അവൾ കാറിൽ നിന്ന് ഇറങ്ങി. മോടിയുള്ള പുതിയ ചെരുപ്പുകൾ നടയിൽ ഊരി വച്ചു. പടി ചവിട്ടാതെ തറയിൽ ചവിട്ടേറ്റതും ഒന്ന് പുറകോട്ടാഞ്ഞു! ആരോ പുറകിൽ നിന്ന് തള്ളിയത് പോലെ അവൾ മുന്നോട്ട് വേച്ച് വേച്ച് നടന്നു. രണ്ട് പാദങ്ങളും പൊള്ളുകയാണ്! സിമന്റ് തറയുടെ മിനുസമൊന്നും അവൾ അറിഞ്ഞില്ല! വേദനിച്ചു വേദനിച്ചു അവൾ മുന്നോട്ട് നടന്നു, ബെഡ്റൂം എത്തും വരെ! ”എവിടുന്നാണ് ഈ ഇലകൾ! വീടാകെ ഉണ്ടല്ലോ!” നിലത്തു കിടക്കുന്ന പച്ചപ്പ് മറയാൻ തുടങ്ങിയ, മഞ്ഞ കേറിയ കുറെ ഇലകൾ കണ്ട് വേണുവേട്ടന്റെ അമ്മ പറഞ്ഞു. ”ചെക്കന്റെയും പെണ്ണിന്റെയും ഹാരത്തിൽ നിന്നാവാം, ഇത്രയും നേരം കാറിലും മറ്റും ഇരുന്ന് വാടിയതാവാം! എന്തൊരു യാത്രയായിരുന്നു! ഇങ്ങനെയൊരു സ്ഥലവും തറവാടും എങ്ങനെയാണ് കണ്ടുപിടിച്ചത് എന്നതാണ് ആശ്ചര്യം!” വേണുവേട്ടന്റെ വല്ല്യമ്മയാണ്. കെട്ട് നടക്കുന്ന നേരം വരെയും പെണ്ണിനെ പോലും ഒരു നോക്ക് നോക്കാതെ ആ കാട്ടുമുക്കിനെ കുറിച്ച് പരാതി പറഞ്ഞു കൊണ്ടിരുന്നു. ആർക്കും സ്ഥലം അത്ര ബോധിച്ചിട്ടില്ല!…
Author: Amal Abraham
അതാ അവൾ.. താൻ തേടിയലഞ്ഞവൾ.. അവളുടെ കണ്ണുകളിലെ മാന്ത്രികത ഇപ്പോഴും ലഹരിപിടിപ്പിക്കുന്നു. അവളിലേക്ക് എല്ലാവരെയും ആകർഷിക്കുന്ന ഹൃദയത്തിൽ നിന്ന് പൊന്തിമുളയ്ക്കുന്ന ചിരി. എന്റെ എല്ലാ കോശങ്ങളും അവളിലേക്ക് പായുകയാണ്. ഒന്നുചേരാൻ. ഒരു കാന്തം പോലെ അവളവിടെ നിൽക്കുന്നു. എന്നെത്തന്നെ നിയന്ത്രിക്കാനാവാത്ത പോലെ. ഇടയ്ക്കിടെ അവൾ ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ തോളിൽ തട്ടുന്നുണ്ട്. അവനത് ആസ്വദിക്കുന്നു. എന്റെയുള്ളിൽ അസൂയയുടെ വേര് താഴേക്കിറങ്ങിത്തുടങ്ങി. അവൾ എന്റേതാണ്.. അല്ല എന്റേതായിരുന്നു.. ഞാനിപ്പോൾ ഓടി വന്ന് ചേർത്തുനിർത്തിയാൽ പറിച്ചെടുത്ത താമരമൊട്ടു പോൽ അവളെന്റെ നെഞ്ചിലേക്ക് ചായും. അവളെന്നെ വെറുക്കുന്നുണ്ടായിരിക്കുമോ? അവളോട് പോയി സംസാരിക്കണോ? അവൾ എങ്ങനെ പ്രതികരിക്കും? ചിരിക്കുമോ? ചിന്തകൾ മരമായി വളരുകയാണ്. മുൻപിലിരിക്കുന്ന ചായയിൽ പാട മൂടിയിരിക്കുന്നു. ”ഹലോ സർ” മുൻപിലൊരു രൂപം. മെലിഞ്ഞിരിക്കുന്നു. കയ്യില്ലാത്ത കടും നീല ഫ്രോക്ക് മുട്ട് മറഞ്ഞു കിടക്കുന്നു. ആ നിറം അവളുടെ വെളുത്ത കൈകളും കാലുകളും കൂടുതൽ വെളുത്തതായി തോന്നിപ്പിച്ചു. ചുണ്ടിലെ ഇളം ചുവപ്പ് ലിപ്സ്റ്റിക് അവളെ കൂടുതൽ…
ഒരു അർദ്ധരാത്രിയിൽ നയനയെ തേടി സാഗറിന്റെ പരിഭ്രാന്തമായ വിളി വന്നു. “നയനാ… ഒരു അബദ്ധം പറ്റി. ഒരു പെൺകുട്ടി… അവൾ മരിച്ചുകളയുമെന്ന് പറയുന്നു.” നയന ശാന്തമായി ചോദിച്ചു: “എന്തിന്? നീ അവളെ എന്തെങ്കിലും ചെയ്തോ? അതോ കെട്ടാം എന്ന് വല്ലോം പറഞ്ഞാരുന്നോ?” സാഗറിന്റെ സ്വഭാവം നന്നായറിയുന്ന നയനയുടെ മനസ്സിലേക്ക് മറ്റു കാരണങ്ങളൊന്നും ഉദിച്ചു വന്നില്ല! ”ഇല്ല, അവൾക്ക് ഭ്രാന്താണ്!” ”അത് പിന്നെ അങ്ങനെയല്ലേ വരൂ.” ”അല്ലെടി! അവൾക്ക് എല്ലാം അറിയാമായിരുന്നു. വെറും നേരമ്പോക്കിന് വേണ്ടിയാണെന്ന് അവൾക്കറിയാമെന്നാണ് ഞാൻ കരുതിയത്. എന്നേക്കാൾ പ്രായമുള്ളവളാണ്. അവളെ ഞാൻ കെട്ടാനോ! എനിക്കെന്താ ഭ്രാന്തുണ്ടോ?” സാഗറിന്റെ തറവാടിത്ത സ്വരൂപമാണ് ഇപ്പോൾ സംസാരിച്ചത്! ഇതുപോലുള്ള പെണ്ണുങ്ങൾ തന്റെ തറവാടിന്റെ പടി തുടയ്ക്കാൻ പോലും യോഗ്യതയില്ലാത്തവരാണ്! വെറും തൃണം! ചിന്തകളിൽ നിന്ന് ഉണർന്ന് നയന ചോദിച്ചു. “നീ അവളുടെ വീട്ടിൽ പോയി നോക്കടാ.” ”എവിടെയാണെന്ന് പോലും എനിക്കറിയില്ല. മദ്യലഹരിയിൽ ഏതോ ഒരു തെരുവിൽ ഞാനവളെ ഇറക്കിവിട്ടു.” വളരെ നല്ല കാര്യമായിപ്പോയി!…
“സരസു… എപ്പടി ഇറുക്കേടി? ഒടമ്പെല്ലാം സൊകമാ?” രാജശ്രീ ശോകം നിറച്ചു ശബ്ദത്തിൽ അനിയത്തി സരസ്വതിയോട് ചോദിച്ചു . സരസ്വതി : “ആങ്, അക്കാ… കൊഞ്ചം തലവലി ഇറുക്ക്. അവർക്കും (ഭർത്താവിന്) ശരിയാ സാപ്പിട മുടിയലേ.” വളര നേർത്തത്തും ക്ഷീണിച്ച സ്വരമാണ് സരസ്വതിയുടേത്. കാലം അവരെ അങ്ങനെയാക്കിയതാണ്! വളരെ കഷ്ടതയനുഭിവിച്ച് രോഗിയായ ഭർത്താവിനേയും നോക്കി ആ ആഗ്രഹാര വെളിച്ചം നിറം മങ്ങി തുടങ്ങി. രാജശ്രീ മാമി (പെട്ടെന്ന് വിഷയം മാറ്റുന്നു): “അന്ത പെരിയ കാര്യത്തെ പത്തി ഉനക്ക് തെരിയുമ്മോടി? നമ്മ അമ്മാ… നമ്മ വീട്ടിൽ വെച്ച് ബാത്റൂമിൽ വഴുക്കി വിഴുന്താച്ചും. ഇടുപ്പെല്ല് പൊട്ടിപ്പോച്ചും. എന്ന പണ്ണത് ന്ന് തെ രിയാത് ഈ അക്കാക്ക് !