Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇങ്ങനെയും ഒരമ്മ
അനുഭവം കഥ ജീവിതം പാരന്റിങ് സമത്വം

ഇങ്ങനെയും ഒരമ്മ

By Nija GopalakrishnanMay 17, 2024Updated:May 26, 202410 Comments3 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഓ, ജോക്കുഞ്ഞ് വന്നോ, ഞാൻ കണ്ടില്ലാലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ട് മോന് നല്ല പണി ആയല്ലേ?”

“അത് സാരല്യ ചേടത്തി…”

“അല്ലേലും മോൻ ഇങ്ങനെയേ പറയൂ എന്ന് എനിക്ക് അറിയാം. തങ്കപ്പെട്ട സ്വഭാവമാ മോന്റെ. അല്ലെങ്കിൽ, തിങ്കൾ മുതൽ വെള്ളി വരെ അന്യ ജില്ലയിൽ കിടന്ന് ജോലി ചെയ്ത് ക്ഷീണം മാറ്റാൻ വേണ്ടി വീട്ടിലേക്ക് ഓടി വരുമ്പോൾ, ഇവിടുത്തെ മുറ്റം അടിക്കാൻ നിക്കോ? പെങ്കൊച്ച് ആണേൽ പോട്ടെന്ന് വയ്ക്കാം. ഇത് നല്ല മീശ മുളച്ച ആണോരുത്തൻ ഇങ്ങനെ മുറ്റം അടിച്ച് വാരുന്നത് കാണുമ്പോൾ സങ്കടം ഉണ്ടേ…
എനിക്കും ഉണ്ട് രണ്ടെണ്ണം. ആൺകൊച്ചിനേക്കാളും കഷ്ടമാ ആ പെണ്ണിന്റെ. രണ്ടും ഇരുന്നിടത്ത് നിന്ന് അനങ്ങില്ല. ഹാ, എന്റെയൊരു യോഗം!”

ചേടത്തി നിർത്താൻ ഭാവമില്ല എന്ന് കണ്ടതും ഞാൻ വേഗം മുറ്റം തൂത്തിട്ട് അകത്തേയ്ക്ക് നടന്നു. സാധാരണ എല്ലാ ആഴ്ചയും, അയൽവക്കക്കാർ എണീക്കുന്നതിന് മുൻപ് മുറ്റമടി തീരാറുണ്ട്. ഇന്ന് പണി കിട്ടിപ്പോയി. ആറ് മണിക്ക് അലാറം വയ്ക്കാൻ ഓർക്കാത്ത നിമിഷത്തെ ശപിച്ചു കൊണ്ട് അകത്തേയ്ക്ക് നടന്നു ഞാൻ. അമ്മയോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, ഈ മുറ്റമടി ഒന്ന് ഒഴിവാക്കി തരാൻ. അമ്മയ്ക്ക് നടുവിന് വേദനയൊന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ആൺമക്കൾ എല്ലാ ജോലിയും ചെയ്യണം എന്ന വാശി. അനിയൻ ശനിയും ഞായറും രാവിലെ തന്നെ ട്യൂഷന് പോവുന്നത് കൊണ്ട് എനിക്ക് ആണ് ഈ പണി. പിന്നെ, അവനെ അപേക്ഷിച്ച് നോക്കുമ്പോൾ, ആഴ്ചയിൽ രണ്ട് ദിവസം ചെയ്താൽ പോരെ എന്ന ആശ്വാസം ഉണ്ട്.

ആദ്യമായി മുറ്റമടിക്കാൻ പറഞ്ഞപ്പോൾ എതിർപ്പ് അറിയിച്ചത് എന്റെ റൂമിന്റെ വാതിൽ ഉറക്കെ അടച്ച് കൊണ്ടാണ്. രണ്ട് വട്ടം അങ്ങനെ ആവർത്തിക്കപ്പെട്ടപ്പോൾ മൂന്നാം വട്ടം അമ്മ നൈസ് ആയിട്ട് പണി തന്നു. ആശാരിയെ വിളിച്ച് വാതിൽ അഴിച്ച് മാറ്റി. എത്രയോ നാൾ കഴിഞ്ഞാണ് അത് പിന്നെയും ഫിറ്റ് ചെയ്തത്. ആരോടെങ്കിലും പറയാൻ പറ്റുമോ…നാണക്കേട് അല്ലേ. വെറുതെ അല്ല അച്ഛൻ ആദ്യമേ അങ്ങ് മേലോട്ട് ടിക്കറ്റ് ബുക്ക് ചെയ്തത് എന്ന് അനിയൻ ഇടക്ക് പറയാറുണ്ട്.

