Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആൺകുട്ടികളും ശാക്തീകരിക്കപ്പെടണം….
അനുഭവം അറിവുകൾ ജീവിതം പാരന്റിങ് ബന്ധങ്ങൾ സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ആൺകുട്ടികളും ശാക്തീകരിക്കപ്പെടണം….

By Silvy MichaelAugust 11, 2024Updated:September 5, 202412 Comments3 Mins Read193 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള മുറവിളികളും കോപ്പുകൂട്ടലുകളും വർത്തമാനകാല സമൂഹത്തെ നിർവചിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ എക്കാലത്തെയും മികച്ച പോരാളികളായാണ് ഇന്ന് വളർന്നുവരുന്നത്. ‘എടീ’ എന്നു വിളിച്ചാൽ ‘പോടാ’ എന്ന് തിരിച്ചടിക്കാൻ ഒരു ശരാശരി പെൺകുട്ടി ഇന്ന് മടിക്കുന്നില്ല.

ഈയിടെ ഒരു സൗഹൃദ സംഭാഷണത്തിനിടയിലാണ് ഒരു സുഹൃത്ത് ഏറെ സങ്കടത്തോടെ ഒരു കഥ പങ്കുവെച്ചത്. അവളുടെ ചേച്ചിയുടെ മകൻ എൻജിനീയറിങ് ബിരുദധാരിയാണ്. പഠനത്തിൽ സമർത്ഥനായിരുന്ന കുട്ടി.. നല്ല സ്വഭാവം! പഠനം തീരുന്നതിനു മുൻപ് തന്നെ പ്രശസ്ത ഐടി കമ്പനിയിൽ ജോലിയും കിട്ടി. ആകെയുള്ള പെങ്ങളെ കെട്ടിച്ചു വിട്ടു. അപ്പോഴാണ് കമ്പനിയിലെ ഒരു സഹപ്രവർത്തകയുമായി അവൻ പ്രണയത്തിൽ ആകുന്നതും മാസങ്ങളുടെ വ്യത്യാസത്തിൽ കല്യാണം കഴിക്കുന്നതും. മധ്യകേരളത്തിലെ അത്ര മോശമല്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിൽ പെട്ടവരാണ് രണ്ടുപേരും. ഒരേ ജാതിയിൽപ്പെട്ടവരും. വിവാഹത്തിനുശേഷം ജോലിസ്ഥലത്തിനടുത്ത് തന്നെ വീടെടുത്ത് രണ്ടുപേരും താമസമായി. മധുവിധു നാളുകൾ മനോഹരങ്ങളായിരുന്നു. കിട്ടുന്ന ചെറിയ ഇടവേളകളിൽ പോലും രണ്ടുപേരും കൂടി യാത്ര പോകും. Eat ഔട്ട്‌… sleep in… sleep tight.

മധുവിധുവിന്റെ പുതുമ പതിയെ കൊഴിഞ്ഞു തുടങ്ങി. അതുവരെ ആലസ്യത്തിൽ ആയിരുന്ന അടുക്കള മെല്ലെ യാഥാർത്ഥ്യത്തിലേക്ക് ഉണർന്നു. കുക്കിങ്ങിൽ രണ്ടുപേരും ഈക്വലി ബാഡ് ആയിരുന്നു. എങ്കിലും യൂട്യൂബും വീട്ടുകാരുമായുള്ള കൺസൾട്ടേഷനും ഒക്കെ കൊണ്ട് സംഭവം പതിയെ കളർ ആയിത്തുടങ്ങി.
ജോലിസമയം ഒരുപോലെ ആയതിനാൽ ആദ്യമൊക്കെ സ്മൂത്ത് ആയി കാര്യങ്ങൾ ഓടി. പക്ഷേ അപസ്വരങ്ങൾ ഉയർന്നു തുടങ്ങിയത് അവൾക്ക് നൈറ്റ് ഷിഫ്റ്റ് തുടങ്ങിയതിനുശേഷമാണ്. രാത്രിയിലെ തലവേദന നിറഞ്ഞ ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തുമ്പോൾ അവളെ എതിരേൽക്കുന്നത് സിങ്ക് നിറഞ്ഞു കിടക്കുന്ന പാത്രങ്ങളും വൃത്തിയാക്കാത്ത ഡൈനിങ് ടേബിളും പോത്തുപോലെ ഉറങ്ങിക്കിടക്കുന്ന കെട്ടിയോനും! ആദ്യ ദിവസങ്ങളിൽ തന്റെ മടുപ്പിനെ വകവയ്ക്കാതെ അവൾ അവനെ ഉണർത്തി ഒരുമിച്ച് പണികൾ ചെയ്തുതീർത്തു. പക്ഷേ പോകെപ്പോകെ അവനെ അതിനും കിട്ടാതായി. ക്ഷമയുടെ പരിധി മെല്ലെ കുറഞ്ഞുവരുന്നത് അവൾ അറിഞ്ഞു.

