Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇരുട്ട്
കഥ ജീവിതം മാനസികാരോഗ്യം

ഇരുട്ട്

By Anju AjishAugust 2, 2024Updated:August 27, 20248 Comments3 Mins Read112 Views
Bookmark Now
Please login to bookmark Close

No account yet? Register

രാത്രിക്ക് പതിവിലും കൂടുതൽ ഇരുട്ട്, കൂരിരുട്ടെന്ന് തന്നെ പറയാം. എവിടെ നിന്നോ വന്ന മിന്നാമിനുങ്ങുകൾ മിന്നി തെളിഞ്ഞു നടക്കുന്നു. അടുത്ത വീട്ടിലെ നായയുടെ കുരയ്ക്കൽ തെല്ലൊരു അരോചകമായ് അവൾക്ക് തോന്നി. സന്ധ്യ ആണെങ്കിലും ഇരുട്ട് അന്തരീക്ഷത്തിനെ നന്നേ പൊതിഞ്ഞിരുന്നു. പുള്ളുകൾ തങ്ങളുടെ സ്വന്തം ശൈലിയിൽ കരയുകയോ, കൂവുകയോ ചെയ്തുകൊണ്ടിരുന്നു. ആശങ്കയുടെ കുമിളകൾ അവളുടെ ഉള്ളിൽ നുരഞ്ഞു പൊങ്ങി.

മുറ്റത്തെ തുളസി തറയിൽ ദീപം തെളിക്കാൻ അവൾ തിടുക്കം കാണിച്ചു. നാമം ചൊല്ലി പതുക്കെ വഴിയിലോട്ട് അവൾ ആശങ്കയോടെ നോക്കിയ ശേഷം അകത്തോട്ടു കയറി വാതിലടച്ചു. അച്ഛൻ ഇതുവരെ എത്തിയില്ല! അവളുടെ ആശങ്ക കൂടി .

പതിവുപോലെ അച്ഛനുവേണ്ടി അവൾ അത്താഴം ഒരുക്കി. അച്ഛനിഷ്ടപ്പെട്ട തോരനും, അവിയലും, മാമ്പഴപുളിശ്ശേരിയും കൂടെ പപ്പടവും. അവൾ അവിയലിന്റെ ഉപ്പ് രുചിച്ചു നോക്കി, കുറച്ചുകൂടെ ഉപ്പുച്ചേർത്തിളക്കി. ഇടയ്ക്കിടെ ജനാലയുടെ കിളിവാതിൽ തുറന്ന്, പുറത്തേക്ക്, ആരെയോ പ്രതീക്ഷിച്ച് നോക്കുന്നുണ്ട്.

ഭിത്തിയിൽ തൂങ്ങിയ ഘടിക്കാര സൂചി തന്റെ ധർമ്മം ചെയ്തുകൊണ്ടിരുന്നു. സമയം ഒൻപത് മണി.. അവൾ പാത്രങ്ങൾ കഴുകി വൃത്തിയാക്കി അത്താഴം വിളമ്പാൻ തുടങ്ങി. ആരോ കതകിൽ മുട്ടുന്ന ശബ്‌ദം. അവൾ വാതിൽ തുറന്നു.

കാലങ്ങളുടെ നീണ്ട ഒഴുക്കിൽ ത്വക്കിന് സംഭവിച്ച ചുളിവുകൾ എടുത്ത് കാട്ടിയുള്ള മുഖത്തിൽ, ഉണങ്ങിയ വെറ്റില ചുണ്ടുകളും, ക്ഷീണിച്ച കണ്ണുകളും, നര ബാക്കിവക്കാതെ പടർന്ന് പന്തലിച്ച മുടിയിഴകളും, വിറയ്ക്കുന്ന കൈകളുമായ് അവളുടെ അച്ഛൻ. അയാൾ വേഗത്തിൽ അകത്ത് കയറി വാതിലടച്ചു.

” മോളേ, ഞാനൊന്ന് കുളിച്ചിട്ട് വരാം, അത്താഴം വിളമ്പിക്കോളൂ “.അച്ഛൻ പറഞ്ഞുകൊണ്ട് കുളിക്കാനായ് പോയ്‌. അവൾ തലകുലുക്കി അത്താഴം വിളമ്പി കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ അകത്തുനിന്നും വന്നു.

“മോളേ ഇതാർക്കാണ് ഭക്ഷണം വിളമ്പിയത് “, അവർ ചോദിച്ചു.

” അച്ഛനിപ്പോൾ കുളികഴിഞ്ഞു വരും, ഇത്രേം വൈകിയില്ലേ, നല്ല വിശപ്പുണ്ടാകും “, അവൾ ഉത്സാഹത്തോടെ പറഞ്ഞു.

