Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരാണ് ശരിക്കും ഭാഗ്യവതി?
കഥ ജീവിതം ജോലി സ്ത്രീ സൗഹൃദം

ആരാണ് ശരിക്കും ഭാഗ്യവതി?

By Smitha RanjithAugust 9, 2024Updated:September 3, 202410 Comments3 Mins Read250 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നലെ ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ എനിക്ക് പോകാൻ വലിയ ധൃതി ആയിരുന്നു. ഓഫീസിൽ നിന്ന് വന്നിട്ട് വീട്ടിൽ കയറിയിട്ടില്ലിതുവരെ. മോളുടെ ഡാൻസ് ക്ലാസ് തുടങ്ങാൻ ഇന്ന് വൈകി. അവളെ ആക്കിയിട്ടു വരും വഴി കൂട്ടുകാരിയെ കണ്ടപ്പോൾ കുറച്ചു നേരം വർത്തമാനം പറയാൻ നിന്നതായിരുന്നു ഞാൻ. കണ്ടിട്ടും കാണാതെ പോരുന്നതെങ്ങനെ? നേരം ഒരുപാട് ഇരുട്ടിയിട്ടും ഒരഞ്ചു മിനിറ്റ് മിണ്ടാൻ വേണ്ടി നിന്നതാ. സംസാരപ്രിയയായ കൂട്ടുകാരിയുടെ മുൻപിൽ പുലിമടയിൽ തലവച്ചു കൊടുത്ത എന്റെ അവസ്ഥ. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ.

വീട്ടിൽ ഏട്ടൻ എങ്ങാനും ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇപ്പൊ ചീത്തവിളിയുടെ പൂരം ആയിരുന്നേനെ. അമ്പലത്തിൽ ഉത്സവം ആയതുകൊണ്ട് ഭാരവാഹിയായ ഏട്ടൻ ഈ ഒരാഴ്ചക്കാലം അമ്പലത്തിൽ തന്നെ. ഞാൻ വൈകുന്നതിന് അമ്മായിഅമ്മ മുഖം വീർപ്പിച്ച് ഗർവിച്ച് ഇരിക്കുന്നുണ്ടാവും. കടയിൽ കയറി ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങിയിട്ട് കൂടി വേണം വീട്ടിൽ പോകാൻ. മഴ പെയ്യാൻ കാത്തിരുന്ന വേഴാമ്പൽ പോലെ മിണ്ടിക്കൊണ്ടിരിക്കാൻ ഒരു ഇരയെ കിട്ടിയ മട്ടിൽ അവൾ എന്നോട് വാതോരാതെ വാചാലയാവുകയായിരുന്നു. കൂട്ടത്തിൽ എന്റെ എഴുത്തിനെക്കുറിച്ചുള്ള സംസാരം വന്നപ്പോൾ പിന്നെ എനിക്ക് പെട്ടെന്ന് നിർത്തിപ്പോരാനും തോന്നിയില്ല.

‘അവളെന്തൊരു ഭാഗ്യവതിയാ’, ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ജോലിയ്ക്ക് പോകാതെ ഭർത്താവിനെയും മക്കളെയും നോക്കി വീട്ടിൽ ഇരിക്കുന്ന ഒരു സാധാരണ വീട്ടമ്മ. ഭർത്താവ് ആണെങ്കിൽ ആജീവനാന്തം വർക്ക് ഫ്രം ഹോം എഴുതിക്കൊടുത്തിരിക്കുന്നു. എല്ലാവരും തൊട്ടടുത്തുണ്ട്, അവരെ എപ്പോഴും കാണാം, സംസാരിക്കാം, എന്നെ പോലെ ഓഫീസിൽ പോകുന്ന.. വീട്ടുകാര്യങ്ങൾ നോക്കുന്ന ഓട്ടപ്പാച്ചിലുകൾ ഇല്ല, കുട്ടികളെയും ഭർത്താവിനെയും നേരാം വണ്ണം കാണാൻ പറ്റാത്തതിന്റെ വിഷമങ്ങൾ ഇല്ല, അവരുടെ കൂടെ സമയം ചെലവിടാനാവാത്തതിന്റെ സങ്കടങ്ങൾ ഇല്ല. ഞാനെന്തൊരു നിർഭാഗ്യവതി! അവൾ ജീവിതം സുഖമായി ഇരുന്ന് ആസ്വദിക്കുമ്പോൾ ഞാൻ എന്റെ ജീവിതം ഓടിത്തീർക്കുകയാണ്. വല്ല ഒളിമ്പിക്സിൽ എങ്ങാനും പങ്കെടുത്തിരുന്നെങ്കിൽ എനിക്ക് ഒരു ഗോൾഡ് മെഡൽ കിട്ടിയേനെ!

