Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരസ്കരിക്കപ്പെട്ടവൾ
കഥ ജീവിതം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

തിരസ്കരിക്കപ്പെട്ടവൾ

By Soumya MuhammadMay 11, 2024Updated:May 14, 20241 Comment3 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

അശേഷം ഉറങ്ങാൻ സാധിക്കാതിരുന്ന ഒരു നീണ്ട രാത്രിക്ക് ശേഷം ഞാൻ അത്യന്തം വിങ്ങുന്ന നെഞ്ചോടെ പുറത്തെ സൂര്യോദയത്തിലേക്ക്‌ ജനാലകൾ തുറന്നിട്ടു.

ഇതിനു മുൻപ് എന്നാണ് ഞാൻ ഉറങ്ങാതിരുന്നത്?

ഘനം തിങ്ങിയ  ശിരസ്സ് കൈ വെള്ളയിലേക്ക് അമർത്തി ഞാൻ വെറുതെ ഒന്നോർത്തു നോക്കി.

കാലങ്ങൾക്ക് മുന്നേ അതായത് പതിനേഴു കൊല്ലങ്ങൾക്കും മുന്നേ മനസ്സിലെ ഇഷ്ടം അദ്ദേഹം എന്നോട് തുറന്നു പറഞ്ഞ ആ പകലിനൊടുവിലെ രാത്രി എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങനേ കഴിഞ്ഞില്ല. നിലാവ് പെയ്തു കിടക്കുന്ന മുറ്റത്തെ കുടമുല്ല പൂക്കൾ വിരിയുന്നതും നോക്കി ഏറെ നേരമിരുന്നു

ആകാശത്ത് അന്ന് പൂർണ്ണ ചന്ദ്രൻ ആയിരുന്നു… എന്റെ മനസ്സിലും.

നോക്കുന്നിടത്തെല്ലാം എന്ത് ചന്തം!

ഈ രാത്രിക്ക്‌ പോലും എത്ര ചാരുത!

ഇരുളിൽ നിറയെ ചെമ്പകം പൂത്ത ഗന്ധം.എന്റെ കനവിൽ നിറയെ തങ്ക കിനാക്കളുടെ തേരോട്ടം.

രാവ് പുലർന്നപ്പോൾ മനസ്സിലായി ലോകം തന്നെ മാറിയിരിക്കുന്നു. കാണുന്നിടത്തെല്ലാം സൗന്ദര്യം…

ആ രാത്രിയിലെ സ്വപ്നങ്ങളോടെ ചെന്നു കയറിയത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കാണ്.

പിന്നീടുള്ള  രാവും പകലും ഞാൻ അദ്ദേഹത്തെ മാത്രം ചുറ്റുന്ന ഒരു ഉപഗ്രഹമായിരുന്നു. എന്റെ ആഗ്രഹങ്ങളെല്ലാം അയാളുമായി ചേർത്തു വച്ച്, എന്റെ ഇഷ്ടങ്ങൾ എല്ലാം അയാൾക്ക്‌ വേണ്ടി മാറ്റി വച്ച്, അയാളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ഉണർന്ന് ഒടുവിൽ അയാളെ മാത്രം സേവിച്ച് ഉറങ്ങുന്ന രാത്രികൾ…അങ്ങനെയങ്ങനെ എത്ര രാപ്പകലുകൾ?

അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗർഭത്തിലേറ്റി, ഒരു പകലിലെ വേദനക്കൊടുവിൽ പ്രസവിക്കുമ്പോഴും ഞാൻ ഉറങ്ങാതിരുന്നില്ല. പുറത്ത് കാവലായി അദ്ദേഹമുള്ളപ്പോൾ ഞാൻ എന്തിന് ഉറങ്ങാതിരിക്കണം?

വിവാഹ ജീവിതത്തിൽ പത്ത് വർഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഏതോ ഒരു സന്ധ്യക്കാണ് അയാളുടെ  വിരൽ തലപ്പിൽ എന്തോ ഒന്ന് തൊട്ടത്. കരുവാളിപ്പു പടർന്ന കാൽ വിരലിൽ മരുന്ന് പുരട്ടി ഇറങ്ങുമ്പോൾ വിഷ വൈദ്യൻ പറഞ്ഞു…

“ഈ രാത്രി മരുന്നുണങ്ങാതെ ശ്രദ്ധിക്കണം..”

