Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു നർത്തകിയുടെ അന്ത്യം
ഓർമ്മകൾ കുട്ടികൾ നര്‍മം

ഒരു നർത്തകിയുടെ അന്ത്യം

By shybi shajuMay 12, 2024Updated:May 18, 202411 Comments5 Mins Read188 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് അധികം ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല നാട്ടിൽ. ഓണത്തിന് നടത്തി വരുന്ന കലം തല്ലി പൊട്ടിക്കൽ, പ്രച്ഛന്ന വേഷം, നുണ പറച്ചിൽ. അങ്ങനെ കൊച്ചു കൊച്ചു പരിപാടികൾ. ഇതിൽ ഏതെങ്കിലുമൊക്കെ കാണാൻ വീട്ടീന്ന് വിട്ടാൽ ഭാഗ്യം. യാതൊരുറപ്പുമില്ല. പിന്നെ ഉറപ്പായും ആദ്യാവസാനം ആഘോഷിക്കുന്നത് ചാന്ത്യം പള്ളിയിലെ പെരുന്നാളും വേനലവധിക്കാലത്തെ VBS ക്ലാസ്സുമാണ്

ഞാനാകെ ഒരു മടിയുമില്ലാതെ നേരത്തേ ഒരുങ്ങി ചെന്നോണ്ടിരുന്ന ഒരേയൊരു ക്ലാസ്സാണ് പത്ത് ദിവസത്തെ VBS. പഠിക്കണ്ട, ഹോം വർക്ക് ചെയ്യണ്ട, സാറുമ്മാര് കണ്ണുരുട്ടുക, മൂക്ക് വിറപ്പിക്കുക, കൈയ്യിലെ തൊലി തിരിപ്പിച്ച് വേദനിപ്പിക്കുക, പടവാൾ പോലുള്ള ചൂരൽ കൊണ്ട് ഡസ്ക്കിലടിച്ച് ഭയാനകാന്തരീക്ഷം സൃഷ്ടിക്കുക ഈ വക യാതൊരു കലാപരിപാടികളുമില്ലാത്ത പാഠ്യപദ്ധതിയായിരുന്നത്. പ്രധാനമായും ചിത്രം വര, കളറടി, വിവിധ കലാപരിപാടികൾ പരിശീലനം, ഇത്ര മാത്രം. ആഹാ, സ്ക്കൂളുകളിലുമിതൊക്കെ മാത്രം പോരായിരുന്നോ ?

ഏറ്റവും ദേഷ്യം സാമൂഹ്യപാഠം പുസ്തകം കാണുമ്പോഴായിരുന്നു. വായിൽ കൊള്ളാത്ത പേരുള്ള ഓരോ രാജാക്കൻമാർ അന്ന് സുഖിച്ചങ്ങ് വാണിരുന്നതിന്റെ കഷ്ടപ്പാട് മുഴുവനും അനുഭവിക്കുന്നത് ഇപ്പോ ബാക്കിയുള്ളവര്. അമ്മിണി ടീച്ചറിന്റെ വരവ് കണ്ടാൽ തന്നെ തോന്നും എന്നെ ചരിത്രം പഠിപ്പിക്കുക എന്ന നിയോഗത്തിനായിട്ട് ടീച്ചറായതാന്ന്. ചുമ്മാ മുത്തനപ്പൂപ്പൻമാരുടെ കാലത്തിനു മപ്പുറം ഉള്ള ആണ്ടും തീയ്യതിയും ഭരണപരിഷ്ക്കാരങ്ങളും എന്നോട് എല്ലാ ദിവസവും ചോദിച്ചാലും ടീച്ചർക്കൊരു മടുപ്പുമില്ല. ഒരിക്കലും ഉത്തരം പറയാത്തതിനൊരു നാണക്കേട് എനിക്കുമുണ്ടായിട്ടില്ല. 

