Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആകാശത്തിലെ ഒരു പറവയുടെ വിശേഷങ്ങൾ – പ്രാവ്
അനുഭവം അറിവുകൾ

ആകാശത്തിലെ ഒരു പറവയുടെ വിശേഷങ്ങൾ – പ്രാവ്

By Rita ManuelMay 28, 2024No Comments3 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ പ്രാവേ പ്രാവേ പോകരുതേ

വാ വാ കൂട്ടിനകത്താക്കാം

പാലും പഴവും പോരെങ്കിൽ

ചോറും കറിയും ഞാൻ നൽകാം

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം’

………. 

…………

പ്രാവിനെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചപ്പോൾ മനസ്സിലേക്ക് ഓടി വന്ന പഴയൊരു പാഠപുസ്തകത്തിലെ കവിതയാണിത്.  എന്നാൽ ഇത്രയും സ്നേഹമൊന്നും ബാൽക്കണിയിലെ TV യുടെ പാക്കിംഗ് പെട്ടിയുടെ മുകളിൽ അടയിരിക്കുന്ന ആ പ്രാവിനോട് എനിക്കില്ല. ഞങ്ങൾ രണ്ടു പേരിൽ ആരാണ് കൂടുതൽ കണ്ണുരുട്ടി പേടിപ്പിക്കുന്നത് എന്നൊരു മത്സരത്തിലാണ്. എന്നെ കാണുന്നതോടെ ആകെ വീർത്തുരുണ്ട് ഒരു പന്ത് പോലെയാകും ഞാനും വിട്ടുകൊടുക്കാറില്ല. 

എന്നാലും ഓടിച്ചു വിടാറൊന്നുമില്ല. കേടുപാടുകൾ കൂടാതെ ആ പാക്കിംഗ് പെട്ടി അവിടെ നിന്ന് മാറ്റിയെടുക്കാൻ , കഴിഞ്ഞ ഏതാനും മാസങ്ങളായിട്ട് ശ്രമിക്കുകയാണ്.  അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്തി വലുതാക്കാനുമുള്ള ഒരു സ്ഥലമായി മാറിയിരിക്കുകയാണ് മാസങ്ങളായിട്ട്.  ഒരു സെറ്റ് പറന്നു പോകുന്നതോടെ അടുത്ത സെറ്റ് കൈയ്യേറുന്നത് ഏതാനും മണിക്കൂറുകൾക്കുള്ളിലായിരിക്കും

 കൊളുംബാ ലിവിയ (Columba livia) എന്ന ശാസ്ത്രനാമമുളള, അമ്പലപ്രാവ് അല്ലെങ്കിൽ  മാട പ്രാവുകൾ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവർക്ക്  നീലകലർന്ന ചാരനിറമാണ്. കഴുത്തിലും മാറത്തും അവിടവിടെയായി ഊത, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള തൂവലുകളുണ്ട്.

മനുഷ്യർ കൂടുതലുള്ള പ്രദേശങ്ങൾക്ക് സമീപമാണ് താമസിക്കുന്നത്.

 എനിക്ക് തോന്നുന്നു 1980- 90 കളിൽ അന്നത്തെ ബോംബെയെ,  സിനിമകളിലും മറ്റും  പരിചയപ്പെടുത്തുന്നത് മിക്കവാറും  ഇത്തരം പ്രാവിൻ കൂട്ടങ്ങളിലൂടെയാണ്.സഹാറ മരുഭൂമി, അന്റാർട്ടിക്ക , ഉയർന്ന ആർട്ടിക് എന്നിവയൊഴികെ ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ ആവാസ വ്യവസ്ഥകളിലും ഇവ കാണപ്പെടുന്നു . 

 ഇന്നിപ്പോൾ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സെൽഫിക്കും മറ്റു ഫോട്ടോകൾക്ക്  പ്രാധാന്യം വന്നതോടെ അതിലെ താരങ്ങളാണ് ഇവർ. ആദ്യം ഭക്ഷണം വിതറി എല്ലാവരേയും വിളിച്ചു വരുത്തുക. അതിനു ശേഷം എല്ലാവരേയും പറപ്പിച്ച് വിടുക. ഫോട്ടോ എടുക്കുക. തിന( millet) യാണ് ഇവിടെ ഭക്ഷണമായി കൊടുക്കാറുള്ളത്.

അമ്പലങ്ങൾ, പള്ളികൾ, പഴയ മാളികവീടുകൾ, കോട്ടകൾ എന്നിവിടങ്ങളിൽ കൂട്ടമായി കൂടുകെട്ടി താമസിക്കുന്ന മാടപ്രാവുകളെ പട്ടണങ്ങളിലെയും കുഗ്രാമങ്ങളിലെയും വീടുകളിൽ വരെ ഇന്ന്കണ്ടുവരുന്നുണ്ട്.ഇവരുടെ

 കൂടുകൾ സാധാരണമായി അലങ്കോലം ആയിരിക്കും.  മരച്ചില്ലകള്‍. ചെറിയ വടികള്‍, പുല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇവ കൂടു കെട്ടുന്നത്. ആണ്‍പ്രാവുകളാണ് കൂടുണ്ടാക്കുവാന്‍ സാമഗ്രികള്‍ ശേഖരിക്കുന്നതും കൂടിനെയും പെണ്‍പ്രാവിനെയും സംരക്ഷിക്കുന്നതും.

