Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിസ്മയദർശനമീ നത്തോലി പുണ്യം
കഥ ജോലി നര്‍മം പാചകം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

വിസ്മയദർശനമീ നത്തോലി പുണ്യം

By Amal AbrahamMarch 22, 2026Updated:April 12, 202612 Comments8 Mins Read327 Views
Bookmark Now
Please login to bookmark Close

No account yet? Register

“സരസു… എപ്പടി ഇറുക്കേടി? ഒടമ്പെല്ലാം സൊകമാ?” രാജശ്രീ ശോകം നിറച്ചു ശബ്ദത്തിൽ അനിയത്തി സരസ്വതിയോട് ചോദിച്ചു .

​സരസ്വതി : “ആങ്, അക്കാ… കൊഞ്ചം തലവലി ഇറുക്ക്. അവർക്കും (ഭർത്താവിന്) ശരിയാ സാപ്പിട മുടിയലേ.”

വളര നേർത്തത്തും ക്ഷീണിച്ച സ്വരമാണ് സരസ്വതിയുടേത്. കാലം അവരെ അങ്ങനെയാക്കിയതാണ്! വളരെ കഷ്ടതയനുഭിവിച്ച്  രോഗിയായ ഭർത്താവിനേയും നോക്കി ആ ആഗ്രഹാര വെളിച്ചം നിറം മങ്ങി തുടങ്ങി.

​രാജശ്രീ മാമി (പെട്ടെന്ന് വിഷയം മാറ്റുന്നു): “അന്ത പെരിയ കാര്യത്തെ പത്തി ഉനക്ക് തെരിയുമ്മോടി? നമ്മ അമ്മാ…  നമ്മ വീട്ടിൽ വെച്ച് ബാത്റൂമിൽ വഴുക്കി വിഴുന്താച്ചും. ഇടുപ്പെല്ല് പൊട്ടിപ്പോച്ചും. എന്ന പണ്ണത് ന്ന് തെ രിയാത് ഈ അക്കാക്ക് !ഡോക്ടർ സൊല്ലറാർ, ഇനിമേലെ എഴുന്നേറ്റ് നടക്ക മുടിയാത്, ബെഡ്-റിഡൻ താൻ.”

​സരസ്വതി ചിറ്റപ്പാനി (ഞെട്ടലോടെ): “അയ്യോ! അപ്പടി സൊല്ലാതേ അക്കാ! അമ്മാവ പാക്ക ആരുണ്ട്?”

​രാജശ്രീ മാമി (അവസരം മുതലെടുക്കുന്നു): “അത് താൻടി നാനും യോസിക്കറേൻ. കനക് ഇങ്കെ തിരുവനന്തപുരത്ത് ഫുൾ ബിസി. വിസ്മയക്ക് രണ്ട് പിള്ളേരെയും ജോലിയും പാത്തുക്കറതേ പെരിയ പാട്. നാനും ഇങ്കെ അഗ്രഹാരത്തില് തനിയാ… എനക്കും വയസ്സായിപ്പോച്ചേടി. എന്നാലെ മുടിയലേടി.” രാജശ്രീ വേദന അഭിനയിച്ച് സരസ്വതിയോട് പതുക്കെ പറഞ്ഞു

​

​”സരസു… ഉനക്ക് എല്ലാം തെരിയുമ്മേടി. നീ താമ നിന്റെ പുരുഷനെ അന്ത വ്യാധി വന്നപ്പോ മുതൽ എപ്പടി തങ്കം മാതിരി പാത്തുക്കിട്ടേ എന്ന്. ബെഡിൽ കിടക്കറ രോഗിയെ എപ്പടി നോക്കണം എന്ന് ഉനക്ക് താൻ തെരിയും. അന്ത പക്വം ഉനക്ക് താൻ ഇറുക്ക്.”

