Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാധുരി മാ എന്ന ഒരു അമ്മ
LGBTQ അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സ്ത്രീ

മാധുരി മാ എന്ന ഒരു അമ്മ

By Deepa PerumalMay 15, 20243 Comments2 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം എന്താണ്? ഒരു സ്ത്രീ, കുട്ടിയെ പ്രസവിച്ച്, വളർത്തി, പരിപാലിക്കുന്നവൾ. പക്ഷേ, ഈ ലോകത്ത് അമ്മയാകാൻ ലിംഗഭേദം ഒരു തടസ്സമാണോ?
നൂറുകണക്കിന് കുട്ടികൾക്കും, മുതിർന്നവർക്കും, ലിംഗഭേദമന്യേ എല്ലാവർക്കും “അമ്മ”യായി മാറിയ ഒരാളെ പരിചയപ്പെടുത്തട്ടെ? മാതൃത്വം എന്നത് സ്ത്രീയുടെ കുത്തകയല്ലെന്നും, ‘അമ്മ’ എന്ന പദം അന്വർത്ഥമാക്കാൻ സ്ത്രീയായിത്തന്നെ ജനിക്കണം എന്നില്ല എന്നും കാണിച്ചു തരുന്ന ഒരു “കിന്നർ” (eunuch) – മാധുരി മാ.
‘കിന്നർ’ എന്ന് വിളിക്കപ്പെടുന്ന ഒരു സമൂഹത്തിൽ നിന്നുള്ളവരാണ് മാധുരി മാ. പലരുടെയും കണ്ണിൽ അവർ ‘അന്യ’രാണ്. നമ്മുടെ സമൂഹം പല പേരുകളിൽ പുച്ഛത്തോടെ വിളിക്കുന്നവർ. ഈയിടെയായി ‘മൂന്നാം ലിംഗഭേദം’ എന്ന് കുറച്ചെങ്കിലും മാന്യതയോടെ വിളിക്കപ്പെടുന്ന ഒരു മനുഷ്യജന്മം.
 പാട്ടും നൃത്തവും ചെയ്യുന്ന ദേവകളെപ്പോലെയായിരുന്നു ഹിന്ദു പുരാണങ്ങളിലെ കിന്നരർ – സ്വർഗ്ഗത്തിലെ അപ്‌സരസ്സുകൾ പോലെ !
അതുപോലെയാണ് മാധുരി മാ നൃത്തം ചെയ്യുന്നതും. അത്രയും ആകർഷകമായി, ഒരു പെൺകുട്ടിക്ക് പോലും അരക്കെട്ട് ചലിപ്പിക്കാൻ കഴിയില്ല !! മാധുരി മായെ ഞാൻ കണ്ടുമുട്ടുന്നതും മോളുടെ ഡാൻസ് ക്ലാസ്സിലാണ്. ഒരു 6-7 വർഷം മുൻപ്, ഒരു പിറന്നാൾ ആഘോഷത്തിൽ വച്ച്. അന്ന് അവർ നൃത്തം ചെയ്തത് കണ്ട് ഞാൻ അമ്പരന്നുപോയി. അത്ര ആകർഷകവും മനോഹരവും ആയിരുന്നു അവരുടെ ചലനങ്ങൾ !! Such a graceful dancer !! മതിമറന്നു പുഞ്ചിരിച്ചുകൊണ്ട് enjoy ചെയ്‌ത്‌ അവർ ആടുന്നത് കാണുന്നത് തന്നെ സന്തോഷമാണ് !
അന്നൊക്കെ അടുക്കാനും സംസാരിക്കാനും മടിയായിരുന്നു – ഞാൻ പറയുന്നത് എന്തെങ്കിലും തെറ്റായി പോകുമോ, അവർക്കു ഫീൽ ആകുമോ, എന്നൊക്കെയുള്ള ആശങ്ക. പക്ഷേ പയ്യെ പയ്യെ പരിചയമായി, ഏതൊരു വ്യക്തിയോടും നമ്മൾ ഇടപഴകുന്നത് പോലെ തന്നെ അവരോടും സംസാരിക്കാൻ എന്ത് എളുപ്പമാണെന്ന് ഞാൻ മനസ്സിലാക്കി.
സ്‌കൂളിൽ പഠിക്കാനാവാതെ, ജോലി ലഭിക്കാതെ, വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട, സമൂഹത്താൽ തഴയപ്പെട്ട പലരും ജീവിക്കാൻ വേറെ വഴി ഇല്ലാതെയാണ് ബാറിലും തെരുവിലും പിച്ചയെടുക്കാനുമൊക്കെ ഇറങ്ങുന്നത്. അങ്ങനെയുള്ളവരെ പുനഃരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ മാധുരി മാ സജീവമായിയുണ്ട്. ഓൾ ഒറീസ്സ തേർഡ് ജൻഡർ വെൽഫെയർ ട്രസ്റ്റിന്റെ പ്രസിഡന്റ് ആണ് മാധുരി മാ. ചെറുപ്രായത്തിലുള്ള കുട്ടികൾ മുതൽ പ്രായമായവർ വരെ താമസിക്കുന്ന അനാഥാലയത്തിലും ജോലി ചെയ്യുന്നുണ്ട്.
