Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു സത്യകഥ
അനുഭവം അറിവുകൾ ആരോഗ്യം ജീവിതം പാരന്റിങ്

ഒരു സത്യകഥ

By Manju SreekumarJune 11, 2024Updated:June 11, 2024No Comments4 Mins Read16 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മാസം മുൻപൊരു ദിവസം. മുഖപുസ്തകത്തിലെ കുത്തിവരകളിലൂടെ കൈ വിരലിനൊപ്പം മനസ്സുംഅതിവേഗം മുന്നോട്ട് കുതിക്കുന്ന സമയം. വാർത്തകളും വിശേഷങ്ങളും കഥകളും പടങ്ങളുംആഘോഷങ്ങളും ഒക്കെ വായിച്ചും കണ്ടും സ്മൈലികൾ കൊടുത്ത് മറുപുറത്തുള്ളവരെതൃപ്തിപ്പെടുത്തിയും സഞ്ചരിക്കുമ്പോൾ ഒരു പോസ്റ്റിന് മുന്നിൽ മനസ്സും കൈവിരലും ചലനമറ്റ് നിന്നുപോയി. ഒരച്ഛന്റെ, ഒരു കുടുംബത്തിന്റെ നിലവിളി ആയിരുന്നു ആ എഴുത്ത്. മകളെ നഷ്ടപ്പെട്ട ഒരച്ഛനും അമ്മയും, ഇനിയെന്തിന് ജീവിക്കുന്നു എന്ന ഉന്മാദാവസ്ഥയിൽ എത്തിപ്പോയേക്കാവുന്നഅവസ്ഥ, ആരുടെയൊക്കെയോ ശ്രദ്ധക്കുറവോ വിവരക്കുറവോ കൊണ്ട് സ്വന്തം മോളെ ബലികൊടുക്കേണ്ടി വന്നതിന്റെ വ്യഥ.. ഒരു മാസമായി വായിച്ചിട്ടെങ്കിലും ആ നീറ്റലും വേദനയുംഅതിനൊപ്പം അമർഷവും എന്റെ മനസ്സിൽ നിന്ന് ഒഴിഞ്ഞു പോവുന്നില്ലെങ്കിൽ ഏകമകൾ നഷ്ടപ്പെട്ട അവരുടെ അവസ്ഥ!

ആ അച്ഛന്റെ കുറിപ്പ് ഇങ്ങനേ ആയിരുന്നു:

എന്റെ മകൾ കീർത്തിയുടെ  വിയോഗത്തെ പറ്റി പലരും ചോദിച്ചു, അതിനാൽ  ആണ് ഈ പോസ്റ്റ്.

ചടങ്ങുകളിൽ പങ്കെടുക്കുകയും അനുശോചനം  അറിയിക്കുകയും ഞങ്ങളുടെ ദുഃഖത്തിൽപങ്കുചേരുകയും  ചെയ്ത   എല്ലാവർക്കും  നന്ദി അറിയിക്കുന്നു..

ഞാനും കലയും മോളോടൊപ്പം 27th ഏപ്രിൽ മുതൽ പോണ്ടിച്ചേരിയിൽ ഉണ്ടായിരുന്നു.

ഈ മാസം രണ്ടാം തീയതി വൈകിട്ട് അവൾ ഞങ്ങളെ വീട്ടിൽ പോകുവാൻ ഉള്ള ബസിൽ ഡ്രോപ്പ്ചെയ്തു കാറിൽ ഡ്രൈവ് ചെയ്തു പോകവേ വൈകിട്ട്  ഏകദേശം  7. 45  ഓട് കൂടി ഒരുതലവേദനയും ബോധക്ഷയവും  അനുഭവപ്പെട്ടു..  അപ്പോൾ തന്നെ കാർ റോഡിൽ നിന്ന് പോയി. ആരൊക്കെയോ വാഹനം തള്ളി സൈഡ്ആക്കി നിർത്തി. പിന്നെ അവൾ  ഞങ്ങളെയും ഫ്രണ്ട് നെയും  ഫോൺ ചെയ്തു. ഫ്രണ്ട് വന്നു ഉടനെ അവിടെയുള്ള ഒരു  ഹോസ്പിറ്റലിൽഎത്തിച്ചു. അവർ മൈഗ്രേൻ / ടെൻഷൻ കൊണ്ട് ഉണ്ടാകുന്നതു ആണ് എന്ന് പറഞ്ഞു പെയിൻ കില്ലർനൽകി അൽപ്പം വേദന ശമിച്ചപ്പോൾ വീട്ടിൽ പോയി.  ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിൽ എത്തി.