ഒമ്പത് ദിവസം ആട്ടോം പാട്ടും ഒക്കെ കഴിഞ്ഞാൽ പത്താം ദിവസം കെങ്കേമത്തോടെ VBS ന് സമാപനമാണ്. അന്ന് നമ്മുടെ കാല് രണ്ടും ഒപ്പം നിലത്ത് കുത്തില്ല. സന്തോഷാധിക്യം മുഴുവൻ കാലുകളിലാണ്. തുള്ളി. തുള്ളി യങ്ങ് നടക്കും. വീട്ടീന്ന് വഴക്കും കേൾക്കും. പെണ്ണ് പൊയ്ക്കാലേ കുത്തിയാണല്ലോ നടപ്പെന്ന്.
ആര് മൈൻഡ് ചെയ്യുന്നു?

സമാപനത്തിന് 4 മണിക്ക് റാലിയുണ്ട്. കൈയ്യിലൊരു കൊടിയൊക്കെ പിടിപ്പിച്ച് എല്ലാവരുടേം തലയിൽ അവര് തന്നെ ഉണ്ടാക്കിയ കിരീടമൊക്കെ വച്ചു കൊടുത്ത് വരി വരിയാക്കി നിർത്തി പണ്ടപ്പിള്ളി ടൗൺ മുഴുവൻ കറങ്ങും. ജയ് ജയ് VBS, VBS ൻ പടക്കുതിര ചീറി പാഞ്ഞുവരുന്നുണ്ടേ എന്നൊക്കെ കുറേ കുട്ടിതൊണ്ടകളിൽ നിന്ന് കാറിപൊളിക്കുന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളൊക്കെ റാലി നല്ല ഉഷാറിലാക്കും.

 നമ്മള് നോക്കുമ്പോ അത്രേം നാള് കണ്ടാൽ ഒരു മൈൻഡുമില്ലാണ്ടിരുന്ന സകല ചേട്ടൻമാരും കടവരാന്തകളിൽ റാലി കടന്നു പോകുന്നതുവരെ അറ്റൻഷനായി നില്ക്കുന്നു. അവരെ കാണുമ്പോൾ തൊണ്ട പൊട്ടുമാറുറക്കെ നമ്മൾ വിളിക്കും പടക്കുതിര വരുന്നുണ്ടേന്നൊക്കെ. അവരിങ്ങനെ നോക്കി നില്ക്കുന്ന തോണ്ട് ഇപ്പോൾ നമ്മളാണ് താരമെന്നൊക്കെ മനസ്സ് പറയുന്നുണ്ടാകും. 

റാലി കഴിഞ്ഞാൽ സ്നേഹ വിരുന്ന്. എല്ലാരേയും മുറ്റത്തെ പുല്ലിൽ നിരത്തി രണ്ട് പന്തിയായി ഇരുത്തി, എല്ലാവരും വീടുകളിൽ നിന്ന് കൊണ്ട് വന്നിട്ടുള്ള അവലോസുണ്ട, നെയ്യപ്പം, അച്ചപ്പം ഒക്കെ വിളമ്പും. അക്കാലത്തിന് ശേഷം ഇത്രേം നല്ലൊരു ടീ പാർട്ടി എവിടേം കണ്ടിട്ടില്ല. നാട്ടിലെ എല്ലാ അമ്മമാരുടെയും കൈകളാൽ പൊരിച്ചെടുത്ത രുചിക്കൂട്ടുകളായിരുന്നത്. 

രാത്രിയാണ് കുട്ടികളുടെ കലാപരിപാടികൾ. പാട്ട്, ഡാൻസ്, മിമിക്രി, മോണോ ആക്ട്, പ്രച്ഛന വേഷം. അവസാനം, സീനിയേഴ്സിന്റെ ഒരു നാടകവും. 

ഒരു കൊല്ലം എനിക്കൊരു കുഞ്ഞുമോഹമുദിച്ചു. ഒരു ഡാൻസ് കളിച്ചാലെന്താ? എല്ലാവരും കളിക്കുന്നുണ്ടല്ലോ !ആഗ്രഹിച്ചാ പിന്നെ ഒരു രക്ഷേ മില്ല. പിന്നെ കഠിന പ്രയത്നം തുടങ്ങും.

ആസ്ഥാന നർത്തകിമാരെ സമീപിച്ചു. അവളുമാര് ചെറിയ കുരിശ് തൊട്ടിയിലെ പുൽതകിടിയിൽ തകർത്ത് പരിശീലനത്തിലാണ്. 

