“`മാതൃത്വം… ഒരു സബ്ജക്റ്റീവ് വിശകലനം
“`
മാതൃത്വം എന്നാൽ എനിക്ക്… ഉറങ്ങാത്ത രാത്രികളാണ്!
വിശ്രമമറിയാത്ത അടുക്കളയാണ്.
ബധിരമായ കാതുകളിലലയ് ക്കുന്ന കലമ്പലുകളാണ്,
തിരിഞ്ഞുനോക്കി കോക്രികാട്ടുന്ന അച്ചടക്കപ്പെടുത്തലുകളുമാണ്
പലപ്പോഴും പൂരണം സാധ്യമാകാത്ത മലമൂത്ര ത്വരകളുമാണ് !!!!
മാതൃത്വം….
പിന്നെയും ചിലപ്പോൾ, അത് മുഷ്ടിയിൽ ചുരുട്ടിയൊതുക്കുന്ന ‘കാളീ’മർദ്ദനങ്ങളാണ്!
പല്ലിനിടയിൽ ഞെരിഞ്ഞമരുന്ന അമർഷവർഷങ്ങളാണ്.
എന്റെ നിലയെ, വിലയെ, നിലപാടുകളെ ഒക്കെ
കീഴ്മേൽ മറിക്കുന്ന ഭൂകമ്പങ്ങളുമാണ്!!!!
മാതൃത്വം….
ഞാനെന്ന സ്വത്വത്തിന്റെ, ഒരുപക്ഷേ ഒരിക്കലും തിരിച്ചു കിട്ടാത്ത, കടം കൊടുക്കലാണ്.
ഞാനെന്നഹന്തയുടെ ഞാണിൽ കയറ്റി
സ്വയം ശൂന്യമാകിലിന്റെ അങ്ങേബിന്ദുവരെയെത്തിച്ച്
ഒരു തിരികെനടത്തലാണ്.
ആ ദൂരമത്രയും താണ്ടി തിരികെയെത്തുമ്പോൾ മാത്രമാണ് കവികൾ പറയുന്ന ‘മഹനീയമാതൃത്വം’ പതമാകുന്നത്, പാകമാകുന്നത്!!!
നിങ്ങൾ വിചാരിക്കുംപോലെ
മാതൃത്വം,
അത്ര എളുപ്പമല്ല ഹേ!


3 Comments
മാതൃത്വം വളരെ demanding situation തന്നെയാണ്. പക്ഷെ പ്രകൃതി ഒരുക്കിയിരിക്കുന്ന ചില ശാരീരിക വൈകാരിക പ്രത്യേകതകൾ അതിനെ കുറച്ചൊക്കെ pleasure ആക്കി മാറ്റുന്നു.മുണ്ട്.
നല്ല എഴുത്ത്.
👍❤
ഏതു റോളും എളുപ്പമല്ല എന്നാണ് എന്റെ അഭിപ്രായം.
നല്ലെഴുത്ത് 👍
👍👍