‘Ok, നമുക്ക് ജോലികൾ ഡിവൈഡ് ചെയ്തെടുക്കാം’.. നിർദ്ദേശം മുന്നോട്ടുവച്ചത് അവളാണ്. അവനും സമ്മതം മൂളി. പക്ഷേ അടുത്ത ദിവസം തിരിച്ചു വന്നപ്പോഴും അവളെ എതിരേറ്റത് അലങ്കോലപ്പെട്ടവീടും അടുക്കളയും തന്നെ! സ്വയം ഒരു ചായ ഇട്ടു കുടിക്കാൻ പോലും അവന് മടിയാണ്. പിണങ്ങിപ്പറഞ്ഞു, ഇണങ്ങിപ്പറഞ്ഞു. ശരിയാകാതെ വന്നപ്പോൾ വീട്ടുകാരുടെ മുൻപിൽ കാര്യം അവതരിപ്പിച്ചു. പക്ഷേ ആരുടെ ഇടപെടലും സഹായിച്ചില്ല! കുടംകമഴ്ത്തിവെച്ച് വെള്ളമൊഴിക്കുന്നത് പോലെ ഓരോ ഇടപെടലും വ്യർത്ഥമായിപ്പോയി.

ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞ് എട്ടുമാസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് അവൾ കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നു!

‘എവിടെയാണ്, ആർക്കാണ്, പിഴച്ചത്?’ എന്റെ മനസ്സിൽ ഉയർന്ന ചോദ്യത്തിന് സുഹൃത്ത് പറഞ്ഞ അടുത്ത വാചകം ഉത്തരം നൽകി…
“അവന്റെ അപ്പൻ തന്നെയാണ് അവനെ കളഞ്ഞത്!”

കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എനിക്ക് മനസ്സിലാകും. കാരണം, ഞാനും അതേ സൊസൈറ്റിയുടെ ഭാഗമാണല്ലോ ആൺകുട്ടികളെ വളർത്തുന്നത് എത്രമാത്രം പ്രത്യേകതകളോടെയാണ്!! ആൺകുട്ടിയാണോ, അവൻ ഭരിക്കാനായി പിറന്നവനാണ്! അപ്പൻ അപ്പൂപ്പന്മാരുടെ വീരശൂര പരാക്രമ കഥകൾ കേട്ടാണ് അവൻ വളരുന്നത്. ആ കഥകളിലെങ്ങും അമ്മയെ സഹായിക്കുന്ന, അടുക്കളപ്പണിയും വീട് വൃത്തിയാക്കലും ഒക്കെ ചെയ്യുന്ന അപ്പൻ മാരോ, അപ്പന്റെ പണിയിലും സഹായിക്കുന്ന അമ്മയുണ്ടെങ്കിലും തിരികെ വന്ന് അടുക്കളയിൽ കയറുമ്പോൾ അവിടെ അപ്പനെയും കൂടെ കൂട്ടുന്ന അമ്മയോ ഇല്ല. മുറ്റമടിക്കാനോ അടുക്കളയിലെ പാത്രം കഴുകാനോ അമ്മയടക്കം ആരും അവനെ നിർബന്ധിക്കാറില്ല. ‘വേറെ ഏതോ വീട്ടിൽ പോയി കേറേണ്ടവളാണ്,അടക്കം ഒതുക്കത്തോടെ വളര്..അടുക്കളപ്പണി പഠിക്ക്..’ എന്ന് പെൺകുട്ടികളോട് നാഴികയ്ക്ക് 40 വട്ടം പറയുന്നവർ ആൺകുട്ടികളെ അത്തരത്തിലുള്ള ഒരു അഡ്ജസ്റ്റ്മെന്റിനും പ്രാപ്തരാക്കുന്നില്ല.