ഞാൻ എന്റെ പ്രാരാബ്ധക്കെട്ട് അഴിച്ച് അവളുടെ മുൻപിൽ നിരത്തി വച്ചപ്പോൾ അവൾ വാചാലയാവുകയാണ്, ” ചേട്ടന് ആജീവനാന്ത വർക്ക് ഫ്രം ഹോം ആയതുകൊണ്ട് എന്റെ സ്വതസിദ്ധമായ വലിയ വായിലെ ശബ്ദത്തിൽ ഇവിടെ ഇരുന്ന് സ്വാതന്ത്ര്യത്തോടെ എനിക്ക് സംസാരിക്കാനാവുന്നില്ല, ഒന്നുറക്കെ ചിരിക്കാനും കുട്ടികളോട് ഒച്ചയിടാനും ആവുന്നില്ല. കൂട്ടുകാരികളെല്ലാം ജോലിക്കാർ, അവരെ വിളിച്ചു ഒന്ന് സംസാരിക്കാൻ ആവുന്നില്ല, കാരണം അവർക്കെല്ലാം തിരക്കല്ലേ. ഇഷ്ടത്തിന് ഒന്ന് ടിവി വയ്ക്കാനാവുന്നില്ല, പാട്ട് കേൾക്കാനാവുന്നില്ല. ഒന്ന് പുറത്തിറങ്ങാൻ പോലുമാകാതെ ഞാൻ എന്റെ ബെഡ്റൂമിൽ കൂട്ടിലടച്ച കിളിയെപ്പോലെ ആരെയും കാണാതെ സംസാരിക്കാതെ മുരടിച്ചു പോവുകയാണ്. ഞാൻ എങ്ങനെയാണോ അതിന്റെ നേരെ വിപരീതദിശയിലൂടെ സഞ്ചരിക്കുന്ന ആളാണ് എന്റെ ചേട്ടൻ. ഉച്ചത്തിലുള്ള ശബ്ദം അദ്ദേഹത്തിന് അരോചകമാണ്. എനിക്കാണെങ്കിൽ പതുക്കെ പറയാൻ ഒട്ട് അറിയുകയുമില്ല. ബന്ധുര കാഞ്ചന കൂട്ടിലാണ് ഞാൻ എങ്കിലും എനിക്ക് ബന്ധനം മാത്രം. എൻ്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരുമെങ്കിലും പണം എന്തിന് ഉപയോഗിക്കുന്നു, എന്നതിന് വ്യക്തമായ കണക്കുകൾ എൽപ്പിക്കേണ്ടത് നിർബന്ധം.

നീ ജോലിയ്ക്ക് പോകുന്നത് കൊണ്ട് നിനക്ക് ആരുടെ മുമ്പിലും കൈ നീട്ടേണ്ടതില്ല. നിൻ്റെ സ്വന്തം വീട്ടിലേയ്ക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ട് എങ്കിൽ ആരുടെയും കാൽ പിടിക്കേണ്ടതില്ല. മാത്രമല്ല പുറത്തിറങ്ങുന്നത് കൊണ്ട് എന്നും നാലാളെ കാണാമല്ലോ. പുതിയ ട്രെൻഡിനൊത്ത് നിനക്കും മാറ്റങ്ങൾ വരുത്താനാകും. ഇവിടെ എന്നിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. എന്റെ ശരീരത്തിനും മനസ്സിനും പ്രായം ബാധിച്ചിരിക്കുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് പലപ്പോഴും സ്വയം തോന്നാറുണ്ട്, ഞാനൊരു കിളവിയായോ എന്ന്. കാഴ്ചയിൽ പോലും ഞാനും നീയും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു. നീ ഒരു ഭാഗ്യവതി തന്നെ”.

