Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എത്ര മധുരമീ സൗഹൃദങ്ങൾ
അനുഭവം ഓർമ്മകൾ സൗഹൃദം

എത്ര മധുരമീ സൗഹൃദങ്ങൾ

By Suma JayamohanAugust 16, 2024Updated:September 10, 202415 Comments3 Mins Read181 Views
Bookmark Now
Please login to bookmark Close

No account yet? Register

    കൂട്ടു നന്നായാൽ കൂട്ടു കെട്ടും നന്നാവും അല്ലേ? കൂട്ടും കൂട്ടായ്മകളുമില്ലാതെന്തു ജീവിതം? ഒന്നോർത്താൽ അത്ഭുതം തോന്നുന്ന കാര്യങ്ങളാണ്. ലോകത്തിൻ്റെ ഏതെങ്കിലുമൊക്കെ കോണിലിരുന്ന്, തീർത്തും അന്യരായിരുന്ന മനുഷ്യർ സ്നേഹത്തിൻ്റെ കാണാച്ചരടുകളാൽ ബന്ധിപ്പിക്കപ്പെട്ട് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുന്നു.

      ഓർമ്മകളുടെ ശേഖരത്തിലെ കുന്നിമണിച്ചെപ്പു തുറന്നെണ്ണി നോക്കുമ്പോൾ സന്തോഷിക്കാനുള്ള വകയേറെയുണ്ട്. പോയ ജീവിതത്തിലിന്നോളം ഇണ പിരിയാതെ കൊണ്ടു നടന്ന – ഹൃദയം കവർന്ന – മനസ്സു നിറച്ച – മായം കലരാത്ത എത്രയെത്ര കൂട്ടുകൾ. ഇവയെല്ലാമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ചിലതെങ്കിലുമൊന്ന് ഓർമ്മിച്ചു നോക്കട്ടെ

നെറ്റിയിലും വാലിലും പുള്ളിയുള്ള മണികണ്ഠനായിരുന്നു ആദ്യത്തെ കൂട്ട്. അവനെ കളിപ്പിച്ചും കഴുത്തിൽ മണി കെട്ടിയും കറുകപ്പുല്ലു തീറ്റിച്ചും അവൻ്റെ അമ്മ അമ്മിണിപ്പശു കൊമ്പു കുലുക്കി വരുമ്പോൾ ഓടിയൊളിച്ചും ഒടുവിൽ മണികണ്ഠനെ ഔസേപ്പു മാപ്പിള കൊണ്ടു പോയപ്പോൾ സങ്കടപ്പുഴയിൽ മുങ്ങിത്താഴുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു.  അക്ഷരം പഠിക്കാൻ പോയപ്പോൾ കുട്ടമ്മ സാറിൻ്റെ വീട്ടിലെ ആട്ടിൻകുട്ടികളും കോഴിക്കുഞ്ഞുങ്ങളുമായി കൂട്ടു കൂടി. പിന്നെ കൂട്ടുകാരോടൊത്ത് ആറ്റിൽ മുങ്ങാം കുഴിയിട്ടും തോർത്തിൽ മാനത്തു കണ്ണിയേയും പരലിനേയും പിടിച്ച് മണലിലുണ്ടാക്കിയ കുഴികളിൽ നിറച്ചും ബാല്യകാലം ആഘോഷിച്ചു.

ഗൗരവമായ ഒരു കൂട്ടു തുടങ്ങിയത് വായനയോടായിരുന്നു. ചിത്രകഥകളും തളിരും ബാലരമയും അമ്പിളി അമ്മാവനുമൊക്കെ വായിച്ചായിരുന്നു തുടങ്ങിയത്. സ്ക്കൂളിൽ വെള്ളിയാഴ്ച സാഹിത്യ സമാജം കഴിയുമ്പോൾ വായിക്കാൻ തന്നിരുന്ന പുറം ചട്ടകീറിയ മുഷിഞ്ഞ താളുകളുള്ളെ കഥകളിലൂടെ ഗഹനമായ വായനയിലേക്കിറങ്ങി. പിന്നെപ്പിന്നെ നോവലുകളും ചെറുകഥകളും വിവർത്തനങ്ങളും ഡിറ്റക്ടീവ് നോവലുകളും യാത്രാ വിവരണങ്ങളും ജീവചരിത്രങ്ങളും… എന്നു വേണ്ട കൈയിൽ കിട്ടുന്നതെന്നും വായിച്ച് വായനയെന്ന കൂട്ട് ഒരു ലഹരിയായി. വായിച്ചാൽ വഴി തെറ്റുമെന്നു ലോകർ പുച്ഛിച്ചിരുന്ന “മ “പ്രസിദ്ധീകരണങ്ങളും പൈങ്കിളി നോവലുകളുമെല്ലാം വായിച്ചിട്ടും വഴി തെറ്റിപ്പോയില്ലെന്ന് അഭിമാനത്തോടെ എവിടെയും പറയാം.