   

മെയ് 03  – വീണ്ടും തലവേദ ഉണ്ടായി. ഉടനെ   ഹോസ്പിറ്റലിൽ എത്തി ന്യൂറോ / സയ്‌ക്കാട്രി  ഡോക്ടർസ്നെ കണ്ടു .. MRI / EEG  എല്ലാം എടുത്തു.  എല്ലാം നോർമൽ ആണ് എന്ന് പറഞ്ഞു മൈഗ്രൈൻ ഉള്ള മെഡിസിൻ തന്നു. അന്ന് വൈകിട്ട് വീണ്ടും തലവേദ ഉണ്ടായി എമെർജെൻസിയിൽ ഹോഡ്‌പിറ്റലിൽ പോയി. പെയിൻ കില്ലർ കൊടുത്തു വിട്ടു.

മെയ് 05  – വീണ്ടും വീണ്ടും തലവേദ ഉണ്ടാകുന്നതിനാൽ ഞങ്ങൾ ഒരു ടാക്സി പിടിച്ചു പോണ്ടി യിൽനിന്നും കേരളത്തിലെ ബേസ്ഡ് ഹോസ്പിറ്റൽ എന്ന് പേരുകേട്ട “എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രി” യിലെക്കുപോയി.

മെയ് 06 –  ആശുപത്രിയിൽ  എത്തി.  ന്യൂറോ Dr.  നേ കണ്ടു. അദ്ദേഹം  മെയ് 03 നു എടുത്ത MRI  നോക്കി ഒരു  കുഴപ്പവും  ഇല്ല എന്ന് പറഞ്ഞു. എന്നിട്ടു  ന്യൂറോ പ്രശ്നംഅല്ല ടെൻഷൻ കാരണം ആകും, സയ്‌ക്കാട്രി  ഡോക്ടറെ  കാണാൻ നിർദ്ദേശിച്ചു. അപ്പോൾ എല്ലാം മോൾക്ക് ഇരിക്കാൻ പോലും വയ്യാ. ഭയങ്കര തലവേദയും വെപ്രാളവും ആയിരുന്നു. അവൾ പലവട്ടം പറഞ്ഞു അവൾക്കു ടെൻഷൻ ഒന്നും ഇല്ല എന്ന്. ഡോക്ടറെ   കണ്ടു. അവർ Clonazepam 0.5 Mg  ദിവസവും  വൈകിട്ട്  കഴിക്കാൻ നിർദ്ദേശിച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തി ഉടനെ അവൾ വീണ്ടും ഛർദ്ദിച്ചു തളർന്നു വീണു.  ഞങ്ങൾ അവളെ വീണ്ടും  “എറണാകുളത്തെ  പ്രമുഖ ആശുപത്രിയിൽ” എത്തിച്ചു എമെർജെൻസി യിൽ അഡ്മിറ്റ് ആക്കി. പെയിൻ കില്ലറും മറ്റുമരുന്നുകളും  കൊടുത്തു അവൾ  അന്ന് രാത്രി ഉറങ്ങി.  CBC  – ബ്ലഡ് ടെസ്റ്റ് , ലിവർ ഫങ്ക്ഷന് ടെസ്റ്റ്, മൂത്രം ടെസ്റ്റ്   നടത്തി result  ഒന്നും  അസാധാരണമായിരുന്നില്ല.