ആ രാത്രി ഉറങ്ങിയില്ല, അദ്ദേഹത്തിന് വേണ്ടി ആ രാത്രിയെന്നല്ല ഇനിയുമൊരു നൂറ് രാത്രികൾ ഉണർന്നിരിക്കാൻ ഞാൻ ഒരുക്കമായിരുന്നു.

മയങ്ങാതെ കാലിലെ മരുന്നുണങ്ങാതെ ആ രാവ് വെളുപ്പിക്കുമ്പോൾ പ്രാർത്ഥനയായിരുന്നു നെഞ്ചം നിറയെ…

പിന്നെയും അസ്വാരസ്യങ്ങളില്ലാത്ത ദിന രാത്രങ്ങൾ. ഒരു വ്യക്തിയെ മാത്രം ധ്യാനിച്ചും വിശ്വസിച്ചും ഉപാധികൾ യാതൊന്നുമില്ലാതെ സ്നേഹിച്ചു തീർത്തും മാറ്റങ്ങളൊന്നുമില്ലാതെ കൊഴിഞ്ഞു പോകുന്ന പകലുകളിൽ എങ്ങനെ അസ്വാരസ്യങ്ങൾ  ഉണ്ടാകും?എതിർപ്പുകളോ തർക്കങ്ങളോ വാഗ്വാദങ്ങളോ ഇല്ലാതിരുന്നത് കൊണ്ട് രാത്രികളും ഏറെ സ്വച്ഛം.

പക്ഷേ അതെല്ലാം എനിക്കു മാത്രമായിരുന്നു. ഉപാധികൾ ഇല്ലാതെ സ്നേഹിച്ചതും വിശ്വസിച്ചതും ഞാൻ മാത്രമായിരുന്നല്ലോ? അപ്പോൾ വിശ്വാസ വഞ്ചനയിൽ വിഡ്ഢിയാകുമ്പോൾ രക്തം പൊടിയുന്നത് എന്റെ ചങ്കിൽ നിന്നും മാത്രമാകും…

അദ്ദേഹത്തിന് വേണ്ടി അല്ലെങ്കിൽ അദ്ദേഹം കാരണം ഞാൻ ഉറങ്ങാതിരുന്ന മൂന്നാമത്തെ രാത്രി  കഴിഞ്ഞു പോകുമ്പോൾ എന്റെ ചിന്തകൾ നാനാവിധമായി ശിഥിലമാക്കപ്പെട്ടിരിക്കുന്നതു പോലെ എനിക്ക് തോന്നി. മറ്റു രണ്ടു രാവുകളും അയാളോടുള്ള പ്രേമത്താലും സ്നേഹത്താലും  ഞാൻ ഉറങ്ങാതിരുന്നെങ്കിൽ കഴിഞ്ഞ രാത്രി തിരസ്കരിക്കപ്പെട്ടവളുടെ കഠിനമായ വ്യഥയാലാണ് ഞാൻ ഉറങ്ങാതിരുന്നത്.

“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ, ഞാൻ നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളൂ എന്ന്. ഒരു സാഹചര്യത്തിൽ എനിക്ക് അവളെയും കൂടി സംരക്ഷിക്കേണ്ടി വന്നു. അല്ലെങ്കിൽ തന്നെ നിനക്ക് ഞാനിവിടെ എന്തേലും കുറവ് വരുത്തിയിട്ടുണ്ടോ?”

എന്റെ കണ്ണിലേക്കു നോക്കാതെയാണയാൾ    അത് പറഞ്ഞതും ചോദിച്ചതും.

ഒന്നും പറയാനുണ്ടായിരുന്നില്ല എനിക്ക്.

അല്ലെങ്കിൽ തന്നെ ഇനി എന്തു പറയാൻ?

