Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തലവൻ 2024
സിനിമ

തലവൻ 2024

By Jees KaitharamJune 3, 20242 Comments2 Mins Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

ജിസ് ജോയിയുടെ ആദ്യം തിയേറ്ററിൽ കാണുന്ന പടം സൺഡേ ഹോളിഡെ ആണ്.  ഞങ്ങളുടെ പേരിലുള്ള സാമ്യം കൊണ്ട് പടം കണ്ട് ഇഷ്ടപ്പെട്ട് മെസേജുമയച്ചിരുന്നു. മറുപടിയും കിട്ടി. പിന്നീട് വന്ന സിനിമകളിൽ വിജയ് സൂപ്പറും പൗർണമിയും ഇഷ്ടപ്പെട്ടു.

തലവൻ എന്ന പടത്തിന്റെ പ്രത്യേകത എന്താണന്ന് ചോദിച്ചാൽ ഇതൊരു ജിസ് ജോയി ( നൻമ ) പടമല്ല.  K മധു – SN സ്വാമി, ജോഷി, ജീത്തു ജോസഫ് തുടങ്ങിയവരുടെ ഒക്കെ പടം നിങ്ങൾ ത്രില്ലടിച്ചിരുന്ന് കണ്ടിട്ടുണ്ടങ്കിൽ തലവൻ അതുക്കും മേലെയാണ്. ജിസ് ജോയ് എന്ന സംവിധായകന്റെ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചതെന്ന് പറഞ്ഞാൽ ബോറായി പോവും, കനലുകളിനിയും ബാക്കിയേറെ ആളി പടരാൻ… എന്തേ വൈകിയെന്ന ചോദ്യം മാത്രമെ ഉള്ളു. ഒരു തരി പോലും ബോറടിപ്പിച്ചില്ല. പഴുതുകളില്ലാത്ത സ്ക്രിപ്റ്റ്. മികച്ച തിരക്കഥ കിട്ടിയാൽ അത് എങ്ങനെ മനോഹരമായി അഭിനയിക്കണമെന്ന് ബിജു മേനോനും ആസിഫലിക്കും ആരും പറഞ്ഞു കൊടുക്കണ്ട. SI ഉം Cl ഉം മത്സരിച്ച് അഭിനയിക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു.❤️ ഗംഭീരം !

ഒരു സ്‌റ്റേഷനിലെ പോലീസുകാർ എങ്ങനെയൊക്കെ ആയിരിക്കുമെന്ന് വ്യക്തമായി കാണിച്ച് തരുന്നുണ്ട് ജിസ് ജോയി. കഥാപാത്രങ്ങളെ കൃത്യമായി പ്ളേസ് ചെയ്തപ്പോൾ കോട്ടയം നസീറിന്റെ രഘുവും ജോജിയുടെ ASI വേണുവും മികച്ചതായി. ബിലാസ് ചന്ദ്രഹാസന്റെ ശിവദാസനായുള്ള അഭിനയത്തിൽ ഇമോഷണൽ സീനുകൾ ഇത്തിരി കല്ലുകടിച്ചെങ്കിലെ ഉള്ളു.

പോലീസ് ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ റോൾ ഉണ്ടാവാറില്ല എങ്കിലും മിയയും അനുശീയും തങ്ങളുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്.
അടുത്ത നിമിഷത്തിൽ എന്താവുമെന്ന് ഒരു പിടിയും കിട്ടാതെ കണ്ടിരിക്കുമ്പോൾ സിനിമ തീർന്നു പോവല്ലെ എന്നാണ് ചിന്തിച്ചത്. പടത്തിലുടനീളമുണ്ടായിരുന്ന അടിപൊളി BGM നാളെ റിംഗ്ടോൺ ആക്കിയാൽ അത്ഭുതപ്പെടാനില്ല☺️

OTT ഇറങ്ങുമ്പോൾ “ശ്ശൊ തിയറ്റർ വാച്ച് മിസ് ആയി ” എന്ന് കരയുന്ന മാന്യൻമാരോട് ഒരു വാക്ക്🙏 എല്ലാത്തരം പ്രേക്ഷകനെയും രസിപ്പിക്കുന്ന സിനിമകൾ തുടർച്ചയായി ഇറങ്ങുന്ന ഈ കാലത്ത് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉത്തരവാദിത്വം പ്രേക്ഷകനുമുണ്ട്🤗 തലവൻ തിയേറ്ററിൽ തന്നെ കാണുക പൈസ വസൂലാണ്❤️❤️❤️❤️❤️ നന്ദി ജിസ് ജോയി മികച്ച ഒരു ത്രില്ലർ സമ്മാനിച്ചതിന്🙏

Post Views: 20
1
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

2 Comments

  1. sabira latheefi on June 9, 2024 4:56 PM

    കണ്ടിരുന്നു. അവസാനം വരെ ഒട്ടും മുഷിപ്പില്ലാതെ കാണാൻ പറ്റി. ബട്ട്‌ ഏറ്റവും ഒടുവിലെ സീൻ എന്തിനു വേണ്ടി?

    Reply
    • Jees Kaitharam on June 9, 2024 5:12 PM

      ഇപ്പോൾ അതൊരു ട്രെന്റ് ആണ് പടം OK ആണെങ്കിൽ രണ്ടാം ഭാഗം പ്രേക്ഷകൻ പ്രതീക്ഷിക്കണം അയിനാണ്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.