മെയ് 07 – Dr. G    കീർത്തിയെ കണ്ടു. അന്നും രാവിലെ മുതൽ തലവേദ ഉണ്ടായിരുന്നു. ചെസ്ററ് X – Ray  എടുത്തു..  ദിവസം മൊത്തവും തലവേദ ആഹാരം ഒന്നും കഴിച്ചില്ല. Dr AAAAA  (Specialist   – Psychiatry)  കീർത്തിയെ കണ്ടു. തലവേദന  കൂടുമ്പോൾ Lonazep 0.5 എന്നമരുന്ന് കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തു. എന്നിട്ടും കുറവ് ഉണ്ടായില്ല. അന്ന് രാത്രി  തലവേദന  കാരണം ഉറങ്ങിയില്ല. രാത്രി Alprax 0.25  എന്ന  ടാബ്‌ലെറ്റും Lonazep 0.5  വീണ്ടും കൊടുത്തു. രാവിലെ നാലുമണി ആയപ്പോൾ അൽപ്പം ഉറങ്ങി.

മെയ് 08  – രാവിലെ ഉണർന്നപ്പോൾ മുതൽ തലവേദന  ആയിരുന്നു. ആഹാരം ഒന്നും കഴിച്ചില്ല. ഒരുമാമ്പഴം കൊടുത്തു ഉച്ച കഴിഞ്ഞു പിന്നെ കുറച്ചു ഈന്തപ്പഴവും  കഴിച്ചു. പകൽ  എന്തൊക്കയോടാബ്‌ലറ്റുകൾ കൊടുത്തു. അന്നും  രാത്രി  തലവേദന  കാരണം ഉറങ്ങിയില്ല. രാത്രി Alprax 0.25  എന്ന  ടാബ്‌ലെറ്റും Lonazep 0.5  വീണ്ടും കൊടുത്തു.  ഉറങ്ങിയില്ല.

മെയ് 09  – രാവിലെ മുതൽ നിർത്താതെ നിലവിളി ആണ്. വേദന കാരണം മോൾ നിലവിളിക്കുകയുംകിടന്നു പുളയുകയും ആയിരുന്നു. ഭക്ഷണം ഒന്നും കഴിക്കുന്നില്ല. അവൾ പറയുന്നത് ഒന്നും നമ്മുക്ക് മനസിലാകുന്നില്ല. നാക്ക് കുഴയുന്ന പോലെ. കുറച്ചു തണ്ണിമത്തൻ ജ്യൂസ് കൊടുക്കാൻ ശ്രമിച്ചു ഫലംഉണ്ടായില്ല. ഒരു ഡോക്ടർ വന്നു അപ്പോൾ ഉറങ്ങാൻ മരുന്ന് കൊടുക്കാം MICU ഇൽ ആക്കണം. 12  മണിക്കൂർ മോണിറ്റർ ചെയ്ത ശേഷം നോക്കാം എന്ന് പറഞ്ഞു. അപ്പോൾ മോൾ വേദന മൂലം  കിടന്നുപുളയുകയും  നിലവിളിക്കുകയും ആയിരുന്നു. ഫ്ലോർ മാനേജർ വന്നു മോളോട് പേര് ചോദിക്കുകയും അവൾ  വേദന മൂലം പ്രതികരിച്ചില്ല.  പിന്നെ ജ്യൂസ് കുടിക്കാൻ നിർബന്ധിച്ചു. അവൾ കൂട്ടാക്കിയില്ല. വേദന നിലവിളി മാത്രം ആയിരുന്നു. MICU ഇൽ ആക്കിയ ശേഷം  Dr A (Specialist   – Psychiatry)  നെ ഞാൻ പോയി കാണാൻ  പറഞ്ഞു.  അപ്പോൾ അവർ പറഞ്ഞു