ഡോക്ടർ സൊല്ലറാർ, ഇനിമേലെ എഴുന്നേറ്റ് നടക്ക മുടിയാത്, ബെഡ്-റിഡൻ താൻ.” സരസ്വതി ചിറ്റപ്പാനി (ഞെട്ടലോടെ): “അയ്യോ! അപ്പടി സൊല്ലാതേ അക്കാ! അമ്മാവ പാക്ക ആരുണ്ട്?” രാജശ്രീ മാമി (അവസരം മുതലെടുക്കുന്നു): “അത് താൻടി നാനും യോസിക്കറേൻ. കനക് ഇങ്കെ തിരുവനന്തപുരത്ത് ഫുൾ…
എന്റെ വീടിന്റെ ഭൂമിശാസ്ത്രത്തിൽ, അടുക്കളയിലെ സിങ്കിന് താഴെയുള്ള ആ ഇരുണ്ട അറയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പുറംലോകം കാണാത്ത, അധികമാരും ശ്രദ്ധിക്കാത്ത ആ ഇടം കാലക്രമേണ വീടിനുള്ളിലെ ‘നിഗൂഢതകളുടെ നിലവറ’യായി മാറി. തിരക്കുപിടിച്ച എന്റെ ഔദ്യോഗിക ജീവിതം, മക്കളുടെ പഠനം, വീട്ടുജോലികളുടെ അതിപ്രസരം—ഇതിനിടയിൽ അനാവശ്യമെന്ന് തോന്നുന്ന എന്തിന്റെയും അന്ത്യവിശ്രമസ്ഥാനമായിരുന്നു അത്. പഴയ പ്ലാസ്റ്റിക് കവറുകൾ, ഉടഞ്ഞ ഗ്ലാസ് കഷണങ്ങൾ, ശൂന്യമായ കുപ്പികൾ, ഒടിഞ്ഞ കളിപ്പാട്ടങ്ങൾ… മാലിന്യശേഖരണക്കാർ വരുന്നതുവരെ അവ അവിടെ കാത്തിരിക്കും. “ജാനി, ഇത് സിങ്കിനടിയിലേക്ക് മാറ്റിക്കോളൂ,” എന്ന എന്റെ വാക്കുകൾ കേട്ട്, വീട്ടിലെ സഹായിയായ ജാനി അവയെല്ലാം ഭക്തിപൂർവ്വമെന്നോണം അവിടെ അടുക്കിവെക്കുമായിരുന്നു. ഒരു സായാഹ്നത്തിൽ, എന്റെ ഒന്നാം ക്ലാസ്സുകാരി മകളെ ‘Prepositions’ പഠിപ്പിക്കുകയായിരുന്നു ഞാൻ. “The ball is on the table… The cat is under the chair…” ഞാൻ ഓരോന്നായി പറഞ്ഞുകൊടുത്തു. പെട്ടെന്ന് അവൾ കിലുകിലെ ചിരിച്ചുകൊണ്ട് പറഞ്ഞു, “Amma, everything is under the…
