Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിട പറയാതെ 4
ജീവിതം തുടർക്കഥ / സീരീസ്

വിട പറയാതെ 4

By Manju SreekumarJune 2, 2024Updated:June 3, 2024No Comments2 Mins Read128 Views
Bookmark Now
Please login to bookmark Close

No account yet? Register

വിട പറയാതെ ഭാഗം 1 

ഫോൺ ചെവിയിൽ വെച്ച് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ അരുൺ, മോഹിനിഎന്ന മോനിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഓർത്തോ വിഭാഗത്തിന്റെ തലവനായിനഗരത്തിലെ ആസ്പത്രിയിൽ ജോയിൻ ചെയ്ത അന്ന് മുതൽ കാണുന്നതാണ് മോഹിനിയെ. ഭർത്താവിന്റെ അകാലമരണത്തെ തുടർന്ന് ജോയിൻ ചെയ്ത ചെറുപ്പക്കാരിയായ ഡോക്ടറോട്എല്ലാവർക്കും സഹതാപത്തെക്കാൾ ആദരവ് ആയിരുന്നു. അതവരുടെ സ്വഭാവഗുണവും ധൈര്യവുംപ്രൊഫഷനോടുള്ള അർപ്പണമനോഭാവവും കണ്ടിട്ടായിരുന്നു. ഒരു പ്രശ്നത്തിലും കുലുങ്ങാത്തധീരയായ ഡോക്ടർ ദരിദ്രരായ രോഗികളുടെ കണ്ണീർ കണ്ടാൽ പറ്റാവുന്ന സഹായങ്ങളൊക്കെചെയ്യുമെന്നത് പരസ്യമായ രഹസ്യമാണ്.

താൻ കണ്ട് തുടങ്ങുമ്പോൾ അക്കു സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. സ്റ്റാഫ്ക്വാർട്ടേഴ്സിന്റെ ഒരേ മുറ്റം ഷെയർ ചെയ്യുന്ന വീടുകളുടെ ഉമ്മറത്തെ മരച്ചുവട്ടിൽ ഇട്ടിരിക്കുന്നകസേരകളിൽ ഇരുന്ന് കൊണ്ട് തങ്ങൾ രണ്ടാളും കോഫി നുണയുമ്പോൾ അക്കു കണ്മുന്നിൽസൈക്കിൾ ഓടിച്ച് രസിക്കുകയായിരിക്കും. ആകാശത്തിന് കീഴെയുള്ള എന്തും ചർച്ച ചെയ്യാവുന്നഉത്തമസുഹൃത്തുക്കൾ.

ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം പോസ്റ്റ് ഗ്രാജുവേഷന്റെ ഇടയിൽ തന്നെ തലയിൽ വീണതാൻ അപ്പോൾ കിട്ടിയിരുന്ന സ്റ്റൈപ്പന്റ് മുഴുവൻ അനിയന്റെയും അനിയത്തിമാരുടെയുംപഠനത്തിനായി മാറ്റി വെച്ചിരുന്നു. പഠനം കഴിഞ്ഞ ഉടനെ തന്നെ മികച്ച ആസ്പത്രിയിൽ ജോലികിട്ടിയത് കൊണ്ട് മൂവരെയും പഠിപ്പിക്കാനും ജോലി ആക്കാനും കഴിഞ്ഞു. അവരൊക്കെ കല്യാണംകഴിക്കുമ്പോഴേക്ക് അമ്മയും പോയി. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിൽ, പാതിരാത്രി പോലുംഎമർജൻസി ഓപ്പറേഷൻ നടത്തേണ്ട ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ആയതിനാലൊക്കെ, കല്യാണം എന്നൊരു ചിന്തയെ വന്നില്ല. കുടുംബപ്രാരാബ്ധം ഉള്ള ഡോക്ടർമാരെക്കാൾ നന്നായിജോലിസ്ഥലത്ത് ശോഭിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന തോന്നലും കൂടിക്കൂടി വന്നു. ഓർത്തോവിഭാഗതലവൻ ആയി ചാര്ജടുത്ത ഹോസ്പിറ്റലിൽ മോഹിനിയെപ്പോലെഒരാത്മാർത്ഥസുഹൃത്തിനെയും ലഭിച്ചു.

