Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുരനൊമ്പരമായ കെ കെ ഓർമ്മകൾ
ഓർമ്മകൾ സംഗീതം സിനിമ

മധുരനൊമ്പരമായ കെ കെ ഓർമ്മകൾ

By Deepa PerumalJune 2, 2024No Comments3 Mins Read22 Views
Bookmark Now
Please login to bookmark Close

No account yet? Register

KK എന്ന പ്രിയപ്പെട്ട ഗായകന്റെ നഷ്‌ടം വരുത്തിയ സങ്കടവും ഞെട്ടലും മാറുന്നില്ല….
90-2000 കളിലെ കോളേജ് ദിനങ്ങളുടെ മധുരനൊമ്പരമായ ഓർമ്മകൾക്ക് KK യുടെ മുഖമായിരുന്നു.
ഒരു പച്ചനിറത്തിലുള്ള ഗോലി വെയിലത്തേക്ക് പിടിച്ചു നോക്കുന്ന, ഗിറ്റാർ ധരിച്ച KK ഇപ്പോഴും മനസ്സിലുണ്ട്. അടിപൊളി ഗാനങ്ങൾ നിറഞ്ഞു നിന്നിരുന്ന സമയത്ത്, വളരെ ശാന്തമായ “പ്യാർ കെ പൽ” എന്ന ഗാനവും പുതുമയുള്ള സ്വരവുമാണ് എന്നെ ആദ്യം ആകർഷിച്ചത്. 1999 ൽ സോണി പുറത്തിറക്കി, ലെസ്‌ലി ലൂയിസ് സംഗീതസംവിധാനം ചെയ്‌ത “പൽ” എന്ന ആൽബത്തിലെ ടൈറ്റിൽ സോങ്ങും “യാരോൻ” എന്ന പാട്ടും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വൻ ഹിറ്റായിരുന്നു; അക്കാലത്ത് ഫെയർവെൽ പാർട്ടികളിൽ ഏറ്റവുമധികം കേട്ടിരുന്ന പാട്ടുമായിരുന്നു അത്.
പിന്നീട് രണ്ടു പതിറ്റാണ്ടായി എത്രയെത്ര ഗാനങ്ങൾ – തമിഴിലും ഹിന്ദിയിലും ആൽബങ്ങളിലുമായി KK വളരുന്നത് കണ്ടു സന്തോഷിച്ചു. ഒത്തിരി ആസ്വദിച്ചു കേട്ട ആ നാദം ഇത്ര വേഗം പൊലിഞ്ഞുപോയത് ഉൾക്കൊള്ളാനാവുന്നില്ല… ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ ഇൻഡസ്ട്രിയിൽ എത്തി ആദ്യ ഗാനത്തിന് തന്നെ അവാർഡ് കിട്ടുക എന്നത് KK യുടെ കഴിവിന്റെ തെളിവാണ്. എനിക്ക് ഇഷ്ടപെട്ടവ കുറെയധികം തന്നെയുണ്ട്. തഡപ്പ് തഡപ്പ് കെ, ഖുദാ ജാനേ, ആംഖോമേ തേരി, തു ഹി മേരി ഷബ് ഹേ, അഭി അഭി, നിനൈത്ത് നിനൈത്ത് പാർത്താൽ എന്നീ സ്ലോ പാട്ടുകളും കോയി കഹേ, തൂ നെ മാരി എൻട്രി യാർ, ക്യാ മുജെ പ്യാർ ഹേ, ഇറ്റ്സ് ദ ടൈം റ്റു ഡിസ്കോ, ഉയിരിൻ ഉയിരേ, അപ്പടി പോഡ്, കല്ലൂരി സാലൈ എന്നീ ഫാസ്റ്റ് പാട്ടുകളും ഒരേ വഴക്കത്തോടെ പാടുന്ന ഗായകൻ….മിൻസാരക്കനവ് കാസ്സെറ്റ് ബി സൈഡ് രണ്ടാമത്തെ പാട്ട് സ്ട്രോബെറി കണ്ണേ എന്ന പാട്ടിനടുത്ത് KK യുടെ പേര് കണ്ടതും ഓർക്കുന്നു.
