Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിവാഹം
കഥ ജീവിതം പ്രണയം വിവാഹം

വിവാഹം

By Shiju KPMay 11, 2024Updated:May 11, 20242 Comments4 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

“എടാ, നീ പറയുന്നത് പോലെ അല്ല.എൻ്റെ ചേച്ചിയുടെ കാര്യം നിനക്ക് അറിയാമല്ലോ.”

“അതിനെന്താ? പ്രേമിച്ച് കല്യാണം കഴിച്ച എല്ലാവരും നിൻ്റെ ചേച്ചിയെ പോലെയാണോ? നിൻ്റെ ഡാഡി നമ്മളുടെ കാര്യം പറഞ്ഞാൽ സമ്മതിക്കില്ലെ? ആൾ വളരെ ഫോർവേർഡ് ആണല്ലോ.”

“നിനക്ക് എൻ്റെ ഡാഡിയെ കുറിച്ച് എന്തറിയാം?”

” നിൻ്റെ മമ്മിയെ കഷ്ടപ്പെട്ട് സഹിക്കുന്ന ഒരു പാവം മനുഷ്യൻ.”

ഇതും പറഞ്ഞു രാഹുൽ കളിയാക്കി ചിരിച്ചു. കമല അവനെ തന്നെ നോക്കിയിരുന്നു.

“അതെൻ്റെ സ്വന്തം മമ്മിയല്ല രാഹുൽ.”

അവൻ്റെ ചിരി പെട്ടന്ന് ഗൗരവത്തിലേക്ക് വഴി മാറി.

“സ്വന്തം മമ്മിയല്ല എന്ന് വെച്ചാൽ..?”

“അത് എൻ്റെ ഡാഡിയുടെ ഭാര്യയാണ്.”

രാഹുൽ ഒന്നും മനസ്സിലാവാതെ അവളെ നോക്കി.

“നീ കുറച്ച് മുമ്പ് പറഞ്ഞില്ലേ? ഒരു താടക അടുത്ത സെമസ്റ്റർ നമുക്ക് ക്ലാസ്സ് എടുക്കാൻ വരും എന്ന്. നിൻ്റെ ചേട്ടനെ ലാബിൽ നിന്ന് ഇറക്കി വിട്ട പ്രൊഫസർ ഗീതാഭായി. അതാണ് എൻ്റെ സ്വന്തം മമ്മി.”

“നീ എന്തൊക്കെയാ ഈ പറയുന്നത്. ഇന്ന് രാവിലെയല്ലേ നീ ഗീതാഭായി എന്ന പേര് കേട്ടുള്ളൂ. അപ്പോളേക്കും പുതിയ കഥയുമായി വന്നിരിക്കുന്നു. ആളെ പറ്റിക്കണ നിൻ്റെ പരിപാടി എനിക്ക് തീരെ ഇഷ്ടപെടുന്നില്ലട്ടോ. എല്ലാം കഴിഞ്ഞ് അയ്യേ നീ വിശ്വസിച്ചല്ലേ എന്നും പറഞ്ഞു രാത്രി വിളിച്ച് ഒരു സോൾവാക്കല്. പോടീ.”

കമലയുടെ കണ്ണ് നിറഞ്ഞു ഒഴുകി. രാഹുലിന് ദേഷ്യം കൂടി കൂടി വന്നു. അവൻ കാൻ്റീനിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോയി.

രാവിലെ അമ്മ വന്ന് വിളിച്ചപ്പോളാണ് രാഹുൽ എണീറ്റത്.

“എടാ,കമല വന്നിട്ടുണ്ട്.താഴേക്ക് വാ.”

അമ്മ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു താഴേക്ക് പോയി. അവൻ എണീറ്റ് താഴേക്ക് വന്നപ്പോൾ കാണുന്നത് അവൾ അച്ഛന് ഇഡ്ഡലിയും സാമ്പാറും വിളമ്പികൊടുക്കുന്നു. അവൻ അച്ഛനെ നോക്കി.

“വാടാ, നീ വന്നിരിക്ക്.മോളെ നീയും ഇരിക്ക്.”

അവൻ അവളെ കാണുന്ന പോലെ എതിർവശത്ത് ഇരുന്നു. അച്ഛനെന്താ ഒന്നും മിണ്ടാത്തത്? വലിയ ഗൗരവം കാണിക്കുന്നുണ്ടല്ലോ? വീട്ടിൽ എല്ലാവർക്കും എല്ലാം അറിയാം. എന്നാലും ആദ്യമായി അവളെ വീട്ടിൽ എങ്ങനെ കൊണ്ട് വരും എന്ന് അവൻ ഇതിന് മുമ്പ് ചിന്തിച്ചിട്ടേയില്ല. ഏതായാലും അവൾ ഇങ്ങോട്ട് കേറി വന്നത് കൊണ്ട് ആ തലവേദന ഒഴിഞ്ഞു. അമ്മയും കഴിക്കാൻ വന്നിരുന്നു. എന്താ അമ്മക്ക് ഇത്ര ഗൗരവം? അച്ഛൻ കഴിച്ച് എണീറ്റു.