കാലത്തെ റൗണ്ട്സിന്റെ ഒടുവിൽ മോഹിനി ഫ്രീ ആണെങ്കിൽ ക്യാന്റീനിൽ പോയി ഒരുമിച്ചൊരുകോഫിയും പ്രാതലും അക്കു കോളേജ് പഠനത്തിനായി അശുതോഷിന്റെ അടുത്ത് പോയപ്പോൾതൊട്ടുള്ള ശീലമാണ്. അക്കു ഇല്ലാത്തത് കൊണ്ട് മോഹിനി കുക്കിംഗ് വല്ലപ്പോഴുമേ ഉള്ളു. ഇന്ന്കാലത്ത് ക്യാന്റീനിൽ മോഹിനിയെ കാണാഞ്ഞപ്പോൾ അന്വേഷിച്ചു പോയതാണ് ക്യാബിനിലേയ്ക്ക്. അവിടെ ചെന്നപ്പോഴാണ് ക്യാബ് ബുക്ക് ചെയ്യലും ഫോൺ വിളിയും ഒക്കെ. അപ്പോൾ തന്നെജൂനിയഴ്സിനെ വിളിച്ച് ഡ്യൂട്ടി ഒക്കെ ഏൽപ്പിച്ചു, രണ്ടാളും ക്വാർട്ടേഴ്സിൽ പോയി മൂന്ന് നാല്ദിവസത്തേക്കുള്ള ഡ്രെസ്സും പാക്ക് ചെയ്ത് യാത്രയായി. അശുതോഷിനെ മോഹിനി കേൾക്കാതെഫോൺ ചെയ്ത് അക്കുവിന്റെ അവസ്ഥയുടെ നിജസ്ഥിതി അന്വേഷിയ്ക്കുകയും ചെയ്തു. ഡോക്ടറെകാണുമ്പോൾ തന്നെ ഫോൺ വിളിച്ചൊന്ന് തരാനും ഏൽപ്പിച്ചിട്ടുണ്ട്. അപ്പോഴാണ് അഖിലിന്റെ ഈകരച്ചിൽ. കുട്ടികൾ അല്ലെ, പേടിച്ചു കാണും.

“അഖിൽ, അരുൺ അങ്കിൾ ആണ്. മോൻ എന്തിനാണ് കരയുന്നത്? മോനി ആന്റി വിഷമിയ്ക്കില്ലേ? അക്കു ഓക്കേ അല്ലെ? അവിടെ എന്ത് പ്രോബ്ലം ഉണ്ടെങ്കിലും അങ്കിൾ വന്ന് സോൾവ് ചെയ്യാം, ബിബ്രേവ്.”

അഖിൽന്റെ തേങ്ങൽ കേൾക്കാം. തന്റെ ആശ്വാസവാക്കൊന്നും ഏൽക്കുന്നില്ലെന്ന് തോന്നി. മുക്കിയുംമൂളിയും അഖിൽ സംസാരിക്കാൻ തുടങ്ങി.” അങ്കിൾ, അക്കു ആണ് വണ്ടി ഓടിച്ചിരുന്നത്. അവൻതെറിച്ച് കുറച്ചപ്പുറത്തേക്ക് വീണു. ഞാൻ നിരങ്ങി വീണ് കൈയും കാലും ഒക്കെ മുറിഞ്ഞു. അക്കുവിന്ഒന്നും പറ്റിയില്ല, ബോധം പോയി എന്ന് മാത്രം. കൊണ്ട് വന്നപ്പോൾ അവന് ഒരു കുഴപ്പവും ഇല്ലെന്നാണ്പറഞ്ഞിരുന്നത്. ഇപ്പോൾ വേറൊരു ഡോക്ടർ പറയുന്നു അവൻ ബ്രെയിൻ ഡെഡ് ആയി എന്ന്. പക്ഷെ അവനെ ഞങ്ങൾ പുറത്ത് നിന്ന് കണ്ടു. അവൻ ബ്രീത് ചെയ്യുന്നുണ്ട് അങ്കിൾ. പ്ളീസ് വേഗംവരൂ. ഇവിടത്തെ ഡോക്ടർമാർക്ക് ഒന്നും അറിയില്ല.”

തന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി അരുണിന്. നെഞ്ചത്ത് ഒരു കല്ല് വെച്ചത് പോലെ. പെട്ടെന്ന് തന്നെ മോഹിനിയെ കാലത്ത് ക്യാന്റീനിൽ കാണാതെ വിളിച്ചു നോക്കിയ സമയം നോക്കി. അത് കഴിഞ്ഞ് ഇപ്പോൾ ആറ് മണിക്കൂറിൽ കൂടുതലായി. അതായത് ആറ് മണിക്കൂറിന് ശേഷമുള്ളബ്രെയിൻ ടെസ്റ്റ് നോക്കിയിരിക്കുന്നു. ഡോക്ടർസ് ബ്രെയിൻ ഡെത്ത് കൺഫേം ചെയ്തിരിക്കുന്നു. ഇത് താനെങ്ങനെ മോഹിനിയോട് പറയും. അരുണിന് കൈയും കാലും തളരുന്നത് പോലെ തോന്നി.

തുടരും

വിട പറയാതെ 5

Post Views: 37
1
Manju Sreekumar

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.