Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിട പറയാതെ 3
ജീവിതം തുടർക്കഥ / സീരീസ്

വിട പറയാതെ 3

By Manju SreekumarJune 1, 2024Updated:June 2, 20241 Comment2 Mins Read147 Views
Bookmark Now
Please login to bookmark Close

No account yet? Register

വിട പറയാതെ ഭാഗം 1 

“ദീദി, അക്കുവിന് ഒരു ചെറിയ ആക്സിഡന്റ് പറ്റി എന്ന് കൂട്ടുകാർ വിളിച്ചു പറഞ്ഞിട്ട് ഞാൻ ആസ്പത്രിയിലാണ്. ഒന്നും പേടിക്കാനില്ലെന്നാണ് അവനെ കണ്ട് വന്ന കൂട്ടുകാർ പറയുന്നത്. അവനും അവന്റെ ഫ്രണ്ട് അഖിലും ഒരുമിച്ച് ബൈക്കിൽ പോകുമ്പോഴാണ്. അവന്റെ ദേഹത്ത് ഒരുബ്ലഡ് സ്റ്റെയിൻ പോലുമില്ലത്രേ. ഡോക്ടറും കുഴപ്പമില്ലെന്നാണ് പറഞ്ഞതത്രെ. ഞാനവനെ കണ്ടിട്ട് വിളിക്കാം. ദീദി ഒന്ന് കൊണ്ടും വറീഡ് ആവണ്ട.”

ഒറ്റ ശ്വാസത്തിലാണ് കാലത്ത് ആഷു ഫോൺ ചെയ്ത് പറഞ്ഞത്. വീക്കെൻഡിൽ അവന്റെ അടുത്ത് പോവാനിരുന്നതാണ്. എന്തായാലും ഇന്ന് തന്നെ പോകാം എന്ന് അപ്പോൾ തന്നെ തീരുമാനിച്ചു. ക്യാബ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോഴാണ് ഡോ. അരുൺ കാര്യം അന്വേഷിച്ചത്. അക്കുവിനെ വലിയ ഇഷ്ടമാണ് ഡോക്ടർക്ക്. അത് കൊണ്ടായിരിക്കും ക്യാബ് വേണ്ട, താൻ കൂടെ വരാമെന്ന് പറഞ്ഞത്. ഇത്ര ദൂരം വണ്ടി ഓടിക്കണ്ടേ എന്ന എതിർന്യായങ്ങളൊന്നും വിലപ്പോയില്ല. എന്തായാലും മിടുക്കനായഓർത്തോ ഡോക്ടർ കൂടെയുള്ളത് അക്കുവിനും നന്ന്. കൈയോ കാലോ ഫ്രാക്ചർ ഉണ്ടെങ്കിൽവിദഗ്ധോപദേശവും ആയല്ലോ.

നാലഞ്ച് മണിക്കൂർ ഡ്രൈവ് ഉണ്ട്, ട്രാഫിക് ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് അതിൽ കൂടുതൽആവാനേ തരമുള്ളു. എന്തായാലും അരുൺ കൂടെയുള്ളത് ഒരാശ്വാസം ആയി. ഹോസ്പിറ്റലിലെറേഞ്ച് പ്രശ്നം കൊണ്ടാണോ അതോ യാത്ര ചെയ്യുമ്പോൾ തന്റെ മൊബൈലിന്റെ ഡാറ്റ സ്ട്രോങ്ങ്അല്ലാത്തത് കൊണ്ടാണോ എന്നറിയില്ല, ആഷുവിനെ പലതവണ വിളിച്ചാലും കിട്ടുന്നില്ല, അല്ലെങ്കിൽ സംസാരിയ്ക്കുമ്പോഴേയ്ക്കും കട്ട് ആയി പോകും. ഈ റേഞ്ചിന്റെയും നെറ്റ്വർക്കിന്റെയും എന്ത്പ്രശ്നമുണ്ടെങ്കിലും അപ്പപ്പോൾ പരിഹാരം കണ്ട് തരുന്ന ആളാണല്ലോ ഹോസ്പിറ്റലിൽ ഐ സി യുവിൽ കിടക്കുന്നത്. ഓർക്കുമ്പോൾ ഹൃദയം കീറിമുറിക്കുന്ന വേദന. എത്രയോ രോഗികളെ ഐ സിയു വിലും അവരുടെ വീട്ടുകാരെ പുറത്തും കണ്ട് ആശ്വസിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ സ്വന്തംകുഞ്ഞായപ്പോൾ നിസ്സാരം ഒരു ആക്സിഡന്റ് ആയിട്ടും തന്റെ വെപ്രാളവും വേദനയും കാണുമ്പോൾചിരി വരുന്നുണ്ട്.

എങ്ങനെയായിരിക്കും ആക്സിഡന്റ് ഉണ്ടായത്, കൈയിലും കാലിലും ഒന്നും ബ്ലഡ് സ്റ്റെയിൻ പോലുംഇല്ലെങ്കിൽ പിന്നെ എന്താണുണ്ടായത്. അവന്റെ കൂടെ ഉണ്ടായ അഖിലിനെ വിളിക്കാം. അക്കുവിന്റെപോലെ അഖിലിന്റെയും മൊബൈൽ സ്വിച് ഓഫ് ആകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അഖിലിന്റെ പേര്സെർച്ച് ചെയ്ത് വിളിച്ചു. ഫോൺ ബെല്ലടിക്കുന്നുണ്ട്, ഭാഗ്യം. കുറെ കഴിഞ്ഞാണ് അഖിൽഫോണെടുത്തത്.

“മോനെ, അഖിൽ.. മോനെങ്ങനെയുണ്ട്. ഓക്കേ അല്ലെ? എന്താണ് പറ്റിയത് നിങ്ങൾക്ക്? “

മോനിയാന്റി എന്നുള്ള ഒരു വിളിയ്ക്ക് ശേഷം അഖിലിന്റെ കരച്ചിൽ ആണ് കേട്ടത്.

“എന്തിനാണ് കരയുന്നത് മോനെ” ചോദിച്ചതും താനും വാവിട്ട് കരഞ്ഞു പോയി. പെട്ടെന്നുണ്ടായ ഭാവവ്യത്യാസത്തിൽ അത്ഭുതപ്പെട്ടു പോയിട്ടായിരിയ്ക്കും അരുൺ പെട്ടെന്ന് വണ്ടി വഴിയരികിലെ തണൽ മരങ്ങൾക്ക് കീഴേയ്ക്ക് തിരിച്ചു. വണ്ടി പാർക്ക് ചെയ്തതിന് ശേഷം കരഞ്ഞുകൊണ്ടിരിയ്ക്കുന്ന തന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ചെവിയോട് ചേർത്തു.

ഒരാശ്വാസത്തിനെന്നവണ്ണം പിൻസീറ്റിൽ നിന്ന് വെള്ളം എടുത്ത് തന്റെ കൈയിൽ പിടിപ്പിച്ച് അരുൺ ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി.

തുടരും

വിട പറയാതെ 4

Post Views: 30
1
Manju Sreekumar

1 Comment

  1. Pingback: വിട പറയാതെ 2 - By Manju Sreekumar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.