“അമ്മേ!”

രാഹുൽ വിളിച്ചത് കേട്ട് സീത പറഞ്ഞു, ” അവൾക്ക് പറയാനുള്ളത് മുഴുവൻ നീ കേൾക്ക്. നിൻ്റെ തീരുമാനം എന്ത് തന്നെയായാലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.”

അവൻ കമലയെ സൂക്ഷിച്ച് നോക്കി.അവൾ ഇവിടെ വന്ന് എന്താണാവോ പറഞ്ഞത്. ബൈക്കിൽ കോളേജിൽ എത്തുന്നത് വരെ രണ്ട് പേരും ഒന്നും മിണ്ടിയില്ല. കോളേജിലെ കപ്പിൽസിൻ്റെ സ്ഥിരം ഏരിയയാണ് പഞ്ചാരമുക്ക്. പഞ്ചാരമുക്ക് കാൻ്റീൻ്റെ പുറകിലുള്ള ഒരു പറമ്പാണ്. അങ്ങോട്ട് ടീച്ചർമാരാരും വരില്ല. കുറെ മരങ്ങളൊക്കെയുള്ള പ്രകൃതിരമണീയമായ സ്ഥലമാണത്. രാഹുൽ കമലയെയും കൊണ്ട് അങ്ങോട്ട് പോയി.

“ഇനി നീ പറ. എന്താണ് നിനക്ക് പറയാനുള്ളത്?”

” എടാ, ഞാൻ ഇത് പറഞ്ഞു കഴിഞ്ഞ് നീ എന്നെ വിട്ട് പോയാലും എനിക്ക് കുഴപ്പമില്ല. പക്ഷേ നീ എന്നും എൻ്റെ ഫ്രണ്ട് ആയിരിക്കും. എനിക്ക് നിൻ്റെ വീട്ടിൽ ഇടക്ക് വരണം. അത് പോലെയൊരു വീട്ടിൽ ജനിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായില്ല. എൻ്റെ ഡാഡിയും മമ്മിയും ഒരുമിച്ച് പഠിച്ചതാണ്. തൃശൂർ എൻജിനീയറിങ് കോളേജിൽ. ലവ് ആയിരുന്നു. ലാസ്റ്റ് ഇയറായപ്പോൾ വീട്ടുകാർ അറിയാതെ അവർ കല്യാണം കഴിച്ചു. കുറെ കാലം ജോലി ഒന്നുമില്ലാതെ അവർ ഒരുപാട് കഷ്ടപ്പെട്ടു. പക്ഷേ അന്ന് അവർക്ക് തമ്മിൽ ഇഷ്ടം ഉണ്ടായിരുന്നു. ചേച്ചിയും ഞാനുമൊക്കെ ഉണ്ടായികഴിഞ്ഞപ്പോളേക്കും രണ്ട് പേരും ജോലിയൊക്കെയായി തിരക്കിൽ പെട്ടു പോയി. ഞങ്ങൾ രണ്ട് പേരും ഡാഡിയും മമ്മിയും അടി കൂടുന്നത് കണ്ടാണ് വളർന്നത്. നീ പറഞ്ഞ പോലെ മമ്മി താടക തന്നെയാണ്. അവർ പിരിഞ്ഞപ്പോൾ ഞങ്ങളെ വേണ്ട എന്ന് അവർ കോടതിയിൽ പറഞ്ഞു.

ഡാഡി ഞങ്ങളെയും കൊണ്ട് അച്ചച്ചൻ്റെ വീട്ടിൽ പോയി. ഞങ്ങളെ നോക്കാൻ ഒരാള് വേണം എന്ന് പറഞ്ഞാണ് ഡാഡി പിന്നീട് വാസന്തി മമ്മിയെ കല്യാണം കഴിച്ചത്. അവരെ കൊണ്ട് ഡാഡി ചില സമയങ്ങളിൽ ഒക്കെ ശരിക്കും പൊറുതി മുട്ടുന്നുണ്ട്. പക്ഷേ ഡാഡി ഞങ്ങൾക്ക് വേണ്ടി എല്ലാം സഹിക്കുകയാണ്. അത് കൊണ്ടൊക്കെയാണ് ഞാൻ പ്രേമത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്നത്. നീ ഈ നാല് കൊല്ലം എൻ്റെ പുറകെ നടന്നത് കണ്ടപ്പോൾ എനിക്ക് തോന്നി നിന്നോട് സത്യം പറയണം എന്ന്. അതാണ് ഞാൻ ഇത് നിന്നോട് പറയുന്നത്.

