Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അർദ്ധോക്തി
കഥ പ്രണയം

അർദ്ധോക്തി

By അയനJuly 5, 20241 Comment3 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒടുവിൽ അവൾ തീരുമാനിച്ചു തന്റെ പ്രണയം അവനോട് തുറന്നുപറയുവാൻ.   വരും – വരായ്മകളെ കുറിച്ച് ചിന്തിച്ചും,  അച്ഛനെ ഭയന്നും,  കുടുംബത്തിന്റെ സൽപേരോർത്തും… ഒരുപാട് വൈകി.  ഇനിയുമത് വയ്യ!.

എന്ത് തന്നെ സംഭവിച്ചാലും ശരി, ഇന്ന് ഞാനവനോട്  ഇഷ്ടം തുറന്നു പറയുക തന്നെ ചെയ്യും!  അതൊരുറച്ച തീരുമാനമായിരുന്നൂ.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വൈകിട്ട് പതിവുപോലെ വാകമരച്ചുവട്ടിലെ ആ ചാരുബെഞ്ചിൽ അവനെന്നെയും കാത്തിരിപ്പുണ്ടായിരുന്നു.
ഇത്രമേൽ സുന്ദരമായിരുന്നു ഈ സ്ഥലം എന്ന് ഇന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത് (അല്ലെങ്കിലും പ്രണയം മൊട്ടിട്ടാൽ കാണുന്നതെല്ലാം സ്വർഗം ആകും അല്ലോ 😊).

നഗരത്തിന്റെ തിരക്കുകളൊന്നുമില്ലാതെ… വണ്ടികളുടെ ഹോണടി ശബ്ദമില്ലാതെ… കമ്പനികൾ പുകച്ചു തുപ്പുന്ന വിഷപ്പുകയില്ലാതെ…
ശാന്തമായ…. സുന്ദരമായ….  ഒരിടം.  അതിലെല്ലാമുപരി അവനേറെ പ്രിയപ്പെട്ട സ്ഥലം.

പണ്ടും അവനിങ്ങനെ ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ മുതലേ ഉള്ള ശീലമാണ്.  മനസ്സിന്റെ സ്വസ്ഥത നഷ്ടമാകുമ്പോൾ ആരോടും പറയാതെ കൂട്ടുകാരെയൊന്നും കൂട്ടാതെ വരുൺ ഇങ്ങോട്ട് ഓടിയെത്തുമായിരുന്നു.

ഇങ്ങിനെ ഇടക്കിടെ തനിയെ മുങ്ങുന്നത് എങ്ങോട്ടാണ് എന്നറിയാൻ അന്ന് ഞാനും ഒരുപാട്‌ ആഗ്രഹിച്ചിരുന്നു.  പലപ്പോഴും ചോദിച്ചു ശല്യം  ചെയ്തിരുന്നത് കൊണ്ടാവാം ഒരിക്കൽ,  ഇങ്ങോട്ട് പോന്നപ്പോൾ എന്നെയും കൂടെ കൂട്ടിയത്.

അന്നാണ് ആദ്യമായി തന്റെയുള്ളിലെ പ്രണയം അവൻ എന്നോട് തുറന്ന് പറഞ്ഞത്. പെട്ടെന്നത് കേട്ടപ്പോൾ മനസ്സിന് ഉൾക്കൊള്ളുവാൻ ആയില്ല,  ഒന്നും മിണ്ടുവാനാവാതെ…. മരവിച്ചു. ആകെ കോരിത്തരിച്ചു വല്ലാത്തൊരവസ്ഥയിൽ ആയിപ്പോയി അന്നു ഞാൻ !

പിന്നീടൊരിക്കൽ  ജോലി കിട്ടിയപ്പോൾ ഇതേ ചോദ്യം വീണ്ടും അവൻ ആവര്‍ത്തിച്ചിരുന്നു. അന്നും അതേ മൗനം തന്നെ ആയിരുന്നു എന്റെ മറുപടി.

