Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിട പറയാതെ 2
ജീവിതം തുടർക്കഥ / സീരീസ് സൗഹൃദം

വിട പറയാതെ 2

By Manju SreekumarMay 31, 2024Updated:June 1, 20241 Comment2 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

വിട പറയാതെ ഭാഗം 1 

“ഇരിക്കൂ..”

ഡോക്ടറുടെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നത് പോലെ അശുതോഷിന് തോന്നി. കസേരകൾപിന്നിലേയ്ക്ക് നീക്കി രണ്ടാളും ഇരിയ്ക്കുമ്പോൾ ഡോക്ടർ തന്റെ മുൻപിൽ വെച്ചിരുന്നഫയലിലേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു.

“ആഷിക്കിന് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ? അവന് ബോധം വന്നോ“

ആകാക്ഷ അടക്കാനാവാതെ അശുതോഷ് നിശബ്ദത ഭേദിച്ചു.

“ഐ ആം റിയലി സോറി, ആഷിക്കിന്റെ രണ്ടാമത്തെ ബ്രെയിൻ ടെസ്റ്റിൽ ബ്രെയിൻ ഫങ്ക്ഷൻചെയ്യുന്നില്ല എന്നത് കൺഫേം ചെയ്തിരിക്കുകയാണ്. അതായത് ആഷിക് ഈസ് ബ്രെയിൻഡെഡ്.”

കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഡോക്ടർ ആരാഞ്ഞു :”ആഷിക്കിന്റെ അമ്മ എപ്പോഴാണ്എത്തുക.”

ആഷു ഒരു ബധിരനെ പോലെ ഡോക്ടറെ തന്നെ നോക്കിയിരിക്കുകയാണ്. ഡോക്ടർ മോനിദീദിയെക്കുറിച്ച് ചോദിച്ചതൊന്നും അയാളുടെ തലയിൽ കയറിയിട്ടില്ലെന്ന് തോന്നി. തന്റെ പുറത്ത്മഹി തലോടുന്നതും കണ്ണുകളിലൂടെ ഒരു ചുടുലാവ പ്രവഹിക്കുന്നതും ഒന്നും അയാൾഅറിഞ്ഞുകൊണ്ട് നടക്കുന്നതല്ലെന്ന് തോന്നി.

“ബ്രെയിൻ ഡെഡ്? എന്ന് വെച്ചാൽ അക്കുവിനെ ഇനിയെങ്ങനെ രക്ഷിക്കാമെന്ന് കൂടി പറയുഡോക്ടർ. അവന്റെ അമ്മ വന്ന് കൊണ്ടിരിക്കുകയാണ്. അവർ ടൗണിലെ വലിയ ഹോസ്പിറ്റലിലെഡോക്ടറാണ്. അവരുടെ കണക്ഷൻസ് വെച്ച് നമുക്ക് വിദേശത്തേക്കോ മറ്റോ കൊണ്ട്പോയാലോ?”താൻ ചോദിക്കുന്നതൊന്നും ആഷു കേൾക്കുന്നുണ്ടെന്ന് തോന്നിയില്ല. അതേഇരിപ്പാണ്. ഒരു കൈ കൊണ്ട് ആഷുവിനെ പുറത്ത് തട്ടി ഉണർത്താൻ ശ്രമിക്കുന്നതിനിടയിൽഎപ്പോഴോ അയാൾ “ഡോക്ടർ ജോൺ പറഞ്ഞല്ലോ അവനൊന്നുമില്ലെന്ന്, ഞാനയാളെ കാണട്ടെ” എന്ന് പറഞ്ഞ് എഴുന്നേറ്റു.

ആഷു കോറിഡോറിലൂടെ ഓടുകയായിരുന്നു, പിന്നാലെ താനും. റൂമിൽ നിന്ന് പെട്ടെന്ന്ഇറങ്ങിപ്പോരുമ്പോൾ ഡോക്ടർ യാദവ് “നിങ്ങളിനി കാണേണ്ടത് സോഷ്യൽ സർവീസ് ഡോക്ടറെആണ്. ഡോക്ടർ ജോൺ ഈസ് ജസ്റ്റ് എ ജൂനിയർ ഡോക്ടർ” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷെ തങ്ങൾക്ക് രണ്ടാൾക്കും എന്ത് കൊണ്ടോ അയാൾ പറയുന്നതൊന്നുംമനസ്സിലാകുന്നുണ്ടായിരുന്നില്ല.