നെഞ്ചത്തടിച്ചു കരയാനോ എന്നോട് എന്തിനിങ്ങനെ ചെയ്‌തെന്നോ ഇതുവരെയുള്ള  സ്നേഹത്തിന്റെ കണക്കെടുക്കാനോ ഒന്നും അന്നേരം എനിക്ക് തോന്നിയില്ല. ഒരു തുള്ളി കണ്ണീരു പോലും പൊടിഞ്ഞില്ല… മരവിപ്പായിരുന്നു. എനിക്കു ചുറ്റുമുള്ള ലോകം പൊടുന്നനെ നിശ്ചലമായി പോകുന്നതു പോലൊരു മരവിപ്പ്.

മുറിയിൽ കയറി വാതിലടക്കുമ്പോൾ അയാൾ ഭയന്നത് പോലെ തോന്നി. ഒന്നോ രണ്ടോ വട്ടം വിളിച്ചിട്ട് അയാൾ പിന്തിരിയുമ്പോൾ ഞാനെത്ര വിഡ്ഢിയായിരുന്നു എന്നോർത്ത് ശബ്ദമില്ലാതെ കരഞ്ഞു.

ഈയിടെയായി ഓഫീസിൽ നിന്നും വൈകി വരുന്നത് പതിവായിരുന്നു. ചോദിക്കുമ്പോൾ പല പല കാരണങ്ങൾ പറയും. ഞാൻ അദ്ദേഹത്തോട് ചിക്കി ചികഞ്ഞ് ഒന്നും ചോദിക്കാറില്ല. എനിക്കയാളെ വിശ്വാസമായിരുന്നു. അല്ലെങ്കിൽ എനിക്ക് വിശ്വാസം, സ്നേഹം പ്രേമം എല്ലാറ്റിന്റെയും പര്യായമായിരുന്നു അദ്ദേഹം.

മറ്റൊരുവളെ കൂടി മനസ്സിൽ കൊണ്ടു നടന്ന ഒരുവനെ തിരിച്ചറിയാതിരുന്നത് എന്റെ കഴിവുകേടായി മാത്രമേ ഈ ലോകം കാണുകയുള്ളൂ… സ്വന്തം മകൾ പോലും.

അവരോടൊക്കെ എന്ത് പറയും?

പകൽ തെളിഞ്ഞിട്ടും ഞാൻ മുറിയിൽ നിന്നുമിറങ്ങിയില്ല. വർഷങ്ങളായി ആവർത്തിച്ചു വന്ന ദിനചര്യകൾ തെറ്റിയതോർത്ത് ഞാൻ ആദ്യം കരയുകയും ഇത്രയും കാലം ഞാൻ വിളമ്പിയ നിരർത്ഥകമായ എന്റെ സ്നേഹത്തെ ഓർത്ത് പിന്നെ പൊട്ടിച്ചിരിക്കുകയും ചെയ്തു.

വെയിൽ മങ്ങി,ആകാശമിരുണ്ടു പിന്നെ ഇരുൾ കനത്തു. ഞാൻ ജനാലകൾ അടച്ചില്ല, ഉറങ്ങിയുമില്ല.

കുടുക്ക്‌ പൊട്ടിയ എന്റെ ചിന്തകളെ കൂട്ടി യോജിപ്പിക്കാനാകാതെ ചിരിച്ചും കരഞ്ഞും രാവും പകലും ഞാൻ ആ ജനലരികിൽ തന്നെയിരുന്നു. എങ്കിലും  പതറി പോയ എന്റെ ബോധമണ്ഡലത്തിൽ ഓർമ്മകൾ തെളിയുന്ന ചില നേരം ഞാൻ  തനിയെ പറയും ” എന്റെ ജീവനോളം നിങ്ങളെ വിശ്വസിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് “…
പിന്നെ ആ രാത്രിയിൽ ഞാൻ ഉറങ്ങുകയേ ഇല്ല… കണ്ണുകൾ ഇരുളിലേക്കു കൂർപ്പിച്ച്‌  ആ ജനലരികിൽ വെറുതേ ഇരിക്കും…

Picture Courtesy : AI generated picture by FreePik

Post Views: 31
5
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

1 Comment

  1. Shreeja R on May 11, 2024 2:14 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.