Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നിനി കാണും നമ്മൾ
കഥ ജീവിതം

എന്നിനി കാണും നമ്മൾ

By Suma JayamohanAugust 2, 20246 Comments3 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

       5 മണിയായിസ്‌റ്റേഷനിലെത്തിയപ്പോൾ. ട്രെയിൻ വരാൻ സമയമുണ്ട്. ഒരു ചായ കുടിച്ചാലോ എന്നു വിചാരിച്ച് മിഥുൻ കോഫീ ഷോപ്പിലേക്കു നടന്നു. ഫോൺ ബെല്ലടിക്കുന്നു. എടുത്തപ്പോൾ അനൂപേട്ടനാണ്.

“മിഥുൻ നിൻ്റെ ടിക്കറ്റ് confirmed ആയിട്ടുണ്ട്. “

“സമാധാനമായി. അനൂപേട്ടാ എനിക്ക് രണ്ടു ദിവസം ഓഫ് തന്നേ പറ്റൂ. ഒന്നുറങ്ങിയിട്ട് ദിവസമെത്രയായി. ഇങ്ങനെ പോയാൽ ക്യാമറ കൈയിൽ നിൽക്കില്ല”

“എനിക്കറിയാം മിഥുൻ. നീ രണ്ടു ദിവസം rest എടുത്തോ. ഞാൻ വേണ്ടതു ചെയ്തോളാം”

     ഒരു പ്രമുഖ ചാനലിൻ്റെ ക്യാമറാമാനാണ് മിഥുൻ. ചായ കുടിച്ചു വന്നപ്പോഴേക്ക് ട്രെയിൻ വന്നു. കയറിയപ്പോഴേ അലാം വെച്ചു കിടന്നു. ഒന്നും കഴിക്കാനൊന്നും തോന്നുന്നില്ല. വീട്ടിലൊന്നെത്തിക്കിട്ടിയാൽ മതി. അത്രയ്ക്കു ക്ഷീണമുണ്ട്. കഴിഞ്ഞ 10-12 ദിവസമായി ഊണും ഉറക്കവുമില്ലാതെ ഗംഗാവാലി തീരത്തായിരുന്നു. എങ്ങുമെങ്ങും എത്താഞ്ഞൊരു തിരച്ചിലിനൊടുവിൽ അർജുനു വേണ്ടിയുള്ള കാത്തിരിപ്പ് തൽക്കാലത്തേക്ക് അവസാനിപ്പിക്കേണ്ടിവന്നു. ഇങ്ങനെ ഒരിയ്ക്കലും തിരിച്ചു വരാത്ത എത്രയെത്ര പേർ.

കിടന്നയുടനെ ഉറങ്ങിപ്പോയി. അലാമടിച്ചപ്പോഴാണുണർന്നത്. ട്രെയിൻ കോഴിക്കോടെത്താറായി. നിർത്താതെ പെയ്യുന്ന മഴ. സമയം2 കഴിഞ്ഞു. പുറത്തിറങ്ങി രമേശിൻ്റെ ഓട്ടോയിൽക്കയറി.

“എന്തൊരു മഴയാണ്. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്നു. എന്തൊക്കെയോ ആപത്തു വരാൻ പോകുന്നതു പോലെ.” രമേശ് പറഞ്ഞത് കേട്ടിരുന്നതേയുള്ളു.

വീട്ടിലെത്തിയപ്പോൾ അമ്മ കാത്തിരിപ്പുണ്ട്.

“എന്തെങ്കിലും കഴിക്കണ്ടേ മോനേ? ”

ഒന്നും വേണ്ടെന്നു പറഞ്ഞ് ഫോൺ ചാർജു ചെയ്യാനിട്ട് മിഥുൻ കിടന്നു. ആരോ കുലുക്കി വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. അമ്മയാണ്.

“മോനേ കുറെ നേരമായി അനൂപ് വിളിക്കുന്നു”

ഫോണെടുത്തു.

“മിഥുൻ വേഗം റഡിയാവ്. നമുക്കുടനെ വയനാടിനു പോകണം. ഞങ്ങൾ 15 മിനിറ്റിനകം അതിലേ വരും.”