ചെന്ന് കാര്യം പറഞ്ഞു. കൂട്ടുകാരികളാണ്. അങ്ങ് സമ്മതിച്ചാ പോരേ ഇവളുമാർക്ക്?

നിനക്ക് കളിക്കാനറിയാവോന്ന്? സംശയാലുക്കൾ. നാലാം ക്ലാസ്സിലെ തിരുവാതിര കളിക്ക് ചേർന്ന് ഔട്ടായി പോയത് ഇനിയും മറന്ന് കാണില്ലേ ഇവര് ? ചോദ്യത്തിലതിന്റെയൊരു മുനയുള്ളത് മാതിരി. 

എനിക്കറിയാം. നിങ്ങൾ കൂടെ കൂട്ടുവോന്ന് പറ. 

ഉം. ഞങ്ങൾ നോക്കട്ടെ. തെറ്റിക്കാതെ കളിക്കുവോന്ന്. 

ഗ്രൂപ്പ് ഡാൻസാണ്. നടുക്ക് ഭാരത് മാതാവും ചുറ്റും കുറെ നദികളും. 

എന്നെയവര് യമുനയാക്കി. 

ഗംഗേ… യമുനേ… കാവേരീ… ന്നൊക്കെ നീട്ടിയുള്ള ട്യൂണിൽ പാട്ട് വരുമ്പോൾ ഓരോ നദിയും ഒഴുകി വരുമ്പോലെ വന്ന്, ഭാരത് മാതയുടെ ചുറ്റും ഒരു മുട്ടുകുത്തി നില്ക്കണം. 

എങ്ങനെയൊക്കെ നോക്കീട്ടും യമുനയ്ക്ക് ഒഴുകി വരാൻ പറ്റുന്നില്ല. ഒന്നുകിൽ നടന്ന് വരും, അല്ലെങ്കിൽ ഓടി വരും. അതേ പറ്റൂ. ഒഴുകാനൊന്നും യമുനയ്ക്ക് മെയ് വഴങ്ങുന്നില്ല. എല്ലാവരും ഉണ്ടേ യെന്ന് സ്നേഹത്തിൽ വിളിക്കുന്ന ഈ യമുനയെ ഔട്ടാക്കിയിട്ട് ഒരു കൊലുന്ന നെ നീളത്തിലുള്ള പുതിയ യമുനയെ ചേർത്തു അവര്. 

വിട്ടുകൊടുത്തുള്ള ചരിത്രമില്ല. തോൽവി നിശ്ചയമാണെങ്കിലും പോരാടി തോൽക്കും. അതാ ശീലം

ഒറ്റയ്ക്ക് പഠനം തുടങ്ങി. ദൈവത്തിൻ പുത്രൻ ജനിച്ചു. എന്ന പാട്ട് സ്വയം പാടി സ്വയം നൃത്തം ചെയ്ത് പരിശീലനം തുടങ്ങി. 

HM ന്റെ യടുത്ത് പേര് കൊടുത്തു. അങ്ങനെ ആ മഹാ ദിവസം വന്നെത്തി

പരിശീലനമൊക്കെ കഴിഞ്ഞുങ്കിലും അടുത്ത പ്രശ്നം തല പൊക്കി. ആരും പാട്ട് പാടി തരാൻ ഏല്ക്കുന്നില്ല

റിക്കോർഡിടുവല്ലായിരുന്നു. സ്റ്റേജിന്റെ സൈഡിൽ വച്ച മൈക്കിന് മുമ്പിൽ നിന്ന് ആസ്ഥാന ഗായകര് പാടും. അതാ രീതി. 

ഓരോ വാതിലടയുമ്പോഴും നമുക്ക് വാശി കുടും. അവിചാരിതമായി അവസാന നിമിഷം അറിഞ്ഞു. മണ്ണത്തൂരന്ന് ഒരു പാട്ടുകാരൻeചട്ടൻ വരുന്നുണ്ട്. ഗാനമേളയ്ക്കൊക്കെ പാടുന്ന ചേട്ടനാണ്. ആഹാ. മനമൊന്ന് തുള്ളി ! നോക്കിക്കോ, ഈ ഗാന കോകിലങ്ങളും മറ്റേ ഉത്തരേന്ത്യൻ നദികളുമൊക്കെ ഇന്ന് കുറ്റബോധം കൊണ്ട് തല കുനിക്കാൻ പോകുന്നേ. 