​സരസ്വതി : “ആനാ അക്കാ… എനക്ക് വയ്യ…”

​രാജശ്രീ മാമി : “നീ ഇല്ലേന്നാ അമ്മാ ഇങ്കെ കിടന്ന് സാവാത്താൻ പോറാ. നീ അത് പണ്ണ മുടിയ ലേന്നാ, പിന്നെ അന്ത ഗൊവമ്മ ചിറ്റപ്പാനി ഇറുക്കേ… അവളക്കിട്ട കേൾക്കലാം. ആനാ അവളക്കിട്ട സൊല്ലി ഒരും കാരിയവും ഇല്ലേടി. അവ സൊന്തമാ നടക്ക മുടിയാമ തവിച്ചു കിടക്കറവ. അവ എപ്പടി നമ്മ അമ്മാവ പാത്തുപ്പാ? നമ്മ അമ്മാവ പാത്തുക്ക അന്ത സഹനവും സ്നേഹവും നമ്മ കുടുംബത്തില് ഉനക്ക് താൻ ഇറുക്ക്. നീ കൊഞ്ചം മനസ്സ് വെയ് സരസു. ” ഒന്നു നിശ്വസിച്ച് രാജശ്രീ തുടർന്നു.

”​ഇന്ത വയസ്സാം കാലത്ത് നമ്മ അമ്മാവ പാത്തുക്കിട്ടാ അത് പെരിയ പുണ്യംടി. അന്ത പുണ്യം നിന്റെ പുരുഷനും നിന്റെ പിള്ളേർക്കും താൻ പോയി ചേരും. നീ ഇല്ലേന്നാ നാൻ അമ്മാവ അങ്കെ അനാഥയാ വിടേണ്ടി വരും…”

​ഇത് കേട്ട് സരസ്വതി  ഒന്നും പറയാൻ കഴിയുന്നില്ല. മാമിയുടെ തന്ത്രം അങ്ങനെ വിജയിക്കുന്നു. സരസ്വതി ഫോൺ വച്ച ഉടനെ തൻ്റെ ഭർത്താവിനെ നിർബന്ധിപ്പിച്ച് രാജശ്രീ ഒരു  ആംമ്പുലൻസ് ഏർപ്പാടാക്കി ആലപ്പുഴയിലേയ്ക്ക് അയച്ചു. സരസുന് മറിച്ച് ചിന്തിക്കാൻ സമയം കൊടുക്കരുതല്ലോ!

ഒരു ഭാരം ഒഴിഞ്ഞ ആശ്വാസത്തിൽ കനകിനെ വിളിച്ചു

” കണ്ണാ, അമ്മാവെ സരസ്വതിയോടെ അടുത്തേക്ക് അനുപ്പിയാച്ച്! പാവം എന്നുടെ തങ്കി! അവൾക്ക് ഏതാവത് പണ്ണണം! നീ ഒരു പതിനായിരം അനുപ്പു! ആംബുലൻസിന് ഞാനേ കൊടുത്തു വെച്ചേൻ! നീ അനുപ്പിയ പണമെല്ലാം തീർന്നിടുച്ചേടാ! അയ്യായിരം അനുപ്പടാ കണ്ണാ!” ! “

വിസ്മയ ഇതെല്ലാം കേട്ട് കനകിനെ നോക്കി !

’” നിങ്ങടെ അമ്മയെ സമ്മതിക്കണം! അവരടെ പിടിപ്പുകേട് കൊണ്ട് പ്രായമായ അമ്മ ബാത്റൂമിൽ വീണത് ! അത് ആ പാവം സരസ്വതി ചിറ്റപ്പാനിയുടെ തലയിലായി ! അതിൻ്റെ ചിലവോ നമ്മൾ കൊടുക്കണം ! എന്നാൽപ്പിന്നെ ഒരാഴ്ച്ച അവിടെ വന്ന് നിന്ന്   നോക്കാനുള്ള ഒരു മനസ്സ് പോലും കാണിക്കാതെ !. എന്തൊക്കെ പറഞ്ഞാലും കനക് അമ്മ പറഞ്ഞത് കേൾക്കുകയും ചെയ്യും ! ഇവിടുത്തെ കാര്യങ്ങൾ അവതാളത്തിലാക്കുകയും ചെയ്യും !

തിരുവനന്തപുരത്തെ തിരക്കേറിയ എം.എൻ.സിയിൽ സീനിയർ ഡെവലപ്പറായ വിസ്മയയ്ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രണ്ട് കുട്ടികളുടെ കാര്യങ്ങൾ, വീട്ടുജോലി, ഓഫീസിലെ പ്രോജക്റ്റ് ഡെലിവറി—ഇതിനിടയിലാണ് പാലക്കാട് തിരുനെല്ലിയിൽ നിന്നും രാജശ്രീ മാമിയുടെ ഫോൺ കോളുകൾ വരാൻ തുടങ്ങിയത്.

