Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആദ്യം മനുഷ്യനാക്
സാമൂഹ്യപ്രശ്നങ്ങൾ

ആദ്യം മനുഷ്യനാക്

By Anju RanjimaAugust 3, 2024Updated:August 3, 20242 Comments4 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

2018 ലെ പ്രളയം നമുക്ക് കാണിച്ചു തന്നത് നന്മയുള്ള കുറേ മനുഷ്യരെ കൂടിയാണ്.
അന്ന് എല്ലാം നഷ്ടപ്പെട്ട മനുഷ്യരൊക്കെ സ്വരുക്കൂട്ടി വച്ചതും പ്രിയപ്പെട്ടവരെയും മലവെള്ളപാച്ചിൽ കൊണ്ട് പോകുന്നത് കണ്ട് നെഞ്ച് തകർന്ന് നിന്നത് കണ്മുന്നിൽ നിന്ന് മാഞ്ഞിട്ടില്ല. അവരൊക്കെ ഒരു തരത്തിൽ കരകയറി വരികയാണെന്നേ പറയാൻ പറ്റൂ.

ഇപ്പോൾ മുണ്ടക്കൈ നടന്ന ദുരന്തത്തിന് മുന്നിലും അതേ നിസഹായതയോടെയാണ്
നിൽക്കുന്നത്.
2019 നവംബർ 19 ന് ഞങ്ങളുടെ വീടിരുന്ന സ്ഥലത്തേക്ക് വെള്ളം ഇരച്ചു കയറി വന്നതും മുറ്റം വെള്ളം കയറിയിട്ടും അത് വലിഞ്ഞു പൊയ്ക്കോളും എന്ന് ചിന്തിച്ച് സിറ്റൗട്ടിലെ നനഞ്ഞ തറയിൽ വെള്ളത്തിലൂടെ പോകുന്ന
ഇഴജന്തുക്കളെയും നോക്കി ഇരുന്നത് ഓർമയുണ്ട്.
പടികളിൽ കൂടി വെള്ളം മുകളിലോട്ട് കയറിയപ്പോഴാണ് ആപത്താണെന്ന് മനസിലായി കുടുംബവീട്ടിലേക്ക് മാറാൻ വേണ്ടി ശ്രമിക്കുന്നത്. മുറ്റത്തെ വെള്ളത്തിലൂടെ നടക്കുമ്പോൾ നേരെത്തെ കണ്ട ഇഴജന്തുക്കൾ ആയിരുന്നു മനസ്സിൽ. ദൈവത്തെ വിളിച്ച് വഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് നെഞ്ചൊപ്പം വെള്ളമുണ്ടായിരുന്നെന്ന് മനസിലാകുന്നത്.
ഉടുത്തിരുന്ന തുണി മാത്രം മിച്ചം വച്ച് പാല് കാച്ച് കഴിഞ്ഞു ഒരു മാസം മാത്രം കഴിഞ്ഞ സ്വപ്നവീട് വിട്ട് ഇറങ്ങുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന വിങ്ങൽ..അത് അനുഭവിച്ചത് കൊണ്ട് മാത്രം ;ഇന്ന് എല്ലാം നഷ്ടപ്പെട്ട് തെരുവിൽ നിൽക്കുന്ന മനുഷ്യരുടെ വേദന എനിക്ക് മനസിലാകും.
അയൽ വാസി പെങ്കൊച്ചിനെ വെള്ളത്തിൽ വച്ച് അണലി കടിച്ചതും ഒരു മാസത്തോളം അത് തിരുവനന്തപുരത്ത് മരണത്തോട് മല്ലിട്ട് കിടന്ന് ജീവിതത്തിലോട്ട് കടന്ന് വന്നത് ഇപ്പോഴും നടുക്കുന്ന ഓർമയാണ്.
വെള്ളമിറങ്ങിയ ശേഷം വീട്ടിലോട്ട് തിരിച്ചു വരുമ്പോൾ ചെളിയിൽ പുതഞ്ഞ വസ്ത്രങ്ങളും ആഗ്രഹിച്ച് മേടിച്ചിട്ട വിലകൂടിയ ഫർണിച്ചറുകളും കണ്ടപ്പോൾ ഉള്ളിൽ ആധിയായിരുന്നു.
കൂടെ നിൽക്കാൻ ബന്ധുക്കൾ ഉണ്ടായിരുന്നത് കൊണ്ടും വലിയ നഷ്ടങ്ങൾ സംഭവിക്കാത്തത് കൊണ്ടും മാത്രം തിരിച്ചു പിടിച്ച ജീവിതമാണ് ഞങ്ങളുടെ. എങ്കിലും ഇപ്പോഴും നിർത്താതെ പെയ്യുന്ന മഴ കാണുമ്പോൾ ഉള്ളിൽ ഭീതിയാണ്!

