Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മനസ്സ് വായിക്കുന്ന യന്ത്രം
ഓർമ്മകൾ ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

മനസ്സ് വായിക്കുന്ന യന്ത്രം

By Shiju KPMay 11, 20243 Comments2 Mins Read67 Views
Bookmark Now
Please login to bookmark Close

No account yet? Register

 മനുഷ്യന്മാരുടെ മനസ്സാണ് മനസ്സിലാക്കാൻ ഏറ്റവും ബുദ്ധിമുട്ട് പിടിച്ച കാര്യം എന്നാണ് ഇത്രയും കാലം ഭൂമിയിൽ ജീവിച്ചിട്ട് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം. പുറത്ത് ചിരിച്ചു കാട്ടി ഉള്ളിൽ നമ്മളോട് തീർത്താൽ തീരാത്ത വൈരാഗ്യം കൊണ്ട് നടക്കുന്നവർ, നമുക്ക് എന്തെങ്കിലും സങ്കടം വരുമ്പോൾ ആശ്വസിപ്പിക്കാൻ എന്ന ഭാവത്തിൽ വിളിച്ച് കൂടുതൽ വിഷമിപ്പിക്കുന്നവർ, നമുക്ക് ഒരു സന്തോഷം വരുമ്പോൾ ഉള്ളിൽ കുശുമ്പ് നിറഞ്ഞു അഭിനന്ദിക്കുന്നവർ, അങ്ങനെ എത്ര തരം ആളുകൾ ആണ് ഈ ലോകം മുഴുവൻ.

ഒരാളുടെ മുഖം കണ്ടാൽ അയാള് എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ എളുപ്പം അല്ല. മെൻ്റെലിസ്റ് എന്ന വിഭാഗം ആളുകളോട് എനിക്ക് ഒരു കൗതുകം തോന്നിയത് അത് കൊണ്ട് ആവണം. അവർക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയും എന്നൊക്കെയാണ് ഞാൻ കരുതിയത്. പക്ഷേ അവർക്കും ഒരാളെ പൂർണ്ണമായും വായിച്ചെടുക്കാൻ കഴിയില്ല. ഒരു പ്രത്യേക കാര്യം അപ്പൊൾ ചിന്തിപ്പിച്ചു അവരെ കൊണ്ട് ചെയ്യിപ്പിക്കുക. അത് സമ്മതിപ്പിക്കുക. ഇതാണ് പൊതുവേ അവർ ചെയ്യുന്നത്. എനിക്ക് അതല്ല വേണ്ടത്. എനിക്ക് പലപ്പോഴും എൻ്റെ മനസ്സ് പോലും വായിച്ചെടുക്കാൻ പറ്റാറില്ല. പിന്നെയല്ലേ മറ്റുള്ളവരുടെ മനസ്സ്.

എല്ലാവർക്കും വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത് ജീവിച്ച് മരിക്കുന്ന ഒരുപാട് വീട്ടമ്മമാരുടെ കൂട്ടത്തിൽ ഞാനും ഇവിടെ ജീവിച്ചു മരിക്കും എന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. അത് കൊണ്ടാവണം എനിക്ക് എന്തൊക്കെയാണ് ഇഷ്ടം എന്ന് എനിക്ക് പോലും ഓർത്തെടുക്കാൻ കഴിയാത്തത്. ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള നിറം, ഇഷ്ടമുള്ള പാട്ട് എല്ലാം ഞാൻ മറന്ന് കഴിഞ്ഞു. കുറെ നാൾ ചേട്ടന് ഇഷ്ടമുള്ളതൊക്കെ എനിക്കും ഇഷ്ടമാണ് എന്ന് പറഞ്ഞു നടന്നു. ഇപ്പൊൾ ചേട്ടൻ്റെ സ്ഥാനം മോന് കൊടുത്തു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മോൻ്റെ മനസ്സിൽ എന്താണ് എന്ന് പലപ്പോഴും വായിച്ച് എടുക്കാൻ കഴിയാതെ വരുമ്പോൾ ആണ് സങ്കടം വരുന്നത്. അങ്ങനെയാണ് മനസ്സ് വായിക്കുന്ന ഒരു യന്ത്രം വേണമെന്ന പൂതി ഉള്ളിൽ കടന്ന് കൂടിയത്.

