Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരുക്കം
കഥ പ്രചോദനം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സൗന്ദര്യസംരക്ഷണം

ഒരുക്കം

By Soumya MuhammadJune 16, 2024Updated:June 29, 20248 Comments5 Mins Read202 Views
Bookmark Now
Please login to bookmark Close

No account yet? Register

പൊന്മാൻ നീലയിൽ പിങ്ക് കസവുള്ള നേർത്ത പട്ടു സാരി വളരെ സമയമെടുത്ത് നന്നായി ഞൊറിയിട്ട് ഉടുത്താണ് ഞാൻ എന്റെ വകയിലൊരു അമ്മായിയുടെ മോളുടെ കല്യാണത്തിന് പോകാനായി ഒരുങ്ങിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം കൊണ്ട് വരണ്ടു പൊട്ടി തുടങ്ങിയ തലമുടിയിൽ ചെമ്പരത്തി താളി അരച്ചു ചേർത്ത് നന്നായി കഴുകി. അതും പോരാഞ്ഞ് മുട്ടവെള്ള തലയിൽ ചേർത്ത് മുടിക്ക് നന്നായി തിളക്കം വെപ്പിച്ചിട്ടുണ്ട്. മുഖത്ത് തക്കാളി നീരും തേനും കൂടി ചേർത്ത് മസാജ് ചെയ്ത് ഒരു മാതിരി ചുളിവൊക്കെ നിവർത്തിയെടുത്തു. കൈത്തലങ്ങളിലും വിരലുകളിലും ചെറുനാരങ്ങാതൊലി  പലവട്ടം ഉരസി മാർദ്ദവം വരുത്തി.

“അനൂ… നീ ഇത് ആരെ കാണിക്കാനാണ് ഇതു മാതിരി ഒരുങ്ങിക്കെട്ടുന്നത്? ആകെ ഒരു മണിക്കൂർ നേരത്തെ  ഫംങ്‌ഷനു വേണ്ടി ഒരാഴ്ചയായല്ലോ നീ ഒരുക്കം തുടങ്ങീട്ട്. അല്ലാത്തപ്പോഴാണേൽ കുളീമില്ല നനേം ഇല്ല ”

കെട്യോന് തല ചീകാൻ ഒരിത്തിരി ഗ്യാപ് കൊടുക്കാതെ ചാഞ്ഞും ചെരിഞ്ഞും കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന എന്റെ പിന്നിൽ നിന്നും അദ്ദേഹം ഈർഷ്യയോടെ മുഖം കോട്ടി.

“അതിനൊക്കെ ആളുണ്ട്…”

ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്നും ഒഴിഞ്ഞു കൊടുത്തു.

“നന്നായി കണ്ടാൽ മതി. വേഗം ഇറങ്ങ്. എനിക്ക് ഇതു കഴിഞ്ഞ് വന്നിട്ട് വേറെ ഒരിടം വരെ പോകാനുള്ളതാണ് ”

പിന്നേയ്… ഇതിങ്ങേരുടെ സ്ഥിരം നമ്പറാണ്. എന്റെ കുടുംബത്തിൽ എന്തേലും ആവശ്യം വന്നാൽ പിന്നെ ഇദ്ദേഹത്തിനില്ലാത്ത തിരക്കില്ല.

ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കണ്ണാടിയിൽ ഒരു വട്ടം കൂടി നോക്കീട്ട് മുറിക്കു പുറത്തിറങ്ങി. ഈ വക കാര്യങ്ങളൊന്നും സ്വകുടുംബത്തിൽ പോകാനിറങ്ങുമ്പോൾ ഉറക്കെ പറഞ്ഞുകൂടാ. അതിനൊക്കെ ഒരു സമയമുണ്ട്. അനുഭവം ഗുരു!

അങ്ങനെ ആകെ മൊത്തം ഒരു ഒന്നൊന്നര ഒരുക്കം ഒരുങ്ങി വളരെ സന്തോഷത്തോടെയാണ് ഞാൻ ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നത്.

“അയ്യേ! ഇതെന്തു കോലമാണ്? നിനക്ക് മണിക്കൂറ് വച്ചാണോ തടി കൂടുന്നത്”.

