ഞാൻ മുറിവിട്ടിറങ്ങി. 

 അല്ലേലും അവന് കാടിന്റെയും കടുവയുടേയും കഥയേക്കാൾ, മനുഷ്യരുടെ കഥയാണിഷ്ടം. അതും ചുറ്റുമുള്ളവരുടെ. ചിലപ്പോൾ അതുകൊണ്ടാവും എന്റെ കഥകൾക്കും നിത്യജീവിതത്തിന്റെ മധുരം തോന്നുന്നത്. ആവോ?

 ഇങ്ങനെ  കഥപറഞ്ഞ് കാടുവെട്ടിത്തെളിച്ച് കപ്പ നട്ട എല്ലാ അമ്മമാർക്കും അച്ഛൻമാർക്കും സമർപ്പിക്കുന്നു. 

 സ്നേഹപൂർവ്വം കാർത്തു. 

Post Views: 31
4
കാർത്തു കാവുംപടിക്കൽ

I introduce myself through my writings….

5 Comments

  1. മിനി സുന്ദരേശൻ on May 13, 2025 3:17 PM

    വായനക്കാരെയും കൂടെ കൂട്ടുന്ന ഹൃദ്യമായ എഴുത്ത്…… വാവക്കൊപ്പം ഞങ്ങളും യാത്ര പോയി……ആശംസകൾ👍❤️

    Reply
  2. Rajalakshmi on May 12, 2025 4:52 PM

    നല്ല കഥ ❤️❤️❤️😍😍😍

    Reply
  3. sabira latheefi on June 16, 2024 2:44 PM

    ❤️❤️

    Reply
  4. Shreeja R on May 15, 2024 10:37 PM

    ❤️❤️

    Reply
  5. Nafs Nafs on May 12, 2024 8:15 PM

    ചുറ്റുമുള്ള മനുഷ്യരെയറിഞ്ഞ് കുഞ്ഞ് വളരട്ടെ👏👏👏🥰🥰🥰🥰😘😘😘

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.