എങ്കിലും വാരാന്ത്യങ്ങളിലെ സായാഹ്നങ്ങളിലുള്ള ഈ കൂടിക്കാഴ്ചകൾക്കു മാത്രം മാറ്റമൊന്നും സംഭവിച്ചില്ല.

അന്നുതൊട്ടിന്നുവരെ ഒരു മറുപടി ഞാനവന് കൊടുത്തിട്ടില്ല.  പിന്നീട് അതേ കുറിച്ചൊന്നും അവന്‍ എന്നോട് ചോദിക്കാതായി.    ഒരു പക്ഷെ..    എന്നെങ്കിലും  ഞാനെന്റെ സമ്മതം അറിയിക്കുമെന്ന പ്രതീക്ഷയിൽ  കാത്തിരുന്നതും ആകാം അവൻ!

അതിന്റെ  ഉത്തരം ആണല്ലോ ഞാന്‍ ഇന്നവനോട് പറയാൻ പോകുന്നത് എന്നോർത്തപ്പോൾ ഉള്ളിലൊരു വിറയൽ.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഉദ്യാനത്തിലെ പ്രധാന കവാടം കടന്ന് ഇടത്തോട്ടുള്ള നടവഴിയിലൂടെ ഞാൻ നടന്നു. ഇരു വശങ്ങളിലെയും വാകമരങ്ങൾ പൂത്തുലഞ്ഞു നില്പുണ്ടായിരുന്നു.  വെള്ളാരം കല്ലുകൾ പാകിയ വഴിയിൽ ചെറിയ വഴുക്കലുണ്ടായിരുന്നു.

നിറയെ ഇലകളും വാകപൂക്കളും നനഞ്ഞു കുതിർന്നു കിടപ്പുണ്ടായിരുന്നു പാതയില്‍….  ഇന്നലത്തെ മഴയിൽ കൊഴിഞ്ഞ് വീണതാവാം അവ.

കാതിൽ പെരിയാറിന്റെ ഓള ശബ്ദം കേൾക്കാം. പുഴയ്ക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന മുള കൊണ്ടു നിര്‍മ്മിച്ച ചാരുബെഞ്ചില്‍ അവന്‍ ഇരിപ്പുണ്ട്.

ഇവിടെ വരുമ്പോഴൊക്കെയും അവിടെയേ അവന്‍ ഇരിക്കാറുള്ളൂ.
ഒരു ഭാരവും ഉള്ളിലേറ്റാതെ നിഷ്കളങ്കമായി  ഒഴുകുന്ന പെരിയാറിനെയും നോക്കി ഇരിക്കുന്നത് അവനൊരുപാട് ഇഷ്ടമാണ്.  മനുഷ്യരും അങ്ങിനെ ആയിരുന്നെങ്കിൽ എന്ന് അവനിടക്കിടെ പറയുമായിരുന്നു.  എന്തിനാണ് ഈ ജാതിയുടെയും പണത്തിന്റെയും മറ തീർക്കുന്നതെന്നു പലപ്പോഴും ചോദിച്ചിട്ടുണ്ട്.

ഞാൻ മെല്ലെ നടന്ന് അവനരികെ ചെന്നിരുന്നു.    ശാന്തമായി ഒഴുകുന്ന പുഴയിലേക്ക് കണ്ണും നട്ടിരിക്കയായിരുന്നു അവൻ,  പൂർണമായും അതിൽ ലയിച്ചിട്ടെന്ന പോലെ.  എന്റെ സാമീപ്യം പോലും അവനറിഞ്ഞോ എന്നെനിക്ക് സംശയം തോന്നി.

“വരുൺ ”

ഞാൻ പതിയെ വിളിച്ചു,  അവൻ ഒന്നനങ്ങിയ പോലെ….  വീണ്ടും മൗനം അലതല്ലി.  ഒടുവിൽ ഞാൻ തന്നെ ആ മൗനത്തെ ഭേദിച്ചു.

