Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം പുസ്‌തകം പ്രചോദനം സ്ത്രീ

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

By Amal AbrahamJune 20, 2024Updated:July 26, 20246 Comments5 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

 ( പുസ്തക ആസ്വാദനവും എന്റെ പുസ്തകവായനയിലേയ്ക്കുള്ള തിരിച്ചു വരവും )

പത്ത് വർഷങ്ങളോളം പുസ്തകങ്ങൾ എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. ശമ്പളം കിട്ടുമ്പോൾ നിധി തേടി ഒരു യാത്ര ഉണ്ടായിരുന്നു, അടുത്ത പുസ്തക കടയിലേക്ക്. വരാനിരിക്കുന്ന പേമാരി കാലത്തേക്ക് കാത്തുസൂക്ഷിക്കാൻ ഒരു പറ നെല്ല് എന്നപോലെ, ചിതലരിക്കപ്പെടാത്ത ചിന്തകൾക്ക് കനൽ കൂട്ടാൻ നാല് പുസ്തകങ്ങൾ വാങ്ങി, അതിന്റെ പുതുമണം ആവോളം എന്നിലേക്ക് ആവാഹിച്ചു, അലമാരിയുടെ മുകൾ തട്ടിലേക്ക് ഭംഗിയായി അടുക്കി വച്ചു. അലമാര തുറക്കുമ്പോഴെല്ലാം അവ എല്ലാ ദിവസവും വരാനിരിക്കുന്ന ജീവിതപേമാരിയെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. അവ മാത്രമേ എന്റെ ഈ ചെറിയ ലോകത്തെ കൈപിടിച്ചു നടത്താൻ കൂട്ട് വരികയുള്ളൂ എന്ന് അറിഞ്ഞിട്ടും, ഇക്കാലമത്രയും ഞാൻ അവരെ കണ്ടില്ലെന്ന് നടിച്ചു.

എന്നോട് പിണങ്ങിയതിന് അവരോട് അശേഷം പരിഭവം എനിക്കില്ല. ഇന്നിപ്പോൾ എനിക്ക് നടക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ, തുണി നനയ്ക്കുമ്പോഴോ നിങ്ങളിലൂടെ സഞ്ചരിക്കാം.

ഇയർ പ്ലഗുകൾ ചെവിയിൽ തിരുകിയാൽ പുസ്തകങ്ങൾ ശബ്ദങ്ങളായ് ഒഴുകുകയായി. നിങ്ങളെ കേൾക്കാം. പലരുടെയും അവികലമായ ശബ്ദങ്ങൾ നിങ്ങളിലെ ആശയങ്ങളെ വികലമാക്കാറുണ്ട്. ഉരുണ്ട അക്ഷരങ്ങളെ തേടി തേടി വരികളിലൂടെ സഞ്ചരിച്ച് അവസാന താളിലേയ്ക്കുള്ള എന്റെ മാന്ത്രിക യാത്ര എന്നെ എന്നും ഹരം കൊള്ളിക്കാറുള്ളതാണല്ലോ. വിശപ്പും ദാഹവും ഇല്ലാതാക്കുന്ന ഉപാസന. അതായിരുന്നു പുസ്തക വായന. ആ ഉന്മാദ അവസ്ഥയാണ് ഇപ്പോൾ നിങ്ങളെ തൊട്ട് തൊട്ട് അറിയാതെ ഫോണിൽ കൂടെയുള്ള, കേൾവി സുഖം മാത്രം നൽകുന്ന ശബ്ദങ്ങൾ ഇല്ലായ്മ ചെയ്തിരിക്കുന്നത്. പുതുമഴയുടെ ഗന്ധം എന്ന പോലെ നിന്റെ താളുകളിൽ അലിഞ്ഞിരിക്കുന്ന ഗന്ധം എന്നിൽ നിന്നോടുള്ള പ്രണയം നിറയ്ക്കാറുണ്ടായിരുന്നു.