ചെന്നു കയറിയ  ഉടനേ കഴിഞ്ഞ ആഴ്ച കൂടി കണ്ട് സംസാരിച്ച എന്റെ കുഞ്ഞമ്മയുടെ മോളുടെ കമന്റ്‌ കേട്ട് ഞാൻ വിമ്മിഷ്ടപ്പെട്ട് ചുണ്ടിലൊരു ചിരി വരുത്തി. ഇടനെഞ്ചിൽ നിന്നും സങ്കടത്തിന്റെയൊരു കുഞ്ഞു കാറ്റിൽ എന്റെ ഉടലാകെ തണുത്തു. ഞാൻ ഊതി വീർപ്പീച്ചു കൊണ്ടു വന്ന എന്റെ ആത്മവിശ്വാസം ഒരു നിമിഷം കൊണ്ട് എന്നിൽ നിന്നും നീരാവിയായി വാർന്നുപോകുന്നത് ഞാൻ അറിഞ്ഞു.

“നിന്നെ കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഇത്രേം തടി ഇല്ലായിരുന്നല്ലോ? ഓ! എനിക്ക് തോന്നുന്നത് ചിലപ്പോൾ ഈ സാരിയുടേതായിരിക്കും. സാരി നല്ലതാണ്. പക്ഷേ നിന്റെ സ്ട്രക്ചറിന് ഇത് അത്രക്കങ്ങു ചേരുന്നില്ല ”

കുഞ്ഞമ്മയുടെ മോള് വിടാൻ ഭാവമില്ല എന്ന് കണ്ടപ്പോൾ ഞാൻ മണവാട്ടിയെ കണ്ടിട്ട് വരട്ടെ എന്ന് പറഞ്ഞ് അവിടുന്ന് തത്കാലം രക്ഷപെട്ടു.

” ചിലരെന്തേ ഇനിയും മാറാത്തത് ” എന്ന് കണ്ണിൽ ഒരു നനവോടെ ചിന്തിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കിയത് ഭർത്താവിന്റെ മുഖത്തേക്ക്.

“വാ… നമുക്ക് മണവാട്ടിയെ കണ്ടിട്ടും വരാം ”

അദ്ദേഹം എന്റെ കൈ പിടിച്ചു.എനിക്കെന്തോ പുള്ളിക്കാരനോട് ചേർന്നു നടക്കാൻ പെട്ടെന്നൊരു വിമ്മിഷ്ടം. സങ്കടത്തിന്റെ ഒരു കുഞ്ഞുമല എന്റെ നെഞ്ചിനുള്ളിൽ തിടുക്കത്തിൽ ഉരുണ്ടുകൂടുന്നതറിഞ്ഞ് എനിക്ക് ശ്വാസം മുട്ടി.

“ഞാൻ നിങ്ങൾക്ക് ഇപ്പോ ഒട്ടും മാച്ച് അല്ലല്ലേ?”

ഞാൻ അദ്ദേഹത്തിന്റെ കൈ വിടുവിച്ചു.

“ഓ… നിനക്കിപ്പോഴെങ്കിലും അത്‌ മനസ്സിലായല്ലോ. സന്തോഷം ”

എന്റെ നേരെ കണ്ണടച്ചു കൊണ്ട് അദ്ദേഹം കൈകൂപ്പി ചിരിച്ചു.

“ഈ സാരിയും എനിക്കൊട്ടും ചേരുന്നില്ല…”

തൂവാലകൊണ്ട് ഞാനെന്റെ മുഖം അമർത്തി തുടച്ചു.

“നീ കണ്ണാടിയിൽ നോക്കിയിട്ടല്ലേ വന്നത്…”

ഞാൻ അദ്ദേഹത്തെ നോക്കി. അദ്ദേഹം തുടർന്നു.

“നീ കഴിഞ്ഞ ഒരാഴ്ച്ച കിടന്നു പെടാപാട് പെട്ടത് മുഴുവൻ ദേ അവളുമാരെ കാണിക്കാനാണെന്ന് എനിക്കറിയാമായിരുന്നു. നീ തന്നെ പറഞ്ഞിട്ടുണ്ടല്ലോ നിങ്ങൾ പെണ്ണുങ്ങള് ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാനല്ല നിങ്ങളുടെ കൂട്ടുകാരേം സ്വന്തക്കാരേം പരിചയത്തിലുള്ള പെണ്ണുങ്ങളേം കാണിക്കാനാണെന്ന്. ഇത്രേം ഒരുങ്ങിക്കെട്ടി വന്നിട്ടും എന്റെ മോളേ… അവളുടെ ഒരു പറച്ചിലിൽ തന്നെ നിന്റെ കാറ്റ് പോയല്ലോ. കഷ്ടം!”

സ്വതവേ ഇത്തിരി വായാടിയും മറ്റുള്ളവരെ കളിയാക്കി ആളാകുകയും ചെയ്യുന്ന എന്റെ കുഞ്ഞമ്മയുടെ മോളെ അദ്ദേഹത്തിനും നന്നായി അറിയാം.