ഈ ലോകത്തെ എല്ലാവരുടെയും മനസ്സ് വായിക്കണം എന്നില്ല. എൻ്റെ മോൻ്റെ, എൻ്റെ ചേട്ടൻ്റെ, പിന്നെ ചില രാഷ്ട്രീയക്കാരുടെ. അവർ സത്യം ആണോ ഈ പറയുന്നത് എന്നറിയാൻ മാത്രം. സരിത സ്വപ്നമാർ പറയുന്നത് ഏതാണ് സത്യം, ഏതാണ് കള്ളം എന്നും ചില സമയങ്ങളിൽ അറിയണമെന്ന് തോന്നാറുണ്ട്. ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് സമയാസമയം ചായ കിട്ടാനും ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കി കിട്ടാനും മാത്രമാണോ എന്ന് ഞാൻ ആദ്യം മഷീനിനോട് ചോദിക്കുംപിന്നെ എൻ്റെ മോന് എന്ത് കൊണ്ടാണ് അവൻ്റെ ക്ലാസ്സിലെ മറ്റ് കുട്ടികളുമായി ഇടപഴകാൻ കഴിയാത്തത് എന്ന് ചോദിക്കും. അവൻ്റെ മനസ്സിലെ വിഷമങ്ങളും പരാതികളും എനിക്ക് ചോദിച്ച് മനസ്സിലാക്കണം. പിന്നെ അവൻ്റെ ഫോണിനേക്കാൾ ഒരു പടി മുകളിൽ എങ്കിലും അവൻ്റെ അമ്മയെ അവന് ഇഷ്ടമാണോ എന്നറിയണം. പിന്നെ അവൻ്റെ കുഞ്ഞു മനസ്സിലെ നൊമ്പരങ്ങളും ആവലാതികളും ചോദിച്ച് അറിയണം.

അവസാനമായി എൻ്റെ നേരെ വെച്ച് ആ മഷീനിനോട് എനിക്ക് എന്നെ കുറിച്ച് ചോദിച്ചറിയണം. എൻ്റെ ഇഷ്ടങ്ങളെ കുറിച്ച്, എൻ്റെ സങ്കല്പങ്ങളെ കുറിച്ച്, എൻ്റെ സ്വപ്നങ്ങളെ കുറിച്ച്, പിന്നെയും എന്തൊക്കെയോ എന്നെ കുറിച്ച്. എന്നെങ്കിലും എനിക്ക് ആ ഞാൻ ആവാൻ കഴിയുമോ എന്തെങ്കിലും വിദ്യ കാണുന്നുണ്ടോ അതിന് എന്നും ചോദിക്കും. ഞാനിപ്പോൾ അണിഞ്ഞിരിക്കുന്ന ഈ മുഷിഞ്ഞ വേഷം ഊരി കളഞ്ഞു സന്തോഷവതിയാവാൻ, മറ്റാരും പറയുന്നത് കേട്ട് വിഷമിക്കാതെ സ്വന്തം തീരുമാനങ്ങളിൽ ജീവിക്കാൻ എന്താണ് വഴി എന്ന് ചോദിക്കും. അങ്ങനെ ഒരു മഷീൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് ഈ പറഞ്ഞതിനൊക്കെ ആരെങ്കിലും സമാധാനം കണ്ടെത്തി തന്നാൽ മതി. 

 ഷിജു

Post Views: 25
5
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

3 Comments

  1. മിനി സുന്ദരേശൻ on July 18, 2025 10:35 PM

    നല്ല രചന❤️👍

    Reply
  2. Nishiba M on July 18, 2025 4:25 PM

    അതേ, സത്യം

    Reply
  3. Suma Jayamohan on May 27, 2024 2:04 PM

    ഒരുയന്ത്രം എനിക്കും വേണം😃
    എഴുത്ത് വളരെ ഇഷ്ടമായി❤️
    അഭിനന്ദനങ്ങൾ💐👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.