എല്ലാത്തിനുമുപരി മനുഷ്യന്റെ ഉള്ളറകൾ, അവന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങൾ, ഒളിച്ചു വച്ചിരിക്കുന്ന കളവുകൾ, നിഗൂഢതകൾ എല്ലാം എല്ലാം നിന്നിലൂടെ മനസ്സിലാക്കാമെന്ന് ഞാൻ കരുതിയിരിക്കുന്നു.

സമയവും പണവും എനിക്ക് അന്യമായി തുടങ്ങിയതോട് കൂടി ശബ്ദങ്ങളെ ഞാൻ കൂട്ടുപിടിച്ചു.

കഴിഞ്ഞാണ്ട് ഞാൻ ഒരുപാട് ശബ്ദങ്ങൾ കേട്ടു.

നാദിയ മുറാദിന്റെ ‘അവസാനത്തെ പെൺകുട്ടി’ യിൽ തുടങ്ങി ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ വരെ. കെ ആർ മീരയുടെ ‘മാലാഖയുടെ മറുകുകൾ’ തുടങ്ങി അരുന്ധതിയുടെ ‘കുഞ്ഞു കാര്യങ്ങളുടെ ഉടയ തമ്പുരാൻ’ വരെ. എൻ എസ് മാധവൻ എഴുതിയ ‘ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ തുടങ്ങി ജയ് ഷെട്ടിയുടെ ‘think like a monk’ വരെ. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ യും റോൻഢയുടെ ‘The secret’ അങ്ങനെയങ്ങനെ ഒരുപാട് ശബ്ദങ്ങൾ ഞാൻ കേട്ടു. അവയൊന്നും എന്നെ ഇപ്പോ കരയിപ്പിക്കാറില്ല.

ആദ്യമായി എന്നെ കരയിപ്പിച്ചത് ഡാനിയൽ സ്റ്റീലിന്റെ ‘Mixed Blessings’ ആയിരുന്നു. അമ്മയാകാത്തവരുടെ വേദനകൾ ഒരു ഇരുപതുകാരിയുടെ ഉള്ള് കലക്കി. അടുത്തത് ‘ആട് ജീവിതം’ ആയിരുന്നു. നായകനോടൊപ്പം ഞാനും മരുഭൂമിയിൽ ഒറ്റപ്പെട്ടു, അലഞ്ഞു, കരഞ്ഞു. വെള്ളം നനയാത്ത മുടിയുടെ മണവും ജഢ ഭാരവും എന്നെയും അസ്വസ്ഥയാക്കി. രക്ഷപ്പെടണമെന്ന് സ്വപ്നത്തിൽ പോലും മനസ്സ് പറഞ്ഞു. അതൊക്കെ ആ പുസ്തക താളുകളിലെ വരികളിൽ നിന്ന് എന്നിലെ ചിന്തകളിലെ കാരാഗ്രഹത്തിലേയ്ക്ക് അടയ്ക്കപ്പെട്ടവയായിരുന്നു.

എങ്കിലും താളുകൾ മറിക്കപ്പെടുന്ന ശബ്ദങ്ങളില്ലാത്ത, വായനക്കാരനായ് വേണ്ടി മാത്രം അവയിൽ നിറഞ്ഞിരിക്കുന്ന പുതുമണമില്ലാത്ത, സെൽഫോണിലെ കഥ പറയുന്ന ഈ ശബ്ദങ്ങൾ, എന്നെ വാക്കുകൾ തേടുന്ന യാത്രികയാക്കാതിരിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

എന്റെ ഏകാന്തതയിലും അലച്ചിലിലും ഞാനൊരു ദേവനായകിയെ കണ്ടെത്തി. ടി.ഡി. രാധാകൃഷ്ണന് 2016ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൊടുത്ത, ശ്രീലങ്കൻ ആഭ്യന്തര യുദ്ധവും മനുഷാവകാശ ധ്വംസനങ്ങളും വിവരിക്കപ്പെട്ട, വളരെ ചർച്ച ചെയ്യാനിടയായ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന പുസ്തകം.