“അച്ഛൻ വരുന്നത് നോക്കിയിരുന്നാൽ എല്ലാം തണുത്ത് പോകും, മോള് കഴിക്ക്, അച്ഛന് ഞാൻ വിളമ്പിക്കൊടുത്തോളം “. ആ സ്ത്രീ ഒരു കൊച്ചു കുട്ടിയോടെന്നപോലെ അവളോട് പറഞ്ഞു.

അവൾ അത്താഴം കഴിച്ച് കിടക്കാനൊരുങ്ങി.

” കനകമ്മേ, അച്ഛന് മാമ്പഴ പുളിശ്ശേരി കൊടുക്കാൻ മറക്കല്ലേ… നല്ലയിഷ്ടാ മൂപ്പർക്ക്… ”

ആ സ്ത്രീ തല കുലുക്കി സമ്മതിച്ചു. അത് പറയുമ്പോൾ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കാൻ കനകമ്മയ്ക്ക് ഭയമായിരുന്നു. കാരണം അവൾ തന്റെ അച്ഛൻ കുളികഴിഞ്ഞ് ഒരിക്കലും തിരിച്ച് വരില്ലായെന്നറിയാതെ ചില രാത്രികളിൽ മായാലോകത്തിലെന്നപോലെ പെരുമാറുന്നു.

വർഷങ്ങൾക്ക് മുൻപ് അവളുടെ അമ്മ മരിച്ചു പോയിരുന്നു. അവൾക്ക് അമ്മയുടെ മുഖം പോലും ഓർമയില്ല. അച്ഛൻ പറഞ്ഞറിവേ അവൾക്കുള്ളു . പക്ഷെ ഒരു രാജകുമാരിയെ പോലെ വളർത്തിയ അച്ഛനോടുള്ള അവളുടെ ആത്മബന്ധം പറഞ്ഞറിയിക്കാൻ ആവില്ല.

ഒരു സന്ധ്യാ സമയം, വാതിലിൽ പതിവുപോലെ മുട്ടിയ അച്ഛന്റെ മുഖത്ത് ഒരു അസാധാരണ ഭയം നിഴലിച്ചിരുന്നു. മതഭ്രാന്തിന്റെ വഴക്കിനിടയിൽ നിന്ന് രക്ഷപ്പെട്ട അയാളുടെ മുഖം അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. അച്ഛനെന്തോ ആപത്ത് പറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അവളോട് അയാൾ പറഞ്ഞു ” എനിക്കൊന്നും ഇല്ലാട്ടോ……
വഴിയിൽ കുറേ പേർ എന്തൊക്കെയോ പുലമ്പിക്കൊണ്ട് എന്റെ നേരെ വന്നു. ഞാൻ ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ രക്ഷപെട്ടു. മതത്തിന്റെ പേരിൽ, മനുഷ്യനാകാത്ത കുറേ……. ” അയാൾ മുഴുവിച്ചില്ല.

“മോളെ, നീ അത്താഴം വിളമ്പിക്കോ. ഞാൻ ഒന്ന് കുളിച്ചിട്ടും വരാം. “പക്ഷേ,അയാൾക്ക് കുളിമുറിയിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടാകുകയും, അയാൾ ജീവനോടെ കുളിമുറിയിൽ നിന്നും വരികയും ചെയ്തില്ല. അവളുടെ ഇളം മനസ്സിലേറ്റ വലിയൊരു ആഘാതമായിരുന്നു അത്.
തണൽമരം വേരോടെ പിഴുതെറിയപ്പെട്ടാലുണ്ടായേക്കാവുന്ന മാനസിക വിഭ്രാന്തി അവളിലും ഉടലെടുത്തു. കുറച്ച് നാൾ മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ആ പെൺകുട്ടി, പതുക്കെ ജീവിതത്തിലോട്ട് തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് അവളുടെ ബന്ധുക്കൾ. കനകമ്മ അവളുടെ അച്ഛന്റെ ഒരു ബന്ധു ആണ്. ആരും കൂട്ടിനില്ലാത്ത കനകമ്മ പിന്നീട് അവളുടെ സംരക്ഷണം ഏറ്റെടുത്ത് പരസ്പരം തുണയായ് ആ വീട്ടിൽ താമസിച്ചു വരുന്നു.

