Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇക്കാന്റെ മാത്രം ഐഷു (ഭാഗം -5)
അനുഭവം കഥ ജീവിതം തുടർക്കഥ / സീരീസ് ബന്ധങ്ങൾ വിവാഹം വീട് സ്ത്രീ സൗഹൃദം

ഇക്കാന്റെ മാത്രം ഐഷു (ഭാഗം -5)

By Sajna.VpJuly 5, 20248 Comments3 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

എട്ടുമാസങ്ങൾക്ക് ശേഷം…

റൂമിലെ ജനൽപാളി തുറന്നിടുമ്പോൾ നനുത്ത ഒരു കുളിർത്തെന്നൽ അകത്തേക്ക് ഒഴുകിയെത്തി. കണ്ണുകളടച്ചു കൊണ്ട് ആ തെന്നലിനെ സ്വീകരിക്കുമ്പോൾ അത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിച്ചു.. ഫോണിന്റെ ബെല്ലടിയാണ് ആ ആസ്വാദനത്തിന് ഭംഗം വരുത്തിയത്. ഫോൺ കയ്യിലെടുത്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞ ‘റൂബി ‘എന്ന പേര് വായിച്ച് പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.

“ഹലോ.. നൂറു..സോറി മോളെ.. ഇന്ന് വരാൻ പറ്റൂന്ന് തോന്നുന്നില്ലെടീ. ഇന്ന് നല്ല തിരക്കാണ്. നാളെ വരാട്ടോ…നാളെ നമ്മൾ മക്കളെയും കൂട്ടി പുറത്തു പോവുന്നു…നിനക്ക് ക്ലാസ്സിന് വേണ്ട എല്ലാ സാധനങ്ങളും പർച്ചേഴ്‌സ് ചെയ്യുന്നു.. ഓക്കേ…”

പതിയെ ഞാനൊന്ന് മൂളിയപ്പോൾ അവൾക്ക് തൃപ്തിയായില്ല.

“വാ തുറന്നു പറയടീ..” എന്ന സ്നേഹത്തോടെയുള്ള ഒരു ആക്രോശമാണ് പിന്നെ കേട്ടത്. ചെറുചിരിയോടെ ഞാൻ ‘ഓക്കെ ‘ എന്ന് പറഞ്ഞപ്പോൾ “ഗുഡ് ഗേൾ..” എന്ന അവളുടെ മറുപടി കേട്ട് അറിയാതെ ഞാൻ പൊട്ടിച്ചിരിച്ചു പോയി.
അൽപനേരം മറുപുറം മൗനമായിരുന്നു. മാസങ്ങൾക്ക് ശേഷമുള്ള എന്റെ പൊട്ടിച്ചിരി കേട്ട് അവളുടെ കണ്ണുകൾ നിറയുന്നത് എനിക്കിവിടെയിരുന്ന് കാണാമായിരുന്നു.

” എന്റെ മക്കളെത്തിയോടീ… ” എന്ന് അല്പസമയത്തിന് ശേഷം അടഞ്ഞ ശബ്ദത്തോടെയാണ് അവൾ ചോദിച്ചത്.

അവരെത്താറായെന്നും ഉമ്മ അവരെയും കാത്ത് സിറ്റൗട്ടിലിരിപ്പുണ്ടെന്നും പറഞ്ഞപ്പോൾ, തിരക്കുണ്ടെന്നും രാത്രിയിൽ വിളിക്കാമെന്നും പറഞ്ഞ് അവൾ ഫോൺ കട്ടാക്കി. എത്ര തിരക്കുണ്ടെങ്കിലും ദിവസവും രണ്ടു നേരമെങ്കിലും അവൾ വിളിച്ചിരിക്കും. ഒഴിവ് കിട്ടുമ്പോഴൊക്കെ കാണാനായി ഓടിയെത്തും.

