Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആർത്തവത്തിലെ ആകുലതകൾ
അനുഭവം അറിവുകൾ ആരോഗ്യം ഓർമ്മകൾ ജീവിതം പാരന്റിങ് പ്രചോദനം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ആർത്തവത്തിലെ ആകുലതകൾ

By Nishiba MAugust 13, 20246 Comments2 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇറാഖിൽ വിവാഹപ്രായം ഒൻപതുവയസ്സാക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ മനസ്സു വല്ലാതെയൊന്നുലഞ്ഞു. സത്യത്തിൽ മനുഷ്യരാശിയുടെ പോക്ക് എങ്ങോട്ടാണ്. നമ്മൾ നേടിയെന്നഹങ്കരിക്കുന്ന മൂല്യങ്ങളൊക്കെ വെറും കെട്ടുകാഴ്ച്ചകളോ. ഇങ്ങനെയെത്രയോ അനാചാരങ്ങൾ നമ്മുടെ ചുറ്റിലും നടമാടുന്നുണ്ട്. അതിൽ പലതും വിശ്വാസങ്ങളുടെ പുറന്തോടിൽ സുരക്ഷിതവുമാണെന്നതാണ് യാഥാർത്ഥ്യം.

ഒൻപത് വയസ്സ് എന്നു കേട്ടപ്പോൾ ഒരുപാടു കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി. പണ്ട് എന്റെ അച്ഛന്റെയൊക്കെ ചെറുപ്പകാലത്ത് അച്ഛന്റെ സഹോദരിമാരുടെ വിവാഹം അങ്ങനെ കഴിഞ്ഞിട്ടുണ്ട്. അവർ ഋതുമതിയായതു പോലും ഭർത്തൃഗൃഹത്തിൽ വെച്ചാണത്രേ. കാലങ്ങൾക്കിപ്പുറം പിറന്നവീടിനോടോ സഹോദരങ്ങളോടോ ഒരിറ്റു മമതയില്ലാത്തവിധം മാനസികമായ അകൽച്ച വന്നതിനെ പഴി പറയാനാവുമോ.

ഞങ്ങളുടെയൊക്കെ കാലമെത്തുമ്പോഴേക്കും ഏഴാംക്ലാസോ എട്ടാംക്ലാസോ സ്ക്കൂൾപൂട്ടൽ സമയമാണ് കൂടുതൽ പേരും ഋതുമതിയാവുക. ശാരീരിക വളർച്ചയും മറ്റു ലക്ഷണങ്ങളും അതിനു മുന്നോടിയായുണ്ടാവും. മാറ്റങ്ങളുടെയൊരുകാലം. മുതിർന്നയാളുകളുടെ ഭരണത്തിലിരിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥയിൽ, അന്നത്തെ ആചാരങ്ങളിൽ ആർത്തവത്തേപ്പോലും വെറുത്തുപോയിരുന്നു. സത്യത്തിൽ സാധാരണദിവസത്തിനപ്പുറം അതിനെന്തിനാണിത്ര പ്രത്യേകതയും മാറ്റിനിർത്തലുമെന്നെനിക്കു മനസ്സിലായിട്ടില്ല. ന്യായീകരണങ്ങൾ പലതുണ്ടാവാം. പക്ഷേ അതൊന്നും അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് പകരമാവില്ല. വിവാഹശേഷം പക്ഷേ കൂടുതൽ പ്രശ്നമായില്ല. ഇവിടുത്തെയമ്മ അത്തരം കാര്യങ്ങളിൽ എന്നേക്കാളും പുരോഗമന ചിന്താഗതി പുലർത്തുന്നവരായിരുന്നു. കാലം ചെല്ലും തോറും എല്ലാകാര്യങ്ങളിലും എന്റെ കൈകളെത്തേണ്ടിയിരുന്നു. അതുകൊണ്ട് ആ മാറ്റിനിർത്തലിനർത്ഥമില്ലാതായി.

