Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴനൂൽക്കനവ്
കഥ ജീവിതം

മഴനൂൽക്കനവ്

By Dr Venus V. VJune 1, 2024Updated:June 10, 20243 Comments2 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

മുറ്റത്ത് പൂത്തു നിൽക്കുന്ന ചെമന്ന ചെത്തിയിലെ പൂങ്കുലകൾക്കുമേലേ മഞ്ഞ മേലാട ചാർത്തിയിരുന്ന ഉച്ച വെയിൽ മാഞ്ഞത് ഞൊടിയിടയിലാണ്. ആകാശത്ത് ചാരനിറമുള്ള മഴ മേഘങ്ങൾ അങ്ങിങ്ങായി പാറി നടന്നു, വിവിധ രൂപമാർന്ന മഴ മേഘങ്ങൾ. നോക്കിയിരിക്കേ ആകാശം കറുപ്പണിഞ്ഞു. കൺമഷിയെഴുതിയ മഴ മേഘങ്ങൾ ആകാശത്ത് ആനക്കൂട്ടം പോലെ നിറഞ്ഞു. മഴത്തുള്ളികൾ ചറു പിറെ പൊഴിഞ്ഞു വീണു. മഴത്തുള്ളികൾ ദാഹിച്ചുണങ്ങിയ മണ്ണിൽ അലിഞ്ഞു ചേർന്നു;നനഞ്ഞ മണ്ണിൽ നിന്ന് മണ്ണിൻ്റെ മണം പൊങ്ങി. ” സിതാരാ, നിനക്കിഷ്ടമാണോ മണ്ണിൻ്റെ മണം? എനിക്കിഷ്ടമാണ്, മഴനൂൽ നീട്ടി ഭൂമിയെ തൊടുന്ന മഴയെ, മണ്ണടരുകൾക്കുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന മഴയെ.  ഈ മഴയിൽ വിജനമായ വഴികളിൽക്കൂടി നനഞ്ഞു നടക്കണം, നെറ്റിയിൽ നിന്ന് കവിളും തലോടി നെഞ്ചു നനയ്ക്കുന്ന മഴയിൽ കുതിർന്ന്.” സഞ്ജു എന്നും അങ്ങനെയായിരുന്നു, മഴയെ പ്രണയിച്ച്, മഴയെ കിനാവു കണ്ട് . ഹണിമൂൺ ട്രിപ്പ് എവിടെ വേണമെന്ന്, വിവാഹത്തിൻ്റെ പിറ്റേന്ന് അച്ഛൻ ചോദിച്ചപ്പോൾ സഞ്ജുവിന് തെല്ലും ആലോചിക്കാനുണ്ടായിരുന്നില്ല, ” ആസ്സാം, ചിറാപുഞ്ചി. ഞങ്ങൾ രണ്ടും ചേർന്നു മഴ നനഞ്ഞിട്ടു വരാം.” പിന്നെയെത്ര യാത്രകൾ ! മഴയറിഞ്ഞ്, കാടറിഞ്ഞ്, കാറ്ററിഞ്ഞ്.  മഴയുടെ ഓരോ ഭാവങ്ങളും ഫ്രെയിമിൽ ഒതുക്കാൻ, ഫോട്ടോഗ്രാഫിയോട് ആസക്തിയായിരുന്നു. ലാപ്പ് ടോപ്പിൽ മഴച്ചിത്രങ്ങളുടെ പെരുമഴകാണുന്ന നേരം ചോദിച്ചിട്ടുണ്ട്, “സഞ്ജു, എന്തൊരു ഭ്രാന്തമായ ആവേശമാണ്, മഴയോട്. മടുപ്പു തോന്നുന്നില്ലേ, മഴ കണ്ടു കണ്ട്?” നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടു പറഞ്ഞു ” സിതാരയെന്ന ഈ നക്ഷത്രം എൻ്റെ സ്വന്തമാകുന്നതിന് എത്രയോ മുൻപുള്ള പ്രണയിനിയാണ് മഴ. ഭാവങ്ങൾ കൊണ്ട് എന്നെ അമ്പരപ്പിക്കുന്നവൾ “ ആറുമാസങ്ങൾക്കു ശേഷം പിന്നെയൊരു രാത്രിയിലാണ് ടി.