ഇവിടെ psychiatry  IP  ഇല്ല ഇനി അങ്ങനെ ഒരു ഹോഡ്‌പിറ്റലിൽ ചികിത്സ നൽകണം. ഉറങ്ങിഎഴുന്നേൽക്കുന്ന വരെ എങ്കിൽ നോക്കണം എന്ന് ഞാൻ അപേക്ഷിച്ചു.  പിന്നെ ഞങ്ങളെ  Dr. G  നെ കാണാൻ കൊണ്ട് പോയി, ഇനി ഇവിടെ തുടരാൻ പറ്റില്ല വേഗം മറ്റൊരുഹോസ്പിറ്റലിൽ മാറ്റണം എന്ന് പറഞ്ഞു. ഞങ്ങൾ വീണ്ടും   Dr A (Specialist   – Psychiatry)  നെ കണ്ടു. അവർ റെഫെറൻസ് ലെറ്റർ എഴുതി തന്നു. പിന്നെ  മറ്റൊരു ഹോസ്പിറ്റലിൽ, Dr. V  വിളിച്ചു  സംസാരിച്ചു  അങ്ങോട്ട്  കൊടുപോയാൽ എല്ലാ ചികിത്സയും കിട്ടും എന്നും പറഞ്ഞു.  അവിടെ ന്യൂറോയും ഉണ്ട്  എന്നും പറഞ്ഞു. ആദ്യം ഒരു ഡിസ്ചാർജി സമ്മറി തന്നു, പിന്നെ അത് തിരിച്ചു വാങ്ങി പുതിയ ഒരെണ്ണം തന്നു എന്തൊക്കയോ മാറ്റം വരുത്തി. എന്തോ മരുന്ന് ആഡ് ചെയ്യാൻ എന്ന് ആണ് പറഞ്ഞത്.

മോളെ ഞങ്ങൾ   Dr. V  നെ കണ്ടു. വീണ്ടും ഉറങ്ങാൻ മരുന്ന് കൊടുത്തു എന്ന്തോന്നുന്നു. 8 മണി ആയപ്പോൾ റൂമിൽ എത്തിച്ചു. നല്ല ഉറക്കം ആയിരുന്നു. ഭക്ഷണം കൊടുക്കാൻ വിളിച്ചു നോക്കി. ഉണർന്നില്ല. ട്രിപ്പ് കൊടുക്കാം എന്ന് പറഞ്ഞു കൊടുത്തു. നേഴ്സ്നോട് പറഞ്ഞു ഞങ്ങൾ ഒന്ന് ഉറങ്ങാൻ പോകുന്നു എന്ന് . അവർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. രണ്ടു ദിവസംഉറങ്ങാത്തതിനാൽ ഞങ്ങൾ ഉറങ്ങി.  അർധരാത്രി 12  ആയപ്പോൾ ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു. എല്ലാം കഴിഞ്ഞിരുന്നു !!

നഷ്ടം ഞങ്ങൾക്ക് മാത്രം!

****.  *****.   ******.       ******.  *******

ഇതെന്താണ് നടക്കുന്നത് ! ഇത് ശരിക്കും മെഡിക്കൽ നെഗ്‌ളിജൻസ് ആണോ , അറിവില്ലായ്മആണോ അതോ വിധി ആണോ . ഡോക്ടർമാരെയും ആശുപത്രികളെയും അടച്ചാക്ഷേപിക്കാൻഞാനില്ല. എന്നാൽ ചില ക്രിട്ടിക്കൽ രോഗങ്ങൾ ഒരു ഡോക്ടർക്ക് അയാളുടെ അനുഭവസമ്പത്ത്കൊണ്ടും നിരന്തരമായ പഠനവും വായനയും കൊണ്ടും പിന്നെ ഗുരുത്വം, ഈശ്വരാനുഗ്രഹം പോലുള്ള സംഗതികൾ കൊണ്ടും കിട്ടുന്നതാണെന്ന് അനുഭവത്തിൽ നിന്നും ആ അനുഭവത്തിൽ രക്ഷാകാരനായ ഡോക്ടറിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ സംഭവിച്ചത്എന്തായിരിക്കും!

എന്തയാലും ആ അച്ഛൻ ഇനിയും അന്വേഷണത്തിലാണ്. അദ്ദേഹത്തിൻറെ അന്വേഷണം സഫലമാകട്ടെ. അത്രയെങ്കിലും കരുണക്ക് അദ്ദേഹം അർഹനാണ്.

Post Views: 28
1
Manju Sreekumar

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.