ചെറിയ നഷ്ടം പോലും നികത്തിക്കൊണ്ട് വന്ന് വീണ്ടും ജീവിച്ചു തുടങ്ങിയതേ ഉള്ളൂ.
അവിടെയാണ് സർവവും , തലേന്ന് വരെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ടവരെ പോലും നഷ്ടപ്പെട്ട ചില മനുഷ്യർ ദുരന്തമുഖത്ത് കണ്ണുകളിൽ വെള്ളം നിറച്ച് യാതനകളിൽ വേദനിച്ച് നിൽക്കുന്നത്.

എല്ലാവരും എല്ലാവർക്കും ആവുന്നത് പോലെ ചെയ്യുന്നുണ്ട്. പണമായും പൊരുളായും ആളായും ഒക്കെ മനസ്സിൽ നന്മ നശിച്ചിട്ടില്ലാത്തവർ ഒക്കെയും മനസ് കൊണ്ട് കൂടെയുണ്ട് അവർക്ക്.
ദുരിതാശ്വാസനിധിയിലേക്കും സ്കൂൾ – സംഘടനകൾ വഴി ഒക്കെ ഉള്ള ഫണ്ടിലേക്കും
ആവുന്നതൊക്കെ ചെയ്യുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് ജീവൻ തന്നെ നഷ്ടപ്പെട്ടവരുണ്ട്.
കേരളത്തിലെ സകല സംഘടനകളും സന്നദ്ധ പ്രവർത്തകരും ആർമിയും കുടുംബശ്രീ പ്രവർത്തകരും മനുഷ്വതം നശിച്ചിട്ടില്ലാത്ത മനുഷ്യരും ദുരന്തഭൂമിയിലുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും!

വയനാട്ടിലെ കൊടുംകാട്ടിനുള്ളിൽ നിന്ന് ജീവൻ പണയപ്പെടുത്തി നാല് കുഞ്ഞുങ്ങളെയും അവരുടെ അച്ഛനമ്മമാരെയും രക്ഷിച്ചെടുത്ത ആർമിക്കാരെ വിസ്മരിക്കാനാവില്ല.
ലക്ഷങ്ങളും ആയിരങ്ങളും സംഭാവന നൽകിയ മലയാള – തമിഴ് ചലച്ചിത്രതാരങ്ങളെയും രാഷ്ട്രീയപ്രവർത്തകരെയും ആദരവോടെ കാണുന്നു.

എന്നിട്ടും….?

ഇതിനിടയിലും വിഷം പരത്തുന്ന ചില കൃമികീടങ്ങളെയും കാണാൻ കഴിഞ്ഞു.
അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വന്തം അമൃതം നൽകാമെന്ന് വാഗ്ദാനം ചെയ്ത ഒരു അമ്മയെ അശ്ലീല ചുവയോടെ കമന്റിട്ട് സ്വയം ചുരുങ്ങി പോയ മൂന്നാല് മനുഷ്യരെ കണ്ടു.
മരിച്ചവരിൽ ഏറെയും എന്റെ മതക്കാരല്ലല്ലോ എന്ന് ആശ്വസിക്കുന്ന മത വെറിയന്മാരെ കണ്ടു. ഓരോ ചെയ്തികളെയും വെറുതെ സേഫ് സോണിൽ ഇരുന്ന് വിമർശിക്കുകയും
ഉപദേശിക്കുകയും ചെയ്യുന്ന മഹാനുഭാവന്മാരെയും കണ്ടു.
ഓൺലൈൻ മീഡിയ എന്ന പേരിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് റീച്ചിന് വേണ്ടി കൂട്ടി കൊടുക്കുന്ന വൃത്തികെട്ട മനോഭാവവും കണ്ടു.