ജീവിതയാത്രയിലെ അടുത്ത ഘട്ടം ആരംഭിച്ചപ്പോൾ ഇഷ്ടപ്പെട്ട പലതും മാറ്റി വെക്കേണ്ടിവന്നു. ജോലി, മക്കൾ അങ്ങനെ തിരക്കുകൾ ഒരുപാടുണ്ടായിട്ടും വായനയോടുള്ള കൂട്ട് പൂർണ്ണമായും കൈവിട്ടില്ല.

വർഷങ്ങൾ കൊഴിഞ്ഞു പോയതറിഞ്ഞില്ല. വായനയോടൊപ്പം കൂടെക്കൊണ്ടു നടന്നതായിരുന്നു ചെടികളോടുള്ള ഇഷ്ടം തിരക്കുകൾ കുറച്ചൊക്കെ ഒതുങ്ങിയ സമയത്ത് എഫ് ബിയിൽ വെറുതെ ചുറ്റിത്തിരിഞ്ഞപ്പോൾ ചെടികളുടെയും പൂക്കളുടെയും കുറെ ഗ്രൂപ്പുകൾ കണ്ടു. ഒന്നിൽ ചേർന്നു. പിന്നെ എല്ലാം മാറ്റിവെച്ച് ചെടികളുടെ ലോകത്തക്കിറങ്ങി. ആർക്കുമില്ലാത്ത ചെടികൾ സംഘടിപ്പിച്ചും കാണുന്ന ചെടികളെല്ലാം വെച്ചു പിടിപ്പിച്ചും വീടിനു ചുറ്റും ഒരു പൂങ്കാവനം തന്നെയുണ്ടാക്കി. പെൻഷനായ തോടെ പ്രധാന ലോകം ചെടികളും പൂക്കളുമായി മാറി. വെയിലും മഴയും വക വെയ്ക്കാതെ ഇങ്ങനെ ചെടികളുടെ പുറകെ നടക്കരുതെന്നു ശാസിച്ചവരെ ശ്രദ്ധിച്ചതേയില്ല. ഒരു പൂവു വിരിയുമ്പോഴും പൂമ്പാറ്റ വരുമ്പോഴുമുള്ള സന്തോഷം അവർക്കറിയില്ലല്ലോ. ഒടുവിൽ ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ക്വട്ടേഷൻ കൊടുത്ത് ചെടികൾ കളയുമെന്ന മക്കളുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ചെടികളെല്ലാമുണ്ടെങ്കിലും മുഴുവൻ സമയ പരിപാടികൾ അവസാനിപ്പിച്ചു.

അങ്ങനെ വീണ്ടും വായനയിലേക്കും ക്രാഫ്റ്റ്  വർക്കുകളിലേക്കും തിരിഞ്ഞ സമയത്താണ് പുതിയൊരു വാതിൽ തുറന്നു കിട്ടിയത്. പൂക്കളുടെ ഗ്രൂപ്പിൽ നിന്നു കിട്ടിയ പ്രിയ സുഹൃത്ത് ഷീബാപ്രസാദ്, മോംസ്പ്രസോയിലേക്ക് invite ചെയ്തു. നോക്കിയപ്പോൾ ഇഷ്ടമായി. ഒന്നും എഴുതിയില്ലെങ്കിലും എല്ലാ എഴുത്തുകളും എഴുത്തുകാരും മനസ്സിൽ കയറിപ്പറ്റി. മോംസ്പ്രസോ മലയാളം നിർത്തുന്നുവെന്ന വാർത്ത ഇടിത്തീ പോലെയാണ് വന്നത്.

