Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈ ഉള്ളിയുടെ ഒരു കാര്യമേ!
അനുഭവം അറിവുകൾ ഓർമ്മകൾ പാരന്റിങ്

ഈ ഉള്ളിയുടെ ഒരു കാര്യമേ!

By Rita ManuelMay 16, 20241 Comment2 Mins Read42 Views
Bookmark Now
Please login to bookmark Close

No account yet? Register

“പാപി ചെല്ലുന്നയിടം പാതാളം” എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കിൽ മുൻപിൽ മണ്ണ് കൊണ്ടുപോകുന്ന ലോറിയിൽ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന ഭർത്താവിൽ കൊള്ളാതെ, പുറകിലിരിക്കുന്ന എന്റെ കഴുത്തിൽ കൊള്ളേണ്ട വല്ല കാര്യവുമുണ്ടോ? ഞാനാണെങ്കിൽ ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. ഒരു പക്ഷെ ഉന്നം വെച്ച് ചെയ്‌താൽ പോലും പിഴയ്ക്കും. പക്ഷെ കല്ലിന് എല്ലാം കിറുകൃത്യം. ആ കല്ലിനെ ഞാൻ കണ്ടെങ്കിലും വണ്ടിയുടെ വേഗതയിൽ ഏതോ ചെറിയ പ്രാണിയായിട്ടാണ് എനിക്ക് തോന്നിയത്.എന്തായാലും കല്ല്‌ കൊണ്ട് ചെറിയ മുറിവുണ്ടായി. അതോടെ നല്ല വേദനയായി. ഏകദേശം വീടിനടുത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത് അതുകൊണ്ട് തന്നെ പ്രാണിയോ കല്ലോ എന്നറിയാതെ വേദന സഹിച്ച് വീട്ടിലെത്തി.

ഞാൻ കാണിച്ച ത്യാഗത്തിനുള്ള പരിഗണനയൊന്നും വീട്ടിൽ ചെന്നപ്പോൾ ആരിൽ നിന്നും കണ്ടില്ല. കുട്ടികളൊക്കെ വലുതായതു കൊണ്ടും, പഴയതു പോലെ സൈക്കിൾ നിന്നുള്ള വീഴ്ച, ഉന്തിയിടൽ… അങ്ങനത്തെ അവരുടെ കലാപരിപാടികൾ അവസാനിച്ചിരിക്കുന്നതു കൊണ്ടും മുറിവിൽ പുരട്ടാനുള്ള മരുന്നുകൾ പലതും കാലാവധി കഴിഞ്ഞതായിരുന്നു. ഡെറ്റോൾ കുപ്പി കണ്ടാൽ ലോകത്തുള്ള എല്ലാ രോഗാണുക്കളും ആ കുപ്പിയുടെ പുറത്താണ് വസിക്കുന്നതെന്ന് തോന്നും! ചിലപ്പോൾ അതിനകത്തെ ദ്രാവകം നല്ലതായിരിക്കും. എന്റെ മുറിവിനേക്കാളും വീട്ടിലുള്ളവരെല്ലാം പ്രാധാന്യം കൊടുത്തത് ആ ഡെറ്റോൾ കുപ്പിക്കാണ്. ഇനി പുറത്ത് പോകുമ്പോൾ “മരുന്ന് മേടിക്കാം” എന്ന് പറഞ്ഞ്, എല്ലാവരും അവരവരുടെ പണിക്ക് പോയി. ഒരു പക്ഷെ മുറിവിനേക്കാളും വേദന തോന്നിയതു ഇവരുടെയൊക്കെ പെരുമാറ്റരീതിയിലായിരുന്നു എന്നും പറയാം.

മുറിവ് കണ്ടപ്പോൾ “അയ്യോ വീണോ? ചോര വന്നോ? കുറച്ച് ഉള്ളി തേച്ചാൽ മതിട്ടോ…”, എന്റെ അമ്മയുടെ ശൈലിയിൽ കുട്ടികൾ എന്നോട് അനുകരിച്ചു പറഞ്ഞു. മുറിവ് ഉണ്ടാകുമ്പോൾ, അമ്മ ഒറ്റമൂലി മരുന്നായി പറഞ്ഞിരുന്നത്, ‘ചെറിയ ഉള്ളി ചതച്ച് തേക്കുക’ എന്നതായിരുന്നു. വളരെ കുഞ്ഞായിരുന്നപ്പോൾ കരച്ചിലിനും കുതറി മാറി പോകുന്നതിനുമിടയിൽ അമ്മ ഉള്ളിയുടെ നീര് തേച്ചിട്ടുണ്ടാവും. അതൊക്കെ പിന്നീട് വലിയ പരിചരണം ഇല്ലാതെ തന്നെ ഉണങ്ങി പോകാറുണ്ട്. അന്നൊക്കെ കൂട്ടുകാരികളിൽ പലരും നല്ല നിറമുള്ള സിറപ്പ് മരുന്നുകളും ഭംഗിയുള്ള ബാൻഡ് -ഏഡും ഒട്ടിക്കുമ്പോൾ, എനിക്ക് ഇങ്ങനെ നീറുന്നതും കയ്പുള്ളതുമായ മരുന്നുകൾ ആയിരിക്കും.പിന്നീട് അവധിക്കാലത്ത്‌ വരുന്ന എന്‍റെ കുട്ടികളിലുണ്ടാകുന്ന മുറിവുകളിലും അമ്മ ചിലപ്പോൾ ഉള്ളി പ്രയോഗം നടത്താറുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അതിന് കളിയാക്കുമായിരുന്നെങ്കിലും അമ്മക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. മുറിവുകളും ചെറിയ ഉള്ളിയും അമ്മയും ഒരു ടീം ആയി മുന്നോട്ട് തന്നെ!

