Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീറിപ്പുകഞ്ഞ വ്യാഴവട്ടം
കഥ ജീവിതം

നീറിപ്പുകഞ്ഞ വ്യാഴവട്ടം

By Sreeja AjithMay 10, 20241 Comment2 Mins Read601 Views
Bookmark Now
Please login to bookmark Close

No account yet? Register

 

എങ്ങും മരങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ കോളേജ് ക്യാമ്പസിനു വലിയ മാറ്റമൊന്നും വർഷങ്ങൾക്കു ശേഷവും വന്നിട്ടില്ല. രാഖി വളരെ പതുക്കെയാണ് നടന്നിരുന്നത്. ചുറ്റിലുമുള്ള ഓരോ കാഴ്ചകളെയും മിഴികൾ കൊണ്ട് ഉള്ളിലേയ്ക്ക് ആവാഹിക്കുകയായിരുന്നു അവൾ. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം കോളേജ് ഗേറ്റ് കടന്നു ആ മണ്ണിൽ കാലുകുത്തിയതും അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ വന്നു. സ്വപ്നങ്ങളോടെ വന്നു കയറിയതും പ്രതീക്ഷകളുടെ വെളിച്ചം കെട്ട് തല കുനിച്ചിറങ്ങിപ്പോയതും ഈ പടിയാണ്. ഈ മണ്ണിൽ നിന്നാണ്.

പന്ത്രണ്ടു വർഷത്തിന് ശേഷമുള്ള ഈ ഒത്തുകൂടലിനെക്കുറിച്ച് കേട്ടപ്പോൾ വരേണ്ട എന്ന് തന്നെയാണ് രാഖി ആദ്യം വിചാരിച്ചത്. ഫേസ്ബുക്കിലും വാട്സ്ആപ്പ് കൂട്ടായ്മയിലും ഒന്നും അവളില്ലായിരുന്നു. അന്ന് കൂടെ പഠിച്ചിരുന്നവരിൽ സിന്ധുവുമായി മാത്രമേ ഇപ്പോൾ ബന്ധമുള്ളൂ. അവളാണ് നിർബന്ധിച്ചു ഈ പരിപാടിയ്ക്ക് വിളിച്ചു വരുത്തിയത്. പിന്നെ ആലോചിച്ചപ്പോൾ രാഖിയ്ക്കും തോന്നി, ഒരു തെറ്റും ചെയ്യാതെ എന്തിനാണ് ഒളിച്ചു നിൽക്കുന്നത്. തന്നെ ബലിയാടാക്കിയവർ അല്ലേ ലജ്ജിക്കേണ്ടത്. ജീവിതത്തിൽ താൻ തോറ്റു പോയിട്ടില്ല എന്ന് എല്ലാവരും അറിയണം.അവളുടെ ഓർമ്മകൾ പുറകോട്ടു പോയി.

രാഖിയും സിന്ധുവും രാഖിതയുമായിരുന്നു കോളേജിലെ ഇണപിരിയാത്ത കൂട്ടുകാർ. ഇതിൽ രാഖിത കുറച്ചു പൊട്ടിത്തെറിച്ച സ്വഭാവം എന്ന് മറ്റുള്ളവർ വിശേഷിപ്പിക്കുന്ന പെൺകുട്ടിയായിരുന്നു. എങ്കിലും എല്ലാവരോടും നല്ല പോലെ പെരുമാറുകയും പഠിപ്പിലും മറ്റെല്ലാ പ്രവർത്തികളിലും മുന്നിൽ നിൽക്കുകയും ചെയ്തത് കൊണ്ട് എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. രാഖിയും സിന്ധുവുമാകട്ടെ പതിഞ്ഞ സ്വഭാവമുള്ളവരും. എങ്കിലും ഇതൊന്നും അവരുടെ സൗഹൃദത്തെ ബാധിച്ചില്ല.

അങ്ങനെയിരിക്കെയാണ് കോളേജിൽ നിന്നും ഊട്ടിയിലേയ്ക്ക് ടൂർ പോകുന്നത്. ഫൈനൽ ഇയർ ആണ്. മൂന്നു പേരും ടൂറിനു പോകാനുറച്ചു. സിന്ധുവിന് പെട്ടെന്ന് ചിക്കൻ പോക്സ് വന്നത് കൊണ്ട് അവൾക്ക് ടൂറിനു പോകാനായില്ല. മറ്റു രണ്ടു പേരും വിഷമത്തോടെയാണെങ്കിലും പോയി.

