Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാല് ഗർഭിണികൾ
അനുഭവം ഓർമ്മകൾ ഗർഭം പ്രസവം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

നാല് ഗർഭിണികൾ

By Shiju KPMay 11, 20242 Comments3 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷവും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. കുറെ ഡോക്ടർമാരെ കണ്ടും ട്രീറ്റ്മെൻ്റ് ചെയ്തും കുറെ നാൾ നടന്നു. അവസാനം ഞങൾ ഐ വി എഫ് എന്ന പരിപാടി ചെയ്യാം എന്ന് തീരുമാനിച്ചു.

ഞങ്ങൾ തൃശൂരിലെ ഒരു പ്രശസ്തമായ ഒരു ക്ലിനിക്കിൽ ആണ് കാണിച്ച് കൊണ്ടിരുന്നത്. അവിടെ എൻ്റെ കൂടെ മറ്റ് പന്ത്രണ്ട് പേര് ഈ ട്രീറ്റ്മെൻ്റ് ചെയ്തു. അമ്മയുടെ അണ്ഡം പുറത്തെടുത്ത് അച്ഛൻ്റെ ബീജവുമായി സംയോജിപ്പിച്ച് അത് അമ്മയുടെ ഉള്ളിൽ വെക്കുകയാണ് ഈ പരിപാടി. സാധാരണ രീതിയിൽ കുഞ്ഞുങ്ങൾ ഉണ്ടാവാത്ത ദമ്പതികൾ ഈ രീതിയിൽ ഗർഭിണികൾ ആവാറുണ്ട്. കുറച്ച് കാശ് ചിലവാകുന്ന രീതിയാണിത്. പക്ഷേ ഡോക്ടർമാർ കുട്ടികളില്ലാത്തവർക്ക് മിക്കവാറും ഉപദേശിക്കുന്ന ഒരു ട്രീറ്റ്മെൻ്റ് ആണിത്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യുന്ന ഒരു പ്രക്രിയ ആണ്. ഇങ്ങനെ ചെയ്താലും ചിലപ്പോൾ ഗർഭിണി ആവണമെന്നില്ല. അത് കൊണ്ട് തന്നെ ആ മാസം ഐ വി എഫ് ചെയ്ത ഞങ്ങൾക്ക് എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞുള്ള ബ്ലഡ് ടെസ്റ്റിൽ ഞങ്ങൾ നാല് പേർക്ക് പോസിറ്റീവ് ആയി. പക്ഷേ അത് കൊണ്ടും തീർന്നില്ല. മൂന്ന് മാസം ആയാൽ മാത്രമേ സന്തോഷിക്കാൻ പറ്റൂ. അതിനിടയിൽ വളർച്ച ഇല്ലാതെ കുഞ്ഞിനെ വയറ്റിൽ വച്ച് തന്നെ കളയേണ്ടി വരാം. ചിലപ്പോ കുഞ്ഞിന് ഹാർട്ട് ബീറ്റ് കിട്ടില്ല.

അങ്ങനെ അങ്ങനെ ഒരു പാട് കടമ്പകൾ കഴിഞ്ഞ് ഒരു മൂന്ന് മാസം കഴിഞ്ഞ് കിട്ടി. അതിനിടയിൽ ഒരു ചെറിയ ബ്ലീഡിംഗ് കണ്ട് ആശുപത്രിയിലും പോയി കിടന്നു രണ്ടാഴ്ച. ഈ മൂന്ന് മാസവും മുഴുവൻ സമയവും ഒന്നും ചെയ്യാതെ കിടന്ന് ചിലവഴിച്ചു എൻ്റെ മനസ്സും ശരീരവും കൈ വിട്ട് പോയിരുന്നു. പക്ഷേ കുഞ്ഞെന്ന മഹത്തായ ലക്ഷ്യത്തിന് മുന്നിൽ എൻ്റെ ചെറിയ പരിഭവങ്ങൾക്കൊന്നും ഒരു സ്ഥാനവും ഞാൻ കൊടുത്തില്ല. മൂന്നാം മാസം കഴിഞ്ഞതിൽ പിന്നെ കുഞ്ഞുങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കുക എന്ന പ്രവർത്തിയിലേക്ക് കടന്നു എൻ്റെ ദിന രാത്രങ്ങൾ. അഞ്ചാം മാസത്തിൽ കുഞ്ഞു പതുക്കെ വയറ്റിൽ കിടന്ന് ചവിട്ടും കുത്തും തുടങ്ങി.

കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ നമ്മുടെ നാട്ടിൽ വകുപ്പില്ല. സ്കാൻ ചെയ്യുമ്പോൾ അത് ചോദിക്കുന്നത് തന്നെ നിയമ വിരുദ്ധം ആണ്. എല്ലാ സ്കാനിംഗിനും ഒരുമിച്ച് കണ്ട് ഞങൾ നാല് പേര് തമ്മിൽ നല്ല കൂട്ടായി. ഒരു സുനന്ദ ടീച്ചർ ഉണ്ടായിരുന്നു. അവർക്ക് എന്നെക്കാളും പ്രായമുണ്ടായിരുന്നു. പിന്നെ ഒരു രാധ. രാധയുടെ ഭർത്താവ് ഗൾഫിൽ ആയിരുന്നു. അവർ കുഞ്ഞുങ്ങൾ ഇപ്പൊ വേണ്ട എന്ന് വെച്ച് അവസാനം കുഞ്ഞു വേണം എന്നാഗ്രഹിച്ചപ്പോൾ ഉണ്ടാവാത്ത സാഹചര്യം വന്നു. അത് കൊണ്ട് ട്രീറ്റ്മെൻ്റ്ന് വന്നതാണ്.

