Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അതെ..! വയസാവുകയാണ്
ജീവിതം സ്ത്രീ

അതെ..! വയസാവുകയാണ്

By Anju RanjimaJuly 26, 2024Updated:August 19, 20245 Comments2 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രായമേറുകയാണ്..!

പ്രതീക്ഷകൾ വേരറ്റ് പോകുന്നു!

എടുക്കാത്ത ഓരോ ഫോൺവിളികൾക്കുമപ്പുറം
ആപത്ചിന്തകൾ ഉള്ളിൽ നിഴലിക്കുന്നു!

മഴയ്ക്കിപ്പോ കുളിരല്ല!

വിറയലും ജലദോഷവും..

ചൂട് കാപ്പി കുടിക്കാനല്ലപ്പോൾ തോന്നാ
പുതച്ച് മൂടി ഉറങ്ങാനാണിഷ്ടം!

തണുപ്പ് ബാധിച്ച സിരകളിൽ വാതത്തിന്റെ
കയ്യൊപ്പുകൾ!

ചെറു ചൂടിൽ പോലും ദേഹം തളരുന്നു!
ദുർമേദസ്സ് ബാധിച്ച ശരീരം
ഇഷ്ടത്തിനൊത്ത് വഴങ്ങുന്നില്ല!

ഉപ്പൂറ്റി മുതൽ നെറുക വരെ പ്രണയത്തിന്റെ
ജ്വരാഗ്നി ബാധിച്ചവൾക്ക്
ഇന്ന് അതേ ഇടങ്ങളിൽ,
സന്ധികളിൽ, പേശികളിൽ..
ത്വക്കിലും മാംസത്തിലും
കൂരമ്പുകൾ തുളഞ്ഞിറങ്ങുമ്പോലെ
വേദന!

ഓർമകളെ മറവി കൊണ്ട് പോകുന്നു.

എത്തിയേടത്ത് നിന്നും
നിന്നിടത്ത് ഏങ്ങി വലിഞ്ഞും
വലിയുന്നിടത്ത് നിദ്ര പ്രാപിച്ചും
ഓരോരോ ഓർമകൾ പകുതിക്ക് വച്ച്
പടിയിറങ്ങി പോകുന്നുണ്ട്!

ശബ്ദങ്ങൾ അസഹനീയമെന്ന് കേൾവി
അലറി കരയുമ്പോൾ
ഒച്ചയുയർത്തി സംസാരിക്കാൻ തൊണ്ട
പ്രലോഭിപ്പിക്കുന്നു!

കവിതകളിലിപ്പോ പഴയ ഇമ്പവും കമ്പവുമില്ല!

നിറങ്ങളെ സ്നേഹിക്കുമ്പോഴും അക്ഷരങ്ങൾ കണ്മുന്നിൽ
വ്യക്തമല്ലാതെ തെളിയുന്നു!

കണ്ണട തുരുത്തിലേക്ക് കണ്ണുകളുടെ
തെളിച്ചം മറയുന്നു!

കാലുകൾ തെറ്റി വീണ് പാഠങ്ങൾ പഠിക്കുമ്പോൾ
ചെറിയ പോറലുകൾ നെറ്റിയിൽ ചിത്രം സൃഷ്ടിക്കുന്നു!

പ്രണയിക്കാൻ ഒരു മനുഷ്യനെ തേടുമ്പോഴും
ബാഗിലെ അറയിൽ ഇന്നത്തേക്കുള്ള
വണ്ടിക്കൂലി തിരയാൻ
വിരലുകൾ തുടിക്കുന്നു!

പണമാണ് പ്രണയത്തേക്കാൾ വലുതെന്ന്
തിരിച്ചറിഞ്ഞവൾ കണ്ണാടി നോക്കുമ്പോൾ
അതിൽ ജരാനരകൾ ബാധിച്ച ഒരുവളുടെ
പ്രതിബിംബം ‘ വേഗമാകട്ടെ ‘ എന്ന് പിറു പിറുക്കുന്നു!

കിടക്കയിൽ ചുളിവ് വീഴാതെ കിടക്കാൻ
ശ്രദ്ധിക്കുന്നവൾ
കഴുകിയിട്ട തലയിണ ഉറകളിൽ സുഗന്ധമുണ്ടോ എന്ന് മണക്കുന്നവൾ

കുഴമ്പും മൂത്രവും തൈലവും മണക്കുന്ന കിടക്കയോർത്ത്
നെടുവീർപ്പിടുന്നു!

ചുളിഞ്ഞു പോകുന്ന വിരൽപ്പുറങ്ങളിൽ
വളരാതെ കുരുടിയ നഖച്ചുറ്റിൽ
കറുത്ത കരിമ്പനുകൾ തെളിയുന്നത്
വേദനയോടെ ഓർക്കുന്നു!

ഉറക്കം ഞെട്ടി ഉണരുമ്പോൾ
നിലയ്ക്കാത്ത ഹൃദയം മിടിക്കുമ്പോൾ
ആശ്വസിച്ച്,
അടുത്ത് കിടക്കുന്നവരെ മെല്ലെ തലോടി
” എന്റെ കുഞ്ഞ്..എന്റെ കുടുംബം..”
എന്ന് കണ്ണീർ പൊഴിക്കുന്നു!

എത്താൻ കൊതിച്ചിട്ടും എങ്ങും എത്താതെ പോയ വിരഹദുഃഖ കുപ്പായം അഴിച്ചു
വച്ചവൾ
ജീവിത കലണ്ടറിൽ അക്കങ്ങൾ തിരയുന്നത്
ആയുസ്സിന്റെ കണക്കെടുപ്പിനാണ്!

ജീവിച്ചിരിക്കുന്നത് എത്ര ഭാഗ്യമെന്ന് കരുതുമ്പോഴും
കൂടെയുള്ളവർ ഇനിയും എപ്പോഴും കൂടെയുണ്ടാകണേ
എന്ന് മനമറിഞ്ഞു പ്രാർത്ഥിക്കുമ്പോൾ
തലച്ചോറിൽ ലാവയൊഴുകും പോലെ
വിങ്ങൽ!

നിരത്തുകൾ വിജനമാകുന്നു!
സായാഹ്നം തേടിയെത്തുന്നു..

അതെ..
എനിക്കും വയസാവുകയാണ്..🥺

🍁 അഞ്ജുരഞ്ജിമ🍁

Post Views: 28
4
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

5 Comments

  1. മിനി സുന്ദരേശൻ on August 10, 2025 2:18 AM

    👍❤️

    Reply
  2. Nishiba M on August 9, 2025 3:54 PM

    അതേ, ചില നേരുകൾ..

    Reply
  3. Jasna Basheer on July 27, 2024 10:02 PM

    👍👍

    Reply
  4. Suma Jayamohan on July 27, 2024 5:08 PM

    ❤️❤️❤️

    Reply
  5. Shreeja R on July 27, 2024 1:52 PM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.