Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചന്ദ്രോദയം
ആരോഗ്യം കഥ പ്രചോദനം സ്ത്രീ

ചന്ദ്രോദയം

By Dr Venus V. VAugust 17, 20242 Comments3 Mins Read30 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയുടെ ചുമതല വല്ലാത്ത തൊന്തരവ് പിടിച്ച പണി തന്നെയാണ്. അതറിഞ്ഞിട്ടുതന്നെയാകാം വർഷം നാലു കഴിഞ്ഞിട്ടും എൻ്റെ കയ്യിൽ നിന്ന് ഈ പുലിവാല് കയ്യേൽക്കാൻ ആരും തയ്യാറാകാത്തത്. എൺപത്തിയേഴു പേരുണ്ട് എൻ്റെ ഓഫീസിൽ. മുൻപാണ് ജൂനിയർ സൂപ്രണ്ട് വേലായുധൻസാർ പുതിയ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ഇന്ദുവേണുഗോപാലാണെന്ന് പ്രഖ്യാപിച്ചത്. അതിനെ പിൻതാങ്ങിക്കൊണ്ടെന്നവണ്ണം കനത്ത കയ്യടിയുയർന്നു.. ഞാനന്ന് ഈ ഓഫീസിൽ ജോയിൻ ചെയ്തിട്ട് ആറുമാസം മാത്രം. അസോസിയേഷനെക്കുറിച്ച് ഒന്നുമെനിക്കറിയില്ല, അതുകൊണ്ട് എന്നെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ആരും സമ്മതിച്ചുതന്നില്ല. ഒടുവിൽ വെൽഫെയർ അസോസിയേഷൻസെക്രട്ടറിയെന്ന പദവി ഏറ്റെടുത്തു. അസ്സോസിയേഷൻ്റെ കൂടുതൽ ഡീറ്റയിൽസ് അന്വേഷിച്ചറിഞ്ഞപ്പോഴാണ് ആരും സെക്രട്ടറിയാകാൻ തയ്യാറാകാഞ്ഞതിൻ്റെ കാരണം പിടി കിട്ടിയത്.

അസോസിയേഷൻ്റെ പേരിലുള്ള ഫണ്ട് നാമമാത്രം. എന്തെങ്കിലും ഒരു പ്രോഗ്രാം സംഘടിപ്പിക്കണമെങ്കിൽ പിരിവിനിറങ്ങണം. പക്ഷേ അതൊരു ചടങ്ങാണ്, മുഖം തിരിക്കുന്നവരുടെ കയ്യിൽ നിന്ന് പിരിവു വാങ്ങണമെങ്കിൽ പതിനെട്ടല്ല, പത്തൊൻപത് അടവും പഠിച്ചെടുക്കണം.
ഏതായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം എന്ന് തീരുമാനമെടുത്തു. അതിൻ്റെ ഫലമായി ആദ്യം ശ്രമിച്ചത് അസോസിയേഷൻ ശക്തമാണ് എന്ന തോന്നലുണ്ടാക്കാൻ വേണ്ടിയാണ് .
പണ്ടു പഠിച്ചെടുത്ത് നിത്യജീവിതത്തിൽ പകർത്തിയ യോഗതന്നെയാണ് ആദ്യം രക്ഷക്കെത്തിയത്. ഹെൽത്തി ഓഫീസ്, ഹെൽത്തി സ്റ്റാഫ് എന്ന ഒരു ബാനർ കോൺഫറൻസ് ഹാളിനു മുന്നിൽ വലിച്ചുകെട്ടി എന്നും രാവിലെ അരമണിക്കൂർ യോഗക്ലാസ്. സൂംബയും അതിൻ്റെ റീൽസും കൂടി ചേർത്തതോടെ മടിച്ചു നിന്നവരും ചേർന്നു, അങ്ങനെ ആളു കൂടി.
മെഡിക്കൽ ക്യാമ്പ്, ഹെൽത്തി ഫുഡ് പരിചയപ്പെടുത്താൻ പാചകക്ലാസ്, സ്റ്റാഫിൻ്റെ സ്വന്തം വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളുടെ കൈമാറ്റം, വില്പന എന്നിവ ഉഷാറായി നടന്നു. സ്വന്തം സൃഷ്ടികളായ കേക്ക്, ജ്യൂസ്, സ്ക്വാഷ് വിൽപ്പന, ആഭരണ നിർമ്മാണം എന്നിവ പലർക്കും പുതിയ ധനാഗമ മാർഗ്ഗമായി.

അങ്ങനെ അസോസിയേഷന് അനക്കം വച്ചെന്നു മാത്രമല്ല, പല വഴികളിൽക്കൂടി ഫണ്ട് എത്തി. ഒരു ബാങ്കിൻ്റെ സഹായത്തോടെ ഒരു ജിം തുടങ്ങി, പലരുടെയും പൊണ്ണത്തടിയും കുടവയറും പോയ്മറഞ്ഞു.