സുഹൃത്ത് ഒരു കാര്യം കൂടി മനോഗതം എന്നോണം പറയുന്നത് കേട്ടു. മോളെ കെട്ടിച്ചയച്ച ശേഷം അവളുടെ ചേച്ചിക്ക് ഒരു ഓപ്പറേഷൻ സംബന്ധമായി കുറച്ചുനാൾ റെസ്റ്റ് എടുക്കേണ്ടി വന്നു. ആദ്യ രണ്ടു മൂന്ന് ദിവസം അപ്പനും മകനും കൂടി എങ്ങനെയൊക്കെയോ വീട് ഓടിച്ചു. അടുത്ത ദിവസം മുതൽ ഒരു വേലക്കാരിയെ വച്ചു അത്രേ… സ്വസ്ഥം! സുഖം! സുന്ദരം!

ഒരേ കാലത്തും ഒരേ ലോകത്തും തന്നെയാണ് നമ്മളും നമ്മുടെ മക്കളും ജീവിക്കുന്നത്. പക്ഷേ സാഹചര്യങ്ങൾ അമ്പേ വിഭിന്നങ്ങളാണ്. ഒരു ശരാശരി പെൺകുട്ടി ഇപ്പോൾ അതിരുകളില്ലാത്ത സ്വാതന്ത്ര്യ ബോധത്തിലും ആത്മാഭിമാനത്തിലും ജീവിക്കുന്നവളാണ്. പുരുഷനോടൊപ്പം, അതിലധികമോ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നവളാണ്. അവളുടെ കണ്ണിൽ ആണും പെണ്ണും തമ്മിൽ ലിംഗ വ്യത്യാസം മാത്രമേയുള്ളൂ. ഇരുകൂട്ടർക്കും രണ്ടുകാലും രണ്ടുകൈയും രണ്ടു കണ്ണും ഒരു തലയും ഒക്കെത്തന്നെയാണ് ഉള്ളത്. അവയ്ക്കെല്ലാം ഒരേ തരത്തിലുള്ള പവറും ഫ്ലെക്സിബിലിറ്റിയും ഒപ്പം ആവശ്യങ്ങളും ഒക്കെയാണ് ഉള്ളത്. പെണ്ണ് പാത്രം കഴുകിയാൽ, നിലം തുടച്ചാൽ, തുണി വിരിച്ചാൽ, ഊരിപ്പോകാൻ ഒരു വളയെങ്കിലും ഉണ്ട്. എന്നാൽ ആണുങ്ങൾക്ക് അങ്ങനെയും ഒരു ഇഷ്യൂ ഇല്ലല്ലോ. പിന്നെ അവർക്ക് ഇതൊക്കെ ചെയ്താൽ എന്താ?? ഉറക്കവും ഉല്ലാസവും ഇരുകൂട്ടർക്കും ഒരേ പോലെ ആവശ്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തുല്യ ആവശ്യങ്ങളും അവകാശങ്ങളും ഉള്ള രണ്ടു കൂട്ടരാണ് ആണും പെണ്ണും.

അതുകൊണ്ട് മാതാപിതാക്കളാണ് ഇവിടെ മാറേണ്ടത്. പെൺ ശാക്തീകരണം, മാറിവരുന്ന സാമൂഹ്യസാഹചര്യങ്ങളിൽ ഓട്ടോമാറ്റിക് എന്നപോലെ ആക്ടീവായി നടക്കുന്നുണ്ട്. എന്നാൽ ആൺകുട്ടികളുടെ ശാക്തീകരണം നാം ബോധപൂർവ്വം തന്നെ നടത്തണം.വീട്ടുജോലികൾക്ക് ആൺ പെൺ വ്യത്യാസങ്ങൾ ഇല്ല എന്ന് പറഞ്ഞുകൊടുത്തും ചെയ്യിപ്പിച്ചും പഠിപ്പിക്കണം.സ്വന്തം തുണികൾ വൃത്തിയാക്കി ഉപയോഗിക്കാൻ, മുറി വൃത്തിയാക്കാൻ, ടോയ്ലറ്റ് കഴുകാൻ ഒക്കെ അവർ പഠിക്കണം. വിശക്കുമ്പോൾ അടുക്കളയിൽ കയറി അത്യാവശ്യം പെരുമാറാൻ പഠിക്കട്ടെ. ‘വേറെ ഏതോ വീട്ടിൽ പോയി കേറേണ്ടവളാണ്’ എന്ന് മോളോട് പറയുമ്പോൾ ‘വല്ല പെങ്കൊച്ചിന്റെയും കൂടെ ജീവിക്കേണ്ടതാണ്; എല്ലാ പണികളും ചെയ്തു പഠിക്കണം’ എന്ന് മോനോടും പറയാനുള്ള സത്യസന്ധതയും ആർജ്ജവവും നമ്മൾ കാണിക്കണം.