പെട്ടെന്നു  അത്യാവശ്യ സാധനങ്ങളും ക്യാമറയുമായി മിഥുൻ തയ്യാറായി നിന്നു. സമയം 4.30 കഴിഞ്ഞതേയുള്ളു. മഴ തകർത്തു പെയ്യുന്നു. അനൂപേട്ടനും സുജിത്തും തോമസുമായി യാത്ര തിരിച്ചു. എന്താണു സംഭവിച്ചതെന്ന് ആർക്കും വ്യക്തമല്ല. ഉരുൾപൊട്ടിയെന്നാണറിഞ്ഞത്. ഇതിനിടയ്ക്ക് ഫോണുകൾ വരുന്നു. ആദ്യം മേപ്പാടി ആശുപത്രിയിലേക്കു പോകാൻ തീരുമാനിച്ചു.

ആശുപത്രിയിലെത്തിയപ്പോൾ മനസ്സാകെ ഉലഞ്ഞു പോയി. തുണിയിൽ പൊതിഞ്ഞ് നിരത്തി കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയ ആളുകളുടെ കരച്ചിലുകൾ… ആരൊക്കെയോ മൃതദേഹങ്ങളുടെ മുഖത്തെ തുണി മാറ്റി കാണിച്ചു കൊണ്ടിരിക്കുന്നു. പലരുടെയും മുഖങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായിരിക്കുന്നു.

” ഇവയെല്ലാം ചാലിയാറിലൂടെ ഒഴുകി വന്നവയാണ്. മുണ്ടക്കൈ, ചുരൽമല മേഖലയാകെ അപ്രത്യക്ഷമായെന്നാണു കേൾക്കുന്നത്. നമുക്ക് എങ്ങനെയെങ്കിലും അങ്ങോട്ടു പോകണം” അനൂപേട്ടൻ പറഞ്ഞു.

പെട്ടെന്നു തന്നെ ചൂരൽമലയിലേക്കു യാത്ര തിരിച്ചു. രക്ഷാപ്രവർത്തകരും സൈന്യവും അഗ്നിശമനാ സേനാംഗങ്ങളും നാട്ടുകാരുമെല്ലാം കൈമെയ് മറന്നു് തിരച്ചിലിലേർപ്പെട്ടിരിക്കുന്നു. മുണ്ടക്കൈയിലേക്കു പോകാൻ ഒരു മാർഗ്ഗവുമില്ല. പാലം ഒലിച്ചു പോയി. മണ്ണിനിടിയിൽ ആരെങ്കിലുമുണ്ടാകുമോ അവർക്കു വേദനിച്ചാലോ എന്നൊക്കെ ചിന്തിച്ച് ചതുപ്പിൽ ചവിട്ടാൻ തന്നെ പേടിയാകുന്നു. മുന്നിൽ ആർത്തലച്ചു പാഞ്ഞൊഴുകുന്ന പുഴ…

മരണമായൊഴുകുന്ന ചാലിയാറിലൂടെ 38 കിലോമീറ്ററോളം ഒഴുകി കരയ്ക്കടിഞ്ഞത് 35 ലധികം മൃതദേഹങ്ങളും അനവധി ശരീരഭാഗങ്ങളുമാണ്.

കോർത്തു പിടിച്ച കൈവിട്ടുപോയ അനിയത്തിയെ ഓർത്ത് ഉള്ളു നീറിക്കരയുന്ന ഫാത്തിമയേപ്പോലെ എത്രയെത്രേ പേർ…

“എൻ്റെ മോളേക്കണ്ടോ ” ഫോണിൽ 8 വയസ്സുകാരി അവന്തികയുടെ ഫോട്ടോയുമായി എല്ലാവരുടെയടുത്തും ഓടി നടക്കുന്ന സോമദാസ്.

“എൻ്റെ കുഞ്ഞിൻ്റെ ഒരു ശരീരഭാഗമെങ്കിലും കിട്ടിയിരുന്നെങ്കിൽ “നെഞ്ചിൽ കൈ വെച്ചു തേങ്ങുന്ന ആ ചെറുപ്പക്കാരനെ നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

“ആ സ്കൂൾ കണ്ടോ മിഥുൻ? കഴിഞ്ഞ വർഷം നാമവിടെ വന്നതോർക്കുന്നുണ്ടോ?” മേപ്പാടി ഗവണ്മെൻ്റ് എൽ പി എസ് . സ്ക്കൂളിൻ്റെ പ്രധാന കെട്ടിടമാകെ തകർന്നിരിക്കുന്നു.”