​പാലക്കാട്ടെ അഗ്രഹാരത്തിൽ ഇരുന്നുകൊണ്ട് രാജശ്രീ മാമി നടത്തുന്ന കരുനീക്കങ്ങൾ വിസ്മയയ്ക്ക് നന്നായറിയാം. പാട്ടിയെ ഇവിടെ വരുത്തി വിദഗ്ദ ചികിത്സ കൊടുക്കണം എന്നൊക്കെയായിരുന്നു ആവശ്യം !

വീട്ട് കാര്യങ്ങളിൽ ഒരു കൈ സഹായം ചെയ്യാത്ത കനക് അത് ഏറ്റെടുത്താൽ വല്ല ഹോം നേഴ്സിനെ വച്ച് നോക്കിക്കൊ എന്ന് താൻ കടിപ്പിച്ച് പറഞ്ഞതിനാൽ മാമിയ്ക്ക് ആ കരു അങ്ങ് മാറ്റി വയ്ക്കേണ്ടി വന്നു ! അത്രയ്ക്ക് ജോലിയാണ് ഭ്രാന്തിയെ പോലെ ഈ വീട്ടിൽ ഒരു സഹായമില്ലാതെ താൻ ഓടിക്കുന്നത് !

എന്തായാലും ഒരു തലവേദന മാറി കിട്ടി ! അടുത്തത് ഉടനെ വരുമെന്ന് വിസ്മയയ്ക്ക് അറിയാം!

വിചാരിച്ചത് പോലെ സംഭവിച്ചു ! മൂന്ന് മാസങ്ങൾക്ക് ശേഷം !

മാമിയുടെ ഏക അനിയൻ മണിക്ക് ക്യാൻസർ . കാര്യങ്ങൾ ഒക്കെ ഇപ്പോൾ നോക്കുന്നത് സരസ്വതിയുടെ മൂത്തമകളുടെ ഭർത്താവാണ് !  അവിവാഹിതനായ മണിയുടെ സ്വത്ത് സരസ്വതിയുടെ മരുമകന്റെ കയ്യിൽ പോകുമോ എന്നതായിരുന്നു രാജശ്രീ മാമിയുടെ പേടി. മണിയെ നോക്കാൻ    തനിക്ക്       തിരുവനന്തപുരത്തേക്ക് വരാൻ പറ്റില്ല ! സരസ്വതിയെയും മരുമകനേയും അവിടുന്ന് മാറ്റുകയും വേണം ! അല്ലെങ്കിൽ കനക്നെ കൊണ്ട് ഇത് ചെയ്യിപ്പിക്കണം. മാമി കനക്നെ ഫോണിൽ പിടിച്ചു.

​”കനക്… അന്ത മണി തമ്പിക്ക് ക്യാൻസർ ഡാ! അവന് ആരുണ്ട്? നാൻ അങ്കെ വരണൂന്ന് ആസ താൻ, ആനാ എനക്ക് ഒടമ്പ് ഇപ്പടി പണ്ണറതേ. വിസ്മയക്കിട്ട സൊല്ല്… അവ മനസ്സ് വെച്ചാ എല്ലാം നടക്കും. അവ കൊഞ്ചം അവന പാത്തുക്കട്ടുമേ…”