പിന്നെ ഉണ്ടായിരുന്നത് പ്രീതയായിരുന്നു. പ്രീതയെ അങ്ങനെ പെട്ടന്ന് ഒന്നും മറക്കാൻ കഴിയില്ല. ഞങ്ങൾ മൂന്ന് പേരും ഓരോ തമാശയൊക്കെ പറഞ്ഞു സ്കാനിംഗ് റൂമിന് പുറത്ത് ഇരിക്കുമ്പോൾ പ്രീത മാത്രം ഒന്നും മിണ്ടില്ല. ആദ്യമൊക്കെ പ്രീതയുടെ അമ്മയാണ് കൂടെ വന്നിരുന്നത്. മൂന്നാം മാസത്തിലെ സ്‌കാനിൽ പ്രീതക്ക് ഇരട്ട കുട്ടികളാണെന്ന് അറിഞ്ഞു. അന്ന് മുതൽ പുള്ളിക്കാരി വലിയ സന്തോഷത്തിൽ ആണ്. അഞ്ചാം മാസത്തിൽ ആണ് അവളുടെ ഭർത്താവിനെ ആദ്യമായി ഞങ്ങൾ കാണുന്നത്. പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് പ്രീത ഇത് നാലാം തവണയാണ് ഐ വി ഫ് ചെയ്യുന്നത്. ഈ വട്ടം പോസിറ്റീവ് ആയില്ലെങ്കിൽ അവളുടെ ഭർത്താവ് അവളെ ഉപേക്ഷിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്ന്. പാവം പ്രീത. അഞ്ചാം മാസം ആയപ്പോളാണെന്ന് തോന്നുന്നു അയാൾക്ക് ഉറപ്പയത്. ഈ കുട്ടികളെ കിട്ടും എന്ന്. ഹും. ഇങ്ങനെയും ആണുങ്ങൾ. ഇത്രയും കാലം കുഞ്ഞ് ഉണ്ടായില്ല എന്നിട്ട് ഈ വട്ടം ശരിയായി എങ്കിൽ അത് അവളുടെ ശരീരത്തിൻ്റെ കുഴപ്പം ആവണം എന്നില്ലല്ലോ. അത് അയാളുടെ കൂടെ കുഴപ്പം ആവാമല്ലോ.

അയാൾ പക്ഷെ അതിന് ശേഷം ഭാര്യയെ വളരെ നന്നായി നോക്കി. പ്രസവിച്ചു കിടക്കുമ്പോൾ ഭാര്യയെ എടുത്തു പൊക്കി തിരിച്ചു കിടത്തുന്ന വെയിറ്റ് ലിഫ്റ്റിങ് പ്രകടനം വരെ അയാൾ കാഴ്ച വെച്ചു. നഴ്സമാർ ഞങ്ങളുടെ മുറിയിൽ വന്നു അയാളുടെ ത്യാഗോജ്വലമായ പ്രവർത്തികളെ കുറിച്ച്  വാനോളം പുകഴ്ത്തുമ്പോൾ എനിക്ക് ചിരി വരുമായിരുന്നു. കുറച്ചു മാസം മുമ്പ് ഇതേ ഭാര്യയെ കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കാൻ നിന്ന മഹാനുഭാവനാ. അത് ഇവർക്ക് അറിയില്ലല്ലോ. ഞങ്ങൾക്ക് എല്ലാവർക്കും പൊന്നോമ്മാനകളായ കുഞ്ഞുങ്ങൾ ഉണ്ടായി. ഇതാണ് ഞങ്ങളുടെ കഥ. നാല് ഗർഭിണികളുടെ കഥ. ഒരേ സമയത്ത് വയറ്റിൽ വളർന്ന ഞങ്ങളുടെ മക്കളെ ഇപ്പൊ വാട്സാപ്പിലുടെ കണ്ടു വിശേഷങ്ങൾ അറിയുന്നു. ഇത് എന്റെ ഗർഭകാലത്ത് ഉണ്ടായ കുറച്ചു അനുഭവങ്ങൾ ആണ്. കൂടെ ഉണ്ടായിരുന്നവരുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാവരും വായിച്ചു സ്നേഹവും ❤️ അഭിപ്രായങ്ങളും രേഖപ്പെടുത്തണേ. 🙏

Post Views: 28
1
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

2 Comments

  1. Shreeja R on June 4, 2024 9:27 PM

    👌👌

    Reply
  2. Suma Jayamohan on June 3, 2024 2:15 PM

    ഒരു കുഞ്ഞുവാവയ്ക്കുേ വേണ്ടി സഹിച്ച ത്യാഗങ്ങൾ ഏറ്റവും ‘വലുതു തന്നെയാണ്.❤️
    വിവരണം നന്നായി❤️👌💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.