ഒരു തിരക്കഥാകൃത്ത്, തന്റെ പഴയ കാല കാമുകിയും, മുൻ എൽ ടി.ടി.ടി പുലിയുമായ സുഗന്ധിയെ തേടി ലങ്കയിലൂടെ യാത്ര ചെയ്യുന്നു. അവൾ ഇന്ന് ദേവനായകി എന്നാണ് അറിയപ്പെടുന്നത് അയാൾ മനസ്സിലാക്കുന്നു.

ആരാണ് ദേവനായകി? കേരളത്തിലെയും തമിഴകത്തിലേയും ലങ്കയുടെയും മധ്യകാലഘട്ട ചരിത്രത്തിലെ (ഒൻപതാം നൂറ്റാണ്ട് ) ഒരു ഇതിഹാസ സൗന്ദര്യം.
സംഗീതവും നൃത്തവും അർത്ഥ ശാസ്ത്രവും രാജതന്ത്രവും എന്തിന്, കാമശാസ്ത്രത്തിൽ വരെയും പാണ്ഡിത്യം നേടിയ, അപസരസ് കുലത്തിൽ ജനിച്ചവൾ, കാന്തല്ലൂർ മഹാരാജാവിന്റെ റാണി. അവളുടെ ജ്വലിക്കുന്ന സൗന്ദര്യം, വശ്യമായ പുഞ്ചിരിയും നോട്ടവും, ആരേയും മയക്കുന്നതായിരുന്നു.

ദേവ നായകിയെ പറ്റി പല ദേശങ്ങളിലും പല കഥകൾ പ്രചാരത്തിലുണ്ട്.
ചോളപ്പടയിൽ നിന്ന് രക്ഷപ്പെട്ട് ശ്രീപത്മനാഭ സ്വാമിയുടെ തിരുമുൻപിൽ നൃത്തമാടി, ഒരു പ്രഭയായി മാറി ആകാശത്തിലേയ്ക്ക് ആരോഹണം ചെയ്തത് അതിൽ ഒന്ന്.
മറ്റൊന്ന് ചോളപ്പടയാൽ ബലാൽസംഗം ചെയ്യപ്പെട്ടത്.
തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ മഹീന്ദ്ര രാജാവിനോട് പ്രതികാരം ചെയ്യാൻ, അയാളുടെ ആരും കാണാത്ത പാളയത്തിൽ എത്തിയതും അവിടെ വച്ച് രാജാവിനാൽ മുലകൾ മുറിക്കപ്പെട്ട്, താന്ത്രിക വിദ്യയിൽ രതിയുടെ പാരമ്യത്തിൽ സ്വയം ഊർജ്ജമായി മാറി ജ്ഞാനസരസ്വതിയായി ആരോഹണം ചെയ്ത കഥ. മുനിശാപത്താൽ കഴിഞ്ഞ കാലം മറക്കപ്പെടുകയും, അതേ മുനി അവളുടെ സൗന്ദര്യത്തിൽ മതിമയങ്ങി ഗൃഹസ്ഥനാകുന്നതും മറ്റൊരു കഥ.
അവൾ പ്രണയിനിയോ, കാമുകിയോ, റാണിയോ, ഭാര്യയോ, വെപ്പാട്ടിയോ, വേശ്യയോ വെറും ഭോഗവസ്തുവായും മാറുന്നു. സ്വന്തം ശരീരത്തെ ക്രൂരതയ്ക്കെതിരെ ഉപയോഗിച്ച സ്ത്രീ. അതായിരിക്കാം സുഗന്ധി, ആണ്ടാൾ ദേവനായികയുടെ പേര് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

‘സുസാന സുപിന’ എന്ന കൃതിയിൽ നിന്നാണത്രേ ദേവനായകിയെ പീറ്റർ എന്ന തിരക്കഥാകൃത്ത് കണ്ടെത്തിയത്.