ആ പ്രഭാതം വിദ്യാലയമുറ്റത്ത് പതിവുപോലെ വിരുന്നെത്തി. മുറ്റത്തെ തണൽമരങ്ങൾക്കിടയിലൂടെ അരിച്ചെത്തിയ സൂര്യപ്രകാശത്തിന് ഇളം സ്വർണ്ണനിറമായിരുന്നു. പള്ളിക്കൂടത്തിലെ കിളികളുടെ കിളികളാരവവും, ക്ലാസ് മുറികളിൽ നിന്നുള്ള കുട്ടികളുടെ സംസാരങ്ങളും അലയടിച്ചു കൊണ്ടിരുന്നു. ഇടനാഴികളിൽ അധ്യാപകരുടെ തിരക്കിട്ട ചലനങ്ങൾ. പക്ഷേ, അസംബ്ലി ബെൽ മുഴങ്ങിയതോടെ വിദ്യാലയം പെട്ടെന്ന് ഒരു നിശബ്ദതയിലേക്ക് വഴിമാറി. കുട്ടികൾ വരിവരിയായി വന്നു നിന്നു. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, ലീലാവതി ടീച്ചർ സാവധാനത്തിൽ സ്റ്റേജിലേക്ക് നടന്നു വന്നു. അവരുടെ നടത്തത്തിൽ ഒരു സവിശേഷമായ ഗാംഭീര്യവും കയ്യിലിരുന്ന ആ കത്തിൽ ഒരു ഗൂഢരഹസ്യവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മൈക്കിന് മുന്നിൽ നിന്ന അവർ ഒന്നു ശ്വാസമെടുത്ത് ചുറ്റും നോക്കി. ”പ്രിയപ്പെട്ട മക്കളെ, ” അവരുടെ ശബ്ദം മൈക്കിലൂടെ മുഴങ്ങി. ” ഇന്നലെ ഒരു പ്രത്യേകത ഉള്ള ദിനമായിരുന്നു ! എന്താണെന്ന് അറിയാമോ? “ ” അറിയാം ” “മാതൃദിനം ” മദേഴ്സ് ഡേ ” പൊടുന്നനെ ശബ്ദമുകരിതമായി അവിടം ” അതെ ! മാതൃദിനം ! നമ്മൾ…
ഏതെങ്കിലും ഒരു തെരുവിൽ ഏതെങ്കിലും ഒരു സമയത്ത് കുറച്ചാളുകൾ നിരനിരയായ് നടന്നു നീങ്ങുന്നതിൽ എന്ത് കൗതുകമാണുള്ളത്! ഒരു വഴി ഒരേ പോലുള്ള കാഴ്ച ! പക്ഷേ മൃദുഹാസിനിയ്ക്ക് അങ്ങനെയല്ല. അവളുടെ കാഴ്ചകളിൽ പല നിറങ്ങളും ഇണച്ചേർന്ന് മറ്റൊരു ചിത്രം പിറക്കുന്നു. അവളുടെ തലച്ചോറിലെ ചില അറകളിൽ മാത്രം ജനിക്കുന്ന ചിത്രങ്ങൾ! ഒറ്റയ്ക്കുള്ള ചിലർ, കൂട്ടുകാരുമായി ചിലർ, പ്രണയിനിയുടെ കരം ഗ്രഹിച്ച കാമുകന്മാർ, മുറുകെ കൈ പിടിച്ച അമ്മയുടെ പിറകെ വേഗമെത്താതെ ഓടി തളരുന്നു കുഞ്ഞു പാദങ്ങൾ, പെട്ടികളോ ഭാരിച്ച ചാക്കുകളോ താങ്ങി നടക്കുന്ന ചുമടുകാർ, കൂലിയ്ക്ക് തർക്കിക്കുന്നവർ, മറ്റാരുടെയും പ്രശ്നങ്ങൾ ബാധിക്കാത്തവർ, വെള്ള വസ്ത്രധാരികൾ, ചുളുവില്ലാത്തതും ചുളിങ്ങിയതുമായ വസ്ത്രമണിഞ്ഞവർ, വേഗത്തിലോ വേച്ചോ നടക്കുന്നവർ, ചിരിക്കുന്നവർ, ദുഃഖം കനി ഭവിച്ച മുഖമുള്ളവർ എന്നിങ്ങനെ ഒരു പതിനായിരം കൂട്ടങ്ങളായി തെരുവു വഴിയിലെ മനുഷ്യരെ തരം തിരിക്കാമെന്ന് മൃദുഹാസിനി പറയും. ഇവരുടെ ഇടയിലൂടെ നടക്കുന്ന ഒരുനുഭവവും ഇവിടെയീ അവർക്കകലെയായി ഉയരത്തിലിരുന്നു സൂക്ഷമവിശകലനം ചെയ്യുന്ന അനുഭവവും രണ്ടാണ്…