കാരണം,

ഒരു നല്ല ദാമ്പത്യം ഒരിക്കലും തനിയെ ആവില്ല വരുന്നത്… കൂടെ ഉണ്ടാവും അല്പം തടിച്ച ഒരു പ്രൈസ് ടാഗും.

അത് വില കൊടുത്തു തന്നെ അവർ വാങ്ങട്ടെ.

Post Views: 33
6
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

12 Comments

  1. മിനി സുന്ദരേശൻ on October 1, 2025 2:14 AM

    കാലിക പ്രസക്തമായ എഴുത്ത്…… നല്ല അവതരണം👍🌹

    Reply
  2. Shreeja R on August 13, 2024 8:59 AM

    ആണുങ്ങൾ ഇങ്ങനെയാവുന്നത് വളർത്തുദോഷം മാത്രമല്ല. ഒരു പരിഗണനയുള്ള മനുഷ്യനാണെങ്കിൽ കൂടെയുള്ള ആളുടെ ബുദ്ധിമുട്ട് അറിയാതിരിക്കില്ല. സ്ത്രീകളും മനുഷ്യരാണെന്ന് പറഞ്ഞു കൊടുത്തു വേണം വളർത്താൻ.

    Reply
  3. Nafs nafs on August 12, 2024 6:32 PM

    വളരെ പ്രസക്തമായ എഴുത്ത്. ദാമ്പത്യവിജയത്തിന് ആൺകുട്ടികളും വീട്ടുജോലികൾ സ്വായത്തമാക്കേണ്ടത് അനിവാര്യമാണെന്നാണ് എൻ്റെയും അഭിപ്രായം. നന്നായി പറഞ്ഞു. ഭാഷ ഹൃദ്യം, സുന്ദരം👏👏👏

    Reply
  4. Ajith Valloli on August 12, 2024 2:40 PM

    അതി പ്രസക്തമായ വിഷയമാണ്. നന്നായി അവതരിപ്പിച്ചു. ആശംസകൾ dear

    Reply
  5. Sunandha Mahesh on August 12, 2024 11:47 AM

    നൈസ് 👍👍👍

    Reply
    • Silvy Michael on August 12, 2024 1:49 PM

      ❤️❤️❤️

      Reply
      • sabira latheefi on August 12, 2024 5:21 PM

        നന്നായി എഴുതി എല്ലാം പാകത്തിന് കൃത്യമായി ചെയ്തിട്ടുണ്ട്. ❤️വെയിറ്റ്
        👍🏻

        Reply
    • Suma Jayamohan on September 30, 2025 10:19 PM

      നന്നായി പറഞ്ഞു സിൽവീ👌
      ഇന്നു കുറെ ആൺകുട്ടികളെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

      Reply
  6. Joyce Varghese on August 11, 2024 11:38 PM

    വളരെ നല്ല എഴുത്ത്. 👌
    വീട്ടുജോലികൾ സഹായിക്കുന്നവർ ‘ പെങ്കോന്തൻ ‘ എന്നാണ് കുറേ കാലം കേട്ടത്. അതിന്റെ by product ആണ്എനിക്കു എല്ലാം ചെയ്ത് കിട്ടണം എന്നു demand ചെയ്യുന്ന ആണുങ്ങൾ. സ്ത്രീകൾക്കും ഫ്രീ time വേണമെന്നും അതിനു ആൺകുട്ടികൾക്ക്ചെറുപ്പത്തിൽ തന്നെ പരിശീലനം കൊടുക്കണം എന്ന ലേഖികയുടെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു.
    👏👍

    Reply
    • Silvy Michael on August 12, 2024 1:49 PM

      Thank you dear

      Reply
  7. Neethu. V. R on August 11, 2024 8:10 PM

    പ്രസക്തമായ എഴുത്ത് 👏🏻👏🏻

    Reply
    • Silvy Michael on August 12, 2024 1:49 PM

      ❤️❤️❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.