Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈബറിടങ്ങളിൽ മനുഷ്യരെ കൊത്തിപ്പറിക്കുന്ന സാച്ചരമലയാളികൾ….
മാനസികാരോഗ്യം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

സൈബറിടങ്ങളിൽ മനുഷ്യരെ കൊത്തിപ്പറിക്കുന്ന സാച്ചരമലയാളികൾ….

By Aswathy Joy ArakkalJuly 4, 2024Updated:July 8, 20241 Comment2 Mins Read115 Views
Bookmark Now
Please login to bookmark Close

No account yet? Register

ചുറ്റുമുള്ള മനുഷ്യർ നന്നായി ജീവിക്കുന്നതും, സന്തോഷമായിട്ടിരിക്കുന്നതുമൊക്കെ കാണുമ്പോൾ ഒരുതരത്തിലും സഹിക്കാൻ സാധിക്കാതെ അസൂയയും കണ്ണുകടിയുമൊക്കെയായി ഫ്രസ്ട്രേറ്റഡ് ആയി നടക്കുന്നൊരു വലിയകൂട്ടം മനുഷ്യർ നമുക്ക്‌ ചുറ്റുമുണ്ട് എന്ന് പലപ്പോഴും തിരിച്ചറിയുന്നത് പല സോഷ്യൽമീഡിയ പോസ്റ്റുകളുടെയും കമന്റ്ബോക്സ് കാണുമ്പോഴാണ്. ഒളിച്ചുംപാത്തും കുളക്കടവിലും, കലിങ്കിന്റെ മുകളിലും തുടങ്ങി ഫോൺകോളുകളിലൂടെ വരെ ഗോസിപ്പും ഏഷണിയുമൊക്കെ പറഞ്ഞു മനസുഖം കണ്ടെത്തിയിരുന്നവരിൽ കുറേപ്പേർ സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതുപോലെയാണ് നടിയായ മീരാനന്ദന്റെ വിവാഹവാർത്തയുടെ സോഷ്യൽമീഡിയ കമന്റ്ബോക്സുകൾ കണ്ടപ്പോൾ തോന്നിയത്. മീരാനന്ദന്റെ മാത്രമല്ല ഏത് സെലിബ്രിറ്റി വിവാഹത്തിന്റെ വീഡിയോ വന്നാലും അതിന്റെ ചുവട്ടിൽ ഇതുപോലുള്ള വിഷംതുപ്പികളെ കാണാം.

തന്നെക്കാൾ പ്രായക്കുറവുള്ള സ്ത്രീയെ ചെമ്പൻ വിനോദ് വിവാഹം കഴിച്ചപ്പോഴും, ശരീരം അല്പം തടിച്ച സുരേഷ്ഗോപിയുടെ മകൾ വിവാഹിത ആയപ്പോഴും, കറുത്തനിറമുള്ള തമിഴ് സംവിധായകൻ അറ്റ്ലീ വെളുത്തനിറമുള്ള സ്ത്രീയെ വിവാഹം ചെയ്തപ്പോഴും തുടങ്ങി സെലിബ്രിറ്റികളുടെ വീടുകളിൽ സംഭവിക്കുന്ന മരണങ്ങൾ വരെ കഴുകൻ സ്വഭാവത്തോടെ കീറിമുറിച്ച് കേട്ടാൽ അറക്കുന്ന കമന്റുകൾ ഇടുന്ന മനോരോഗികൾ ഒരുപാടുണ്ട്. ഉദാഹരണമാണല്ലോ പ്രിയനടൻ സിദ്ധിക്കിന്റെ പുത്രൻ മരണപ്പെട്ടപ്പോൾ സിദ്ധിക്കിന്റെ സ്വഭാവം ശരിയല്ലാത്തതുകൊണ്ട് ദൈവം കൊടുത്ത ശിക്ഷയാണ്പ മകന്റെ മരണം എന്ന്  പരിഹസിച്ച കുറേ കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്…. അങ്ങനെ സൈബർലോകത്തെ കഴുകന്മാരുടെ ആക്രമണത്തിന് കയ്യും കണക്കുമില്ല.