എന്റെ ആത്മാവിന്റെ കൂട്ടുകാരാ, നിന്നോട് ഒരിക്കലും പറയാനാവാത്തത്, ഇന്ന് ഞാൻ ഇവിടെ കുറിയ്ക്കുന്നു. കലർപ്പില്ലാത്ത പ്രണയാത്മാവിന്റെ അലച്ചിലുകളാണിവ. ഒരുപാട് വർഷങ്ങൾക്ക് മുൻപ് നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ ഒരു പോലെ മിടിച്ചിരുന്നെങ്കിൽ… കൂട്ടുകാർക്കിടയിൽ ബഹളം വെച്ചു നടക്കുമ്പോഴിടയ്ക്കെന്നെ ഒരു നോക്ക് കാണുവാൻ തിരിഞ്ഞു നോക്കിയേനെ… ഒരിക്കലും പറയാത്ത പ്രണയം ചിരിയിലൊതിക്കിയേനേ… വീട്ടിലേയ്ക്കുള്ള യാത്രകളിൽ ആക്സ്മികമായി കൂട്ട് വന്നേനേ… ആ ട്രെയിൻ യാത്രകളിൽ വാതിൽ പടിയുടെ അടുത്ത് എന്നെ നോക്കി നീ ഒരു പാട് കഥകൾ പറഞ്ഞേനേ… അകലുവാൻ ആഗ്രഹിക്കാത്ത രണ്ട് നിഴലുകൾ കൂടിച്ചേരാൻ വെമ്പുന്നത് കണ്ടേനെ… തിരികെയുള്ള യാത്രകളിൽ നിന്റെ കണ്ണുകൾ എന്നെ തേടി മുഷിഞ്ഞേനേ… എന്നെ കാണുമ്പോൾ നിന്റെയുള്ളിൽ പൊന്തുന്ന ആവേശ തിര ഞാൻ കണ്ടില്ലെന്നു നടിച്ചു ഉള്ളിൽ ചിരിച്ചേനേ… അന്ന് നീയെന്റെ ഹൃദയം ചോദിച്ചിരുന്നുവെങ്കിൽ എന്റെ ആത്മാവിനെ നിനക്കേകിയേനേ… ആർക്കുമറിയാത്ത രഹസ്യമെന്ന് നമ്മൾ കരുതിയാലും കൂട്ടുകാർ കളിയാക്കുമ്പോൾ എന്നോടുള്ള ഇഷ്ടം കൂടിയേനേ… ഒരു ചായ കുടിക്കാനോ ദോശ കഴിക്കാനോ…
ഒരു വാരിക കൈയ്യിൽ കിട്ടിയാൽ ഒടുവിലത്തെ താളു നോക്കുന്ന ശീലം മലയാളിക്ക് ഉണ്ടാക്കി തന്നത്, ടോംസിൻ്റെ തലതിരിഞ്ഞ സന്തതികളായ ബോബനും മോളിയുമാണ്. ഈ വികൃതികളെ സ്നേഹിക്കാത്ത ആരും കേരളത്തിലില്ലെന്ന് പറയാം. നിങ്ങളുടെ ഹാരി പോട്ടറും ആലീസും സിൻഡ്രല്ലയും വരികളിൽ തീരുമ്പോൾ അമ്പതു വർഷങ്ങളായി വരകളിൽ എന്നും പിറക്കുന്നവരായിരുന്നു ഞങ്ങളുടെ ബോബനും മോളിയും. അത്രയ്ക്ക് ചെറുപ്പമാണ് പ്രായത്തിലും തമാശകളിലും. ചിരിപ്പിക്കാനും ചിന്തിക്കാനും കഴിവുള്ളതും