പാട്ടു ചേട്ടൻ വന്നു. ഒരു രക്ഷേ മില്ല, ചുറ്റും ആളാണ്. അത്യാവശ്യം പേരെടുത്ത് വരുന്ന ഗായകനാണ്. 

കാത്ത് നിന്നു. കൈയ്യിൽ നോട്ട് ബുക്കിന്റെ കീറിയെടുത്ത വരയിട്ട പേജിൽ എഴുതിയ പാട്ടുമുണ്ട്. 

കുറേ നേരം നിന്നപ്പോൾ ചേട്ടന്റെ കണ്ണിലുടക്കി എന്നെ

എന്തേ ?

ഈ പാട്ടൊന്ന് പാടി തര്യോ ചേട്ടാ ? എനിക്ക് ഡാൻസ് ചെയ്യാനാ. 

കടലാസ് വാങ്ങി വായിച്ചെടുക്കാൻ ശ്രമിച്ച ചേട്ടന് പാട്ടേതെന്ന് പിടി കിട്ടി. 

പത്തു വയസ്സുകാരീടെ മുഖത്ത് നോക്കി പറ്റില്ലാന്ന് പറയാൻ. ആ ലോലഹൃദയം മടിച്ചു. പറഞ്ഞതിങ്ങനെ.
“ഞാനിപ്പോ പാടാം. കുഞ്ഞൊന്ന് കളിച്ചേ. നോക്കട്ടെ. നന്നായിട്ടുണ്ടേൽ സ്റ്റേജിൽ പാടി തരാം”. 

പെട്ടു ! ഒറ്റ നിമിഷം കൊണ്ട് തുള്ളി കൊണ്ടിരുന്ന മനസ്സ് നിശ്ചലമായി. എല്ലാം കഴിഞ്ഞുന്ന് വിചാരിച്ച അവസാന നിമിഷം. ഒരു ഭാഗ്യ വിളി. “ചേട്ടനെ. അച്ചൻ മുറിയിലേക്ക് വിളിക്കുന്നുണ്ടട്ടോ “

“ശരി മോളേ, ഞാൻ പാടിക്കോളാം നന്നായി കളിക്കണട്ടോ ” തോളത്തൊരു തട്ടും തന്ന് ട്രയൽ നടത്താതെ ചേട്ടൻ പോയി. 

അമ്മ കാണാതെ എടുത്തോണ്ട് വന്ന സാരി ആരൊക്കെയോ കുറെ മടക്ക് മടക്കി ചുറ്റി തന്നതുമിട്ട്, സെമിത്തേരീടെ സൈഡിലൊരുക്കിയിരിക്കുന്ന മേയ്ക്കപ് റൂമിൽ ചെന്ന് ആവശ്യത്തിൽ കൂടുതൽ ഛായമൊക്കെ മുഖത്തിടുവിച്ച് ഞാൻ റെഡി.
പേര് വിളിച്ചു. പാടാൻ തയ്യാറായി നില്ക്കുന്ന ചേട്ടനെ നോക്കി. നന്നായി പാടണേ ചേട്ടാന്നുള്ള രീതിയിൽ ഒരു പുഞ്ചിരി കൊടുത്ത് സ്റ്റേജിലേക്ക്. തുടങ്ങുന്നതിന് മുമ്പ് കർട്ടൻ ചേട്ടനെ ഒന്നുഗ്രമായി നോക്കുവേം ചെയ്തു. തീരുന്നതിന് മുമ്പ് കർട്ടൻ താഴ്ത്താനെങ്ങാനും തോന്നിയാലോ. ഒരു പേടിയൊക്കെ വേണല്ലോ. 