വീണ്ടും ഷീബ തന്നെയാണ് കൂട്ടക്ഷരങ്ങൾ എന്ന കൂട്ടായ്മയിലേക്കു ക്ഷണിച്ചത്. കൂട്ടു കൂടാനൊരിടം, വായിക്കാനൊരിടം എന്ന സന്തോഷമായിരുന്നു. ആദ്യമെല്ലാം എഴുത്തുകൾ ആസ്വദിച്ചുവായിച്ചു; എഴുത്തുകാരെ ഇഷ്ടപ്പെട്ടു. എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിച്ചാലോ എന്നു പിന്നീടാണ് ചിന്തിച്ചത്. മക്കൾക്കു് സ്ക്കൂളിലേക്കു വേണ്ട പ്രസംഗങ്ങളല്ലാതെ മറ്റൊന്നും വർഷങ്ങളായി എഴുതിയിട്ടില്ല. ഇവിടെ ആരും കളിയാക്കുകയോ വിമർശിക്കുകയോ ചെയ്യില്ല എന്നത് ഏറെ സന്തോഷപ്രദം.

ഇവയൊന്നുമല്ലാതെ എത്രയോ കൂട്ടുകൾ – ഓരോ പഠന കാലവും കഴിയുമ്പോൾ ഓർമ്മകളുടെ ചില്ലു കൂട്ടിൽ കയറിയിരുന്ന എത്രയെത്ര സൗഹൃദങ്ങൾ. കാലത്തിൻ്റെ കുത്തൊഴുക്കിലൊലിച്ചു പോകാതെ അവയെല്ലാം ഇന്നും ഹൃദയത്തോടു ചേർത്തു നിർത്താനായി.

കൂടെപ്പിറന്നില്ലെങ്കിലും അങ്ങനെ തോന്നിപ്പിക്കുന്ന ഒരു പാടു പേരുണ്ട് ജീവിതത്തിൽ. വർഷങ്ങൾ എത്ര കഴിഞ്ഞാണെങ്കിലും, വിളിക്കുമ്പോൾ ഇന്നലെ പറഞ്ഞു നിർത്തിയിടത്തു നിന്നു തന്നെ തുടരുന്നതു പോലെ, ഒരു മാറ്റവുമില്ലാത്ത സൗഹൃദങ്ങൾ. ആരുമറിയാതെ നാം ഉള്ളിലൊതുക്കി വെച്ച സങ്കടങ്ങൾ മനസ്സിലാക്കി നമ്മെ സന്തോഷത്തിലേക്കു നയിക്കുന്ന ചിലർ. അവരാണ് ഈ കൊച്ചു ജീവിതത്തിൽ നമ്മൾ നേടിയെടുത്ത വിലമതിക്കാനാവാത്ത സമ്പത്ത്. അത്ര മേൽ ആഴത്തിൽ ആ സൗഹൃദങ്ങളുടെ വേരുകൾ മനസ്സിലേക്കാഴ്ന്നിറങ്ങി താങ്ങും തണലുമായി നിൽക്കുന്നു.

ജീവിതത്തിൻ്റെ പകുതിയിലേറെക്കഴിഞ്ഞുപോയ ഈ സമയത്ത് ഒന്നു തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും വിലമതിക്കാനാവാത്ത കൂട്ട് എൻ്റെ ജീവിത പങ്കാളി തന്നെയാണ്. വായനയേയോ ചെടികളേയോ സൗഹൃദങ്ങളേയോ അധികമൊന്നും അടുപ്പിക്കാത്ത ആളായിട്ടും ഞങ്ങളിങ്ങനെ പരസ്പര പൂരകങ്ങളായി കഴിയുന്നു. വായിക്കാനും എഴുതാനുള്ളതൊക്കെ ചെയ്യാനും എനിക്കുള്ള സ്വാതന്ത്ര്യം ഈ സൗഹൃദത്തിൻ്റെ സമ്മാനമാണ്.