സോഷ്യൽ മീഡിയയുടെ ഗുണവും ദോഷവും ഒരു പോലെ അനുഭവിക്കാവുന്ന അവസ്ഥയാണിത്.
ഇതിന് വളം വച്ച് കൊടുക്കുന്നത് നമ്മൾ തന്നെയാണ്.
ഈ ഒരു ദുരന്തസമയത്ത് അശ്ലീല – അസഭ്യ കമന്റ് ഇട്ടത് കൊണ്ടാണ് എല്ലാവരുടെയും മാനവികത പൊന്തി വന്നത്.
ഇതിന് മുൻപ് പബ്ലിക്കിൽ കാണപ്പെടുന്ന ഓരോ പോസ്റ്റിലും ലൈംഗിക , വംശ ജാതി മത വെറിയോടെ കമന്റ് ഇടുന്ന ഓരോ മനുഷ്യരെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ലൈക്കും കമന്റും നിര്ലോഭം വാരി വിതറി അവർക്ക് വളം വച്ച് കൊടുത്തത് ആരാണ്?

സൈബർ കുറ്റ കൃത്യങ്ങളിൽ ഈ അശ്ലീല കമന്റുകളും പെടുമെങ്കിലും അതിനെതിരെ പരാതിപ്പെട്ടാൽ പോലും നടപടി എടുക്കാത്ത കുറ്റാന്വേഷണ സെക്ടർ ഉള്ള ഈ നാട്ടിൽ ആരെയാണ് ആദ്യം കുറ്റം പറയേണ്ടത്?

