Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴയാവാൻ മോഹിച്ചിരുന്നവൾ
അനുഭവം കഥ ജീവിതം പ്രണയം ബന്ധങ്ങൾ

മഴയാവാൻ മോഹിച്ചിരുന്നവൾ

By Sajna.VpJune 6, 2024Updated:May 27, 202526 Comments2 Mins Read406 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓട്ടിൻപുറത്തു നിന്നും ഇഴപിരിയുന്ന നൂലുകളെപ്പോലെ ഒഴികിയിറങ്ങുന്ന മഴയിലേക്ക് ആശ്ചര്യത്തോടെ നോക്കിക്കൊണ്ട് അവളോർത്തത്, ഇഴപിരിയുന്ന വേദനയിലും ചിതറി വീഴുന്ന വെണ്മുത്തുകൾ പോലെ ചിരികൾ പൊഴിക്കാൻ ഈ മഴപ്പെണ്ണിന് മാത്രമേ കഴിയൂ എന്നാണ്..ഇവൾക്കെന്നുമെന്നും എത്രയെത്ര ഭാവങ്ങളാണ്.. മഴയായിരുയിരുന്നുവോ തനിക്കുള്ളിലെന്നും  അവൾക്കായുള്ള ഭാവങ്ങൾ വിരിയിച്ചിരുന്നത് . മറിച്ച്,  താൻ തന്നെയാരിരുന്നുവോ അവളുടെ ഭാവങ്ങൾക്ക് നിറച്ചാർത്തു തീർത്തിരുന്നത്…

അവളെന്നും മഴയുടെ പ്രിയതോഴിയായിരുന്നു. അത്രമേൽ പ്രിയമായിരുന്നു മഴയോടവൾക്കെന്നും. മഴയുടെ ഭാവങ്ങൾ അത്രമേൽ പ്രിയത്തോടെ ആസ്വദിച്ചിരുന്നു അവളെന്നും.
ഗതകാലസ്മരണകളിൽ ബാല്യത്തിലായിരുന്നു  അവളേറെയും   മഴയുടെ ഭാവങ്ങൾ  കണ്ടിരുന്നത്.
മുറ്റത്തേക്കൊഴികിയിറങ്ങുന്ന മഴവെള്ളത്തിൽ ചേച്ചിക്കും അനിയത്തിക്കുമൊപ്പം കളിവഞ്ചിയുണ്ടാക്കിക്കളിച്ചിരുന്നപ്പോൾ , നിറഞ്ഞൊഴുകുന്ന തോട്ടിലെ പരൽ മീനുകൾക്കൊപ്പം കൂട്ടുകാരോടൊത്ത് നീന്തിത്തുടിച്ചിരുന്നപ്പോൾ , അവൾ കണ്ട മഴയുടെ ഭാവങ്ങൾ കളിചിരികളുടേതായിരുന്നു. പരസ്പരം ചെളിവെള്ളം തെറുപ്പിച്ച് കൂട്ടുകാരൊന്നിച്ച് മഴയിൽ നനഞ്ഞൊട്ടി സ്കൂൾ വിട്ട് വീട്ടിലെത്തുന്ന നാളുകളിൽ മഴയുടെ ഭാവങ്ങളിൽ അവൾ കണ്ടിരുന്നത്  കുസൃതിയായിരുന്നു.
ചേമ്പിലകളെ നനയ്ക്കാതെ ഒഴുകിയിറങ്ങുന്ന മഴമുത്തുകളെ കാണുമ്പോൾ അവൾക്കുള്ളിലെ മഴയുടെ ഭാവം കൗതുകത്തിന്റെതായിരുന്നു. ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയിൽ ചോർന്നൊലിക്കുന്ന വീട്ടകം അടുക്കളയിലെ വക്കുപൊട്ടിയതും ചളുങ്ങിയതുമായ പാത്രങ്ങൾ കൊണ്ട് നിറയുമ്പോൾ മഴയുടെ ഭാവം ദൈന്യതയുടേതായിരുന്നു..പക്ഷെ, അന്നുമവൾ മഴയെ സ്നേഹിച്ചിരുന്നു. എന്നുമൊരു മഴയാവാൻ മോഹിക്കുന്നവൾക്കെങ്ങിനെ മഴയെ വെറുക്കാനാവും..!?