ചില രാത്രികൾ ആ കുട്ടിയെ പേടിപ്പിക്കുന്നു. അച്ഛൻ അവസാനമായ് തന്നോടാവശ്യപ്പെട്ട അത്താഴം ഒരുക്കി അവൾ ആ പേടിപ്പെടുത്തുന്ന രാത്രികളിൽ കാത്തിരിക്കുന്നു. അച്ഛൻ വന്ന് കയറുന്നതും, കുളിക്കാനായ് മറയുന്നതും, എല്ലാം ഒരു ചിത്തഭ്രമം പോലെ അവളിൽ വന്നെത്തുന്നു. പക്ഷെ ചില രാത്രികൾ അവൾ ചിത്തഭ്രമം ഇല്ലാതെ പെരുമാറുന്നു. കനകമ്മയ്ക്ക് അവളുടെ മാറ്റം തിരിച്ചറിയാൻ സാധിക്കും. ചിത്തഭ്രമത്തിൽ അവൾ മാമ്പഴ പുളിശ്ശേരിയും അവിയലും തോരനും ഉണ്ടാക്കാൻ തുനിയുമ്പോൾ കനകമ്മ നെഞ്ചിൽ കൈ വയ്ക്കും. പിന്നെ അങ്ങോട്ടേക്ക് അവളെ സൂക്ഷ്മമായ് നിരീക്ഷിക്കും.

കുളികഴിഞ്ഞ് വരുന്ന അച്ഛനെ നോക്കിയിരുന്ന് മടുക്കുമ്പോൾ, അവളിൽ ഭ്രാന്തിന്റെ അളവ് കൂടാറില്ല. പകരം കണ്ണുകൾ മെല്ലെയടയ്ക്കും…
ചിത്തഭ്രമത്തിന്റ മൂർദ്ധന്യാവസ്ഥയിൽ അവൾ ഇരുട്ടിന്റെ മറവിൽ അച്ഛനോട് സംസാരിക്കുന്നുണ്ടാവണം. അതായിരിക്കാം അവൾ ഭ്രാന്തിയെ പോലെ അലറാത്തത്. അച്ഛൻ, കഥകളും പാട്ടുകളുമായ് അവളെ ഉറക്കാൻ കൂട്ടിരിക്കുന്നുണ്ടാകാം. ഉറക്കത്തിലും അവളെ അയാൾ കുഞ്ഞുനാളിലെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ടാകാം. ഓർമകളുടെ ചിറകുകൾ കുടഞ്ഞ് അടർന്ന് വീണ തൂവലുകൾ പെറുക്കി അവൾ അച്ഛനോടൊപ്പം വീണ്ടും ഒരു കൊട്ടാരം പണിയുന്നുണ്ടാവും. യാഥാർത്ഥ്യത്തിന്റെ പൊള്ളുന്ന കാറ്റ് വീശുമ്പോൾ വീണ്ടും പണിത കൊട്ടാരം തകർന്ന് ചിറകുകൾ വായുവിൽ പറന്നകലുമെന്ന് അറിയാതെ അവൾ ആ ഇരുണ്ട രാത്രികൾ അങ്ങനെ കഴിച്ചുകൂട്ടും.

അവളുടെ ചിത്തഭ്രമം അവൾക്ക് ആശ്വാസം ആകുന്നെങ്കിൽ അവളാ ലോകത്തുനിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, മരുന്നുകളും മന്ത്രങ്ങളും പോലും ആ ദിവസങ്ങളിൽ അവളെ വെറുതെ വിടുന്നു. അവളുടെ ആ ലോകത്തുനിന്ന് ആരും അവളെ പടിയിറക്കാതെ അവൾ അങ്ങനെ ഇടയ്ക്കെങ്കിലും ജീവിക്കട്ടെ.

#എന്റെരചന
#തിരിച്ചുവരാത്തവർ

Post Views: 46
2
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

8 Comments

  1. Jasna Basheer on August 7, 2024 3:10 PM

    ❤️❤️

    Reply
    • Anju on August 8, 2024 7:09 PM

      Thank you

      Reply
  2. Suma Jayamohan on August 6, 2024 7:50 PM

    സ്നേഹിക്കുന്നവർ പെട്ടെന്നു വിട്ടുപോയാൽ താളം തെറ്റാത്ത മനസ്സുകൾ ഇല്ലെന്നു തന്നെ പറയാം
    നന്നായിരിക്കുന്നു❤️👌💐

    Reply
    • Anju Abraham on August 6, 2024 8:04 PM

      Thank you

      Reply
  3. Joyce on August 6, 2024 5:47 PM

    മനോഹരം.
    തീവ്രദുഖത്തിന്റെ പിടിയിൽ പെടുന്നവർ, മനസിനെ കൂട്ടിലിടുന്നു . അതു അവർക്ക് ആശ്വാസമാകുന്നെങ്കിൽ അങ്ങനെയാവട്ടെ. നല്ല ചിന്ത.
    👌👏

    Reply
    • Anju Abraham on August 6, 2024 8:03 PM

      Thank you

      Reply
  4. Shreeja R on August 5, 2024 9:07 PM

    Touching ❤️

    Reply
    • Anju Abraham on August 6, 2024 8:03 PM

      Thank you thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.