വിസ്മയ ഇത് കേട്ട് കലി തുള്ളി ! മണി മാമാ കനകിൻ്റെ മാമാ ആണ് ! താനെങ്ങനെയാണ് നോക്കുന്നത് ? പറയുന്നതിലും ഒരു വകതിരിവ് വേണ്ടേ ? ഭർത്താവിൻ്റെ മാതാപിതാക്കളെ നോക്കുന്നതു പോലെയാണോ ഇത് ! എന്തെങ്കിലും പറഞ്ഞാൽ തനിക്ക് കണ്ണിൽ ചോരയില്ലാത്തവൾ എന്ന് മുദ്ര കുത്താൻ മാമിയാര് അവടെ സീലും പിടിച്ച് ഇരുപ്പാണ് ! വേണ്ട കാര്യങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കാം പക്ഷേ രക്തബന്ധം ഇല്ലാത്ത അന്യ പുരുഷ്യനെ ശ്രുശ്രൂഷിക്കണം എന്നൊക്കെ പറഞ്ഞാൽ അത് തന്നെ കൊണ്ടാവില്ല! ഈ പറയുന്ന മണി മാമന് മൂന്ന് പെങ്ങൻമാരുണ്ട് ! അവരുടെ പെൺമക്കളാരും തയ്യാറാവാത്തിടത്താണ് തന്നോട് ആവശ്യപ്പെടുന്നത് ! തലയ്ക്ക് വെളിവ് നഷ്ടപ്പെടുമെന്ന അവസ്ഥയിൽ അവൾ ബാത്റൂമിൽ കയറി കതകടച്ച് കുറേ കരഞ്ഞു ! തിരിച്ചു വന്നപ്പോൾ കനക തന്നെ കാത്ത് നിൽപുണ്ട് ! ഇനി അടുത്ത നമ്പർ എന്താണാവോ എന്ന രീതിയിൽ കനകിനെ നോക്കി . കനക് ഫോൺ സ്പീക്കറിൽ ഇട്ടു

ലൗഡ് സ്പീക്കറിൽ ഇട്ടു. അപ്പുറത്ത് രാജശ്രീ മാമി കരയുകയാണ്.

​”കനക്… അന്ത മണി തമ്പിക്ക് നീ താൻ ഡാ ഇപ്പൊ എല്ലാം. ഉന്ന പണ്ട് കൊഞ്ചിയവനാക്കും. അവൻ ഹോസ്പിറ്റലിൽ കീമോ പണ്ണുമ്പോൾ നീ കൂടെ ഇരിക്കണ്ടേ? അന്ത ഗോപാലൻ കൂടെ ഇരിക്കുമ്മേ… വിസ്മയക്കിട്ട സൊല്ലു, ഏതായാലും അവ പാക്കട്ടെ…”

​കനക് വിഷമത്തോടെ വിസ്മയയെ നോക്കി. വിസ്മയ കനക്കിനോട് പറഞ്ഞു: “നോക്ക് കനക്, നമ്മുടെ അവസ്ഥ നിനക്കറിയാലോ? എനിക്ക് ഓഫീസ് തിരക്കാണ്. വീട്ടിലെ പണി പിന്നെ കുഞ്ഞുങ്ങൾ ! നീ ഇതിലൊന്നും സഹായിക്കാറില്ല ! മണിമാമടെ കാര്യങ്ങൾ നോക്കാൻ ,സരസ്വതി ചിറ്റപ്പാനിക്ക് അമ്മയെ ഏൽപ്പിച്ച പോലെ, ഇങ്ങോട്ട് വിടരുത്. പക്ഷേ ഇതിപ്പോ ഗോപാലൻ കൂടെയുള്ള സ്ഥിതിക്ക് നമുക്ക് ഭക്ഷണം കൊടുക്കാമെന്ന് വെക്കാം. പക്ഷേ ഒരു കണ്ടീഷൻ, എന്നെക്കൊണ്ട് കൂടുതൽ ഒന്നും ചെയ്യിപ്പിക്കരുത്. നിങ്ങൾ പോയി കുളിപ്പിക്കുകയോ നനപ്പിക്കുകയോ ചെയ്യു ! കുഞ്ഞിലെ നിങ്ങളെ കുറെ നോക്കിയതല്ലേ ? വന്നു കയറിയ പെണ്ണിനോട് ഇതൊക്കെ ചെയ്യണംന്ന് പറയുന്നത് വളരെ മോശമാണ് “.

കനക് പറഞ്ഞു

” ശ്ലേ ! അമ്മ അതൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല ! അല്ലെങ്കിൽ തന്നെ ഞാനത് നിന്നെ കൊണ്ട് ചെയ്യിപ്പിക്കുമോ ?”

ഒരു അണുബോംബ് നീർവീര്യമാക്കാൻ  കനക് കിടന്ന് പെടാപ്പാട് പെടുകയാണ് ! കുടിച്ച ഗ്ലാസ്സ് പോലും കാറ്റടിച്ച് അനങ്ങിയാൽ പോലും കനക് അത് ഇരിക്കുന്നയിടത്ത് നിന്ന് മാറ്റി വയ്ക്കില്ല!