മാധുരി മായുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവം അവരുടെ സ്‌നേഹപൂർവമായ പെരുമാറ്റമാണ്. എല്ലാവരോടും ഒരു അമ്മയെ പോലെ വാത്സല്യം, തമാശകൾ പറഞ്ഞുകൊണ്ടുള്ള വാതോരാതെയുള്ള സംസാരം. ഒരു സംഭവം പറയട്ടെ…
മോളുടെ ഡാൻസ് ടീച്ചർ പ്രസവം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ, കുട്ടികൾക്ക് ഗിഫ്റ്റും മാഡത്തിന് ഞാൻ ഉണ്ടാക്കിയ പലഹാരങ്ങളുമായി കാണാൻ പോയിരുന്നു. മാധുരി മായും അന്നവിടെ ഉണ്ടായിരുന്നു; എന്റെ സൗത്ത് ഇന്ത്യൻ പലഹാരം കഴിച്ചു കുറെ പ്രശംസിച്ചു. മാ അണിഞ്ഞിരുന്ന വേഷം എനിക്ക് ഒത്തിരി ഇഷ്ടപെട്ടുവെന്നു പറഞ്ഞപ്പോൾ, നിന്റെ മുടി തരികയാണെങ്കിൽ ഈ ഉടുപ്പ് തരാം എന്ന് പറഞ്ഞു ഞങ്ങൾ ചിരിച്ചുകൊണ്ടിരുന്നു. (ചിത്രം കാണുക)
അന്ന് അവിടെ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് ഒരുരൂപ നാണയം തന്നിട്ട് പറഞ്ഞു – “കിന്നറിന്റെ കൈ കൊണ്ട് തരുന്ന നാണയം മംഗളകരമാണ്, അത് മഞ്ഞളും കുംകുമവും ചാർത്തി പൂജ മുറിയിൽ വച്ചാൽ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും എന്നാണ്. ഞാൻ അങ്ങനെ എല്ലാർക്കും കൊടുക്കാറില്ല, നിനക്ക് വേണ്ടി , പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടെ, എന്റെ ആശിർവാദമായി തരികയാണ്” – എന്റെ കണ്ണ് നിറഞ്ഞു പോയി.
സമൂഹം എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ; തന്റെ ശക്തിയും പ്രാധാന്യവും സ്വയം അറിയുക എന്നത് എത്ര വലിയ കാര്യമാണ്.!!!
ഈശ്വരൻ  ഈ ലോകത്ത് സൃഷ്‌ടിക്കുന്ന ഓരോ ജീവിക്കും ഒരു ഉദ്ദിഷ്ടകാര്യം ഉണ്ട്. ആ സത്യം മനസ്സിലാക്കി, തന്റെ സ്വത്വം അംഗീകരിച്ച്, അതിൽ അഭിമാനം കൊള്ളുന്ന ഇവർ, എന്നെ സംബന്ധിച്ചിടത്തോളം പ്രചോദനദായകമായ വനിത തന്നെയാണ് !
ചിത്രത്തിൽ ഞാൻ ആഗ്രഹിച്ച ആ ഉടുപ്പും, എന്റെ നൃത്ത അരങ്ങേറ്റത്തിന് ആശിർവാദം തരാൻ അവർ എത്തിയ നിമിഷങ്ങളും 💕

#മാതൃദിനം

ആശംസകളോടെ,
– ദീപ

 

346866211_637535291092826_5881131716590305936_n 346460224_997894021323297_4072404675134382614_n

Post Views: 30
6
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

3 Comments

  1. Suma Jayamohan on May 18, 2025 7:33 PM

    ഡാൻസ് ഞങ്ങൾ കാണണ്ടേ?
    ❤️👌🌹

    Reply
  2. Sunandha Mahesh on May 25, 2024 9:50 PM

    ഡാൻസ് vdo ഇടൂ.. ഞങ്ങളും കാണട്ടെ 😍

    Reply
  3. Manasi on May 25, 2024 2:50 PM

    ❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.