Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അക്ഷരസുൽത്താൻ
ജീവിതം പുസ്‌തകം

അക്ഷരസുൽത്താൻ

By Sreeja AjithJuly 6, 2024Updated:July 6, 20242 Comments1 Min Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

ജൂൺ 5, വൈക്കം മുഹമ്മദ്‌ ബഷീർ സ്മരണദിനം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും, തന്റെ ആഖ്യയും ആഖ്യാതവുമില്ലാത്ത കൃതികളിലൂടെ ജനഹൃദയത്തിലെ സിംഹാസനത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ബേപ്പൂർ സുൽത്താൻ. സാഹിത്യവും വായനയുമെല്ലാം സാധാരണക്കാർക്ക് വേണ്ടി കൂടിയുള്ളതാണെന്ന് നമ്മെ പഠിപ്പിച്ച മഹാനായ കഥാകാരൻ. ചുറ്റിലും കാണുന്ന ഓരോ ചെറിയ സംഭവവും നർമ്മരസം കലർത്തി എഴുതുന്ന ഈ കഥാകാരൻ ലളിതഭാഷയുടെ സൗന്ദര്യം നൽകി വായനയെ ജനകീയമാക്കി. ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളെ മലയാളത്തിനു സമ്മാനിച്ച ഈ കഥാകാരൻ മരിച്ചാലും മരിക്കാതെ ഇന്നും നമ്മുടെ മനസ്സിലുണ്ട്.

ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നെന്നു പറയുന്ന നിഷ്കളങ്കബാല്യവും, പാത്തുമ്മയുടെ ആടും അതിലെ പച്ചയായ മനുഷ്യരും, മജീദിന്റെയും സുഹ്‌റയുടെയും ആർദ്രപ്രണയവുമെല്ലാം അവതരിപ്പിച്ച കഥാകാരൻ തന്നെയാണ് ശബ്ദങ്ങളിലെ ഇരുണ്ട ജീവിതങ്ങളെയും ശശി‌നാസ് എന്ന ദുരന്തനായികയെയും സൃഷ്ടിച്ചത് എന്നോർക്കുമ്പോൾ ബഷീറിന്റെ കഥാപ്രപഞ്ചത്തിന്റെ വിസ്തൃതി നമ്മെ അതിശയിപ്പിക്കും. വിശപ്പെന്ന ദയനീയ യാഥാർഥ്യം മനുഷ്യനെ എത്രമാത്രം മാറ്റിമറിക്കുമെന്ന് ജന്മദിനം നമുക്കു കാണിച്ചു തരുന്നു.

ജീവിതം യൗവനതീക്ഷ്‌ണവും പ്രണയസുരഭിലവുമായ ഒരു കാലഘട്ടത്തിൽ സാറാമ്മയും കേശവൻ നായരും ഒരുമിച്ചു ജീവിതയാത്ര തുടങ്ങുമ്പോൾ അവരുടെ മുന്നിലെത്തുന്ന പ്രതിസന്ധികൾ ഇന്നും പ്രസക്തിയുള്ളതാണ്. പരുക്കൻ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച ഒരു രചയിതാവിന്റെ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഏടുകളാകാം അതിൽ ചിലതെല്ലാം.

ഭാർഗ്ഗവീനിലയം എന്ന മായാലോകത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ട് പോയ മനോഹരപ്രണയകാവ്യത്തിന്റെ തിരക്കഥ നീലവെളിച്ചമായി പുതുതലമുറ
കണ്ടാസ്വദിച്ചു. വായനയുടെ ലോകത്തേക്ക് പിച്ചവെയ്ക്കുന്ന കുട്ടികൾക്ക് ബഷീർ കൃതികൾ നല്ലൊരു തുടക്കം നൽകും. കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും മലയാളമനസ്സിന്റെ മാങ്കോസ്റ്റിൻ തണലിൽ സോജാ രാജകുമാരി ആസ്വദിച്ചു കൊണ്ട് ബഷീർ ഇന്നും ചാരുകസേരയിൽ ഇളവേൽക്കുന്നുണ്ട്.

Post Views: 27
2
Sreeja Ajith

വായനയോട് പ്രിയം.

2 Comments

  1. Sreeja Ajith on July 28, 2025 6:28 PM

    Thanks JOYCE for reading and കമന്റ്‌.

    Reply
  2. Joyce on July 28, 2025 5:26 PM

    കഥകളിൽ കഥ പറയുന്ന ബേപ്പൂർ സുൽത്താനെ പരിചയപ്പെടുത്തിയ എഴുത്ത് വളരെ നന്നായിരിക്കുന്നു.👌👏❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.