ഞാൻ അദ്ദേഹം പറഞ്ഞത് കേട്ട് അവളും കൂട്ടുകാരും നിൽക്കുന്നിടത്തേക്ക്  നോക്കി. അവൾ മറ്റൊരാളുടെ സാരിയും മാലയും പിടിച്ചു നോക്കി പലതും പറഞ്ഞ് ചിരിക്കുകയാണ്. എന്തൊരു ധാർഷ്ട്യമാണ് അവളുടെ മുഖത്ത്!

“നീയൊന്നു ചിന്തിച്ചു നോക്കിയേ… അവൾ ആ ചെയ്യുന്നത് തന്നെയല്ലേ ബോഡി ഷെയ്മിങ്. ഇത് ചിരിച്ചു തള്ളാവുന്ന ഒരു കോമഡി ആണെന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ളവരെ മാനസികമായി തകർത്ത് ആധിപത്യം ഉണ്ടാക്കുകയാണ് ഇത്തരക്കാർ പലരുടെയും ലക്ഷ്യം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ”

അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“നീയെന്തേ അവളോട്‌ ഒന്നും മറുപടി പറഞ്ഞില്ല. വീട്ടിൽ ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിനക്ക് കഴുത്തിനു ചുറ്റും നാക്കാണല്ലോ ”

ഞാൻ സ്നേഹത്തോടെ അദ്ദേഹത്തെ നോക്കി. പിന്നെ പതിയെ പറഞ്ഞു.

“അവൾ എന്നോട് പണ്ടേ ഇങ്ങനെയാണ്, ഒന്നും പറഞ്ഞിട്ട് കാര്യമില്ല ”

ഒന്നും മിണ്ടാതെ അദ്ദേഹം എന്നെയും കൂട്ടി മണവാട്ടിപെണ്ണിനടുത്തേയ്ക്ക് ചെന്നു. ആ കുട്ടി എന്നെ കണ്ടതും കെട്ടിപിടിച്ചു.

“എന്ത് രസമാ ചേച്ചീടെ ചിരി …” ആ തിരക്കിലും അവളെന്റെ മുഖത്ത് തൊട്ടു. എന്റെ ചിരിക്ക് അത്ര ഭംഗിയൊന്നുമില്ലെന്ന് എനിക്കറിയാം. എന്റെ കണ്ണുകൾ നിറഞ്ഞു. അതങ്ങനെയാണ് സന്തോഷം വന്നാലും സങ്കടം വന്നാലും കരഞ്ഞാലും ചിരിച്ചാലും എന്റെ കണ്ണുകൾ നിറയും.

ഞാൻ അവളെ നോക്കി. ഒരു ദേവതയെപ്പോലെ മുഖകാന്തിയുള്ളവൾ.

എന്നെ ചേർത്ത് പിടിച്ച് അവളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് തിരിച്ചിറങ്ങുമ്പോൾ  അദ്ദേഹം എന്നോട് പറഞ്ഞു.

“മനുഷ്യർ പലവിധമാണ്… കണ്ടില്ലേ ആ കുട്ടിയുടെ നിസ്സാരമായ ഒരു വാക്ക് നിന്റെ മനസ്സിൽ സന്തോഷം നിറച്ചത് ”

സത്യത്തിൽ എനിക്ക് അന്നേരം സന്തോഷത്തേക്കാൾ കൂടുതൽ സ്നേഹമായിരുന്നു ആ കുട്ടിയോട്… അവളുടെ നല്ല വാക്കിനോട്. എത്ര ഊർജ്ജമാണ് മറ്റൊരാളുടെ ഒരു നല്ല വാക്കും ഒരു ചെറിയ അംഗീകാരവും നമ്മുടെ ഹൃദയത്തിൽ നിറക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ യാത്ര പറയാൻ ചെല്ലുമ്പോൾ ദേ കുഞ്ഞമ്മേടെ മോള് അവിടേം.

“അതേ…പ്രകാശേട്ടാ. ഇവള് ഈ കണക്കിന് പോയാൽ ചേട്ടന് നിങ്ങടെ വീടിന്റെ വാതിൽ മാറ്റി വെക്കേണ്ടി വരും ട്ടോ. ചേട്ടനിത്രേം ഫിസിക്കലി ഫിറ്റായിട്ടിരിക്കുമ്പോൾ ഇവളെയൊന്ന് ഉപദേശിച്ചു കൂടെ…”

ഞങ്ങളെ കണ്ടയുടനെ അവൾ അദ്ദേഹത്തോട് പറഞ്ഞു. കൂട്ടത്തിൽ ആരൊക്കെയോ അമർത്തിച്ചിരിച്ചു. എനിക്കങ്ങു വല്ലാതെയായി.