ഇത്രയും നേരം അവൾ ഒരു ഭാഗ്യവതി എന്ന് കരുതിയ എനിക്ക് തെറ്റിയോ? സത്യത്തിൽ ആരാണ് ഭാഗ്യവതി? കാലത്തിനൊത്തു മാറുന്ന.. നാടോടുമ്പോൾ നടുവേ ഓടുന്ന.. ഓടിക്കൊണ്ടിരിക്കുന്ന കാലചക്രത്തെ ചാടിപ്പിടിക്കാൻ ശ്രമിക്കുന്ന ഞാനോ അതോ ഇഴഞ്ഞു നീങ്ങുന്ന കാലചക്രത്തിൻ ഗതിവിഗതികൾ പോലും അറിയാതെ പോകുന്ന അവളോ ഭാഗ്യവതി? സമയക്കുറവ് എന്ന ഒരു അപാകത പരിഹരിച്ചാൽ സത്യത്തിൽ ഞാൻ തന്നെ ആണ് അവളെക്കാൾ ഭാഗ്യവതി അല്ലേ? കടയിൽ കയറിയ എന്റെ കണ്ണുകൾ ഉടക്കി നിന്നത് എന്റെ എപ്പോഴത്തെയും പ്രിയപ്പെട്ട ‘കിറ്റ്കാറ്റിൽ’. മൂന്നെണ്ണം വാങ്ങി, രണ്ടെണ്ണം പിള്ളേർക്ക് ഒരെണ്ണം എനിക്ക്. എന്റെ കിറ്റ്കാറ്റ് ഞാൻ അപ്പോഴേ തന്നെ പൊട്ടിച്ചു കഴിച്ചു തുടങ്ങി. ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഞാൻ വീട്ടിലേയ്ക്ക് നടന്നടുക്കുമ്പോൾ എന്റെ മനസ്സിൽ ഇത്രയും നാൾ ഉണ്ടായിരുന്ന വിഷമങ്ങൾ ഒക്കെ മാറിയിരുന്നു. സത്യത്തിൽ നിർഭാഗ്യവതി എന്ന് സ്വയം വിലയിരുത്തിയിരുന്ന ഞാൻ ഒരു ഭാഗ്യവതി തന്നെ!

സ്മിത രഞ്ജിത്ത്

Post Views: 29
3
Smitha Ranjith

10 Comments

  1. Rathi Ramesh on September 7, 2025 5:17 PM

    👌👌

    Reply
  2. Suma Jayamohan on August 16, 2024 10:23 AM

    സത്യം.
    നമുക്കു കിട്ടുന്നതിൽ സംതൃപ്തിയടയുക.❤️🌷👌

    Reply
    • Smitha Ranjith on December 1, 2024 2:03 PM

      അതേ ശരിയാണ് 💕

      Reply
      • Shreeja R on September 6, 2025 6:04 PM

        സത്യം. സ്വാതന്ത്ര്യം തന്നെയമൃതം 👌

        Reply
  3. Joyce on August 15, 2024 9:23 AM

    നല്ല കഥ 👌
    പലതും അക്കരപ്പച്ചയാണെന്ന് കൂടുതൽ അറിയുമ്പോൾ ബോധ്യപ്പെടും, അല്ലേ?
    ❤

    Reply
    • Smitha Ranjith on December 1, 2024 2:04 PM

      സ്സ‌നേഹം dear ❤️
      അതേ സത്യമാണ് 💕

      Reply
  4. Shreeja R on August 15, 2024 9:15 AM

    👌👌

    Reply
    • Smitha Ranjith on December 1, 2024 2:05 PM

      💕 ❤️

      Reply
  5. Joyce Varghese on August 11, 2024 1:31 AM

    നല്ല കഥ 👍

    Reply
    • Smitha Ranjith on December 1, 2024 2:04 PM

      സ്നേഹം dear 💕💕💕

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.