കൗമാരത്തിൽ മഴയുടെ ഭാവങ്ങൾ പിന്നെയും മാറി. ഇറയത്തേക്ക് വീശിയടിക്കുന്ന കാറ്റിനൊപ്പം മുഖത്തേക്ക് പാറിവീഴുന്ന മഴത്തുള്ളികളെ കണ്ണടച്ചു സ്വീകരിച്ചിരിക്കുമ്പോൾ, രാത്രികളിൽ കാറ്റിന്റെ താളത്തിനൊത്ത് ഇലകളിൽ നൃത്തം വെയ്ക്കുന്ന മഴത്തുള്ളികളിലേക്ക് നോക്കിയിരിക്കുമ്പോൾ എല്ലാം അവൾ കണ്ടിരുന്ന മഴയുടെ ഭാവം അനുഭൂതിയുടെ മാത്രമായിരുന്നു.

ഒരിക്കൽ, മഴവെള്ളം മാത്രം കുടിക്കുന്ന ‘ചതക് ‘ എന്ന മഴപ്പക്ഷിയെപ്പറ്റി കേട്ട നാൾ മുതൽ അവൾ സ്വയമൊരു മഴയായി ആ മഴപ്പക്ഷിയെ തിരയാൻ തുടങ്ങിയിരുന്നു.  എന്നാൽ അവൾ കണ്ട മുഖങ്ങളൊന്നും മഴപ്പക്ഷിയുടേതായിരുന്നില്ല. ഒടുവിൽ, ഒരു നാൾ അവനെന്ന മഴപ്പക്ഷി അവളെന്ന മഴയെയും തേടിയെത്തി . അവനാദ്യം പ്രണയം പറഞ്ഞതുമൊരു മഴയുള്ള ദിവസത്തിലായിരുന്നു .
വരണ്ടുണങ്ങിയ ഭൂമിയിൽ പുതുമഴ നവമുകുളങ്ങൾ വിരിയിക്കുന്ന പോലെ അവളുടെ ഉള്ളിൽ പ്രണയത്തിന്റെ മുകുളങ്ങൾ വിരിയിക്കാൻ അവനൊരു ചാറ്റൽമഴയെ വേണ്ടിവന്നുള്ളൂ . പിന്നെയവൾ കണ്ട മഴയ്ക്കൊക്കെയും പ്രണയത്തിന്റെ ഭാവങ്ങൾ മാത്രമായിരുന്നു. ആ പ്രണയമഴയിലങ്ങനെ നനഞ്ഞു കുതിർന്നിരിക്കുമ്പോഴായിരുന്നു ഒരിക്കലവൻ അവളോടായി പറഞ്ഞത്, കൂടെയിറങ്ങിച്ചെല്ലണമെന്ന്.  കഴിയില്ലെന്നവൾ നിസ്സഹായതയോടെ മൊഴിഞ്ഞപ്പോൾ അവളിറങ്ങി വന്നില്ലെങ്കിൽ ജീവൻ വെടിയുമെന്ന അവന്റെ ഉറപ്പുള്ള വാക്കുകൾ, അവനിലെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് പെയ്തിറങ്ങുവാൻ അവളെ സ്വയം സജ്ജയാക്കുകയായിരുന്നു . അവളുടെ മഴപ്പക്ഷിക്കൊപ്പം കൂടൊരുക്കാനായി അവളിറങ്ങിയപ്പോൾ പെയ്ത മഴയ്ക്ക് അവൾ നൽകിയ ഭാവം   പ്രണയസഫാല്യത്തിന്റെതായിരുന്നുവെങ്കിൽ അവൾക്ക് ജന്മം നൽകിയവർക്കത് കണ്ണുനീരിന്റെ ഉപ്പുരസമുള്ള തീരാവേദനയുടെ തോരാമഴയായിരുന്നു..

എന്നാൽ, പിന്നെപ്പെയ്ത മഴയ്ക്കെല്ലാം ഒരേ ഭാവമായിരുന്നു. എല്ലാം  അവളുടെ സങ്കടപ്പെയ്ത്തായിരുന്നു. സ്വപ്നം കൊണ്ട് അവൾ കെട്ടിപ്പൊക്കിയ പളുങ്കുകൊട്ടാരം വെറും ചീട്ടുകൊട്ടാരമായിരുന്നെന്ന തിരിച്ചറിവിന്റെതായിരുന്നു . ആദ്യകൗതുകം തീർന്നപ്പോൾ അവനെന്ന മഴപ്പക്ഷിയുടെ രൂപം ഒരു മാംസക്കച്ചവടക്കാരനിലേക്ക് പരിണമിച്ചത് കണ്ട് പലതായി പിളർക്കപ്പെട്ട അവളുടെ ഹൃദയത്തിൻ രോദനത്തിന്റെതായിരുന്നു. ബന്ധനം മുറുകുമ്പോഴേക്കും ബന്ധങ്ങളെല്ലാം അവൾക്കന്യമായിത്തീർന്നിരുന്നു. താൻ പെട്ട കെണിയുടെ കുരുക്കഴിക്കാനാവാതെ അവളെന്നും  ആർത്താർത്തു കരഞ്ഞുകൊണ്ടേയിരുന്നു.

