2005 ഡിസംബർ 26, ബാംഗ്ലൂരിൽ വന്നിറങ്ങിയ ദിവസം. നല്ല കുളിരുള്ള പ്രഭാതം. മസാല ചായയുടെ ചൂടുള്ള പുക മഞ്ഞിലേയ്ക്ക് പതിയെ അലിയുന്നതും ഏലക്കാ മണം പടരുന്നതും സാഗർ റെസ്റ്റോറന്റിലെ റവ മസാല ദോശയിലെ നെയ്മണം ആവിയായ് ഉള്ളിലെ വിശപ്പുണർത്തിയതും ഒന്നിച്ചായിരുന്നു. മഡിവാളയുടെ ഇടുങ്ങിയ തെരുവുകളിലൂടെ ഓട്ടോറിക്ഷകൾ പായുന്നു. ദോശ നാവിലെ ഉമിനീരിൽ അലിഞ്ഞു പോകുന്നു. അത്രയ്ക്ക് രുചി. ഒരു രാത്രി യാത്ര പുലർന്നപ്പോൾ രണ്ട് ലക്ഷത്തിലധികം ആളുകൾ ഭൂമിയെ വിട പറഞ്ഞത് അവളറിഞ്ഞിട്ടില്ല. അറിയാത്ത മനുഷ്യരിൽ പരിചയം കണ്ടെത്താനായി അവർ ശ്രമിക്കുകയായിരുന്നു. ദോശ കഴിച്ച് ബില്ല് കൊടുത്ത്, അടുത്തുള്ള മോബെൽ കടയിൽ കയറി. പുതിയ സിം വാങ്ങി ഫോണിൽ ഇട്ടു. “കബ് യേ റെഡി ഹോഗാ ?” “മാഡം, എക് കണ്ഠാ ലഗേഗാ ” ” ടിക്ക് ഹേ” തിരിച്ച് ഹോസ്റ്റലിൽ എത്തി. ഇന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അടുത്ത മുറികളിൽ നിന്ന്…
Author: Amal Abraham
കണ്ണു തുറന്നപ്പോൾ ഇത്തിരി വൈകി.. ഒരു കത്തലോടെ കട്ടിലിലേക്ക് നോക്കി. ഒരു നിശ്വാസം നെഞ്ചിൽ കൂടിലേക്ക് ആഴ്ന്നിറങ്ങി, ആശ്വാസമായി. പപ്പാ കട്ടിലിൽ എഴുന്നേറ്റിരിപ്പാണ്. ഇന്ന് പപ്പായ്ക്ക് നല്ല ദിവസമാണെന്ന് തോന്നുന്നു. വെള്ളത്തിനടിയിൽ നിന്ന് ഒരു നീർ കുമിള പൊന്തി വന്ന് പൊട്ടി പൊകുന്ന പോലെ.. ഒരു നിശ്വാസം വായുവിലിയുന്ന നിമിഷ നേരം പോലെ.. അത്രയോ അതിലും വേഗത്തിലോ ഇല്ലാതായേക്കാവുന്ന ഒരു ജീവന് എന്ത് നല്ല ദിവസം ! എന്ത് ചീത്ത ദിവസം! ദിവസവും കിഴക്കുദിക്കുന്ന സൂര്യരശ്മികൾ ജീവൻ നൽകും. എന്നിട്ട് രാത്രിയുടെ കറുത്ത വേരുകൾ വേദനയായി ആളിപടരുന്നു. എല്ലാവരും നല്ല ഉറക്കമാണ്.. ആശുപത്രിയിലെ കുടുസ്സുമുറിയിൽ മമ്മിയും ഞങ്ങൾ മൂന്നു പേരും.. വീട്ടിലേയ്ക്ക് പോകാൻ മടിയാണ്. പോകുമ്പോൾ പപ്പാ ഞങ്ങളെ ഇട്ടിട്ട് പോകുമോ എന്ന പേടി. ഇന്ന് പകൽ ശാന്തമായിരിക്കും. ഞാൻ പുറത്തേയ്ക്കിറങ്ങി ഓഫീസിലെ മെസേജുകൾ വായിച്ചു കൊണ്ടിരുന്നു, കൂടെ സുഹൃത്തുക്കളുടെ അന്വേഷണങ്ങൾക്ക് മറുപടികളും. ചിലരെ വിളിക്കാനുമുണ്ട്. ഒരു നഴ്സ് മുറിയിലേക്ക് നടക്കുന്നത്…
പശ്ചാത്താപമണിഞ്ഞ പാതകി സ്വർഗ്ഗമിച്ഛിക്കുന്നുവെങ്കിലുമാ – പാതകഫലമറിഞ്ഞവർക്കെന്നും നരകമാം ജീവിതമീ ധരത്രിയിൽ .