ഉമ്മ എപ്പോഴും പറയും..”പടച്ചോന്റെ കൃപ കൊണ്ടും റൂബീന്റെ സഹായം കൊണ്ടും പിന്നെ ഈ നാട്ടാരെ മുഴുവൻ പ്രാർത്ഥനോണ്ടുമാ ഉമ്മാന്റെ കുട്ടിനെ ഇങ്ങനെ ഞങ്ങക്ക് കിട്ടിയത്…”എന്ന്.
എന്റെ ഉമ്മയ്ക്കും റൂബിയെപ്പറ്റി വല്ലാത്ത മതിപ്പാണ്. എന്റെ ഉമ്മ കഴിഞ്ഞ മാസം ദുബായിലേക്ക് പോയി. സഫയും ഭർത്താവും അവിടെയാണ്. അവളുടെ പ്രസവം അടുത്ത മാസമാണ്. പിന്നെ എളാപ്പയും മാമനും ആദിയുമെല്ലാം അവിടെത്തന്നെയാണ്. ഈ വർഷം അവസാനത്തിൽ എളാപ്പയും മാമനും ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങി വരുകയാണ്. ഇനി ഉമ്മ അവരോടൊപ്പമേ തിരിച്ചു വരൂ.
ഫൈസിക്കാന്റെ മരണവിവരമറിഞ്ഞ് തളർന്നു വീണ തനിക്ക് പിന്നെ രണ്ടു മാസം മുൻപ് വരെയുള്ള ഒരു കാര്യങ്ങളും ഇപ്പോഴും ഓർമ്മയിൽ തെളിയുന്നില്ല. താനൊരുതരം നിർവികരാവസഥയിലായിരുന്നു. തന്റെ പൊന്നുമോന്റെ മയ്യിത്ത് തണുത്തു വിറങ്ങലിച്ച അവസ്ഥയിൽ കാണാൻ ത്രാണിയില്ലാത്തത് കൊണ്ട് ഫൈസിക്കാന്റെ മയ്യിത്ത് അവിടെത്തന്നെ കബറടക്കാൻ ഉമ്മ അനുവാദം കൊടുത്തു എന്ന കാര്യമോ ഫൈസിക്ക മരിച്ച് അഞ്ചു മാസമാവുമ്പോഴേക്കും നാട്ടുകാരും കുടുംബക്കാരും എല്ലാവരും കൂടി ചേർന്ന് വീടുപണി പൂർത്തീകരിച്ച് തങ്ങളെ അതിലേക്ക് പാർപ്പിച്ചു എന്ന കാര്യമോ ഒന്നും തന്നെ തന്റെ ഓർമ്മയിലില്ല. എത്ര തന്നെ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും ഇപ്പോഴും പറ്റുന്നില്ല.. പുകമറയ്ക്കുള്ളിലെന്ന പോലെ അവ്യക്തമായ ചില ഓർമ്മകൾ മാത്രം.. ഒന്നും വ്യക്തമല്ല. എന്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയ ആറു മാസങ്ങൾ. ഞാൻ തളർന്നു പോയത് കൊണ്ടാവാം പടച്ചോൻ ഉമ്മയെ തളരാതെ പിടിച്ചു നിർത്തിയതെന്ന് ഇത്താത്തമാർ പറയാറുണ്ട്. അത് സത്യമാണ്. അല്ലെങ്കിൽ ചെറിയ സങ്കടങ്ങൾ വന്നാൽ പോലും തളർന്നു പോവുന്ന ഉമ്മ എങ്ങിനെ ഈ അവസ്ഥ തരണം ചെയ്തു. ചികിത്സകളിലൂടെ കൗൺസിലിംഗുകളിലൂടെ എല്ലാവരുടെയും സ്നേഹപൂർണമായ പരിചരണത്തിലൂടെ പതിയെ പതിയെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു കയറി.

എന്നെ ടീച്ചറാക്കുക എന്ന എന്റെ ഫൈസിക്കാന്റെ സ്വപ്നം ഒരു മോഹമായി എന്റെയുള്ളിലിപ്പോൾ വളർത്തിയെടുത്തത് എന്റെ റൂബിയാണ്. TTC അഡ്മിഷന് വേണ്ട എല്ലാ കാര്യങ്ങളും അവൾ തന്നെ റെഡിയാക്കി. അടുത്ത ആഴ്ച്ച ക്ലാസ്സ്‌ തുടങ്ങും. ഇനി പുതിയൊരു തുടക്കം. എന്റെ ഇക്കയ്ക്ക് വേണ്ടി. എന്റെ മക്കൾക്കും ഉമ്മയ്ക്കും വേണ്ടി.. ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാട് നല്ല മനസ്സുകൾക്ക് വേണ്ടി.. നിറകണ്ണുകളോടെ ഫോണിലെ വാൾപേപ്പറിലെ ഫൈസിക്കാന്റെ ഫോട്ടോയിലേക്ക് നോക്കിയപ്പോൾ ” പോട്ടെ സാരമില്ല..” എന്ന് എന്നോട് പറയാതെ പറയുംപോലെ ആ പൂച്ചക്കണ്ണുകൾ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ ഒന്ന് ഇറുകെയടച്ചുവോ..? ആ ചിത്രത്തിൽ ഹൃദയ വേദനയോടെ ചുണ്ടുകളമർത്തുമ്പോൾ
‘ ഇല്ല ഇക്കാ…ഇനി ഇക്കാന്റെ ഐഷു തളരില്ല… തളരാൻ പാടില്ല…ഉമ്മാക്കും
നമ്മുടെ മക്കൾക്കും തണലാവണം.. പിന്നെ എന്റെ ഇക്കാന്റെ സ്വപ്നം നേടിയെടുക്കണം ഈ ഐഷുവിന്…’
എന്ന് വിതുമ്പലോടെ എന്റെ ഉള്ളം ഇക്കയോടായി മന്ത്രിക്കുന്നുണ്ടായിരുന്നു.

അപ്പോഴും ഒരു ഇളംതെന്നൽ ജാലകവിരിക്കുള്ളിലൂടെ അകത്തേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു..

(അവസാനിച്ചു.)

Post Views: 45
2
Sajna.Vp

8 Comments

  1. Nafs nafs on September 12, 2024 5:40 PM

    💞💞👍

    Reply
    • Sajna on September 12, 2024 7:50 PM

      ❤️❤️❤️

      Reply
  2. Fathima Anwar on July 8, 2024 10:29 AM

    Super 👍🏻

    Reply
    • Sajna on July 8, 2024 12:28 PM

      നന്ദി സ്നേഹം ഡിയർ ❤️❤️

      Reply
  3. Hajara on July 7, 2024 9:16 AM

    Good work♥️

    Reply
    • Sajna on July 8, 2024 9:22 AM

      Thank you dear❤️

      Reply
    • Misna parappur on September 13, 2024 4:43 PM

      വായിച്ചു കഴിഞ്ഞപ്പോൾ ഒരു തുള്ളി കണ്ണുനീർ എന്നിൽ ബാക്കിയായി… ❤️

      Reply
  4. Pingback: ഇക്കാന്റെ മാത്രം ഐഷു ( ഭാഗം - 4) - By Sajna.Vp - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.