Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വർണാന്ധത
ജീവിതം പ്രണയം

വർണാന്ധത

By Anju RanjimaAugust 1, 20242 Comments2 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നെയൊന്ന് ചേർത്ത്
പിടിക്കാനാണ് ഞാനാവശ്യപ്പെട്ടത്..
അയാൾ ഉള്ളം കയ്യോട്
ചേർത്ത് വച്ചെന്നെ പുതപ്പിച്ചു!
നെറുകയിലൊരു മഞ്ഞു കണം പോലൊരു
ചുംബനം മാത്രമേ വേണ്ടിയിരുന്നുള്ളൂ..
മേലാസകലം മഞ്ഞുകാലമൊരുക്കി
അയാളെന്നിൽ വസന്തമൊരുക്കി!

വാടിത്തളർന്ന
ചെഞ്ചീര തണ്ടിന്
ഇടയ്ക്കിടെ വെള്ളം തളിച്ച്
പൊലിമയേകുമ്പോലെ
നേരം തെറ്റും നേരങ്ങളിൽ
അവസ്ഥാന്തരങ്ങൾ പലവിധം ചിത്രങ്ങൾ
വരയ്ക്കുന്ന എന്റെ
ചിന്തകളെ പ്രേമം കൊണ്ട്
ആഞ്ഞു പുൽകി അയാളെന്നിൽ പച്ച നിറച്ചു.

അയാൾക്കെന്നോട് പ്രേമമായിരുന്നത്രേ!

ചെന്നിറങ്ങളിൽ പൂക്കൾ വിരിക്കുന്ന
കിടക്ക വിരിയിലെ
ചുളിവ് നിവർത്താതെ അലങ്കോലമായി
തിരിയുമ്പോൾ
ആവി പറക്കുന്ന ചായക്കപ്പിനുമപ്പുറം
ഞാനയാളെ കണി കണ്ടിരുന്നു!
ആ വിരലുകൾ കൊണ്ട്
കുത്തി വലിക്കുന്ന വേദനയുള്ള
വയറുഭാഗങ്ങളിൽ അമർത്തി തടവി
തല പിളരും പോലെ തോന്നുന്ന
വേദനയിൽ നിശബ്ദമായി
തഴുകി തലോടി അയാളെന്റെ ദിനങ്ങൾക്ക്
കൂട്ടിരുന്നു!

അപ്പോഴും അയാൾക്കെന്നോട് പ്രണയമായിരുന്നെന്ന്!

കറുപ്പും വെളുപ്പും നിറഞ്ഞ പകൽ – രാത്രികളെ
പിങ്കും പീച്ചും മഞ്ഞയും നീലയും
നിറഞ്ഞ
വിവിധ ഇളം ഷേഡുകളിൽ ക്യാൻവാസിൽ
വർണങ്ങൾ പകർത്തി
നിറമുള്ളതാക്കി തീർത്തിരുന്നു!

വയലറ്റ് നിറമുള്ള ലില്ലി പൂക്കൾ
ഇരുവശവും നിറഞ്ഞ
നിറത്തിലൂടെ നടന്ന് വിയർത്ത
ദേഹവുമായി
വന്ന് കേറിയത് ചോക്ലേറ്റുമായാണ്
പല വർണങ്ങൾ നിറഞ്ഞ
പ്ലാസ്റ്റിക് കടലാസുകളെ
അമർത്തി ചുംബിച്ചിരുന്നത് ആ ഗന്ധത്തിനോടുള്ള കൊതി കൊണ്ടായിരുന്നു.

അയാൾക്കപ്പോഴുമെന്നോട് സ്നേഹമായിരുന്നു!

കടൽനിറമുള്ള കുപ്പായ കുടുക്കിന്റെ
വിടവിലൂടെ രോമകുഞ്ഞുങ്ങളെ
വിരൽ കൊണ്ട് ചുറ്റി പിടിച്ചു
ഞാനയാളുടെ
വേദന മുറ്റി ചുളിഞ്ഞ മുഖത്തിലൂടെ
ചുണ്ടുകളുരസുമായിരുന്നു.

എനിക്കയാളുടെ വേദന ലഹരിയാണ്!

വാക്കുകൾ കൊണ്ടും
നോട്ടം കൊണ്ടും
പ്രവൃത്തിയിലും അവഗണനയിലും
ഞാൻ അയാളെ നോവിച്ചു.

തെറ്റ് ചെയ്യാതെ അയാളെന്റെ മുന്നിൽ
കണ്ണുകൾ കലങ്ങി
മാപ്പിരന്നു!
കുറ്റമൊന്നുമില്ലാത്ത ഹൃദയം വിങ്ങിയാലും
നേർത്ത നോവിൽ
അയാളെന്റെ കാൽക്കൽ
ദയവിനായ് കേണൂ..!

എന്നിട്ടും അയാളെന്നെ പ്രേമിച്ചു.
കരുത്തുറ്റ യാമങ്ങളിൽ ദേഹങ്ങൾ
പൊരുതി തളരുമ്പോഴും
അയാളെന്നെ വേദനിപ്പിക്കാതെയിരിക്കാൻ
ശ്രദ്ധിച്ചിരുന്നു.
തൂവലിനെക്കാളും മൃദുലമായതെന്തോ
പോലെന്നെ അയാൾ ഇടനെഞ്ചിൽ
സൂക്ഷിച്ചിരുന്നു!

അയാളെന്റെ ശരീരത്തിന്റെ ഉടമയായിരുന്നു!
ഞാൻ അയാളുടെയും..!

പലവട്ടം മുറിവേൽപ്പിച്ചെങ്കിലും
ഓരോ വട്ടവും ” സാരമില്ലയെന്ന്
അയാളെന്നോട് പറഞ്ഞു.
എന്തൊരു ശാപമണിതെന്ന് പിറുപി റുത്തപ്പോഴും
എനിക്കിനി വേണ്ടെന്ന്
തലയിൽ കൈ തല്ലി കണ്ണീരൊലിപ്പിക്കുമ്പോഴും
മറന്ന് പോയ വാക്കുകളെ ഓർത്തെടുക്കാൻ
ശ്രമിക്കാതെ
ഓരോ വട്ടവും അയാളെന്നോട് ക്ഷമിച്ചു കൊണ്ടിരുന്നു!

ക്ഷമിച്ചു ക്ഷമിച്ചു അയാൾക്കതൊരു
ശീലമായി തീർന്നിരുന്നു!
എന്നിട്ടും ..
അയാൾക്കെന്നോട് പ്രേമമായിരുന്നെന്ന്..

എനിക്ക് അയാളോട് പ്രേമമായിരുന്നോ?
ആവോ..അറിയില്ല!
എനിക്കൊന്നുമറിയില്ല!

#വർണാന്ധത

✍🏻#anjuranjima

Post Views: 24
2
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

2 Comments

  1. Jasna Basheer on August 3, 2024 1:57 PM

    👍❤️

    Reply
  2. Sooryakala on August 1, 2024 11:47 AM

    Mood swings aayirikkum,allathappol pranayamaayirikkum

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.