അത് അമ്മയ്ക്കും അറിയാം !

തത്കാലം രംഗം ശാന്തമായെങ്കിലും അതിലും വലിയ ബോംബാണ് തിരുനെല്ലിൽ നിന്ന് മാമിയാര് പടിച്ച് വിട്ടത് എന്ന് വിസ്മയ അപ്പോഴറിഞ്ഞിട്ടില്ല!

മണി മാമൻ ചികിത്സയ്ക്ക് വന്നു! ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി . ഗോപാലൻ നായർക്ക് അടുത്ത് ഒരു ലോഡ്ജ് തരാക്കി കൊടുത്തു. ഭക്ഷണം മൂന്ന് നേരം വീട്ടീന്ന് കൊണ്ട് തരാം . ഇനി അല്പം വിശ്രമിക്കണമെങ്കിൽ കുറച്ചു സമയം കനക് വന്ന് നിൽക്കാമെന്നും ഏറ്റു! രാജശ്രീ ദിനവും പത്തു തവണ വിളിച്ച് കാര്യങ്ങൾ ഉദ്ദേശിച്ചു പടിയിൽ നടക്കുന്നുണ്ടോ എന്ന് ആരായും ! ന്നാലും ഒരു സംതൃപ്തിയില്ല !

ആദ്യ ദിവസം ഊണ് കൊടുത്ത് തിരികെ വന്നപ്പോൾ കനക് പറഞ്ഞു . ” ഊണ് അത്ര പിടിച്ചിട്ടില്ല ! ഗോപാലൻ ചേട്ടന് ഇത്തിരി നിഷ്ടകളൊക്കെ ഉണ്ടത്രേ ! പാലക്കാട്ട്  നല്ല ഇലത്തോരനും  പുഴമീനും കൂട്ടിയാരുന്നത്രേ ശാപ്പാട് !”

‘അതിപ്പം മീൻ എന്തെങ്കിലും ആ ഹോട്ടലിന്ന് വാങ്ങിയാ പോരേ? ”

” അതാ അടുത്ത പ്രശ്നം ! ഹോട്ടൽ ആഹാരം തീരേ പറ്റില്ലാത്രേ ! ”

“അതുകൊണ്ട് ?” വിസ്മയ സംശയത്തോടെ കനകിനെ നോക്കി .

” ഇവിടെ കുക്ക് ചെയ്ത് കൊടുക്കണമത്രേ “”

കനക് എങ്ങനെ പറഞ്ഞു തീർത്തു എന്നറിയില്ല !

വിസ്മയയുടെ അടിമുടി അരിശം കൊണ്ട് വിറയ്ക്കുകയാണ് !

“മുടിയാത്… മുടിയാത്! നീങ്ക അമ്മാവും തമ്പിയും എന്ന വേണാ പണ്ണുങ്കോ! എന്നെ മട്ടും വെറുതെ വിടുങ്കോ!”

വിസ്മയുടെ സമനില തെറ്റും പോലെ തോന്നി ! നല്ല ദേഷ്യം വരുമ്പോഴാണ് വിസ്മയ തൻ്റെ മാതൃഭാഷ ഉപയോഗിക്കാറ് ! കൃത്യസമയത്ത് ഫോൺ റിംങ്ങ് ചെയ്തു !

വിസ്മയ… മരുമോളേ, നീ മണിക്ക് വേണ്ടി ഇത്രയെങ്കിലും പണ്ണൂടി! അന്യമനുഷ്യൻ അന്ത ഗോപാലൻ, പാവം… എപ്പടിയോ ദൂരത്തിരുന്ന് വന്ത് നമ്മ മണിയെ പാത്തുക്കറാൻ. ഏതാവത് വേലക്കാരിയെ വെച്ച് കൊഞ്ചം വറുത്തോ പൊരിച്ചോ കൊട്. ‘വീട്ടു സാപ്പാട്’ താൻ വേണംന്ന് ഗോപാലൻ സൊല്ലറാൻ. നീ കൊഞ്ചം അഡ്ജസ്റ്റ് പണ്ണിക്കോടി മാമിക്ക് വേണ്ടി “

”മാമി, എപ്പടി മുടിയും? നീങ്കളേ സൊല്ലുങ്കോ! നമ്മ അമ്പലത്തിക്കും അഗ്രഹാരത്തിക്കും പോകാ വേണ്ടേ? ഇന്ത വീട്ടിലെ മീൻ വെട്ടണോന്ന് നിനക്കവേ എനക്ക് ഓക്കാനം വരും. നമ്മ ആചാരപ്പടി ശുദ്ധി എപ്പടി പണ്ണും? മീൻ വാസന വന്നാ വീടാകെ കെട്ടുപോയിടും മാമി. അന്ത വാസന എനക്ക് കൊഞ്ചം കൂടി പിടിക്കാതെ!