ഞാൻ ബാംഗ്ലൂരിൽ താമസിക്കുന്ന കാലത്താണ് മനസ്സിനെ വേദനിപ്പിക്കുന്ന ഒരു സംഭവമുണ്ടായത്. ഒരു മലയാളി ഫാമിലിയുടെ ഔട്ട്ഹൗസിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ ഹൗസ് ഓണറും മകനും ഭാര്യയും രണ്ടു പെൺകുട്ടികളുമാണ് താമസിച്ചിരുന്നത്. അത്രയേറെ അടുത്തായിരുന്നു ഇരുവീടുകളും. അത്രത്തോളം അടുപ്പവുമായിരുന്നു തമ്മിൽ. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കണ്ടതുകൊണ്ട്, അവരുടെ വളർച്ചയും കൺമുന്നിൽ തന്നെയായിരുന്നു. കുട്ടികൾ തമ്മിൽ നാലു വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. അവിടെ ജനിച്ചു വളർന്ന കുട്ടികളായതുകൊണ്ട് അവരെ മലയാളം അക്ഷരങ്ങൾ ചൊല്ലിക്കൊടുക്കുന്ന അധ്യാപികയായും ഞാൻ മാറിയിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അവളുടെയമ്മ വന്നു പറയുന്നു മൂത്തകുട്ടി ഋതുമതിയായെന്ന്. നാലാംക്ലാസിൽ പഠിക്കുന്ന കുട്ടി. ഒൻപതു വയസ്സ്. സ്വന്തമായി ഒരു കാര്യവും കൃത്യമായി ചെയ്യാനറിയാത്ത പ്രായം. എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായ അമ്മ. ഒടുവിൽ എങ്ങനെയൊക്കെയോ പറഞ്ഞു മനസ്സിലാക്കി. ഞങ്ങളുടെ സമയത്തൊക്കെ മുതിർന്നവർ ചില സൂചനകളൊക്കെ തന്നിരുന്നതുകൊണ്ട് ആദ്യ ആർത്തവം കൂടുതൽ പ്രശ്നമായില്ല. എന്നാലിവിടെ എല്ലാത്തിലും അമ്മ അവളെ സഹായിക്കേണ്ടി വന്നു. കുറച്ചു മാസങ്ങളിൽ അവൾ അതുമായി പൊരുത്തപ്പെട്ടു. ഇതിലെ മറ്റൊരു രസകരമായ സംഗതിയെന്താണെന്നു വെച്ചാൽ ഇതെല്ലാം കണ്ടു വളർന്ന അനിയത്തിക്ക് ആർത്തവം ഒരു പ്രശ്നമായതേയില്ല. അവളതിലൂടെ എളുപ്പത്തിൽ കടന്നു പോയി, ചേച്ചിയുടെ കൈത്താങ്ങിൽ.

എനിക്കു പക്ഷേ പേടിച്ചരണ്ടയാ കുഞ്ഞുമുഖം അന്നുമിന്നുമൊരു വേദനയായുള്ളിൽ നിറയും. അങ്ങനെ ഒരു സംഭാഷണത്തിനിടയിലാണ്, എന്റെയൊരു കസിൻ കുട്ടികളോട് പെരുമാറുന്ന രീതി ചർച്ചാവിഷയമായത്. നാലര അഞ്ചുവയസ്സുള്ള കുട്ടികളെ ടോയ്ലറ്റ് ഉപയോഗിക്കാനും അതിനുശേഷം സ്വയം വൃത്തിയാക്കാനും ഒക്കെ ശീലിപ്പിക്കുന്നത്. കുട്ടികളുടെ മനസ്സിന്റെ വിഷമം കേട്ടപ്പോഴാണ് അരക്ഷിതാവസ്ഥ തോന്നിയത്. ടോയ്‌ലറ്റിൽ പോയിരിക്കാൻ ഭയമാണ്, പക്ഷേ അമ്മയെ പേടിച്ചു ഒന്നും പറയാതെ അനുസരിക്കുമെന്ന്. അവരിലേക്കൊരു ഭയമായല്ല ശീലങ്ങൾ അടിച്ചേൽപ്പിക്കേണ്ടത്, സ്നേഹത്തോടെ അതു സ്വായത്തമാക്കാൻ പരിശീലിപ്പിക്കുകയാണ് വേണ്ടത്. ഞാനിപ്പോൾ എനിക്കറിയാവുന്ന അമ്മമാരോടൊക്കെ പറയും, ആറു വയസ്സിനൊക്കെ ശേഷം കുട്ടികളെ പരിശീലിപ്പിക്കണം, സ്വന്തം കാര്യങ്ങളിൽ സ്വയംപര്യാപ്തരാവാൻ. കാരണം കാലം ചെല്ലും തോറും കുഞ്ഞുങ്ങൾ പ്രായപൂർത്തിയാവുന്ന പ്രായം എട്ടു വയസ്സു മുതൽ അങ്ങോട്ടാവാൻ തുടങ്ങിയിരിക്കുന്നു.