ഒരു ഇണചേരലിൽ  രണ്ട് മുട്ടകൾ മാത്രമിട്ട് വിരിയിച്ച് ആണും പെണ്ണും ചേർന്ന് കുഞ്ഞുങ്ങളെ  വളർത്തുന്ന രീതിക്കാരാണ്.

രണ്ട് വെളുത്ത മുട്ടകൾക്ക് ആൺകിളിയും പെൺകിളിയും മാറിമാറി അടയിരിക്കുന്നു. 17-19 ദിവസം കൊണ്ട് മുട്ടകൾ വിരിയും. കാഴ്ചയിൽ ഒട്ടും ഭംഗിയില്ലാത്ത മാംസപിണ്ഡം പോലുള്ള കുഞ്ഞുങ്ങളാണ്.

മുട്ട വരിഞ്ഞ് കുഞ്ഞ് പൂർണ്ണമായും പുറത്തായ ഉടൻ മുട്ടത്തോട് പ്രാവ് കൂട്ടിൽ നിന്നും മാറ്റും.

മിക്ക പക്ഷികളിൽ നിന്നും വ്യത്യസ്തമായി, പ്രാവിൻ കുഞ്ഞുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺപ്രാവും ധാന്യപ്പാൽ (ക്രോപ് മിൽക്ക്) എന്ന പോഷകാഹാര സമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു. ആൺ-പെൺ പക്ഷികളുടെ തൊണ്ടയിലെ ഒരു ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന കൊഴുത്ത ഒരു ദ്രാവകമാണ് പ്രാവിന്റെ പാൽ.പ്രാവുകളുടെ ഭക്ഷണം നെല്ലുപോലെ കടുപ്പമുള്ള വിത്തുകളാണ്. ഇത് കുഞ്ഞുങ്ങൾക്ക് ദഹിക്കുകയില്ല. അതിനാൽ ഇവ തല താഴ്ത്തിയും പൊക്കിയും തൊണ്ടയിൽ നിന്നു തികട്ടിയെടുക്കുന്ന ഒരുതരം പാലുപോലുള്ള വെളുത്ത കുഴമ്പ് കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകുന്നു.

ഇതു മാത്രമാണ് ആദ്യ അഴ്ചയിലെ ഏക ഭക്ഷണം. ഈ സമയം കുഞ്ഞിനു കൊടുക്കുന്ന ഭക്ഷണത്തിൽ ദഹിക്കാൻ വിഷമമുള്ള വിത്തുകളുടേയും ധാന്യത്തിന്റെയും അംശം അബദ്ധത്തിൽ പെടാതിരിക്കാൻ അച്ഛൻ പ്രാവും അമ്മ പ്രാവും വേറെ ഭക്ഷണം ഒന്നും കഴിക്കില്ല. രണ്ട് കുഞ്ഞുങ്ങളെ പോറ്റാനുള്ള ദ്രവം മാത്രമേ രണ്ടുപേർക്കും കൂടി ഉണ്ടാകുകയുള്ളു.

4-6 ആഴ്ച പ്രായമായാല്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയുന്നു.

ഒരേ സമയം ഒറ്റൊരു ഇണയുമായി മാത്രം ചേർന്ന് ജീവിക്കുന്നവരാണിവർ. എങ്കിലും അപൂർവ്വം ആൺ പ്രാവുകൾ മറ്റ് പെൺപ്രാവുകളുമായി ഇണചേരാറും ഉണ്ട്.

പ്രാവുകളുടെ വെള്ളം കുടിയും  മറ്റ് സാധാരണ പക്ഷികളെ പോലെ അല്ല . മറ്റ് പക്ഷികൾ ഇത്തിരി വെള്ളം കൊക്കിൽ വലിച്ചെടുത്ത് തല ഉയർത്തി അത് ഇറക്കിയ ശേഷം വീണ്ടൂം കൊക്ക് വെള്ളത്തിൽ താഴ്ത്തി കുടിക്കുകയാണല്ലോ ചെയ്യുക. പ്രാവ് സ്ട്രോ വെച്ച് കുടിക്കും പോലെ കൊക്ക് താഴ്ത്തി ഒരേ കുടിയാണ്.

പ്രാവുകളെ വളര്‍ത്തുന്നത് ഒരു വിനോദം എന്നതിനപ്പുറം മികച്ച വരുമാനം നല്‍കുന്ന ഒന്നായിട്ടാണ് കര്‍ഷകര്‍ ഇന്ന് കാണുന്നത്. 

 ശാന്തരും സൗമ്യരുമാണ് പ്രാവുകള്‍. അമ്പലപ്രാവ് തൊട്ട് ഹോബിയായി പ്രാവുകളെ വളർത്തുന്നവർ പലതരം പ്രാവുകളെ ബ്രീഡ് ചെയ്ത് ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തെങ്ങുമായി ആയിരത്തി ഒരുന്നൂറോളം ഇനം ഫാൻസി പ്രാവുകൾ ഉണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ വർഷം വീട്ടിലേക്ക് അതിഥിയായി ഒരു  പ്രാവ് വന്നിട്ടുണ്ടായിരുന്നു. നല്ല ഇണക്കമുള്ള തായിരുന്നു. ഒരു ദിവസം പറന്നു പോയി. അതല്ല വല്ല പൂച്ചയും പിടിച്ചു കാണുമെന്നാണ് നല്ലപാതി പറയുന്നത്. ഏതാണ് ശരിയെന്നറിയില്ല . എന്നാലും പറന്നു പോയി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Post Views: 47
1
Rita Manuel
  • Website

Am from Kerala.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.