മീരാനന്ദനും ഭർത്താവിനും എതിരെയുള്ള സൈബർ ആക്രമണങ്ങളിലേക്ക് വന്നാൽ :-‘പൊട്ടൻ, ബോധമില്ലാത്തവൻ, കഞ്ചാവ്, കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെ, നിലവിളക്കിനരികിൽ കരിവിളക്ക് വച്ചതുപോലെ, കാശുമാത്രം കണ്ടിട്ടാണ് അവൾ തിളക്കത്തിലെ ദിലീപിനെ പോലെയിരിക്കുന്ന ആ മണ്ടനെ കല്യാണം കഴിച്ചത്, ഉടനെ ഡിവോഴ്സ് ന്യൂസ്‌ കേൾക്കാം, അവനെ കണ്ടാൽ അറിയാം പത്തുകുറവുണ്ടെന്ന്…’  അങ്ങനെ തങ്ങളുടെ മനസ്സിലുള്ള വിഷം മുഴുവൻ പല പ്രബുദ്ധ സാച്ചര മലയാളികളും എന്തോ വൈരാഗ്യബുദ്ധിയോടെ അവരുടെ വിവാഹവീഡിയോയുടെ കമന്റ് ബോക്സുകളിൽ ശർദ്ദിച്ചു വച്ചിട്ടുണ്ട്…

FB_IMG_1720057472184FB_IMG_1720057477425FB_IMG_1720057481836

കോമഡി എന്താണെന്ന് വച്ചാൽ ഈ കമന്റോളികളിൽ ഭൂരിഭാഗം പേരുടെയും സോഷ്യൽമീഡിയ പ്രൊഫൈലുകൾ പരിശോധിച്ചാൽ RLV രാമകൃഷ്ണനെ ബോഡിഷേമിങ് ചെയ്ത സത്യഭാമക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തിനിൽക്കുന്നത് കാണാം. സത്യഭാമ പറഞ്ഞതിന്റെ നൂറിരട്ടി വിഷം സ്വയം തുപ്പി നടന്നിട്ട് അവരെ പരിഹസിക്കാൻ ഇതുപോലുള്ളവർക്ക് എന്തവകാശം ആണുള്ളത്? ഉളുപ്പില്ലേടേയ്?… മറ്റൊരാളുടെ സന്തോഷവും വിജയവും കണ്ട് സഹിക്കാതെ നാലുചുവരുകളുടെ സുരക്ഷിതത്വത്തിൽ ഒളിച്ചിരുന്ന് അനാവശ്യം പറഞ്ഞു നിർവൃതി കൊള്ളുന്നവരെ എന്ത് പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്നറിയാഞ്ഞിട്ടല്ല… പക്ഷേ പറയാതെ വയ്യ…

ഇനി, ഇതുപോലുള്ള വൃത്തികെട്ട കമന്റുകളെ ചോദ്യം ചെയ്താൽ അപ്പോൾത്തന്നെ മറുപടി വരും. ‘ഇത് പബ്ലിക് പ്ലാറ്റ്ഫോമാണ്… ഇവിടെ പോസ്റ്റ്‌ വരുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കണം എന്ന്’ ഈ വിഷം തുപ്പുന്ന ഷാരൂഖ് ഖാൻമാരും, ഐശ്വര്യ റായിമാരും എല്ലാം തികഞ്ഞവരാണല്ലോ അല്ലേ? സൗന്ദര്യത്തിന്റെ നിറകുടങ്ങൾ ആണെന്ന് സ്വയം കരുതുന്ന ഇവരോടൊക്കെ ഒന്ന് ചോദിച്ചോട്ടെ… നിങ്ങളും പബ്ലിക് ആയി ഫോട്ടോസ് ഇടുന്നുണ്ടല്ലോ… നിങ്ങളുടെ ഫോട്ടോയ്ക്ക് കീഴെ, പ്രത്യേകിച്ച് പങ്കാളിക്കൊപ്പം നിൽക്കുന്ന ഫോട്ടോയ്ക്ക് കീഴെ ഒക്കെ ഇതുപോലുള്ള കമന്റ്സ് വന്നാൽ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എല്ലാ മനുഷ്യരും വ്യത്യസ്തരാണ്… രൂപത്തിലും നിറത്തിലും പൊക്കത്തിലും വണ്ണത്തിലും പെരുമാറ്റത്തിലും സ്വഭാവത്തിലും തുടങ്ങി എല്ലാകാര്യങ്ങളിലും മനുഷ്യർ വ്യത്യസ്തരാണ്. അതിൽ അവനവനുമായി യോജിച്ചുപോകും എന്ന് തോന്നുന്നവരെയാണ് ഓരോരുത്തരും ജീവിതത്തിൽ കൂടെകൂട്ടുന്നത്… അവർക്ക് പരസ്പരം ഇഷ്ടമാണ് എങ്കിൽ പിന്നെ ഈ കമന്റ് ഇട്ട് വസിക്കുന്ന മനോരോഗികളുടെ പ്രശ്നമെന്താണ്?