ചേച്ചി എന്ത് കണ്ടിട്ടാണ് പഠിപ്പ് പോലും കമ്പ്ലീറ്റ് ചെയ്യാതെ ആ ഓട്ടോക്കാരൻ്റെ കൂടെ പോയത് എന്നെനിക്ക് ഇപ്പളും അറിയില്ല. എന്നിട്ട് ഇപ്പൊ ഏഴ് മാസം ഗർഭിണിയായി വീട്ടിൽ വന്നിരിക്കുന്നു. അവൾ ഇനി തിരിച്ച് പോവില്ല എന്നാണ് പറയുന്നത്. ഇതാണ് എൻ്റെ കുടുംബം. പ്രേമ വിവാഹങ്ങൾ കാരണം നശിച്ച് പോയ ഒരു കുടുംബം ആണ് ഞങ്ങളുടെ എന്ന് അച്ഛമ്മ എപ്പളും പറയും. അത് സത്യമാണ്. എനിക്ക് എന്തായാലും അതിന് വയ്യ. നിൻ്റെ അച്ഛനോടും അമ്മയോടും ഞാൻ ഇതെല്ലാം പറഞ്ഞു. അവർ പറഞ്ഞത് ഇത് നിൻ്റെ ജീവിതം ആണ്. അവരുടെ മകൻ ആരെ തിരഞ്ഞെടുത്താലും അവർക്ക് സ്വീകാര്യമാണെന്ന്. എന്താ നിൻ്റെ തീരുമാനം?”

“നീയിത് മുഴുവൻ അച്ഛനോടും അമ്മയോടും പറഞ്ഞോ?”

” ഉം. പറഞ്ഞു.”

രാഹുൽ കുറെ നേരം താഴേക്ക് നോക്കിയിരുന്നു. പെട്ടന്ന് എണീറ്റ് അവൻ തിടുക്കത്തിൽ നടന്നു.

“നീ വാ.”

അവൻ അവളെയും കൊണ്ട് അമ്മയുടെ അടുത്തേക്കാണ് പോയത്. കമല ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവളുടെ ചെവിയിൽ അമ്മ പറഞ്ഞ കാര്യങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു.

“നിങ്ങൾ രണ്ട് പേരും ഇപ്പൊൾ പഠിച്ച് ഒരു ഡിഗ്രീ എടുക്ക്. എന്നിട്ട് രണ്ട് പേരും നല്ല ജോലി സമ്പാദിക്ക്.എന്നിട്ട് ഞങ്ങൾ മോളുടെ ഡാഡിയെ കണ്ട് കല്യാണ കാര്യം സംസാരിക്കാൻ വരാം.”

അമ്മ പറഞ്ഞത് പോലെ തന്നെ മൂന്ന് വർഷത്തിന് ശേഷം ഇന്ന് കമലയുടെയും രാഹുലിൻ്റെയും കല്യാണമാണ്. ചേച്ചിയും അപ്പുക്കുട്ടനും ഇപ്പൊൾ സുഖമായി ഇരിക്കുന്നു. ചേച്ചി ഒരു ചെറിയ ജോലിക്ക് പോകുന്നുണ്ട്. ഡാഡിയും സന്തോഷത്തിലാണ്.

അച്ഛമ്മ ഇന്ന് രാവിലെ കമലയോട് പറഞ്ഞു. “എൻ്റെ കല്യാണത്തിന് ശേഷം ആദ്യമായാണ് ഈ വീട്ടിൽ ഒരു കല്യാണം നടക്കണത്. നീയാണ് മോളെ ഈ കുടുംബത്തിൻ്റെ ഐശ്വര്യം. നിൻ്റെ ഡാഡിയേയോ ചേച്ചിയെയോ പോലെ നീ മതിലു ചാടിയില്ലല്ലോ. അവരെ പോലെയല്ല.നിൻ്റെ സെലക്ഷൻ ഉഗ്രനാ. അവരുടെ രണ്ട് പേരുടെയും സെലക്ഷൻ പേടായി പോയി. ഹും എന്താ ചെയ്യാ.. ശിവനെ! എൻ്റെ മോൾക്ക് നല്ലത് വരുത്തണെ.”

കമല സന്തോഷം കൊണ്ട് കരഞ്ഞു പോയി. കല്യാണ പന്തലിലേക്ക് കയറുമ്പോൾ അവളുടെ മനസ്സിൽ സാധാരണ പെൺകുട്ടികളുടെ പോലെ ഒരു ആകുലതയും ഉണ്ടായില്ല. അവൾക്ക് ഉറപ്പാണ് തൻ്റെ കുടുംബത്തെക്കാളും നല്ലൊരു കുടുംബത്തിലേക്കാണ് അവൾ പോകുന്നത് .

‘മമ്മിയുടെയും ചേച്ചിയുടെയും ജീവിതം പോലെയാകില്ല എൻ്റെ ജീവിതം എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം എൻ്റെ വിവാഹത്തിൽ രണ്ട് വ്യക്തികളല്ല രണ്ട് കുടുംബങ്ങളാണ് സന്തോഷത്തോടെ ഒന്നാകുന്നത്.’ പന്തലിൽ വലം വെച്ച് രാഹുലിൻ്റെ അടുത്തിരുന്നപ്പോൾ അവളോർത്തു.

ഷിജു കെ പി

Post Views: 32
6
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

2 Comments

  1. Shreeja R on June 6, 2024 8:53 PM

    👍

    Reply
  2. sabira latheefi on June 5, 2024 5:26 PM

    സൂപ്പർ ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.