മറ്റൊരു കാലത്തുമില്ലാത്തവിധം അസോസിയേഷൻ ആക്റ്റിവിറ്റീസ് വർദ്ധിച്ചതോടെ അതിൻ്റെ ചുക്കാൻ പിടിച്ച എൻ്റെ പക്കൽനിന്ന് ചുമതലയേറ്റെടുക്കാൻ ആരും തയ്യാറായില്ല എന്നതാണ് സത്യം. തങ്ങൾക്ക് ഇതുപോലെ കൊണ്ടു നടക്കാനായില്ലെങ്കിൽ നാണക്കേടാകും എന്ന ചിന്തയാണ് മടിച്ചുനിൽക്കാൻ എല്ലാവരേയും പ്രേരിപ്പിച്ചത്.

റിട്ടയർമെൻ്റ് ഫങ്ങ്ഷനും, പ്രമോഷൻ കിട്ടിയതിനുള്ള അനുമോദനങ്ങളും പിറന്നാൾ ആഘോഷങ്ങളും ഞങ്ങളുടെ മീറ്റിങ്ങ്ഹാളിനെ വർണ്ണശബളമാക്കി. പക്ഷേ ഓരോ യോഗങ്ങളും എന്നെ സംബന്ധിച്ചിടത്തോളം ബാദ്ധ്യതയാണ്. ആഘോഷങ്ങളോടനുബന്ധിച്ചുള്ള പാർട്ടിക്കുവേണ്ടി വിഭവങ്ങൾ അറേഞ്ച് ചെയ്യലും മത്സരങ്ങൾക്കുള്ള ജഡ്ജസിനെ കൊണ്ടുവരലും, ഗസ്റ്റിനെ ക്ഷണിക്കലുമെല്ലാം .

നാളെയുമുണ്ട് ഒരു ഫെയർവെൽ. അതിൻ്റെ മുന്നൊരുക്കങ്ങളെപ്പറ്റി ആലോചിക്കുന്നതും, ചെയ്ത കാര്യങ്ങളുടെ വിലയിരുത്തലും നടത്തുന്നത് എൻ്റെ യാത്രാവേളയിലാണ്. ഒന്നര മണിക്കൂർ വീതം രാവിലെയും വൈകിട്ടുമുള്ള ട്രെയിൻ യാത്ര – ഓഫീസിലേയ്ക്കും തിരിച്ച് വീട്ടിലേയ്ക്കും ഉള്ളത് – ഉറങ്ങാൻ മാത്രമല്ല ഞാനുപയോഗിക്കാറ്.

പാർക്കിങ്ങ് ഏരിയയുടെ സൗകര്യപ്രദമായ സ്ഥലത്ത് കൈനറ്റിക് ഹോണ്ട നിർത്തിക്കൊണ്ട് പ്ലാറ്റ്ഫോമിലേയ്ക്ക് ഓടിക്കയറി, കിതച്ചോടിവന്ന ട്രെയിനിൽ കയറാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ.
ഒഴിഞ്ഞുകിടന്ന സൈഡ് സീറ്റിലിരിക്കാൻ തുടങ്ങുമ്പോൾ കണ്ടു, ആരോ തുറന്നിട്ട ജാലകത്തിലൂടെ ചാറ്റൽ മഴ അവിടെയാകെ മഴത്തുള്ളികൾകൊണ്ട് മുത്തുകൾ പതിപ്പിച്ചുവച്ചത്. സീറ്റു തുടച്ചു വൃത്തിയാക്കിയിരുന്ന്മൊബൈൽ കയ്യിലെടുത്തു.
വാട്ട്സാപ്പിൽ എൻ്റെ വോയ്സ് ക്ലിപ്പിനു താഴെയുണ്ട് രണ്ടു നീലശരികൾ. സമാധാനം! പൂർണ്ണിമ എൻ്റെ ശബ്ദം കേട്ടിട്ടുണ്ടാകും.
രണ്ടു മിനിറ്റ് കഴിഞ്ഞില്ല. മറുപടിയായി വോയ്സ് ക്ലിപ്പെത്തി. ഞാൻ ഇയർഫോൺ ചെവിയിൽ ചേർത്തു.

” ഇന്നച്ചാ, ഞാൻ വരണുണ്ട്, നാളെ രാവിലെ തന്നെ. അവിടത്തെ സ്റ്റാഫല്ലായിരുന്നിട്ടും ഒരു ഫെയർവെൽഎനിക്കു തരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. “