​പണ്ട് മുതൽക്കേ നമ്മ വീട്ടിലെ അടുപ്പില് സൈവം മട്ടും താനേ പണ്ണറതു? ഇപ്പൊ മണി മാമാക്ക് വേണ്ടി അന്ത നിഷ്ഠയെല്ലാം വിടണോ? അന്യ പുരുഷൻ ഗോപാലനുക്ക് വേണ്ടി ഞാൻ ഇപ്പടി പണ്ണറത് നമ്മ കുലദൈവത്തിക്ക് പിടിക്കുമോ? കനക് വേണാ പുറത്ത് പോയി വാങ്ങി കൊടുക്കട്ടെ, എനാലെ മട്ടും ഇത് മുടിയാത്!”

”നമ്മ അമ്പലത്തിക്കൊക്കെ പോണവാ താൻ. ആനാ ഇന്ത സാഹചര്യം അപ്പടി ആയിപ്പോച്ചേ! നീ അന്ത അടുപ്പില് വെയ്ക്കണ്ട, വേണുന്നാ പുറത്ത് വെച്ച് ഏതാവത് പണ്ണി കൊടുക്ക്. ശുദ്ധിയെല്ലാം . . അന്ത പാവപ്പെട്ട മനുഷൻ വയർ നിറയെ സാപ്പിടട്ടെ. പുണ്യം ഉനക്ക് താൻ വന്ത് ചേരും ‘ ‘

വിസ്മയ മറുപടി ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല . ഇതിപ്പം രോഗിയേക്കാൾ ശ്രുശ്രൂഷ വേണ്ടത് ഒപ്പമുള്ളയാൾക്കാണ് ! തള്ളയ്ക്ക് പണത്തിനോടുള്ള ആർത്തിയാണെന്ന് വെയ്ക്കാം ! പക്ഷേ കനകിനിത് എന്തിൻ്റെ ആവശ്യമാണ് !

സ്വന്തം മകനെ കൊണ്ട് ഒന്നും ചെയ്യിക്കില്ല ! കാര്യം നടന്ന് കഴിഞ്ഞ് ഈ തള്ള തന്നെ നാട് നീളെ പറഞ്ഞ് നടക്കും വിസ്മയ നോൺ വെജ് പണ്ണിയാച്! അതാ ഇപ്പിടെ നടന്നേൻ ” ! അതും കൂടി കേൾക്കണം !

അടുത്ത ദിവസം വീട്ടുജോലിക്കാരി വന്ന് മീൻ വെച്ച് തന്നു ! അവർ ആഹാരം പൊതിഞ്ഞ് കൊടുത്തു വിട്ടു  ! പാകം ചെയ്യാൻ പുറത്ത് ഒരടുപ്പും  കൊടുത്തു ! വീടിനകത്ത് കയറ്റില്ല എന്ന് വിസ്മയ തീരുമാനിച്ചിരുന്നു !

രാവിലെ ഓടി കിതച്ചാണ് വിസ്മയ ഓഫീസിൽ എത്തിയത് ! അവിടെ തൻ്റെ സുഹൃത്ത് രശ്മിയുണ്ട് ! അവൾട അടുത്താണ് തൻ്റെ ദുരന്തകഥകൾ അയവിറക്കുന്നത് ! അതാണ് ഒരാശ്വാസം !

വിസ്മയ: “എന്റെ രശ്മി… എനിക്കിന്ന് ഭ്രാന്ത് പിടിക്കും! ഈ  പ്രോജക്റ്റ് ഡെലിവറി ഒരാഴ്ച നീട്ടിക്കിട്ടാൻ ഞാൻ കഷ്ടപ്പെടുകയാണ്. അതിന്റെ ഇടയിലാണ് എന്റെ അമ്മായിഅമ്മയുടെ  വക  ഓരോ  ഏടാകൂടകൾ!”