ഒഴുകിയിറങ്ങിയ കണ്ണുനീരിനെ അമർത്തിത്തുടച്ചു കൊണ്ടവൾ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കിയിരുന്നു. പെട്ടെന്ന്, ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിയ ആ മിന്നൽവെളിച്ചത്തിൽ അവളുടെ കണ്ണുകളിലെ നീർമുത്തുകൾ പ്രതികാരജ്വാലയാൽ വെട്ടിത്തിളങ്ങി. പിന്നാലെയെത്തിയ ഇടിനാദം അവളുടെ ഹൃദയാന്തരങ്ങളെ ഉന്മാദം  കൊള്ളിച്ചു. വീശിയടിക്കുന്ന കാറ്റിൽ തെങ്ങിൻതലപ്പുകൾ പരസ്പരം പുണർന്നകന്നു. മഴയുടെ ആരും കൊതിക്കുന്ന അഴകുള്ള ഭാവത്തിൽ നിന്നുമവൾ രൗദ്രഭാവം പൂണ്ട സംഹാരദുർഗ്ഗയായി മാറി.  ഉറങ്ങിക്കിടന്ന അവന്റെ നെഞ്ചിൽ കറിക്കത്തി ആഴ്ത്തിയിറക്കുമ്പോൾ, ഇനിയുമൊരു മഴയെ ചതിക്കുന്ന മഴപ്പക്ഷിയാവാൻ അവനെ അനുവദിക്കില്ലെന്നവൾ പറഞ്ഞുകൊണ്ടേയിരുന്നു. അവന്റെ ചുടുരക്തം ഒലിച്ചിറങ്ങുന്ന കത്തിയുമായി കോരിച്ചൊരിയുന്ന മഴയിലേക്കിറങ്ങിയവൾ ആദ്യം പൊട്ടിച്ചിരിച്ചു. പിന്നെ, പൊട്ടിക്കരഞ്ഞു കൊണ്ടവൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടി,
“നീയെന്നുമെൻ മഴപ്പക്ഷിയായിരുന്നുവെങ്കിൽ……
ഞാനെന്നുമൊരു മഴയായ് നിനക്കായ്‌ പെയ്തിറങ്ങുമായിരുന്നില്ലയോ….”

#എന്റെ രചന

#മഴ

Post Views: 27
12
Sajna.Vp

26 Comments

  1. Anisha on June 13, 2024 6:25 PM

    ഹൃദയത്തിൽ എന്തിനെന്നറിയാത്ത ഒരു വിങ്ങൽ….
    പഴയ ഓർമകളുടെ പെരുമഴ…..
    ……………………………………
    കഥകളങ്ങനെ ഇനിയുമിനിയും മഴയായ് പെയ്തിറങ്ങട്ടെ…….. ❤️❤️❤️

    Reply
    • Sajna on June 14, 2024 9:16 AM

      Dear❤️❤️🥰🥰

      Reply
  2. Nadeera on June 8, 2024 8:19 PM

    ഈ എഴുത്തിന്റെ മനോഹാരിത വർണിക്കാൻ എന്നിൽ സാഹിത്യം ഇല്ലാതെ പോയല്ലോ കൂട്ടുകാരി……

    Reply
    • Sajna on June 8, 2024 9:22 PM

      ❤️❤️🥰

      Reply
    • Suma Jayamohan on May 27, 2025 2:18 PM

      എത്ര മനോഹരമായി മഴയുടെ ഭാവങ്ങളെ വർണ്ണിച്ചിരിക്കുന്നു. മനസ്സിൻ്റെ അകത്തളങ്ങളിലേക്കു പെയ്തിറങ്ങുന്ന വരികളിൽ ചിലത്കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ചിലത് ഹൃദയത്തെ മുറിപ്പെടുത്തി കണ്ണുകളിൽ പെയ്തിറങ്ങുന്നു.❤️❤️❤️