ആഷുവിന്റെ ഫോൺ നിരന്തരം അടിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അത് നിന്ന് തന്റെ ഫോൺഅടിക്കാൻ തുടങ്ങി. മോനി ദീദി ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ താൻ നിന്നു, ആഷുഒന്നുമറിയാതെ മുന്നോട്ട് ഓടുകയാണ്. മുഖം അമർത്തിത്തുടച്ച് തൊണ്ട ശുദ്ധിയാക്കി ഫോൺഎടുത്തു. “മഹി, അക്കുവിന് ഒരു ചെറിയ ആക്സിഡന്റ് ആയി, ഞാനങ്ങോട്ട് വരികയാണ്. ആഷുഇപ്പോൾ ഫോണെടുക്കുന്നില്ല. നീയൊന്ന് അന്വേഷിക്കു“

“ദീദി, ആഷു ഇവിടെ ഉണ്ട്. ഒരു ഡോക്ടറോട് സംസാരിക്കുകയാണ്. ഞാനും ഉണ്ട് അവന്റെ കൂടെ.” തന്റെ മറുപടി കേട്ട് ദീദി ഒന്ന് പതറിയോ. “അക്കുവിനെ കണ്ടോ നീ ആഷു? അവൻസംസാരിക്കുന്നുണ്ടല്ലോ അല്ലെ. എനിവേ, നീയും അവിടെ ഉള്ളത് എനിക്കൊരു സമാധാനം തന്നെ.”

എന്ത് പറയണം എന്നറിയില്ല. എന്തൊക്കെയോ പറഞ്ഞ് ഫോൺ വെച്ചു. ആഷു എവിടെ എന്ന് നോക്കിനടക്കുമ്പോൾ അയാൾ ഡോക്ടർ ജോണിനെ കാത്ത് ഐ സി യുവിന് പുറത്ത് നിൽക്കുന്നത് കണ്ടു. താൻ അവിടെ എത്തുമ്പോഴേക്ക് ഡോക്ടർ പുറത്ത് വന്ന് ആഷുവുമായി സംസാരം ആരംഭിച്ചുകഴിഞ്ഞു. വേഗം ചെല്ലുമ്പോഴേക്ക് ആഷു ഡോക്ടറുടെ ഇരു തോളിലും പിടിച്ച് “നിങ്ങളല്ലേഅവനൊന്നുമില്ല എന്ന് പറഞ്ഞത്? ആറേഴ് മണിക്കൂർ കൊണ്ട് അവന്റെ ബ്രെയിൻ ഡെഡ് ആയിഎന്നൊക്കെ പറഞ്ഞാൽ എന്താണതിന്റെ അർത്ഥം?” എന്നൊക്കെ ചോദിയ്ക്കാൻ തുടങ്ങി. താനടുത്തെത്തുമ്പോഴേയ്ക്ക് ഡോക്ടർ യാദവും ഒരു നഴ്സും മറ്റൊരു സ്ത്രീയും കൂടി അവിടേയ്ക്ക്വന്നു. സാരി ഉടുത്ത ആ സ്ത്രീ സ്വയം പരിചയപ്പെടുത്തി. ” ഞാൻ ഡോക്ടർ സംയുക്ത, സോഷ്യൽസർവീസ് ഡോക്ടർ ആണ്. വരൂ, നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം. എന്റെ ക്യാബിനിലേയ്ക്ക്പോകാം.”

ശാന്തമായ അവരുടെ സ്വരവും മുഖത്തെ അനുകമ്പയോടുള്ള പുഞ്ചിരിയും തങ്ങൾ രണ്ട് പേരെയുംനിശബ്ദരായി അവരെ അനുഗമിയ്ക്കാൻ പ്രേരിപ്പിച്ചു.

തുടരും

വിട പറയാതെ 3

Post Views: 36
1
Manju Sreekumar

1 Comment

  1. Pingback: വിടപറയാതെ -1 - By Manju Sreekumar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.