“ആഹ്… അതു ശരിയാണ്. ഞാനൊന്നു ഉപദേശിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു”

അദ്ദേഹം ഒന്നു നിർത്തിയിട്ട് എന്നെ നോക്കി . എന്നിട്ട്  ശബ്ദം താഴ്ത്തി മറ്റാരും കേൾക്കാതെ അവളോട്‌ പറഞ്ഞു.

“അത്‌ ഇവളെയല്ല… തന്നെ. തന്നെയൊന്നുപദേശിക്കണം എന്നു ഞാൻ കുറച്ചായി വിചാരിക്കുന്നു. പൊതുസ്ഥലങ്ങളിൽ അല്പം വിവരത്തോടേയും മര്യാദയോടെയൊക്കെയും പെരുമാറണം കേട്ടോ ”

അവളാകെ വിളറി വെളുത്തു. ഞാൻ പ്രകാശേട്ടന്റെ കയ്യിൽ അമർത്തിപിടിച്ചു.

“അല്പം വെളിവും വെള്ളിയാഴ്ചയുമൊക്കെ വേണ്ടേ മറ്റുള്ളോരോട് സംസാരിക്കുമ്പോൾ…”

“അതിനിപ്പോൾ ഞാൻ എന്തു പറഞ്ഞു? തടി കുറക്കാൻ പറഞ്ഞത് ഇത്ര വലിയ തെറ്റാണോ? അത് ഇവൾക്കൊരു പ്രചോദനം ആകട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത് ”

മുഖം ചുളിച്ചു കൊണ്ട് അവൾ ഞങ്ങളെ നോക്കി പറഞ്ഞു.

“താൻ കഴിഞ്ഞ ആഴ്ച കൂടി ഇവളെ കണ്ടതല്ലേ. അപ്പോൾ പറയാതെ നാലാളുടെ മുൻപിൽ ഇപ്പോൾ പറഞ്ഞത് ഒട്ടും ശരി ആയില്ല ”

അദ്ദേഹവും വിട്ടു കൊടുത്തില്ല.

“പണ്ട് നിന്നെ സ്കൂളിൽ എല്ലാവരും  ചുള്ളിക്കമ്പേ എന്നായിരുന്നു വിളിക്കുന്നത് എന്നു ഞാൻ കേട്ടിട്ടിട്ടുണ്ട്. ആ വിളിയെ  നീ എത്ര മാത്രം പേടിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലാകും. കാരണം എന്നെ പണ്ട് എല്ലാവരും എലുമ്പൻ എന്ന്  വിളിക്കുന്നത് കൊണ്ട് നാലാളു കൂടുന്നിടത്തൊക്കെ പോകാൻ എനിക്ക് വല്ലാത്ത മടി ആയിരുന്നു. പക്ഷേ ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട് ഒരു സമൂഹത്തിൽ അന്തസ്സായി  ജീവിക്കാൻ   തൊലി വെളുപ്പോ ഒത്ത ശരീരമോ അതീവ മുഖകാന്തിയോ  ഒന്നും വേണ്ട എന്ന്.
പകരം സ്നേഹവും മനസ്സലിവും വകതിരിവും ഉള്ള ഒരു വ്യക്തിത്വമാണ്  വേണ്ടതെന്ന് എനിക്ക് നന്നായി അറിയാം. ഒരിക്കൽ പക്വതയില്ലാത്ത പ്രായത്തിൽ ഈ ബുദ്ധിമുട്ട് ചെറിയ  രീതിയിലെങ്കിലും അനുഭവിച്ച ഞാൻ ഇപ്പോൾ കൊച്ചു വർത്തമാനങ്ങൾക്കിടയിൽ പോലും ആരോടും അവരുടെ തടിയെ കുറിച്ചോ മുടി കൊഴിച്ചിലിനെ കുറിച്ചോ  നരയെ കുറിച്ചോ നിറത്തെ കുറിച്ചോ  ഒന്നും  അറിയാതെ പോലും  സംസാരിച്ച് അവരുടെ മനസുഖം നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്‌ധിക്കാറുണ്ട്. സദുപദേശം എന്ന മട്ടിൽ ഇത്തരം പറച്ചിലുകൾ വഴി ഇനിയെങ്കിലും ആരുടെയും മനസ്സ് നോവിക്കാതെ ശ്രദ്ധിക്കണം ”

പ്രകാശേട്ടന്റെ പറച്ചിൽ കേട്ട് അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു. പിന്നെ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു.

