Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മടക്കയാത്ര
കഥ ജീവിതം ബന്ധങ്ങൾ യാത്ര

മടക്കയാത്ര

By Deepika AjithMay 13, 2024Updated:May 22, 2024No Comments2 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

പപ്പാ…

ആയിരം കാതങ്ങൾക്ക് അകലെയെന്ന പോൽ ആ വിളി ക്ളീറ്റസ് കേട്ടു. കണ്ണുകൾ തുറക്കാൻ എത്ര ആയാസപ്പെട്ടിട്ടും കഴിയുന്നില്ല. നനവുള്ള ഒരു തുണി ഉപയോഗിച്ച് ആരോ കണ്ണിന് മുകളിലൂടെ തുടച്ചു.

” കണ്ണിൽ പഴുപ്പാണ്. ചൂടല്ലേ. ” രമണി ആണോ? അല്ല. ഒരിക്കലും അവളാവില്ല. മറ്റേതോ ഒരു സ്ത്രീയുടെ ശബ്ദമാണ് അത്.

” മോള് എന്ന് വന്നു? ” കണ്മുന്നിൽ നിൽക്കുന്നവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല.

എങ്ങനെ കഴിയും? എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ താൻ ഉപേക്ഷിച്ചു കളഞ്ഞവൾ അല്ലേ ഇത് ? അച്ഛനില്ലായ്മയിൽ വളർന്നവൾ. ഇന്ന് മൂന്ന് പെൺകുട്ടികളുടെ അമ്മയാണവൾ.

” പ്രേം ? ”

” ഞാൻ തനിച്ചേ ഉള്ളൂ. ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അവളെ അങ്ങനെയാക്കിയതും താനല്ലേ? എന്നും ക്ലാരയെ, അവളുടെ അമ്മയെ അടിച്ചൊതുക്കുന്നത് കണ്ട് ഒരു മൂലയ്ക്ക് ചുരുണ്ടു കൂടി ഇരിക്കുന്ന പന്ത്രണ്ട് വയസ്സുകാരിയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു.

” മക്കളേ… മാപ്പ്… ” വിറയാർന്ന കൈകൾ കൂപ്പി, വിറയ്ക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു. ” എല്ലാം എന്റെ തെറ്റ്. രമണി… അവളുടെ സ്നേഹം സത്യമാണ് എന്ന് കരുതി. എനിക്ക് എന്റെ സമ്പാദ്യമെല്ലാം നഷ്ടമായപ്പോൾ അവൾക്ക് എന്നെ വേണ്ടാതെയായി. എന്റെ കണ്മുന്നിൽ അവൾ മറ്റൊരു… ”

അവൾ എല്ലാം കേട്ടിരുന്നതേ ഉള്ളൂ.

” മതിയായി മോളേ. ക്ലാരയോട് ചെയ്ത തെറ്റിനുള്ള ശിക്ഷയായിരുന്നു അത്. അവളുടെ കണ്ണുനീർ ചുട്ടു പൊള്ളിച്ചതാണ് എന്റെ ജീവിതം. സഹിക്ക വയ്യാതെയാണ് ഞാൻ തീവണ്ടിയുടെ മുന്നിലേക്ക്… അവിടെയും ഞാൻ തോറ്റു. ”

പെട്ടെന്ന് അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു.

” അല്ല. അങ്ങനെ അല്ല. ഇത് ദൈവവിധി. എന്റെ മോളോട് മാപ്പ് പറയാൻ ദൈവം തന്ന അവസരം. രണ്ടാമൂഴം. ”

” പപ്പാ… ” അവൾ കൈകൾ കൂപ്പി പിടിച്ചിരിക്കുന്ന പപ്പയുടെ കയ്യിൽ പിടിച്ചു. അയാളുടെ ചുടുകണ്ണുനീർ അവളുടെ കൈകളിൽ പതിച്ചു.

” മക്കൾ? വേനലവധി അല്ലേ? കൊണ്ടു വരാമായിരുന്നു. ”

” അവിടെ ഇന്ത്യയിലെ പോലെ അല്ല. ജൂലൈയിൽ വരാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്… ഇതിപ്പോ… ഞാൻ… വരാതെ ഇരിക്കാൻ കഴിഞ്ഞില്ല. ” അവളുടെ മറുപടി കേട്ടപ്പോൾ അയാളൊന്ന് നിശ്വസിച്ചു.

” ക്ലാര… അമ്മ അറിഞ്ഞോ? ”

” മം. ”

” വരില്ല. അല്ലേ. ” വാതിലിലേക്ക് ഒന്ന് നോക്കിയിട്ട് അയാൾ തിരികെ ജനാലയിലൂടെ പുറത്തേക്ക് നോക്കി.

മൗനം. അതായിരുന്നു അവളുടെ മറുപടി.

” മം. എങ്ങനെ വരും? അത്രയ്ക്ക് ഞാൻ ദ്രോഹിച്ചു. ക്ലാര. അവൾ എന്നെ പോലെ ഭീരുവല്ല. ഞാൻ ഉപേക്ഷിച്ചപ്പോൾ നിന്നെയും നിന്റെ അനിയനെയും കൊണ്ട് തീവണ്ടിയുടെ മുന്നിലേക്ക് ചാടിയില്ലല്ലോ. ” സ്വയം പുച്ഛിച്ചു കൊണ്ടയാൾ അത് പറഞ്ഞപ്പോൾ എന്താണ് പറയേണ്ടത് എന്നറിയാതെ അവൾ ഇരുന്നു.

” അടുത്ത വരവിന് പപ്പയെ കൊണ്ടു പോവാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട്. എതിര് പറയരുത്. ” അവളുടെ സംസാരം കേട്ട് അയാൾ അവളെ നോക്കി. ക്ലാരയുടേത് പോലെ വിടർന്ന കണ്ണുകൾ. കടലോളം സ്നേഹം അലതലുന്ന കണ്ണുകൾ.

ഇനി ഈ ജീവിതത്തിൽ ഒരേയൊരു യാത്ര മാത്രമേ ബാക്കിയുള്ളൂ മോളേ… ജീവിതാന്ത്യത്തിൽ അനിവാര്യമായ ഒരു യാത്ര… ഇനി അധികമൊന്നുമില്ല. അച്ഛന് അത് അറിയാൻ കഴിയുന്നുണ്ട്…

ആ യാത്രയിൽ അച്ഛൻ തനിച്ച് മതി…

തനിച്ച്…

അടിവയറ്റിൽ നിന്നും അവസാനശ്വാസം വലിയ്ക്കുന്നതും ആ കണ്ണുകൾ അടയുന്നതും അവൾ നിർന്നിമേഷയായി നോക്കിയിരുന്നു.

Post Views: 30
0
Deepika Ajith

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.