ഇന്നച്ചൻ… പൂർണ്ണിമ മാത്രമാണ് എന്നെ അങ്ങനെ വിളിക്കാറ്. ആത്മാർത്ഥതയുടെ ആൾരൂപമായ നിനക്ക് ഇന്നച്ചനോളം നല്ല മറ്റൊരു പേരില്ല എന്നതാണതിന് അവളുടെ ന്യായീകരണം. ഇന്ദുവിനെ ഇന്നച്ചനാക്കാൻ തക്കവിധം ഗാഢമായിരുന്നല്ലോ ഞങ്ങളുടെ സൗഹൃദം. സയാമീസ് ഇരട്ടയെപ്പോലെ എനിയ്ക്കൊപ്പം പാറി നടന്നവൾ. എൻ്റെ തൊട്ടരികിലെ സീറ്റിലിരുന്ന് ജോലിക്കിടയിലും അടക്കം പറഞ്ഞവൾ. അവളുടെ നൃത്തവും മെയ് വഴക്കവുംഎന്നെ അത്ഭുതപ്പെടുത്താറുണ്ട്. രണ്ടുവർഷം മുൻപ്, വിവാഹത്തിന് ഒരു മാസം മാത്രം ബാക്കിയുള്ള നേരത്താണ് അവളുടെ ജീവിതം മാറിമറിഞ്ഞത്. ഒരാക്സിഡൻ്റ് കവർന്നെടുത്തത് അവളുടെ വലതുകാലാണ്. ഓപ്പറേഷനുകൾ, ആശുപത്രിവാസം, മാനസികമായുണ്ടായ ഷോക്ക് എല്ലാം അവളെ നിർബ്ബന്ധിച്ചത് ജോലിയുപേക്ഷിക്കാനാണ്. യാത്രാമൊഴി പറയാതെ, യാത്രയയപ്പില്ലാതെ ഒരു പിരിഞ്ഞുപോക്ക്.

ഞാൻ പക്ഷേ അവൾക്കൊപ്പം നിന്നു, നിഴലുപോലെ. അവളുടെ മനസ്സിലേയ്ക്ക് പ്രചോദനത്തിൻ്റെ തുള്ളികൾ ഇറ്റിച്ചത് ഞാനാണ്. കൃത്രിമക്കാലിനൊപ്പം ജീവിതം മാറ്റിയെഴുതാൻ മനസ്സിൽ ഊർജ്ജം നിറച്ചപ്പോഴും ഞാനിത്രയും പ്രതീക്ഷിച്ചില്ല.
നൃത്തത്തിലും സിനിമാഭിനയത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് അവൾ തിളങ്ങുമ്പോൾ അതിനെക്കാളേറെ ഞാൻ സന്തോഷിച്ചത് സ്വന്തം ജീവിതംകൊണ്ട് അവൾ പലർക്കും പ്രചോദനമായത് കണ്ടതിനാലാണ്.

ഇപ്പോൾ ഓഫീസിലെ സ്റ്റാഫല്ലാഞ്ഞിട്ടും എന്തിനൊരു യാത്രയയപ്പ് എന്ന പൂർണ്ണിമയുടെ ചോദ്യത്തിന് എൻ്റെ പക്കൽ വ്യക്തമായ ഉത്തരമുണ്ട്. അവൾ
കൃതിമക്കാലിൽ മാരത്തോൺ മത്സരത്തിനൊരുങ്ങുന്നത് ഡിസേബിൾഡ് അല്ലാത്ത ആരോഗ്യ ദൃഢഗാത്രർക്കൊപ്പമാണ്. വിജശ്രീ ലാളിതയായി തിരിച്ചുവരാൻ ആശംസകളുമായി നിൽക്കുന്ന പ്രിയപ്പെട്ടവർ അവളുടെ സിരകളിൽ ഒഴുകുന്ന ആവേശത്തിന് പുതിയ മാനങ്ങൾ നൽകുന്നതു കാണാൻ ഏറ്റവും യോഗ്യതയുള്ളയാൾ ഞാൻ തന്നെയാണ്, സയാമീസ് ഇരട്ടകളിലൊരുവളായ ഇന്ദു വേണുഗോപാൽ!പൂർണ്ണിമയുടെ ഇന്നച്ചൻ! അംഗ വിഹീനതയുടെ സൗജന്യങ്ങൾ തെല്ലുമേറ്റുവാങ്ങാതെ, അയാം ജസ്റ്റ് ലൈക് യു എന്ന് ഓരോ ചലനങ്ങളിലും ചിന്തകളിലും കുടി മറ്റുള്ളവരെ ബോദ്ധ്യപ്പെടുന്ന പൂർണ്ണിമയെ യാത്ര ചൊല്ലി പറഞ്ഞയയ്ക്കാനല്ലല്ലോ, മംഗളാശംസകളോടെ ഉയരങ്ങളിലേയ്ക്ക് പറത്തിവിട്ടിട്ട് ലക്ഷ്യം നേടിതിരിച്ചു വരുന്നതും കാത്തിരുന്ന് എന്നെന്നേയ്ക്കും കൂടെക്കൂട്ടാൻ വേണ്ടിയാണ് ഈ സംഗമവേള. യാത്രയയപ്പുവേളകൾ സന്താപത്തിൻ്റേത് മാത്രമല്ല, അതിരറ്റ ആഹ്ലാദത്തിൻ്റേതു കൂടിയാണെന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്താനുള്ള അത്ഭുതങ്ങളുടെ അമിട്ടിന് തിരികൊളുന്നതും ഈ ഇന്നച്ചൻ തന്നെയാണേ.

ഡോക്ടർ വീനസ്

Picture Courtesy : AI generated by FreePik

Post Views: 39
2
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

2 Comments

  1. Divya Sreekumar on August 20, 2024 8:07 PM

    👌👌❤️

    Reply
  2. sabira latheefi on August 20, 2024 8:00 PM

    ❤️👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.