വിയിൽ ഫ്ലാഷ് ന്യൂസ് വന്നത്. മണ്ണിടിച്ചിലിൽ സകലതും നഷ്ടപ്പെട്ട ഗ്രാമത്തെക്കുറിച്ച്. എല്ലാം നക്കിത്തുടച്ച പേമഴയെക്കുറിച്ച്. എല്ലാം തകർത്തെറിഞ്ഞ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ സ്വപ്നങ്ങളെക്കുറിച്ച്. രാത്രിയുടെ ഇരുട്ടിനെ വകഞ്ഞു മാറ്റി മുന്നോട്ടു കുതിച്ചു പാഞ്ഞ ബൈക്കിൽ സഞ്ജുവിൻ്റെ ബാക്ക് പാക്കിൽ ക്യാമറയുണ്ടായിരുന്നു. മനസ്സുനിറയെ കാണാനിരിക്കുന്ന മഴച്ചിത്രങ്ങളുടെ രൂപരേഖകളുണ്ടായിരുന്നിരിക്കണം. രണ്ടാമതൊരു മണ്ണിടിച്ചിലിൽ മണ്ണടരുകൾക്കുള്ളിൽ മാഞ്ഞു മറഞ്ഞത് സഞ്ജുവും, പ്രിയതരമായ ക്യാമറയും മഴക്കിനാവുകളും മാത്രമായിരുന്നില്ല, രണ്ടു മാസങ്ങൾക്കു വേഷം പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാത്തിരിക്കുന്ന എൻ്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു.  ഇപ്പോൾ എൻ്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ മഴയെ എനിക്കു വല്ലാത്ത ഭയമാണ്.  ” അമ്മേ, അമ്മയിവിടെ മഴയും കണ്ടിരിപ്പാണോ? എൻ്റെ ബൈക്കിൻ്റെ ശബ്ദം പോലും അമ്മ കേട്ടില്ലല്ലോ.?” ഞെട്ടിയുണർന്നു നോക്കി. അപ്പുവാണ്, മഴയിൽ നനഞ്ഞു കുതിർന്ന്. “അമ്മയ്ക്കൊരു വിശേഷം കേൾക്കണോ? ഇന്ന് എൻ്റെ ഫ്രണ്ട്  പ്രവീണിൻ്റെ പോസ്റ്റ് മാരിറ്റൽ ഫോട്ടോ ഷൂട്ടായിരുന്നല്ലോ. ബാക്ക് ഗ്രൗണ്ടിൽ മഴ വേണമെന്ന് അവന് നിർബ്ബന്ധം. സെലക്റ്റ് ചെയ്ത ലൊക്കേഷനിൽ ഒന്നും മഴയില്ലാത്തതു കൊണ്ട് ഫോട്ടോഷൂട്ട് അടുത്ത സൺഡേയ്ക്ക് മാറ്റിവച്ചു. ഞാൻ കുറേ ഫോട്ടോസ് എടുത്തിട്ടു പോന്നു. നല്ല ലൊക്കേഷൻ, നല്ല സീനറി. കുളി കഴിഞ്ഞു വന്നിട്ട് അമ്മയെ കാണിച്ചു തരാം. ഈ പ്രവീണിൻ്റെയൊരു കാര്യം!  ഇങ്ങനെയുണ്ടോ മഴയോടൊരു സ്നേഹം, ഭ്രാന്തുപോലെ, ആസക്തി പോലെ? “ ഉണ്ട്, ഇതിനെക്കാളേറെ ഭ്രാന്തമായി  മഴയെ സ്നേഹിച്ചയാൾ, മഴയെ കിനാവു കണ്ടയാൾ. തെരഞ്ഞു പോയവർക്കൊന്നും പിടികൊടുക്കാതെ, മണ്ണടരുകൾക്കിടയിലിരുന്നത് കിനിഞ്ഞിറങ്ങുന്ന മഴനീരിൽ നനഞ്ഞുനനഞ്ഞ്……. എൻ്റെ മനസ്സ് സഞ്ജുവിനെക്കുറിച്ച്, അവൻ്റെ അച്ഛനെക്കുറിച്ച് പറഞ്ഞത് അപ്പു കേട്ടില്ല. വേണ്ട, അവൻ കേൾക്കണ്ട. അവനുണ്ടാകാതിരിക്കട്ടെ, മഴയോടുള്ള തീവ്രമായ പ്രണയം, മഴക്കനവുകൾ കണ്ട അവൻ്റെ അച്ഛനെപ്പോലെ. ഡോക്ടർ.വീനസ്.
Post Views: 25
3
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

3 Comments

  1. Sabira latheefi on June 7, 2024 4:02 PM

    സൂപ്പർ ❤️🥰

    Reply
  2. Suma Jayamohan on June 6, 2024 10:28 PM

    മൺകൂനകൾക്കിടയിൽ മറഞ്ഞുപോയ വിക്ടർ ജോർജിനെ ഓർമ്മ വന്നു.
    ഹൃദയസ്പർശിയായ എഴുത്ത്’
    അഭിനന്ദനങ്ങൾ❤️👌💐

    Reply
  3. Shreeja R on June 4, 2024 3:12 PM

    Super ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.