കർട്ടൻ പൊക്കി. ചേട്ടൻ പാടി തകർത്തു. ഞാനാടി തകർക്കുമ്പോൾ ഇടയ്ക്ക് മൂന്നാല് പ്രാവശ്യം ചേട്ടന്റെ സ്വരമിടറിയോ ??
കഴിഞ്ഞപ്പോൾ വലിയ കൈയ്യടിയൊന്നും കേട്ടില്ല, കൂവലും കേട്ടില്ല. 

പരീക്ഷയെഴുതീട്ട് റിസൽട്ടറിയാത്ത പോലെ ഞാനും. തല്ക്കാലം പാടി തന്ന ചേട്ടന്റെ മുമ്പിൽ ചെന്ന് പെടണ്ടാന്ന് തീരുമാനിച്ചു. 

അതൊരു നല്ല തീരുമാനമായിരുന്നൂന്ന് പിറ്റേ ദിവസം മുതൽ അറിയാൻ തുടങ്ങി. കുഞ്ഞപ്പൻ ചേട്ടന്റെ മുറുക്കാൻ കടയിൽ കട്ടി മിഠായി വാങ്ങി കടിച്ച് പൊട്ടിക്കാൻ. പരിശ്രമിച്ച് നില്ക്കുമ്പോഴാണ് വായിലിട്ട പുകയില നീട്ടി തുപ്പി, കറപിടിച്ച പല്ലുകൾ മുഴുവൻ വെളിയിൽ കാണത്തക്കവിധം പേരറിയാത്ത ഒരു ചേട്ടന്റെ അട്ടഹാസം മുഴങ്ങിയത്. 

“നീ എന്നാ ടി പെണ്ണേ ഇന്നലെ ആ സ്റ്റേജിൽ കിടന്ന് തുള്ളിയേ ”

” കണ്ടില്ലേ ? ഡാൻസ് കളിച്ചതാ ”

“ഇതാണോ ടി ഡാൻസ് ? ഇത് നീ എപ്പോഴും ഈ റോഡിലൂടെ നടക്കുന്ന സ്റ്റെപ്പ് അല്ലേ ? ഒറ്റക്കാലിൽ തൊങ്കി കളിച്ച്?
കഴിയുവോളം തൊങ്കലല്ലാതെ നീ ഏതെങ്കിലും ഡാൻസ് സ്റ്റെപ്പ് കളിച്ചോ? ‘

‘ആഹാ. ചേട്ടനെന്തിനാ സ്റ്റെപ്പ് മാത്രം നോക്കീട്ടിരുന്നേ? മുദ്ര ശ്രദ്ധിച്ചില്ലായിരുന്നോ? ഞാൻ കൈകൾ കൊണ്ട്. ഓരോ വരിക്കും വേറെ വേറെ മുദ്രയാണല്ലോ കാണിച്ചേ. ”

” പൊയ്ക്കോട്ടോ അവിടുന്ന്. അവളുടെയൊരു മുദ്ര. മൊട്ടേന്ന് വിരിഞ്ഞില്ലല്ലോ ന്നോർത്താ അല്ലെങ്കിൽ ചീമുട്ട വച്ചെറിഞ്ഞേനേം. ഇനി നീ ഡാൻസെന്ന് പറഞ്ഞെങ്ങാനും സ്റ്റേജിൽ കയറിയാൽ. ങ്ഹാ !

ചിരിക്കാൻ കുഞ്ഞപ്പൻ ചേട്ടനും കടയിൽ വന്ന വേറെ വിവരമില്ലാത്ത കുറെ ചേട്ടൻമാരും.
രണ്ട് കൈയ്യിലെ വിരലുകളും മുഖത്തിന്റെ സൈഡിൽ വിടർത്തി പിടിച്ച് കലി തീരുവോളം കൊഞ്ഞനം കാണിച്ചിട്ട് തിരിഞ്ഞോടിയെങ്കിലും ഇത് കുറേ നാൾ തുടർന്നുകൊണ്ടിരുന്നു.
എന്റെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ കൊച്ചപ്പന്റെ ചായക്കടയിലും ജിന്ന ചേട്ടന്റെ സ്‌റ്റേഷനറി കടയിലും പീക്കിരി ചേട്ടന്റെ പച്ചക്കറി കടയിലും എന്നു വേണ്ട, പണ്ടപ്പിള്ളിയിലെ സിരാ കേന്ദ്രങ്ങളിലെവിടെ ചെന്നാലും അവിടുണ്ടാവും എന്നെ നോക്കി വെറ്റിലക്കറ വീണ പല്ലും അട്ടഹാസവുമായി ഒരു കലാബോധവുമില്ലാത്ത ആ ചേട്ടൻ. ഒരു പത്ത് വയസ്സ് കാരിയുടെ ഹൃദയത്തിൽ വാശി പിടിപ്പിച്ചു കൊണ്ട്. 