ശ്രീലങ്കൻ മണ്ണിൽ പിറന്ന ഓരോ തമിഴ് പെൺകുട്ടിയും ഒരിക്കലെങ്കിലും ബലാത്സംഗത്തിനിരയായിട്ടുണ്ടാകാം. ഒന്നെങ്കിൽ സ്വന്തം പ്രസ്ഥാനത്തിലുള്ളവരുടെ അല്ലെങ്കിൽ സർക്കാർ ഇറക്കിയ പട്ടാളക്കാരുടെ.

ഇത് മൂന്ന് സ്ത്രീ പോരാളികളുടെ കഥയാണ്. മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച് കഠിനമായ പീഡനങ്ങളിലൂടെ കടന്നു പോയ സ്ത്രീകൾ.
ദേവ നായകിയെ പറ്റി പറഞ്ഞു കഴിഞ്ഞുവല്ലോ!
രണ്ട്, ഭരണകൂടത്തെയും എൽടിടിഇ യുടെയും പീഡനങ്ങൾ ഏറ്റുവാങ്ങിയ സുഗന്ധി, ചെറുത്തുനിൽപ്പിന്റെ അവസാനവാക്കാണ്.

ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് ഇത്രയും മനോധൈര്യം ഉള്ളത്?

രണ്ട് കരങ്ങളും അരിയപ്പെട്ടു മുഖം പാതി ആസിഡ് വീണ് കരിഞ്ഞ സുഗന്ധി, സ്വന്തം ശരീരം കൊണ്ടു തന്നെ പോരാടി, ചാവേറായി മരണം വരിച്ചു ദേവനായകിയായി.

മൂന്ന്, ശ്രീലങ്കൻ സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങൾ ലോകത്തിന്റെ മുൻപിൽ കൊണ്ടുവരുകയും, എന്നാൽ പ്രസ്ഥാനത്തിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ വെടിയേറ്റു മരിക്കുകയും ചെയ്ത ഡോ.രജനി തിരണഗാമ.

കഥാകാരന്റെ ഭാവന അതിസങ്കീർണമാണ്. പല കാലഘട്ടങ്ങളിലൂടെയുള്ള യാത്ര. വിവരണങ്ങൾ സങ്കല്പങ്ങൾ ആണോ യഥാർത്ഥമായത് ആണോ എന്ന് പലപ്പോഴും തിരിച്ചറിയാനാവുന്നില്ല. ദേവ നായകിയെന്ന മിത്തും ,ഡോ രജനി തിരണഗാമയെന്ന യഥാർത്ഥത്വവും ഒരേ പ്രാധാന്യത്തോടെ വിവരിക്കാൻ കഥാകാരന് കഴിഞ്ഞു. ഇവർ തമ്മിലുള്ള ഒരു പാലമായിരുന്നുവോ സുഗന്ധി ? അല്ലെങ്കിൽ ഒരു പക്ഷേ ഞാൻ ദേവനായികയിലോ, അവളുടെ സൗന്ദര്യത്തിലോ, അവളുടെ പ്രതികാരവാജ്ഞയിലോ കുടുങ്ങി, അവളെ ആരാധിച്ചു തുടങ്ങിയേനെ.

ഒരു പക്ഷേ ഉദ്യോഗ കാലത്ത് തമിഴകത്ത് ജീവിതകാലം ചെലവിടേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങളോ, ആളുകൾ പറഞ്ഞ കഥകളോ, രചയിതാവിന് അവരെ കുറിച്ച് കൂടുതൽ അറിയാൻ സഹായകരം ആയിരുന്നിരിക്കാം.

ശ്രീലങ്കൻ സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളും, ഹീനമായ പ്രവർത്തികളും ചർച്ച ചെയ്തു തുടങ്ങിയ കാലഘട്ടത്തിൽ പുറത്തുവന്ന പുസ്തകമെന്ന നിലയിൽ വളരെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണിത്.