      Reply
      • Sajna on May 27, 2025 4:59 PM

        Thanks dear ❤️❤️🥰

        Reply
  3. Jalaja narayanan on June 6, 2024 7:36 PM

    മനോഹരമായ എഴുത്തു

    Reply
    • Sajna on June 6, 2024 10:49 PM

      നന്ദി 🥰🥰❤️

      Reply
      • Shamla on June 8, 2024 9:11 PM

        ഒരു കുളിർ മഴയായ് ഹൃദയത്തിലേക്കു പെയ്തിറങ്ങിയ പ്രിയ കൂട്ടുകാരീ… വർണ്ണനകൾക്കുമതീതം നിന്റെയീ തൂലിക തുമ്പിൽ നിന്നുതിർന്ന നീർമുത്തുകൾ🥰❤️.. ഇനിയും മനോഹരമായി എഴുതാൻ സാധിക്കട്ടെ.. സ്രഷ്ടാവിന്റെ അനുഗ്രഹ പെയ്ത്ത് എന്നും നിന്നിൽ ചൊരിയട്ടെ ❤️

        Reply
        • Sajna on June 8, 2024 9:21 PM

          ❤️❤️🥰🥰

          Reply
          • Anisha on June 13, 2024 6:26 PM

            ഹൃദയത്തിൽ എന്തിനെന്നറിയാത്ത ഒരു വിങ്ങൽ….
            പഴയ ഓർമകളുടെ പെരുമഴ…..
            ……………………………………
            കഥകളങ്ങനെ ഇനിയുമിനിയും മഴയായ് പെയ്തിറങ്ങട്ടെ…….. ❤️❤️❤️

  4. Jasna on June 6, 2024 6:32 PM

    മഴയുടെ ഭാവങ്ങൾ കാണുന്നവരുടെ ഹൃദയങ്ങളിലാണ്. നല്ല എഴുത്ത് ❤️

    Reply
    • Sajna on June 6, 2024 6:35 PM

      നന്ദി ജസ്‌ന ❤️❤️

      Reply
      • Suma Jayamohan on June 6, 2024 10:21 PM

        മഴ എന്നുമൊരു വിസ്മയമാണ്
        നന്നായി എഴുതി❤️👌💐

        Reply
        • Sajna on June 6, 2024 10:47 PM

          നന്ദി ❤️❤️🥰

          Reply
  5. Seenanavaz on June 6, 2024 5:49 PM

    മനോഹരം ❤️

    Reply
    • Nafs nafs on June 6, 2024 6:13 PM

      മഴപ്പെയ്ത്തിൻ്റെ ഹൃദയരാഗം. അതിമനോഹരം💞💞

      Reply
      • Sajna on June 6, 2024 6:56 PM

        വായിച്ചതിന് അഭിപ്രായം പറഞ്ഞതിന് നന്ദി ഹഫ്സ ❤️❤️

        Reply
    • Sajna on June 6, 2024 6:53 PM

      നന്ദി സീന ❤️❤️

      Reply
      • Jalaja narayanan on June 6, 2024 7:37 PM

        മനോഹരമായ എഴുത്തു

        Reply
    • Sajna on June 6, 2024 10:50 PM

      നന്ദി ❤️❤️🥰

      Reply
  6. Sabira latheefi on June 6, 2024 3:47 PM

    സജ്‌ന സൂപ്പർ പൊളിച്ചു 🥰🥰

    Reply
    • Sajna on June 6, 2024 4:13 PM

      Thank you dear ❤️❤️🥰🥰

      Reply
    • Sujatha surendran on June 6, 2024 5:04 PM

      👌🏽👌🏽 ഹൃദ്യം, മനോഹരം 🥰😍

      Reply
      • Sajna on June 6, 2024 5:06 PM

        ഒരുപാട് നന്ദി. സ്നേഹം ❤️❤️

        Reply
    • Suma Jayamohan on May 27, 2025 2:17 PM

      എത്ര മനോഹരമായി മഴയുടെ ഭാവങ്ങളെ വർണ്ണിച്ചിരിക്കുന്നു. മനസ്സിൻ്റെ അകത്തളങ്ങളിലേക്കു പെയ്തിറങ്ങുന്ന വരികളിൽ ചിലത്കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ചിലത് ഹൃദയത്തെ മുറിപ്പെടുത്തി കണ്ണുകളിൽ പെയ്തിറങ്ങുന്നു.❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.