ടൂറിന്റെ ആദ്യദിവസത്തെ താമസത്തിനിടയിലാണ് രാഖിത രാഖിയോട് ഒരു കാര്യം പറയുന്നത്. വിശാൽ ഊട്ടിയിലുണ്ട്. രാഖിതയ്ക്ക് വിശാലുമായി പ്രണയം ഉണ്ടെന്നത് സിന്ധുവിനും രാഖിയ്ക്കും അറിയാം. വിശാലുമായുള്ള ബന്ധം രാഖിതയുടെ വീട്ടിൽ അറിയുന്നത് കൊണ്ട് അവർക്ക് തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് കടുത്ത നിയന്ത്രണമുണ്ട്. അപ്പോളാണ് ഇങ്ങനെ ഒരവസരം കിട്ടുന്നത്. അവർ താമസിക്കുന്ന ഹോട്ടലിൽ തന്നെ വിശാൽ റൂമെടുത്തിട്ടുണ്ട്. രാത്രി ആരുമറിയാതെ വരണം എന്ന് രാഖിതയ്ക്ക് അവൻ കത്തെഴുതിയിട്ടുണ്ട്. കാര്യമെല്ലാം കേട്ടപ്പോൾ രാഖി ആദ്യം ദേഷ്യപ്പെട്ടെങ്കിലും കുറച്ചു നേരം രാഖിയുടെ കൂടെ അവന്റെ റൂമിൽ പോയി ഒന്നു സംസാരിച്ചാൽ മാത്രം മതിയെന്ന് രാഖിത കേണപ്പോൾ രാഖി സമ്മതിച്ചു.

എല്ലാവരും ഉറക്കമായതിനു ശേഷം രണ്ടു പേരും പതുക്കെ വിശാൽ കാത്തുനിൽക്കാം എന്ന് പറഞ്ഞ ഹോട്ടൽ ലോബിയിലേയ്ക്ക് നടന്നു. പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായി കുടിച്ചു ബോധം കെട്ട കുറച്ചു ചെറുപ്പക്കാർ ആ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് ടൂർ പോയ സംഘത്തിലെ എല്ലാവരും എത്തി. ചെറുപ്പക്കാരെ പോലീസിൽ ഏല്പിച്ച ശേഷം ചോദ്യം രാഖിയോടും രാഖിതയോടുമായി. രാത്രി എന്തിനാണ് അവിടെ വന്നതെന്ന ചോദ്യത്തിന് രാഖിയ്ക്ക് വേണ്ടി ഒരാളെ കാണാൻ വന്നതാണെന്നായിരുന്നു രാഖിതയുടെ മറുപടി. റൂമിൽ മേശപ്പുറത്തു വെച്ചിരുന്ന വിശാലിന്റെ കത്തും അധ്യാപകരെ അവൾ ഏല്പിച്ചു. രാഖിതയുടെ പേര് ചുരുക്കി “പ്രിയപ്പെട്ട രാഖി,” എന്നായിരുന്നു കത്തിലെ സംബോധനയും. ഹോസ്റ്റൽ അഡ്രസ്സിൽ വന്ന കത്തും. ഞെട്ടിപ്പോയ രാഖിയ്ക്ക് കൂട്ടുകാരിയുടെ ചതിയെ നിഷേധിക്കാനായില്ല. ബഹളം കേട്ടതോടെ വിശാലും മുങ്ങിയിരുന്നു.

കോളേജിൽ തിരിച്ചെത്തിയ രാഖിയെ സസ്പെൻഷൻ ഓർഡർ കാത്തിരിക്കുന്നുണ്ടായിരുന്നു. കോളേജിൽ നിന്നും പടിയിറങ്ങിപ്പോയ അവൾ പിന്നീട് പരീക്ഷ എഴുതാൻ മാത്രമാണ് കോളേജിൽ വന്നത്.

പതുക്കെ സിന്ധു വഴി അധ്യാപകരും കുട്ടികളുമെല്ലാം സത്യം അറിഞ്ഞെങ്കിലും രാഖിയ്ക്ക് സംഭവിച്ച അപമാനം ഒരിക്കലും മാഞ്ഞു പോയില്ല. പിന്നീട് അവൾ അതിനെ അതിജീവിച്ചു. പഠിച്ചു ജോലി നേടി. മനസ്സറിയുന്ന പങ്കാളിയെയും കുടുംബത്തെയും കിട്ടി. അവളുടെ മനസ്സിലെ വേദന അവളെ കൂടുതൽ കരുത്തുള്ളവളാക്കി.

തന്നെ കാത്തു നിൽക്കുന്ന സിന്ധുവിനും സ്നേഹത്തോടെ നോക്കി ചിരിക്കുന്ന മറ്റു കൂട്ടുകാരുടെയും അടുത്തേയ്ക്ക് നടക്കുമ്പോൾ നീറിപ്പുകഞ്ഞ ഒരു വ്യാഴവട്ടത്തിന്റെ നൊമ്പരത്തിന് കാരണക്കാരിയായ പണ്ടത്തെ കൂട്ടുകാരിയെ രാഖിയുടെ കണ്ണുകൾ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. തോറ്റിട്ടില്ല എന്ന് അവളെ അറിയിക്കാൻ മാത്രം.
 
 

Post Views: 28
3
Sreeja Ajith

വായനയോട് പ്രിയം.

1 Comment

  1. Suma Jayamohan on May 14, 2024 9:36 PM

    മനോഹരം❤️
    അഭിനന്ദനങ്ങൾ👌💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.