അത്യന്തം ഹൃദയവേദനയോടെ കൂടിയാണ് തമിഴ് പെൺകുട്ടികളിൽ പട്ടാളക്കാർ നടത്തിയ പീഡനമുറകൾ വായിച്ചു തീർന്നത്. വിവരണങ്ങൾ ഹൃദയഭേദകം!

ഒരുഭാഗത്ത് ദേവനായികയുടെ സൗന്ദര്യവർണ്ണനകൾ, ഒരു സ്ത്രീയായ എന്നിൽ പോലും അവളോടുള്ള പ്രണയം ഉണർത്തുന്നവയെങ്കിൽ, മറുഭാഗത്ത് പീഡന വിവരങ്ങൾ തലച്ചോറ് മരവിപ്പിക്കുന്നവയാണ്.

ഒരു യുദ്ധം ആയിരം പോരാളികളെ വധിച്ചുവെങ്കിൽ, ഒരു രാജ്യമില്ലാതാക്കുന്ന മനോധൈര്യമുള്ള ഒരു ദേവനായികയെ ജന്മം നൽകിയിരിക്കും. പക്ഷേ അവൾ എവിടെയും വിഷയമാകുന്നില്ല. അവളെ തന്നെ, അവളിലെ രതിയുടെ ഉന്മാദവസ്ഥ, ഊർജ്ജ ബോംബുകളായി മാറ്റിയേക്കാം. അതിനാലാവാം ഓർഗാസം (രതിമൂർച്ച ) ഭൂരിഭാഗം സ്ത്രീകൾക്കും അന്യമാക്കപ്പെടുന്നത്. അവളിലെ തന്നെ അപകടകരമായ പരമ ശക്തി പുരുഷനെ ഭയപ്പെടുത്തുന്നുണ്ടാകാം.

മിക്ക യുദ്ധ കഥകളിൽനിന്നും സ്ത്രീകളെ മാറ്റി നിർത്തുമ്പോഴും അവരുടെ വീറും വാശിയും ചെറുത്തുനിൽപ്പും അസാധാരണമാംവിധം പങ്കുവെച്ച ഒരേ ഒരു നോവൽ ഇതാണെന്ന് ഞാനിവിടെ കുറിക്കുന്നു.

എങ്കിലും സ്ത്രീകളെ ഭോഗവസ്തുവായി ചിത്രീകരിക്കപ്പെടുന്നതിലും, അവളെ പുരുഷന്റെ കണ്ണുകളിലുടെ ന്യായികരിക്കപ്പെടുന്ന വണ്ണം ബലാത്സംഗം ചെയ്യുന്ന വർണ്ണനകളിലും എനിക്ക് അതൃപ്തിയുണ്ട്. കഥാകാരൻ പുരുഷനായതിനാലാവാം, കാഴ്ച്ചകൾ അവന്റെ കണ്ണുകളിൽ കൂടി മാത്രമായത്.

ക്രൂരത കൊണ്ട് ഒരു സ്ത്രീയെ നിശബ്ദ ആക്കാൻ ആവില്ലെന്ന് നാദിയ മുറാദ് പറഞ്ഞത് ഇവിടെയും അന്വർത്ഥം ആയിരിക്കുന്നു.

ഇന്നും മുലകൾ മുറിച്ചു ആളുന്ന തീ കൂനയിലേയ്ക്ക് ചാടി ജ്ഞാന സരസ്വതികളാകുന്ന പെൺ പോരാളികൾ ലങ്കയിലുണ്ടത്രേ!

സ്വന്തം പോരാളികളെ തന്നെ കൊന്നു തിന്നുന്ന ഭ്രാന്തമായ പ്രസ്ഥാനങ്ങൾ ഉണ്ടോ?

നിറത്തിന് പേരിലോ വംശത്തിന് പേരിലോ ഭാഷയുടെ പേരിലോ സ്വന്തം ജനതയെ പീഡിപ്പിക്കുന്ന ഭരണകർത്താക്കൾ ഉണ്ടോ ?