“ഇവളെ ഞാൻ കെട്ടുമ്പോൾ ഇത്രേം വണ്ണം ഇല്ലാരുന്നു. എന്റെ രണ്ടു മക്കളെ പെറ്റതോടെയാണ് ഇവളുടെ ശരീരം മാറിയത്. അപ്പൊ പിന്നെ അതിന്റെ ഉത്തരവാദിത്തം എനിക്കും കൂടിയുണ്ട്. പിന്നെ ഞാനിപ്പോഴും ഫിറ്റായിരിക്കുന്നത് ഇവളുടെ ആരോഗ്യവും ശരീരവും കെയർ ചെയ്യുന്നതിലും കൂടുതൽ ഇവൾ എന്നെയും മക്കളെയും ശ്രദ്ധിക്കുന്നത് കൊണ്ടാണ് ”

അടി കിട്ടിയപോലെ നോക്കി നിൽക്കുന്ന അവളോട്‌ ചിരിച്ചുകൊണ്ട് ഒന്നും സംഭവിക്കാത്തപോലെ “അപ്പോൾ ഓക്കേ… ബൈ… പിന്നെ കാണാം ” എന്നും പറഞ്ഞ് അദ്ദേഹം  യാത്ര പറഞ്ഞ് തിരിച്ചു നടന്നു.

അവളെ നോക്കിയൊന്നു ചിരിച്ചിട്ട് ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.

” ഈ സമൂഹവും നിന്റെ കുഞ്ഞമ്മേടെ മോളേപോലുള്ളവരും ഒന്നും ഇത്തരം ഉപദേശം കൊണ്ടൊന്നും മാറാൻ പോകുന്നില്ല എന്നെനിക്ക് നന്നായി അറിയാം. എങ്കിലും പറഞ്ഞു എന്നേയുള്ളൂ. മാറ്റം വേണ്ടത് നമുക്കാണ്… മറ്റാരെയും വേദനിപ്പിക്കാതെയിരിക്കുക. മറ്റുള്ളവരുടെ പറച്ചിലിൽ തളരാതിരിക്കുക. തടി ഉണ്ടെങ്കിലും ഭംഗിയില്ലെങ്കിലും നമ്മൾ സ്വയം സ്നേഹിക്കുക ”

അദ്ദേഹം എന്നെ നോക്കി തിടുക്കത്തിൽ നടന്നു.ഞാനും അദ്ദേഹത്തിനോടൊപ്പം ചേർന്നു നടന്നു. പിന്നെ പതിയെ ആ ചെവിയിൽ പറഞ്ഞു…

“ഇനി  ഞാൻ ആരേം കാണിക്കാൻ വേണ്ടി ഒരുങ്ങൂല്ല, എനിക്ക് വേണ്ടി മാത്രമേ ഒരുങ്ങൂ… പിന്നെ നിങ്ങൾക്കും ”

അദ്ദേഹം എന്റെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു.

Post Views: 56
5
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

8 Comments

  1. Shreeja R on July 17, 2025 7:30 PM

    മനോഹരം 👍

    Reply
  2. Sunandha Mahesh on June 21, 2024 7:45 PM

    Superb 👍

    Reply
  3. Nishiba M on June 21, 2024 2:40 PM

    മനോഹരം

    Reply
    • Joyce on March 4, 2025 7:15 PM

      അസ്സലായി എഴുതി. ഈജ്ജാതി കുഞ്ഞമ്മ മോൾക്കു അങ്ങനെ പറഞ്ഞു കൊടുക്കണം.👌
      ❤

      Reply
  4. sabira latheefi on June 21, 2024 2:14 PM

    മനോഹരം.❤️🥰

    Reply
    • അബ്ദുൽ കലാം on June 21, 2024 3:52 PM

      ക്ഷ ആയി.👌🌷🙏🙂

      Reply
  5. Jalaja narayanan on June 16, 2024 4:23 PM

    എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞത്. മനോഹരം

    Reply
    • Suma Jayamohan on June 21, 2024 4:23 PM

      ഒരു പാടിഷ്ടപ്പെട്ടു. എഴുതിയതെല്ലാം എത്ര ശരിയാണ്. മന:പൂർവ്വം നമ്മളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരെ എപ്പോഴും അവഗണിക്കുക തന്നെ ചെയ്യണം.
      അഭിനന്ദനങ്ങൾ❤️💐👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.