​രശ്മി: “എന്താടി വിസ്മയേ… നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്? രാജശ്രീ മാമി വീണ്ടും വല്ല പണിയും തന്നോ?”

​വിസ്മയ: “പണിയല്ല രശ്മി, കൊലച്ചതി! മണിയമ്മാവന്റെ കാര്യസ്ഥൻ ഗോപാലൻ ഹോസ്പിറ്റലിലുണ്ട്. അയാൾക്ക് ഹോംലി ഫുഡ് വേണമത്രേ. പോരാത്തതിന് നാല് കൂട്ടം കറിയും നത്തോലി വറുത്തതും വേണം. ഞാനൊരു ബ്രാഹ്മണക്കുട്ടിയാണെന്നോ, എനിക്ക് മീൻ നന്നാക്കാൻ അറിയില്ലെന്നോ ഉള്ള ബോധമൊന്നും ആർക്കുമില്ല. രാജശ്രീ മാമി പാലക്കാട് ഇരുന്ന് ഓരോ ഫോൺ കോളാ… പുണ്യം കിട്ടും പോലും!”

​രശ്മി (ചിരിച്ചുകൊണ്ട്): “നീ എന്തിനാടോ ഈ കാലത്ത് ഇരുന്ന് മീൻ വെട്ടുന്നത്? നിന്റെ വീടിനടുത്തുള്ള മാളിലെ ഫുഡ് കോർട്ടിൽ നല്ല നാടൻ ഊണും മീൻ വറുത്തതും കിട്ടില്ലേ?”

​വിസ്മയ: “വാങ്ങാം… പക്ഷേ കനക്കിന്റെ അമ്മയ്ക്ക് അത് മനസ്സിലായാൽ പിന്നെ വലിയ പ്രശ്നമാകും. ഗോപാലൻ പഴയ ആളല്ലേ, അയാൾക്ക് വീട്ടിലെ ഭക്ഷണത്തിന്റെ ടേസ്റ്റ് വേണം. പുറത്തെ പാക്കറ്റിൽ കണ്ടാൽ അയാൾ കഴിയില്ല.”

​രശ്മി: “അതിന് ഒരു വഴിയുണ്ട്! നീ ഒരു കാര്യം ചെയ്യ്. നീ മാർട്ട് വഴി കുറച്ച് ‘വാഴയില’ ഓർഡർ ചെയ്യ്. പത്ത് മിനിറ്റിൽ ഇല വീട്ടിലെത്തും. എന്നിട്ട് നീ മാളിൽ പോയി മീൻ വറുത്തതും ബാക്കി കറികളും വാങ്ങി വേഗം വരിക. വീട്ടിൽ വെച്ച് ആ ഇലയൊന്ന് വാട്ടിയിട്ട് അതിലേക്ക് ഈ കറികളെല്ലാം മാറ്റി പൊതിയുക. എന്നിട്ട് കനക്കിന്റെ കയ്യിൽ കൊടുത്തുവിട്.”

​വിസ്മയ (കണ്ണുകൾ വിടർത്തി): “രശ്മി… അതൊരു ഗംഭീര ഐഡിയ ആണല്ലോ! ഇലയിൽ പൊതിഞ്ഞാൽ പിന്നെ മാളിലെ മണം മാറി ഇലയുടെ മണം വരും. ഗോപാലന് ഒരിക്കലും മനസ്സിലാകില്ല.”

​രശ്മി: “പിന്നെന്താ! ആ മാമി വിളിക്കുമ്പോൾ നീ പറഞ്ഞോ— ‘മാമീ, ഞാൻ എന്റെ കൈ പുണ്യത്തിൽ നത്തോലി വറുത്ത് ഇലയിൽ പൊതിഞ്ഞ് കൊടുത്തുവിട്ടു’ എന്ന്.  നിന്റെ പകുതി പണി കുറയ്ക്കും!”