“വരുൺ ഒടുവിൽ ഞാനൊരു തീരുമാനത്തിലെത്തി.  അല്ല… നഗ്നമായ ആ സത്യം ഞാന്‍ മനസ്സിലാക്കി എന്നതാവും ശരി.   നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കുവാനാവില്ല എന്ന സത്യം”.

അവന്റെ പ്രതികരണം ഒന്നുമില്ലാത്തതു കൊണ്ട്‌ ഞാൻ ആ മുഖത്തേക്ക് നോക്കി, പ്രത്യേകിച്ച്‌ ഭാവമാറ്റം ഒന്നും ആ മുഖത്ത് കണ്ടില്ല. പുഴയിലേക്ക് നോക്കി തന്നെയാണ്‌ ഇരുപ്പ്…  ഞാനും പുഴയിലേക്ക് നോക്കി കൊണ്ട്‌ തുടർന്നു:

“അച്ഛനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം. ചിലപ്പോൾ അഗ്രഹാരത്തിൽ നിന്നെന്നെ പുറത്താക്കുമായിരിക്കും.    അതൊന്നും എനിക്ക് പ്രശ്നമല്ല, ഇനിയും ഈ സ്നേഹം കണ്ടില്ലെന്ന് വെക്കാൻ എനിക്കാവില്ല വരുൺ. നിന്റെ കൂടെ എവിടെ ആണെങ്കിലും അതെനിക്ക് സ്വർഗമാണ്.”

“ഇനിയെങ്കിലും നിന്നെ പ്രണയിച്ചു നിന്റെ സ്നേഹം അനുഭവിച്ചു അതിൽ മുങ്ങിതാഴണം എനിക്ക്.  നീ അറിയാതെ നിന്നെ പുണര്‍ന്ന് ആഴ്ന്നിറങ്ങിയ എന്റെ വേരുകൾ കൊതിച്ചതും നിന്നിലായൊരു വസന്തം ആയിരുന്നു.”

“നിന്നെ അറിയണം… നിന്നില്‍ പൂക്കണം….  ഒടുവില്‍ നിന്റെ ഹൃത്തിലായെനിക്കെന്റെ മരണത്തെ വരിക്കണം.”

“I LOVE YOU വരുൺ…. I LOVE U.”

അവനിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല…. കേട്ടത് വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാവുമോ?

ഞാൻ കണ്ണുയർത്തി അവനെ നോക്കി,  അതേ   ഇരിപ്പു തന്നെ! മെല്ലെ ഞാന്‍ അവന്റെ തോളത്തു തട്ടി വിളിച്ചു :

“വരുൺ… ”

അവൻ…  എന്റെ മടിയിലേക്ക് ഊർന്നു വീണു.  അവന്റെ ശരീരം തണുത്തു വിറങ്ങലിച്ചിട്ടുണ്ടായിരുന്നു. അപ്പോഴും  ചുണ്ടിൽ ആ പുഞ്ചിരി മായാതെ തന്നെ ഉണ്ടായിരുന്നൂ.

ഒരു ജീവിതായുഷ്കാലം മുഴുവൻ അവൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ…
അവ കേൾക്കാൻ അവന്റെ കാതുകൾ എന്റെ മടിയിൽ ഉണ്ടായിരുന്നു,   പക്ഷേ… ആ വാക്കുകൾ കേൾക്കാൻ കഴിയാത്തത്ര ദൂരത്തേക്ക് അവൻ യാത്രയായി കഴിഞ്ഞിരുന്നു, എന്നെന്നേക്കുമായി….!!

*—–*——*
അയന… ✍

Post Views: 57
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

1 Comment

  1. Joyce on July 28, 2025 5:29 PM

    നോവായി, കനലായി പുകയുന്ന കഥാന്ത്യം. വായനക്ക് നല്ല ഒഴുക്കുണ്ടായിരുന്നു👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.