ആർത്തവം എന്നത് സ്ത്രീശരീരത്തിന്റെ പ്രത്യുത്പാദനത്തിനായുള്ള പാകപ്പെടൽ തന്നെയാണ്. പക്ഷേ ശരീരത്തിനൊപ്പം മനസ്സുംകൂടി പാകപ്പെടുന്നിടത്തേ ആ പ്രക്രിയ പൂർണ്ണമായ അർത്ഥത്തിൽ സഫലമാവൂ. ഏതു പെണ്ണിന്റെ മനസ്സിലും ഒരു അമ്മമനസ്സുണ്ടാവും. എന്നാൽ അതിനായവൾ പൂർണ്ണമായും പ്രായം കൊണ്ടും മനസ്സുകൊണ്ടും അറിവുകൊണ്ടും പാകപ്പെട്ടാലെ യഥാർത്ഥമായ സന്തോഷത്തിലൂടെ കടന്നു പോവൂ.പൂർണ്ണമനസ്സോടെ ത്യാഗ സന്നദ്ധയാവൂ. അമ്മയാവുക എന്ന പ്രക്രിയ പോലും വലിയൊരു ത്യാഗമാണ്. പിന്നീടവൾ ത്യജിക്കുന്ന ഓരോ കാര്യങ്ങളും വിലമതിക്കാനാവാത്തതാണ്. കണ്ടു നിൽക്കുന്നവർക്ക് നിസ്സാരമായി, അല്ലെങ്കിൽ കടമയായി മാത്രം തോന്നുന്ന കാര്യം.

ആർത്തവം തന്നെ ഒരു പെൺകുട്ടിയെ മാറ്റങ്ങളുടെ പായ് വഞ്ചിയിലേറ്റുന്നുണ്ട്. അവളുടെ ചിറകുകളരിയാൻ ഇന്നുമതിനെ കരുവാക്കുന്നവരുണ്ട്. വിവാഹമെന്ന ചരടിൽ ബാല്യത്തെ കൊരുത്ത് അവരെ ബലിയാടാക്കാതിരിക്കാം. നടന്നുതീർത്ത ദൂരങ്ങളെ തിരിച്ചു നടക്കാതിരിക്കാം. ജീവിതമതൊന്നേയുള്ളൂ, അവർക്കും അതു പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കാൻ അവകാശമുണ്ട്. അവർ പറക്കട്ടെ. അവരുടെ ആകാശത്തേക്ക്.

★★★നിഷിബ എം നിഷി★★★

Post Views: 27
4
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

6 Comments

  1. sabira latheefi on August 14, 2024 4:40 PM

    നിഷി.. നന്നായി എഴുതി. കാര്യ പ്രസക്തമായ വിഷയം. പിന്നിലേക്ക് തിരിഞ്ഞു ന്യായികരിക്കുന്നതിനു പകരം മുന്നോട്ട് നടക്കുക. നല്ലത് ചൊല്ലി ആത്മവിശ്വാസത്തോടെ മക്കളെ വളർത്തിയെടുക്കാം

    Reply
    • Nishiba M on August 14, 2024 4:58 PM

      സ്നേഹം 😍

      Reply
  2. Joyce Varghese on August 13, 2024 6:42 PM

    കാലിക പ്രസക്തിയുള്ള എഴുത്ത്.
    ഉചിതം, ഇറാഖ് ഇൽ വിവാഹപ്രായം 9 ആക്കാനുള്ള inhumane proposal ഒരിക്കലും സംഭവിക്കാതിരിക്കട്ടെ.🙏
    👏

    Reply
    • Nishiba M on August 13, 2024 8:14 PM

      സ്നേഹം😍

      Reply
  3. Misna parappur on August 13, 2024 6:42 PM

    ശാരീരിക മാനസിക പക്വതയ്ക്ക് ശേഷം അവൾ ഉത്തരവാദിത്ത റോളുകളിലേക്ക് പരിണമിക്കപ്പെടട്ടെ .. ❤️

    Reply
    • Nishiba M on August 13, 2024 8:15 PM

      സ്നേഹം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.