അതുപോലെ തന്നെ സാമൂഹ്യ പ്രശ്നങ്ങളിൽ നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കാനും ടോംസിൻ്റെ കാർട്ടൂണുകൾക്ക് കഴിഞ്ഞു. കുട്ടനാട്ടിലെ രണ്ട് കുസൃതി കുരുന്നുകൾ വേലി ചാടി ശല്യം ചെയ്തപ്പോൾ മലയാളിക്ക് ബാല്യം നൽകിയ ടോംസ് എന്ന കാർട്ടൂണിസ്റ്റ് ജനിച്ചു. ഒരോ കഥാപാത്രങ്ങൾ ഉരുത്തിരിയുമ്പോൾ വി.റ്റി.തോമസ് എന്ന ടോംസിൻ്റെ നീരീക്ഷണ പാടവവും നർമ്മബോധവും എത്രത്തോളമെന്ന് ചിന്താതീതമാണ്. ടോംസ് ഒരു ബുദ്ധിരാക്ഷസൻ ആയിരുന്നു എന്നാണ് എൻ്റെ അഭിപ്രായം. ഒരു ചെറിയ ചതുര കള്ളിയിൽ രണ്ട് കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ അതിൽ ഒരു വരിയിൽ ഒളിച്ചുവയ്ക്കുന്ന ചിരിയുടെ സ്ഫുലിംഗം…
( പുസ്തക ആസ്വാദനവും എന്റെ പുസ്തകവായനയിലേയ്ക്കുള്ള തിരിച്ചു വരവും ) പത്ത് വർഷങ്ങളോളം പുസ്തകങ്ങൾ എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. ശമ്പളം കിട്ടുമ്പോൾ നിധി തേടി ഒരു യാത്ര ഉണ്ടായിരുന്നു, അടുത്ത പുസ്തക കടയിലേക്ക്. വരാനിരിക്കുന്ന പേമാരി കാലത്തേക്ക് കാത്തുസൂക്ഷിക്കാൻ ഒരു പറ നെല്ല് എന്നപോലെ, ചിതലരിക്കപ്പെടാത്ത ചിന്തകൾക്ക് കനൽ കൂട്ടാൻ നാല് പുസ്തകങ്ങൾ വാങ്ങി, അതിന്റെ പുതുമണം ആവോളം എന്നിലേക്ക് ആവാഹിച്ചു, അലമാരിയുടെ മുകൾ തട്ടിലേക്ക് ഭംഗിയായി അടുക്കി വച്ചു. അലമാര തുറക്കുമ്പോഴെല്ലാം അവ എല്ലാ ദിവസവും വരാനിരിക്കുന്ന ജീവിതപേമാരിയെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. അവ മാത്രമേ എന്റെ ഈ ചെറിയ ലോകത്തെ കൈപിടിച്ചു നടത്താൻ കൂട്ട് വരികയുള്ളൂ എന്ന് അറിഞ്ഞിട്ടും, ഇക്കാലമത്രയും ഞാൻ അവരെ കണ്ടില്ലെന്ന് നടിച്ചു. എന്നോട് പിണങ്ങിയതിന് അവരോട് അശേഷം പരിഭവം എനിക്കില്ല. ഇന്നിപ്പോൾ എനിക്ക് നടക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ, തുണി നനയ്ക്കുമ്പോഴോ നിങ്ങളിലൂടെ സഞ്ചരിക്കാം. ഇയർ പ്ലഗുകൾ ചെവിയിൽ തിരുകിയാൽ പുസ്തകങ്ങൾ ശബ്ദങ്ങളായ് ഒഴുകുകയായി. നിങ്ങളെ കേൾക്കാം.…