ഇതൊന്നുമല്ലാതെ എത്രയോ കൂട്ടുകാർ- മുഖം പോലുമറിയാത്തവർ. സാഹിത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത എൻ്റെ കുത്തിക്കുറിക്കലുകൾ വായിക്കാൻ സമയം കണ്ടെത്തുന്ന കൂട്ടക്ഷരങ്ങളിലെ കൂട്ടുകാരെപ്പോലെ – ചെടികൾ കൈമാറിയും പൂക്കളുടെയും പൂമ്പാറ്റകളുടേയും ചിത്രങ്ങൾ പങ്കുവെച്ചും മെസഞ്ചറിലൂടെ വിശേഷങ്ങളറിയിച്ചും എന്നും ചേർന്നു നിൽക്കുന്ന പൂന്തോട്ടത്തിലെ കൂട്ടുകാരേപ്പോലെ – വർഷങ്ങൾക്കിപ്പുറവും അകലങ്ങളിലായാലും ഓർമ്മതൻ തീരങ്ങളിലിരുന്ന് പഴയ ഇരുപതുകാരായി അടി കൂടിയും സ്നേഹിച്ചും കഴിയുന്ന എൻ്റെ കെമിസ്ട്രി കൂട്ടുകാരെപ്പോലെ ഒരുപാടു പേരുണ്ട്. നെഞ്ചോടു ചേർത്തുവെച്ച ഈ കൂട്ടുകളും സൗഹൃദങ്ങളുമാണ് എൻ്റെ ജീവിതത്തെ മധുരതരമായി മുന്നോട്ടു നയിക്കുന്നത്.

ഒരു വാക്കിനാൽ… പുഞ്ചിരിയാൽ…

നൊമ്പരങ്ങൾ തുടച്ചു മാറ്റുന്ന പ്രിയ സൗഹൃദങ്ങളേ…

നന്ദി… നന്ദി… കൂട്ടക്ഷരങ്ങൾ❤️

#എൻ്റെരചന @ കൂട്ടക്ഷരങ്ങൾ♦

Post Views: 38
3
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

15 Comments

  1. Nafs nafs on September 10, 2024 3:24 PM

    💞💞👍

    Reply
  2. Anju Ajish on August 16, 2024 9:04 PM

    👍nice

    Reply
    • Suma Jayamohan on August 17, 2024 6:45 PM

      നന്ദി, സ്നേഹം❤️🌷

      Reply
  3. Misna parappur on August 16, 2024 8:08 PM

    എന്റെ ടീച്ചറേ എന്ത് മനോഹരമായിട്ട നിങ്ങൾചുറ്റിലുമുള്ള എല്ലാത്തിനെയും രേഖപ്പെടുത്തിയിരിക്കുന്നെ…. ❤️

    Reply
    • Suma Jayamohan on August 17, 2024 6:46 PM

      ഇതൊക്കെയല്ലേ നമുക്കു സന്തോഷം. തരുന്നത്❤️❤️

      Reply
  4. Joyce on August 16, 2024 6:12 PM

    നല്ല രചന.
    കൂട്ടിന്റെ കെമിസ്ട്രി work out ആകട്ടെ.
    അഭിനന്ദനങ്ങൾ!

    Reply
    • Suma Jayamohan on August 17, 2024 6:47 PM

      അതേ. ഈ കൂട്ടുകൾ എന്നുമിങ്ങനെ തുടരണേയെന്നാണ് പ്രാർത്ഥന❤️❤️

      Reply
  5. Nishiba M on August 16, 2024 5:20 PM

    മനോഹരം. കൂട്ടുചേർന്നങ്ങനെ ജീവിതപ്പാതയിലൊഴുകാം..

    Reply
    • Suma Jayamohan on August 17, 2024 6:48 PM

      Yess dear ❤️❤️

      Reply
  6. sabira latheefi on August 16, 2024 3:10 PM

    ❤️👍🏻

    Reply
    • Suma Jayamohan on August 17, 2024 6:48 PM

      😃❤️❤️

      Reply
  7. Jasna on August 16, 2024 2:49 PM

    നല്ല എഴുത്ത്, ❤️ഇതിൽ പലയിടത്തും ഞാൻ എന്നെത്തന്നെ കണ്ടെത്തി 🙏

    Reply
    • Suma Jayamohan on August 17, 2024 6:48 PM

      സന്തോഷം, സ്നേഹം❤️❤️🌷

      Reply
  8. Silvy Michael on August 16, 2024 2:31 PM

    Wow… മനസ്സുനിറയ്ക്കുന്ന എഴുത്ത് 👌👌👌👌

    Reply
    • Suma Jayamohan on August 17, 2024 6:49 PM

      സ്നേഹം, നന്ദി❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.