Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരാണ് യഥാർത്ഥ ഘാതകൻ
ജീവിതം പുസ്‌തകം

ആരാണ് യഥാർത്ഥ ഘാതകൻ

By Sreeja AjithJune 19, 2024Updated:August 19, 20244 Comments1 Min Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

’നിങ്ങൾ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ‘

എന്ന ചോദ്യത്തിലൂടെ തുടങ്ങുന്ന സത്യപ്രിയയുടെ സത്യാന്വേഷണകഥ നമ്മെ അവളുടെ ജീവിതത്തിന്റെ നിഗൂഢപാതയിലൂടെ കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു. സത്യപ്രിയ എന്ന സ്ത്രീ നേരിടുന്ന ഒരു വധശ്രമത്തിന്റെ പിന്നിലെ പ്രതിയെ അന്വേഷിച്ചു പോകുന്ന യാത്രയിലൂടെ സത്യപ്രിയയുടെയും കുടുംബത്തിന്റെയും കഥകൾ ചുരുളഴിയുന്നു.

മധ്യവയസ്സിലെത്തിയ, ഏകാന്തപഥികയായ ഒരു സ്ത്രീയോട് ആർക്കാണ് കൊല്ലാൻ തക്കവണ്ണമുള്ള പക എന്നുള്ളതിന്റെ ഉത്തരം സങ്കീർണ്ണമായ കുടുംബകഥയുടെ ഉള്ളറകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.പരാജയപ്പെട്ട പ്രണയകഥയിലെ നിരാശകാമുകന്റെ പ്രതികാരമോ, അതോ കുത്തഴിഞ്ഞ ഒരു ജീവിതത്തിലൂടെ മക്കളെ നിസ്വരാക്കിയ അച്ഛനോടുള്ള പ്രതികാരമോ? എന്താണ് കൊലപാതകശ്രമത്തിനുള്ള പ്രേരണ? ഉത്തരം എളുപ്പമല്ല സത്യപ്രിയയ്ക്ക്. ഒരപകടത്തിൽ ഒരേയൊരു സഹോദരിയും അതിനു ശേഷം തന്റെ ദുഷ്ടപ്രവർത്തികളുടെ ബാക്കിപത്രമെന്ന പോലെ ശയ്യാവലംബിയായി സത്യത്തിൽ ഒരിക്കലും തന്നാൽ സ്നേഹിക്കപ്പെടാത്ത ഭാര്യക്ക് ഭാരമായിരുന്ന അച്ഛനും മരിച്ചതിനു ശേഷം സത്യപ്രിയയ്ക്ക് ആകെയുള്ള ഉറ്റബന്ധു അമ്മയാണ്.

ചേച്ചിയുടെ മരണം ഒരു കൊലപാതകമാണോ എന്നൊരു സംശയം അവസാനകാലത്തെ അച്ഛന്റെ വാക്കുകൾ സത്യപ്രിയയിൽ സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം അച്ഛന്റെ ഭൂതകാലത്തെ കുത്സിതപ്രവർത്തികളുടെ പ്രതിഫലമെന്നപോലെ അച്ഛനെ കുത്തി മാരകമായി പരിക്കേൽപ്പിച്ച അക്രമി, ഇതെല്ലാം ചേർത്തു വായിച്ചാൽ നായികയ്ക്ക് അനേകം ശത്രുക്കൾ ഉണ്ടാകുമെന്ന് നമുക്കൂഹിച്ചെടുക്കാം.

നോട്ടുനിരോധനമെന്ന സമീപകാലത്തെ രാജ്യത്തെ പിടിച്ചു കുലുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സത്യപ്രിയയ്ക്ക് നേരെ ഒരു വധശ്രമം നടക്കുന്നത് എന്നത് കഥയ്ക്കൊരു സാമൂഹികമാനവും നൽകുന്നു.

കെ. ആർ മീരയുടെ എല്ലാ നോവലുകളും പോലെ കഥാപാത്രങ്ങളുടെ സൂക്ഷ്മസ്വഭാവവും മനസ്സിലെ ചിന്താഭാരങ്ങളും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഘാതകനിൽ. സ്ത്രീപുരുഷബന്ധത്തിലെ സങ്കീർണ്ണതകളുടെ യഥാർത്ഥമായ ചിത്രീകരണത്തിൽ കെ. ആർ മീര അഗ്രഗണ്യയാണ്.മനുഷ്യന്റെ ഇരുണ്ട ക്രൂരമുഖങ്ങൾ എത്ര സുന്ദരമായാണ് അവതരിപ്പിയ്ക്കുന്നത്. മനുഷ്യമനസിനെ ആഴത്തിൽ പഠിച്ച ഒരാൾക്ക് മാത്രമേ ഇത്രമേൽ കഥാപാത്രങ്ങളുമായി തന്മയീഭവിയ്ക്കാനാകൂ. കെ ആർ മീരയുടെ ഓരോ കഥാപാത്രവും പ്രത്യേകിച്ച് സ്ത്രീകഥാപാത്രങ്ങൾ വായന കഴിഞ്ഞാലും ഏറെ കാലം നമ്മെ വിട്ടുപോകില്ല.
ലഘുവായനയല്ല, സമയമെടുത്തുള്ള ഗൗരവതരമായ വായന ആവശ്യപ്പെടുന്ന കൃതിയാണ് ഘാതകൻ.

Post Views: 32
3
Sreeja Ajith

വായനയോട് പ്രിയം.

4 Comments

  1. Nishiba M on August 18, 2024 4:45 PM

    വായിച്ച പുസ്തകമാണ്. ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന പുസ്തകം. നന്നായി എഴുതി..

    Reply
  2. Sreeja vijayan on July 24, 2024 10:09 AM

    👌🏼👌🏼❤️

    Reply
  3. Nafs nafs on July 23, 2024 7:00 PM

    നല്ല വായന💞💞

    Reply
    • Sreeja Ajith on July 24, 2024 8:02 AM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.