വീട്ടുകാർ മരുന്നൊക്കെ മേടിച്ചു വന്നപ്പോഴേക്കും ഒരു പ്രഥമശുശ്രൂഷയിൽ എന്ന നിലയിൽ ഞാൻ ഉള്ളി തേച്ചിരുന്നു. ഇതൊരു പുതിയ അറിവായിരുന്ന വീട്ടുകാരൻ, അതിന്റെ ഔഷധീയം അറിയാനായി ഗൂഗിളിന്റെ പുറകേയായി. മുറിവിൽ തേക്കുന്നത് മാത്രമല്ല അതിനെ കൊണ്ടുള്ള ഗുണങ്ങൾ വിവരിച്ച് കിടക്കുകയാണ്. ഗൂഗിൾ ഇല്ലാതെ തന്നെ അമ്മക്കുള്ള അറിവുകൾ മോശമല്ല എന്ന് പറയാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ, ആ അടുത്ത കാലത്തുണ്ടായ മുറിവിനെപ്പോലും ഡയബറ്റിക് രോഗിയായ അമ്മ ഉള്ളി കൊണ്ട് ഉണക്കിയെടുത്ത വീരകഥയാണ് അമ്മക്ക് തിരിച്ചു പറയാനുണ്ടായിരുന്നത്. അങ്ങനെ ഒരിക്കൽ കൂടി ഉള്ളിക്കുള്ള പിന്തുണ അമ്മ പ്രഖ്യാപിച്ചു.

ഉള്ളിയും ഡെറ്റോളും ബാൻഡ് ഏഡും ആയി എന്റെ മുറിവ് ഉണങ്ങി. ഇപ്രാവശ്യം മരുന്നുകളേക്കാൾ ഞാൻ ഇഷ്‌ടപ്പെട്ടത് ഉള്ളിയുടെ നീരായിരുന്നു. എന്തോ, അത് തേക്കുമ്പോഴുള്ള നീറ്റലിനേക്കാളും ഞാൻ ആസ്വദിച്ചിരുന്നത് ആ പഴയ ഓർമ്മകളെ ആയിരുന്നു.

അമ്മമാരുടെ ഗുണങ്ങളെ പറ്റി പറയുമ്പോൾ നമ്മുക്കെല്ലാവർക്കും നൂറു നാവുകളാണ്. എനിക്ക് വയസ്സ് ആവുന്നതോടെ, ഞാനും അമ്മയെ പോലെ ഉള്ളിയെ സ്നേഹിക്കാൻ തുടങ്ങുന്നു, ഒട്ടും ഇഷ്ടമല്ലാത്തതും പണ്ട് വഴക്ക് കൂടിയതുമായതുമായ കാര്യങ്ങളാണ് അതൊക്കെ. ഇനിയും അമ്മയിലെ ഏതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരിക്കും എന്നിൽ നിന്നും തല പൊക്കുക എന്ന ആശങ്കയിലാണ്, ഞാൻ! ഒരു പക്ഷെ ജീനുകളുടെ മറിമായമോ അല്ലെങ്കില്‍ നമ്മള്‍ പോലും അറിയാതെ രക്തത്തിൽ അലിഞ്ഞു പോയ നമ്മുടെ ചില വിശിഷ്‌ടതകളോ? അങ്ങനെ ഉള്ളിയും അമ്മയേപോലെ എനിക്ക് ഹൃദ്യം!

എഴുതിയത് – റിറ്റ

#എൻ്റെരചന #മാതൃദിനം #കൂട്ടക്ഷരങ്ങൾ

Post Views: 28
2
Rita Manuel
  • Website

Am from Kerala.

1 Comment

  1. MaryJosey on May 16, 2024 7:37 PM

    സൂപ്പർ റിറ്റ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.