ഇതുപോലെയൊക്കെ ക്രൂരമായി ആക്രമിക്കുമ്പോൾ സെലിബ്രിറ്റികളും മനുഷ്യരാണ് എന്നൊന്ന് ഓർത്താൽ കൊള്ളാം… അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു മുഹൂർത്തം കാണുമ്പോൾ നന്മകൾ നേരാനുള്ള നല്ല മനസ്സില്ല എങ്കിൽ ഇതുപോലെ വിഷം തുപ്പാതിരിക്കാനുള്ള സാമാന്യമര്യാദ എങ്കിലും കാണിച്ചൂടെ ഇവർക്കൊക്കെ ?

Aswathy Joy Arakkal…

Post Views: 40
6
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

1 Comment

  1. MEERA ULLATTIL on July 6, 2024 1:53 PM

    Aswathy യുടെ ഓരോ വരികളോടും ഞാനും പൂർണമായി യോജിക്കുന്നു. പലപ്പോഴായി എവിടെയൊക്കെയോ പറയണമെന്ന് എനിക്കും തോന്നിയ കാര്യങ്ങളാണ് ഇതൊക്കെ. Indrajith ന്റെയും പൂർണിമയുടെയും കുട്ടികളുടെ ഫോട്ടോസ് ന്റെയും വീഡിയോസിന്റെയും താഴെയും കാണാം ഇതുപോലെയുള്ള കമെന്റുകൾ. ആ കുട്ടികൾ അവർ ജീവിക്കുന്ന സ്ഥലസംസ്കാരങ്ങൾക്കനുസരിച്ചുള്ള വേഷങ്ങൾ ഇടുമ്പോൾ അതിനെ അവരുടെ പ്രായം പോലും നോക്കാതെ എത്ര വൃത്തികെട്ട രീതിയിലാണ് പലരും വിമർശിക്കുന്നത്. പലപ്പോഴും അവർ പോലുമല്ല ആ വീഡിയോസ് ഒന്നും സോഷ്യൽ മീഡിയയിൽ ഇടുന്നത്. ക്യാമറയും കൊണ്ട് നടക്കുന്ന ആരൊക്കെയോ അവരുടെ പ്രൈവസിയിൽ കയറി ഏന്തി വലിഞ്ഞൊപ്പിയെടുക്കുന്ന വിഷ്വ്ൽസ്ന് തോന്നിയ കമന്റ്‌ ഇട്ടിട്ട്, പബ്ലിക്ആയി ഇടുന്ന എന്തിനെ പറ്റിയും വായിൽ തോന്നിയത് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ട് എന്ന് പറഞ് ന്യായീകരിക്കുന്ന കാണുമ്പോൾ മറ്റുള്ളവരുടെ മൂക്ക് തുടങ്ങുന്നിടത്ത് അവസാനിക്കണം നമ്മുടെ സ്വാതന്ത്ര്യം എന്ന് മനസിലാകുവാനുള്ള സാമാന്യ ബോധം പോലുമില്ലല്ലോ ഈ ബുദ്ധിമാന്മാർക്ക് എന്ന് തോന്നാറുണ്ട്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.