Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് സാര്‍വദേശീയ ശിശുദിനം….
അറിവുകൾ കുട്ടികൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

ഇന്ന് സാര്‍വദേശീയ ശിശുദിനം….

By Muhammed‌ sageer Pandarathil RasheedJune 1, 2024No Comments2 Mins Read18 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ജൂണ്‍ 1 സാര്‍വദേശീയ ശിശുദിനം. 1925 ജൂണ്‍ ഒന്നിന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി നടന്ന സാര്‍വദേശീയ സമ്മേളനം എല്ലാ ലോകരാജ്യങ്ങളോടും വര്‍ഷത്തില്‍ ഒരു ദിവസം കുട്ടികള്‍ക്കു വേണ്ടിയുള്ള ദിവസം ശിശുദിനം ആയി ആചരിക്കാന്‍ ആഹ്വാനം ചെയ്തു.

അന്നുതൊട്ടു കണക്കാക്കിയാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 1ന് ലോകം ആചരിക്കുന്നത് 94-ാമത് സാര്‍വദേശീയ ശിശുദിനമാണ്. 1949 നവംബര്‍ 22 ന് മോസ്‌കോവില്‍ ചേര്‍ന്ന സ്ത്രീകളുടെ സാര്‍വദേശീയ സമ്മേളനം ആണ് യഥാര്‍ഥത്തില്‍ ജൂണ്‍ 1 സാര്‍വദേശീയ ശിശുദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്.

1950 മുതല്‍ പഴയ സോവിയറ്റ് യൂണിയനും ചൈനയുള്‍പ്പെടെയുള്ള മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളും ജൂണ്‍ 1 ന് ശിശുദിനം ആചരിക്കാന്‍ തുടങ്ങി. ചൈനയില്‍ ജൂണ്‍ 1 ഒരു പൊതു അവധി ദിവസമാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനുള്‍പ്പെടെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടു പുലര്‍ത്തുന്ന പല വനിതാ സംഘടനകളും ഇന്ത്യയുള്‍പ്പെടെ നാനാ രാജ്യങ്ങളില്‍ ജൂണ്‍ 1 ന് ശിശുദിനമായി ആചരിക്കുന്നുണ്ട്.

സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ജൂണ്‍ 1 ന് ശിശുദിനം ആചരിക്കുമ്പോള്‍, യു.എസ്.എ. യില്‍ ശിശുദിനാചരണം നടക്കുന്നത് ജൂണ്‍ 2 നാണ്. കുട്ടികള്‍ ചാച്ചാനെഹ്‌റു എന്നു വിളിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമത്തെത്തുടര്‍ന്ന് (1964) ആദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ആണ് നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി ശിശുദിനം ആചരിക്കുന്നത്.

അങ്ങനെ വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ശിശുദിനം ആചരിച്ചു വരവേ, ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 20 ആണ് സാര്‍വ്വദേശീയതലത്തില്‍ ശിശുദിനമായി ആചരിക്കപ്പെട്ടുവരുന്നത്.

1954 ല്‍ ആണ് യു.എന്‍. ശിശുദിനാചരണ രംഗത്തേക്ക് കടന്നുവരുന്നത്. അപ്പോഴും വ്യത്യസ്ത രാജ്യങ്ങള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള ദിവസങ്ങളില്‍ ശിശുദിനം ആചരിക്കാമെന്ന് യു.എന്‍. തന്നെ അഭിപ്രായപ്പെടുകയുണ്ടായി.

കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ശിശുദിനം ഇന്ന് ലോകരാജ്യങ്ങളില്‍ ആചരിക്കപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നാണ് ചൂഷിതരും പീഡിതരുമായ മനുഷ്യര്‍ക്കു കിട്ടേണ്ട അവകാശങ്ങളെപ്പറ്റി ലോകത്തെ പുരോഗമന ചിന്താഗതിക്കാരായ ജനസമൂഹങ്ങള്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്.

ചൂഷണത്തിനു വിധേയരാകുന്ന ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന ധാരണ വളര്‍ന്നു വന്നത് അന്നുമുതല്‍ക്കാണ്. ആ വളര്‍ച്ചയില്‍ സോവിയറ്റ് യുണിയനും സോഷ്യലിസ്റ്റ് ചേരിക്കുമുള്ള പങ്ക് എടുത്തു പറയേണ്ടിയിരിക്കുന്നു. മനുഷ്യാവകാശങ്ങളുടെ പട്ടികയില്‍ കുട്ടികളുടെ അവകാശങ്ങള്‍ തുടക്കം മുതല്‍ക്കുതന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച സാര്‍വദേശീയ നിയമങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും നമ്മുടെ രാജ്യത്ത് 1950 ല്‍ നിലവില്‍വന്ന ഭരണഘടനയിലൂടെയും അതനുസരിച്ച് പില്‍ക്കാലത്ത് പാസ്സാക്കപ്പെട്ട നിയമങ്ങളിലൂടെയും ഒന്നു കണ്ണോടിക്കുന്നത് ശിശുദിനം ആചരിക്കുന്നതിനെപ്പറ്റി ലോക ജനത ആലോചിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു പിന്നിടാന്‍ ആറുവര്‍ഷം മാത്രം അവശേഷിക്കുന്ന ഇന്ന് അസ്ഥാനത്താവുമെന്നു തോന്നുന്നില്ല.

-ശുഭം-

Post Views: 22
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.