അമ്മയുടെ പരിഷ്ക്കാരങ്ങൾ ഇവിടം കൊണ്ടൊന്നും തീരണില്ലാ ട്ടോ. എന്റെ കൂട്ടുകാർ എല്ലാവരും, വെള്ളിയാഴ്ച നാട്ടിൽ പോകുമ്പോൾ വലിയൊരു ബാഗ് ഉണ്ടാവും തോളിൽ. അടിവസ്ത്രം അടക്കം പൂട്ടിക്കെട്ടി അമ്മയ്ക്കോ ഭാര്യയ്ക്കോ കൊണ്ടു കൊടുക്കും. അത് മൊത്തം അലക്കി വൃത്തിയാക്കി ഇസ്തിരി ഇട്ട് കൊടുക്കേണ്ടത് വീട്ടുകാരുടെ ബാധ്യത ആണെന്നാണ് അവർ പറയാറ്. അത് കേൾക്കുമ്പോൾ, ഞാൻ എന്റെ ചെറിയ ലാപ്ടോപ് ബാഗ് നോക്കും. വീട്ടിൽ ചെന്നാലും ഞാൻ തന്നെ അലക്കണം. പിന്നെ എന്തിനാ ഈ ട്രെയിനിലെ ഇടിയും കുത്തും കൊണ്ട് ചുമന്ന് കൊണ്ട് പോകുന്നത്. എന്താ ശരിയല്ലേ. വീട്ടിലെ വാഷിംഗ് മെഷീനിൽ ഇടാമെന്ന് വച്ച് ഒരിക്കൽ ഞാൻ കൊണ്ട് പോയി നല്ലോണം നാണം കെട്ടത് ആണേ. എല്ലാം കൂടി മെഷീനിൽ ഇട്ട് ഓൺ ആക്കാൻ നിൽക്കുമ്പോഴേക്കും അമ്മ വന്നു. അതിൽ നിന്ന് എന്റെ കുഞ്ഞ് സാധനങ്ങൾ എടുത്ത് കൊണ്ട് പോയി അലക്കല്ലിൽ ഇട്ട് കഴുകെടാ എന്നും പറഞ്ഞ് ഒച്ചയെടുത്തു. അതിൽ പിന്നെ, ഞാൻ താമസിക്കുന്ന റൂമിൽ തന്നെ കഴുകി ഇടും. എന്തിനാ വെറുതെ, അമ്മയുടെ നാക്കിന് പണി കൊടുക്കണെ അല്ലേ…

ഒരു ദിവസത്തെ അടുക്കള ഭരണവും ഞങ്ങളുടെ വകയാണ്. കോളേജിൽ പഠിക്കുമ്പോഴേ ഒരു വിധം എല്ലാം വച്ചുണ്ടാക്കാൻ പഠിച്ചതാണ്. ഇടയ്ക്ക് ചെയ്തില്ലെങ്കിൽ ടച്ച് വിട്ടു പോകും എന്നും പറഞ്ഞാണ് ഈ അങ്കം. അതുകൊണ്ടെന്താ, കൂട്ടുകാരുടെ ഇടയിൽ എനിക്ക് നളൻ എന്നൊരു പേരുണ്ട്.

എന്തൊക്കെ പറഞ്ഞാലും, അമ്മയുടെ ഈ പാരന്റിങ് സ്റ്റൈൽ എനിക്ക് ഇഷ്ടമാണ് ട്ടോ. ഞാൻ നിങ്ങളുടെ അച്ചമ്മയെ കുറ്റം പറയാറുള്ളത് പോലെ നിങ്ങളുടെ ഭാവി ഭാര്യമാർ എന്നെ കുറ്റം പറയാതെ ഇരിക്കാൻ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് അമ്മ പറയാറ്. എങ്കിലും, എനിക്ക് അറിയാം അങ്ങനെ അല്ലെന്ന്. ഒരു വാക്ക് പോലും പറയാതെ അച്ഛൻ ഞങ്ങളെ വിട്ടു പോയത് പോലെ അമ്മയ്ക്കും പെട്ടെന്ന് ഒരു ദിവസം പോവേണ്ടി വന്നാൽ ഞങ്ങൾ ഒന്നിന്റെ പേരിലും ബുദ്ധിമുട്ടരുത്. അത് കൊണ്ടാണ് ഞങ്ങളെ ഇങ്ങനെ സ്വയം പര്യാപ്തരാക്കിയത്. ഒന്നിന് വേണ്ടിയും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പ്രാപ്തരാക്കിയത്.

ഇനിയൊരു ജന്മമുണ്ടെകിൽ ഇതേ അമ്മയുടെ മകനായി വീണ്ടും ജനിക്കണെ എന്നാണ് എന്റെ പ്രാർത്ഥന. സ്വന്തം രീതിയിൽ മാതൃത്വത്തിന്റെ പാത വെട്ടുന്ന അമ്മയുടെ മകനായി…

Post Views: 31
5
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

10 Comments

  1. Manasi on May 31, 2024 11:58 AM

    👌👌👏👏👏❤️❤️

    Reply
    • Nija Gopalakrishnan on May 31, 2024 8:03 PM

      Thank you

      Reply
  2. sabira latheefi on May 23, 2024 6:39 PM

    👍🏻👍🏻

    Reply
    • Nafs Nafs on May 24, 2024 1:49 PM

      👌👍👍

      Reply
    • Nija Gopalakrishnan on May 31, 2024 8:04 PM

      Thank you

      Reply
    • Nalinakumari Vishwanath on June 3, 2024 8:16 AM

      അതെന്താ വാഷിംഗ്‌ മെഷിനിൽ ഇട്ടാൽ. അമ്മയല്ലല്ലോ അവനല്ലേ ഇട്ടത്

      Reply
  3. Suma Jayamohan on May 23, 2024 12:05 PM

    എല്ലാ പണിയും പെണ്ണുങ്ങൾ ചെയ്യണമെന്ന് ഒരിടത്തും എഴുതി വെച്ചിട്ടില്ല
    നന്നായി എഴുതി👌
    അഭിനന്ദനങ്ങൾ💐❤️

    Reply
    • അനാമിക s on May 23, 2024 7:09 PM

      ❤️❤️❤️👌👌

      Reply
      • Shreeja R on May 27, 2024 10:16 PM

        Super 👍

        Reply
    • Nija Gopalakrishnan on May 31, 2024 8:04 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.