“ഞാനോർക്കുന്നു സുജിത്. സൈക്കിൾ പഠിക്കുന്ന ശാലിനിടീച്ചറേയും കുട്ടികളേയും എങ്ങനെയാണ് മറക്കുക ”

ഉറങ്ങിക്കിടന്നവരെ മരണത്തിലേക്കൊഴുക്കിയ പെരുവെള്ളപ്പാച്ചിലിൽ ഒരു നാടിൻ്റെ സ്വപ്നങ്ങളാണ് ഒഴുകിപ്പോയത്.

ദൂരെ വെള്ളാർ മല വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഒരു നോക്കുകുത്തിയേപ്പോലെ നിൽക്കുന്നു. സ്ക്കൂളിലെ ഇരുപതിലധികം വിദ്യാർത്ഥികളേക്കുറിച്ച് ഒരു വിവരവുമില്ല. ആ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ചെയ്ത വീഡിയോ ആൽബത്തിലെ ഒരു ഗാനം മനസ്സിൽ അലയടിച്ചു :

“വെള്ളരിമലയുടെ താഴ്‌വാരത്തൊരു വിദ്യാലയമുണ്ടേ പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കുടമുണ്ടേ… കോടമഞ്ഞിൽ ഉടുത്തൊരുങ്ങി നിറഞ്ഞുനിൽക്കുന്നേ… നാടിനുയിരായറിവിൻ മധുരം പകർന്നു നൽകാനായി…

ചുരം കയറി വന്ന കാരുണ്യ പ്രവാഹവും, നിക്ഷേപം നിറഞ്ഞ സ്നേഹ ബാങ്കും, നമ്മിലെ നന്മ മരിച്ചിട്ടില്ലെന്നു വിളിച്ചു പറയുന്നു. ദുരന്തമുഖത്ത് ജാതിമത രാഷ്ട്രീയ വൈരങ്ങൾ മറന്ന് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സ്നേഹക്കൂട്ടായ്മ എത്രയോ പ്രശംസനീയമാണ്!

ചുരമിറങ്ങുമ്പോൾ തിരിഞ്ഞൊന്നു നോക്കി. ഇവിടെയുണ്ടായിരുന്നു, ജീവിതത്തെ ആവോളം സ്നേഹിച്ച കുറച്ചു പേർ. പറ്റുന്ന ജോലികൾ ചെയ്ത്, ഉള്ളതെല്ലാം സ്വരുക്കൂട്ടി, ഭാവിയേക്കുറിച്ച് ഒരുപാടു സ്വപ്നങ്ങൾ നെയ്ത ഒരു ജനത. നിനച്ചിരിക്കാതെ പ്രകൃതി കലിതുള്ളിയപ്പോൾ ഒറ്റ രാത്രി കൊണ്ട് ജീവിതം കട പുഴകിപ്പോയവർ.

ഒരിയ്ക്കലും തിരിച്ചു വരാത്ത പ്രിയപ്പെട്ടവരേ……. കണ്ണീരാൽ വിട …..🙏

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

#എൻറെരചന #കൂട്ടക്ഷരങ്ങൾ

Post Views: 30
2
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

6 Comments

  1. Jasna on August 16, 2024 3:05 PM

    നന്നായി എഴുതി. ഇനിയും മനസ്സിൽ മൂടിക്കെട്ടി നിൽക്കുന്നു ഈ ദുരന്തത്തിന്റെ ഓർമ്മകൾ

    Reply
  2. Anju Abraham on August 6, 2024 8:10 PM

    നല്ല എഴുത്ത്👍

    Reply
  3. Joyce on August 6, 2024 5:52 PM

    നല്ല രചന. ഒരു പ്രകൃതി ദുരന്തം കശക്കിയെറിയുന്നത് അനേകരുടെ സ്വപ്നങ്ങളാണ്. ഹൃദയം കീറിമുറിക്കുന്ന അവരുടെ അനുഭവങ്ങൾ പകർത്തിയ എഴുത്ത് കാലോചിതമായി.
    😍👏

    Reply
    • Suma Jayamohan on August 6, 2024 7:40 PM

      സന്തോഷം❤️
      മനസ്സിനെ തകർത്ത ഒരു സംഭവമായിരുന്നു .നമുക്കു ലഭിക്കുന്ന ഓരോ ദിവസവും ഒരു വരദാനമാണെന്ന് ഓർമ്മിപ്പിക്കുന്ന എത്രയെത്ര ദുരന്തങ്ങൾ

      Reply
      • Babitha Adit on August 8, 2024 4:20 PM

        ♥️

        Reply
    • Babitha Adit on August 8, 2024 4:19 PM

      ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.