കുറെയധികം വാദ്യങ്ങളുടെ തിക്കിത്തിരക്കില്ലാത്ത, ഗംഭീരമായ ഗാനക്കസർത്തുകൾ ഇല്ലാത്ത, ആരവങ്ങളില്ലാതെ മനസ്സിന് കുളിരു നൽകുന്ന ഇമ്പമുള്ള ഗാനങ്ങൾ കാരണമാണ് നമ്മുടെ തലമുറ KK യെ ഇഷ്ടപ്പെടുന്നത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനം എന്ന് KK വിശ്വസിച്ച, എല്ലാ ലൈവ് ഷോകളിലും പാടിയിരുന്ന “പ്യാർ കെ പൽ” എന്ന പാട്ടിന്റെ വിവർത്തനം ഒന്ന് ശ്രമിച്ചു നോക്കുകയാണ്…..തന്റെ ജീവിതത്തിലെ അവസാനത്തെ ഷോ അവസാനിപ്പിച്ചത്, കരിയർ ആരംഭിച്ച ഈ പാട്ടിലൂടെ ആയിരുന്നു എന്നത് വിരോധാഭാസം….
————————————————————-
ഷാം കാ ആഞ്ചൽ ഓഡ്കെ ആയി ദേഖോ വോ രാത് സുഹാനി
ആ ലിഖ്ദേ ഹം ദോനോ മിൽക്കേ അപ്നി യേ പ്രേം കഹാനി
ഹം രഹേ യാ നാ രഹേ യാദ് ആയേംഗേ യേ പൽ
{ സായാഹ്നത്തിന്റെ തട്ടമിട്ടു വന്നിരിക്കുന്നത് കണ്ടോ? മനോഹരമായ ആ രാത്രി !
വാ, നമുക്ക് ഒരുമിച്ച് എഴുതാം, നമ്മുടെ ഈ പ്രണയകഥ …
നാം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ ഓർക്കും, ഈ നിമിഷങ്ങൾ }
ആനേ വാലി സുബഹ് ജാനേ രംഗ് ക്യാ ലായേ ദിവാനീ
മേരി ചാഹത് കോ രഖ് ലേനാ, ജേസെ കോയി നിഷാനീ
ഹം രഹേ യാ നാ രഹേ യാദ് ആയേംഗേ യേ പൽ
{ നാളെ വിടരുന്ന പ്രഭാതം, ആ ഉന്മാദിനി എന്തൊക്കെ നിറങ്ങൾ കൊണ്ടുവരുമെന്ന് ആർക്കറിയാം?!
എന്റെ പ്രണയത്തെ ഒരു സ്‌മരണിക പോലെ സൂക്ഷിച്ചു വച്ചോളൂ
നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓർമ്മ വരും, ഈ നിമിഷങ്ങൾ }
ഹം രഹെ യാ നാ രഹെ കൽ
കൽ യാദ് ആയേംഗെ യെ പൽ
പൽ യെ ഹേൻ പ്യാർ കെ പൽ
ചൽ ആ മേരേ സന്ഗ് ചൽ
{ നമ്മൾ, നാളെ ഉണ്ടെങ്കിലും ഇല്ലെങ്കിലും
നാളെ, ഈ നിമിഷങ്ങൾ നമ്മളോർക്കും
നിമിഷങ്ങൾ, ഇവ സ്നേഹത്തിന്റെ/പ്രണയത്തിന്റെ നിമിഷങ്ങളാണ്…
വാ, എന്നോടൊപ്പം വാ! }
ചൽ സോചേ ക്യാ ചോട്ടീ സീ ഹെ സിന്ദഗീ
കൽ മിൽ ജായേൻ തോ ഹോഗി ഖുഷ് നസീബീ
ഹം രഹെ യാ നാ രഹേൻ യാദ് ആയേംഗെ യേ പൽ
{വാ, എന്താ ആലോചിക്കുന്നേ? വളരെ ചെറുതാണ് ജീവിതം !
നാളെ നമ്മൾ കണ്ടുമുട്ടിയാൽ/ഒത്തുചേർന്നാൽ, അതൊരു ഭാഗ്യമായിരിക്കും.
നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓർമ്മ വരും, ഈ നിമിഷങ്ങൾ }
Music Video Link: https://www.youtube.com/watch?v=NUqlCJTYu6I
———————————————————————–
പ്രിയ ഗായകന്റെ രണ്ടാം ചരമ വാർഷികത്തിൽ ഒരു പിടി കണ്ണീർപ്പൂക്കൾ …
ഒരു തലമുറയുടെ ഓർമ്മകളിലും ജീവിതത്തിലും, നിങ്ങൾ സമ്മാനിച്ച മനോഹര ഗാനങ്ങളിലൂടെ നിങ്ങളും ആ മന്ത്രികനാദവും അനശ്വരമായി തുടരും…
– ദീപ പെരുമാൾ
ചിത്രത്തിന് കടപ്പാട് :  ഗൂഗിൾ
Post Views: 24
1
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.