​വിസ്മയ (ആശ്വാസത്തോടെ): “ശരിയാ രശ്മി…ഞാനെൻ്റ സ്വന്തം കുഞ്ഞുങ്ങൾക്ക് ഇന്ന് വരെ നാല് കൂട്ടം കറിയുണ്ടാക്കിയിട്ടില്ല! എന്നിട്ടാണ് ഡെ യ്ലി ഈ  ഓണ സദ്യ പ്രിപറഷൻ ! ഇനി ഗോപാലന് ഫ്രഷ് ഫുഡ് കിട്ടും, മാമിക്ക് പുണ്യം കിട്ടും, എനിക്ക് എന്റെ സമാധാനവും കിട്ടും. ”

പിറ്റേന്ന് കനക് ആശുപത്രി വിട്ട് വന്നപ്പോൾ

” ഗംഭീരായിരുന്നു ത്രേ ! ” എന്ന ഗോപാലൻ പറഞ്ഞു ന്ന് !

വിസ്മയ  ലാപ്ടോപ്പിൽ നോക്കി ചിരിയമർത്തി ! ദർശനം രശ്മിടെ ആണെങ്കിലും നത്തോലി വറുത്ത പുണ്യം തനിക്ക് !

അമൽ അബ്രഹാം

Post Views: 434
6
Amal Abraham

ജനിച്ചതും വളർന്നതും അക്ഷര മുറ്റമായ കോട്ടയത്ത് . താമസം തിരുവനന്തപുരത്ത്.

12 Comments

  1. Joyce Varghese on March 23, 2026 5:35 PM

    ഈ പ്രാവശ്യം നത്തോലി വാങ്ങി രക്ഷപ്പെട്ടു. പക്ഷെ മാമിയാരുടെ അടുത്ത പണിക്ക് ഒരുങ്ങിയിരിക്കണം. ചിലർ അങ്ങനെയാണ്, മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാതെ ആവശ്യങ്ങൾ ഉന്നയിക്കുന്നതും കുറ്റം പറയുന്നതും. ഇത്തരം ആളുകളെ കണ്ടില്ല എന്ന് നടിക്കരുത്. ഇത്തിരി dose കൂട്ടി കൊടുക്കണം.
    രസകരമായി എഴുതി.👍

    Reply
    • Amal Abraham on March 24, 2026 8:55 AM

      Thanks for the comment.

      Reply
  2. Thankam Thomas on March 23, 2026 2:50 PM

    😀 കഥയിലെങ്കിലും പണി കെടുക്കുന്നത് കാണുമ്പോ ഒരു സുഖം

    Reply
    • Amal Abraham on March 23, 2026 4:15 PM

      അതെ സത്യം

      Reply
  3. Shreeja R on March 23, 2026 12:04 PM

    കനകിനെയും മാമിയെയും പുറത്താക്കിയാലേ പ്രശ്നം പൂർണ്ണമായും പരിഹരിക്കാനാവൂ.

    Reply
    • Amal Abraham on March 23, 2026 4:15 PM

      നമുക്ക് വിസ്മയയോട് പറയാം ! Thanks for the comment

      Reply
  4. Manju sreekumar on March 23, 2026 10:25 AM

    ഹോ കഥയാണെങ്കിലും ആ മാമിയെ തല്ലിക്കൊല്ലാൻ തോന്നി, കൂടെ കനക് എന്നവനെയും 😁😁

    Reply
    • Amal Abraham on March 23, 2026 4:17 PM

      എനിക്കും !
      Thanks for the comment.

      Reply
  5. Sunandha on March 23, 2026 10:14 AM

    അല്ല പിന്നെ..
    രശ്മി 😄👍

    Reply
    • Amal Abraham on March 23, 2026 4:18 PM

      അതെ ! രശ്മിയുള്ളതാണ് വിസ്മയുടെ ആശ്വാസം !
      Thanks for the comment

      Reply
  6. thara Subhash on March 23, 2026 9:59 AM

    രസമുള്ള എഴുത്ത്. ഇത്തരം മനുഷ്യരോട് ഇതേ നടക്കൂ. എല്ലാവർക്കും ജീവിക്കണമല്ലോ. സ്വാർത്ഥതയും സാമർത്ഥ്യവുമുള്ളവർക്കു മാത്രം പോരല്ലോ.👌👌👏👏❤️❤️

    Reply
    • Amal Abraham on March 23, 2026 4:19 PM

      അതെ .
      Thanks for the comment

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.