ചെറുത്തുനിൽപ്പിനായുള്ള യുദ്ധത്തിൽ സ്ത്രീകൾ മാത്രം അഭയാർഥികൾ ആകുന്നതെന്തേ?

കൈകളും മുലകളും അരിയപ്പെട്ടു, ആസിഡാൽ മുഖം വെന്തു നീറി, ഗർഭപാത്രത്തിലെ കുരുന്നിനെ പോലും ബലാത്സംഗം ചെയ്ത് അവസാനം ചാവേറുകളായി മരണപ്പെടുമ്പോൾ, ഒരു വെടിയുണ്ടയാൽ ധീരനായ സൈനികർക്ക് ലഭിക്കുന്ന ആദരവ് പോലും പുരുഷമേധാവിത്വമുള്ള അവരുടെ പ്രസ്ഥാനം നൽകുന്നില്ല എന്നത് തികച്ചും ദു:ഖകരമാണ്.

എന്റെ ചിന്തകൾ പൊള്ളുന്നവയാണ്.

ചോദ്യങ്ങൾ ഉയർത്താൻ കെൽപ്പു നൽകിയ പുസ്തകങ്ങളിലെ അക്ഷരങ്ങളോട് എന്റെ പ്രണാമം.

എന്റെ കണ്ണുനീരിന്റെ ഉടയവർക്ക്, എന്റെ കാമത്തിന്റെ അവകാശികളോട്, എന്റെ ചിന്തകളുടെ ഉരുക്കുശാലയോട്, എന്റെ സ്വപ്നങ്ങളുടെ ചിറകുകളോട്, എന്റെ ഏകാന്തതയുടെ കൂട്ടിയിരുപ്പുകാരോട് പറയാനുള്ളത്…

”കനവ് തുലൈന്തവൾ നാൻ
കവിത മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ
”

അക്ഷരങ്ങളെ, എനിക്ക് നഷ്ടമായത് എല്ലാം തിരികെ കൊണ്ടുവരാൻ നിങ്ങൾക്കേ കഴിയൂ.

അമൽ അബ്രഹാം

ചിത്രത്തിന് കടപ്പാട്: google

Post Views: 40
3
Amal Abraham

ജനിച്ചതും വളർന്നതും അക്ഷര മുറ്റമായ കോട്ടയത്ത് . താമസം തിരുവനന്തപുരത്ത്.

6 Comments

  1. Remya Sajeesh on October 1, 2024 5:19 PM

    വായനയിലേക്കുള്ള തിരിച്ചു വരവും എഴുതിലേക്കുള്ള തിരിച്ചു വരവും ❤️

    Reply
  2. Sobha Narayanasharma on September 21, 2024 11:46 PM

    വളരെ നല്ല പുസ്തക ആസ്വാദനം. ☺️👍👍”സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” മറക്കാനാവാത്ത വായന അനുഭവം ആണ് എനിക്കും സമ്മാനിച്ചത്.

    Reply
  3. Nafs nafs on July 27, 2024 2:18 PM

    നല്ല വായന. റിവ്യൂ ഹൃദ്യം👌💞💞

    Reply
  4. Joyce Varghese on June 21, 2024 7:48 AM

    നല്ല വായനാക്കുറിപ്പ്. ആണ്ടനാൾ ദേവനായകി മറക്കാനാവാത്ത ക്യാരക്ടർ ആണ്. പോരാട്ടവീര്യത്തിന്റെ സ്ത്രീമുഖം. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

    Reply
    • Amal Abraham on June 22, 2024 11:30 AM

      thanks lot

      Reply
      • Remya Sajeesh on October 1, 2024 5:20 PM

        വായനയിലേക്കുള്ള തിരിച്ചു വരവും എഴുതിലേക്കുള്ള തിരിച്ചു വരവും ❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.