സത്യഭാമ – രാമകൃഷ്ണൻ വിവാദത്തിൽ അവരെ എതിർത്ത് മറ്റുള്ളവർ ഇട്ട കമന്റുകൾ അതിലേറെ അസഭ്യവും അശ്ലീലവും ആയിരുന്നു.
ആസിഫ് അലി വിഷയത്തെ ഈഗോ വിവാദത്തിൽ നിന്ന് മത ജാതി ചിന്തയിലേക്ക് എത്തിച്ചത് ആരാണ്?
എല്ലാം നമ്മളിൽ ഓരോരുത്തർ ആണ്.
പണ്ടൊക്കെ ഫേക്ക് ഐഡിയിൽ നിന്നൊക്കെ വിദ്വേഷം പ്രകടിപ്പിക്കുമായിരുന്ന തലത്തിൽ നിന്ന് ഒറിജിനൽ ഐഡിയിൽ നിന്ന് അസഭ്യം പ്രചരിപ്പിക്കുന്ന രീതിയിലേക്ക് മാറാനുണ്ടായ
അടിസ്ഥാനം എന്താണ്?
ആർക്കും ആരെയും എന്തും പറയാം എന്ന ചിന്ത.
നിങ്ങൾ പബ്ലിക് ആയിട്ട് പോസ്റ്റ് ഇട്ടത് കൊണ്ടാണ് ഞങ്ങളും പബ്ലിക് ആയി പ്രതികരിക്കുന്നത് എന്ന അഹംഭാവം.
അഭിപ്രായ സ്വാതന്ത്ര്യം ആണ് പോലും.
ഒരാളുടെ പേർസണൽ സ്പേസ് നെയോ
ചിന്തകളെയോ അത്യന്തം നീചമായ വാക്കുകളിൽ പ്രതികരിക്കുന്നത് ആണോ അഭിപ്രായ സ്വാതന്ത്ര്യം?
അയാളുടെ സ്വഭാവത്തെ ഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രതികരണമാണോ അഭിപ്രായ സ്വാതന്ത്ര്യം?
സ്ത്രീകൾ, പ്രത്യേകിച്ച് എഴുത്തുകാരും സിനിമാ- സീരിയൽ നടികളും പോസ്റ്റ് ഇടുമ്പോൾ മാത്രം, അവരുടെ ചിത്രങ്ങൾക്ക് താഴെ എന്ത് മാത്രം വൃത്തികെട്ട കമന്റ്സ് ആണ് വരുന്നത്?
ഇത്തിരി പ്രായമുള്ളവർ ഒന്ന് ഒരുങ്ങി ഫോട്ടോ ഇട്ടാലോ ഫോട്ടോ ഷൂട്ട് നടത്തിയാലോ റീൽസ് ഇട്ടാലോ, ” അമ്മച്ചി യുടെ ഇളക്കം” ” തള്ളയ്ക്ക് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ പോരേ ” എന്നൊക്കെയാണ് കമന്റ്സ്. ഇത് ഇടുന്നവരിൽ കിളവന്മാരും സ്ത്രീകളും ഉണ്ടെന്നുള്ളത് അതിലും വലിയ ദുരന്തം.
ഈ തള്ള എന്നൊക്കെ അവർ അവരുടെ വീട്ടിലെ ആൾക്കാരെ വിളിക്കുന്നത് ആയിരിക്കുമല്ലേ?
ഒരു മനുഷ്യരെയും നമുക്ക് അറിയില്ല.
കൂടെ ജീവിക്കുന്നവരെ പോലും ശരിക്കും മനസ്സിലാകാതെ ആണ് ഓരോരുത്തരൊക്കെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.
സ്വന്തം ഫ്രസ്ട്രേഷൻ ഒക്കെ പബ്ലിക്കിൽ വന്ന് മറ്റുള്ളവരുടെ പോസ്റ്റിൽ വന്ന് കമന്റിട്ട് തീർക്കുന്നവരോട് പുച്ഛം ആണോ വെറുപ്പ് ആണോ എന്ന് പോലും അറിയില്ല.
ഇവരൊക്കെ മനുഷ്യഗണത്തിൽ പെടുത്താവുന്നവർ ആണോ എന്ന് പോലും അറിയില്ല.മൃഗങ്ങൾ എന്ന് വിളിച്ചാൽ മൃഗങ്ങൾക്ക് പോലും നാണക്കേടാണ്!

ഇപ്പോൾ നമ്മൾ കടന്ന് പോകുന്നത് ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ്.
പ്രളയവും കോവിഡും നിപ്പയും ഒക്കെ അതിജീവിച്ചവരാണ്.
അത് മനുഷ്യര് അന്യോന്യം കോർത്ത് പിടിച്ച വിരലുകളിലൂടെയാണ്!
ചേർത്ത് നിർത്തിയ കൈകളിലൂടെയാണ്.
പ്രാർത്ഥനകളിലൂടെയാണ്..!
അവിടേക്ക് മതവും വിദ്വേഷവും നീച സ്വഭാവവും കൊണ്ട് വന്ന് നമ്മുടെ നാടിന്റെ
നന്മയെ ഇല്ലായ്മ ചെയ്യരുത്!
മനുഷ്യത്വത്തെ ചോദ്യം ചെയ്യരുത്..!

ഈ നിമിഷം ഒന്ന് കടന്ന് പൊയ്ക്കോട്ടെ…
അത് വരെ ക്ഷമിക്കൂ..
ആദ്യം മനുഷ്യനാക്.. പിന്നെ മതി മറ്റെല്ലാം..

Post Views: 20
2
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

2 Comments

  1. Divya Sreekumar on August 5, 2024 4:38 PM

    Well said anju🤝

    Reply
  2. sabira latheefi on August 5, 2024 10:06 AM

    Well said 🥰❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.