 പാട്ട് പാടി തന്ന ചേട്ടന്റെ ഭാവി എന്തായീന്ന് ഒരു അറിവുമില്ല. 

 ഇതുകൊണ്ടൊന്നും ഞാൻ നന്നായീന്ന് തെറ്റിദ്ധരിക്കല്ലേ. ഇതിലും വീര സാഹസികതകളുമായി. ഇപ്പോഴും വാശിയോടെ. അന്നത്തോടെ എന്നിലെ നർത്തകി അന്തരിച്ചുവെങ്കിലും വിജയപരാജയങ്ങളൊന്നും കോട്ട നേട്ടങ്ങളേല്പിക്കാത്ത മനസ്സോടെ പുതിയ പരീക്ഷണങ്ങളുമായി ഇതാ നിങ്ങൾക്ക് മുമ്പിലിപ്പോഴും.

 

Post Views: 39
11
shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

11 Comments

  1. Sunandha on May 27, 2025 11:16 AM

    സൂപ്പർ എഴുത്ത്, എന്താണ്ട് ഇതൊക്കെയാണ് ഞാനും ചരിത്രവും ഞാനും അന്നും ഇന്നും ശത്രുക്കളാണ്.

    പക്ഷേ ഡാൻസ് അതെന്റെ പാഷൻ.

    അപ്പോ ഇനി അടുത്ത വീര സാഹസ കഥ പോരട്ടെ.

    ഷൈബിയുടെ ചരിത്രം ന്ന പേരിൽ നമുക്കൊരു പുസ്തകം ഇറക്കാം 😄

    Reply
  2. മിനി സുന്ദരേശൻ on May 27, 2025 10:35 AM

    എത്ര രസകരമായാണ് എഴുതിയത്…….. നന്നായി ആസ്വദിച്ചു….. പോരാളിയുടെ വീരകഥകൾ ഇനിയും വരട്ടേ….❤️👍

    Reply
  3. Seji Rajeev on May 26, 2025 9:19 PM

    എൻ്റെ അമ്മോ ചിരിച്ച് ചിരിച്ച് ഞാൻ മണ്ണു തപ്പി എന്തൊരു പൻജ് ഡയലോഗ് 💕💕💕

    Reply
  4. Suma Jayamohan on May 26, 2025 8:57 PM

    അതാണ് പോരാളി ഷൈബി ❤️👍
    സ്റ്റേജു കാണുന്നതിനു മുമ്പേ മുട്ടിടിച്ചു വീഴുന്ന എന്നെയൊക്കെ തോട്ടിൽക്കളയണമായിരുന്നു😂

    Reply
  5. Alex on September 27, 2024 9:00 PM

    🔥🫡💃😍

    Reply
    • Shybi on September 28, 2024 4:48 PM

      😊😊

      Reply
  6. Joyce on September 26, 2024 5:48 PM

    അതാണ്‌… തളരാത്ത സമരവീര്യം, ജീവിതവിജയരഹസ്യം. 👌👏

    Reply
    • shybi shaju on September 26, 2024 11:43 PM

      😍😍

      Reply
      • Sayara Fathima KARU KUNNATH on May 26, 2025 9:50 PM

        🥰ശരിക്കും നമിച്ചു പോയി 👌💗
        ആ വലിയ ചങ്ക്ഊറ്റത്തിനു big salute 😎❤️👏

        Reply
  7. Nishiba M on May 27, 2024 4:07 PM

    മനോഹരം. രസകരമായ ഓർമ്മകൾ.

    Reply
    • shybi shaju on September 26, 2024 11:44 PM

      🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.