Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മനോരഥങ്ങൾ(എം ടി ).. ഒരു അവലോകനം
ജീവിതം

മനോരഥങ്ങൾ(എം ടി ).. ഒരു അവലോകനം

By Nisha RoseAugust 21, 20247 Comments4 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler Alert!

എം ടി വാസുദേവൻനായരുടെ ചെറുകഥകളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മകൾ അശ്വതിയും ഒപ്പം പ്രഗത്ഭരായ നമ്മുടെ ഒൻപത് സംവിധായകരും സംവിധാനം ചെയ്ത് മനോഹരമാക്കിയ വെബ് സീരീസ് കണ്ടു. മൂന്ന് മണിക്കൂറോളം തിയറ്ററിൽ പോയിരുന്ന് സിനിമ കാണാനുള്ള ക്ഷമ എനിക്ക് (പ്രായം കൂടിയത് കൊണ്ടാണോ എന്നറിയില്ല..) നഷ്ടപ്പെട്ടിരിക്കുന്നു. ആ ഞാൻ ഈ വെബ് സീരീസ് ആർത്തിയോടെ കണ്ട് തീർത്തു.

തികച്ചും നീതി പുലർത്തികൊണ്ട് കുറെയൊക്കെ ആ എഴുപതിന്റെ കാലഘട്ടങ്ങൾ ഭംഗിയായി ഒരുക്കാൻ കലാസംവിധായകർ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ തലമുറക്ക് തികച്ചും അന്യമായ നിരപലകയിട്ട് മൂടിയ കടകൾ ഉള്ള തെരുവുകളും ചായക്കട ചർച്ചകളും ഓല മേഞ്ഞ വീടുകളും പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി.

ഓളവും തീരവും

മോഹൻലാൽ തന്നാൽ കഴിയും വിധം വള്ളുവനാടൻ ശൈലി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു കൊച്ചുകഥ. അതിൽ സുരഭിയുടെ കഥാപാത്രമാണ് മികച്ചു നിൽക്കുന്നത് എന്ന് തോന്നി. നമ്മെ വിട്ട് പോയ മാമുക്കോയ എന്ന മഹാനടനും പതിവ് പോലെ തന്റെ ഭാഗം ഭംഗിയാക്കി. ഹരീഷ് പേരടി കുറച്ച് അമിത അഭിനയം ആണോ എന്ന് എനിക്ക് തോന്നി. അതിലെ വെള്ളകെട്ടുകളും മരത്തടികളും അടുത്തിടെ നടന്ന ദുരന്തം ഓർമിപ്പിച്ചു. ചാനലുകൾ മാറി മാറി അത് തന്നെയല്ലേ കാണിച്ചു കൊണ്ടിരുന്നത്. പ്രിയദർശൻ ആണ് ആ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത്.

കടുഗണ്ണാവ

ഇത് ശ്രീലങ്കയിലെ ഒരു സ്ഥലത്തിന്റെ പേരാണ്. മഹാനടൻ മമ്മൂട്ടി അതിൽ അഭിനയിച്ചിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം ആണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ഭാഗം മാത്രമുള്ള അഭിനയം അദ്ദേഹം നന്നായി ചെയ്തു. എം ടി യുടെ ജീവകഥാശം ഉള്ള കഥയാണ് അത് എന്ന് പറയപ്പെടുന്നു. പണ്ട് ദുബായിൽ പോകുന്നത് പോലെ ആളുകൾ സിലോണിൽ ജോലി ചെയ്തിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുന്ന മിക്കവർക്കും അവിടെ ഏതെങ്കിലും സിംഹള സ്ത്രീകളുമായി ബന്ധം ഉണ്ടാകും. ഞങ്ങളുടെ തറവാടിന്റെ അടുത്ത വീട്ടിൽ ഉണ്ടായിരുന്ന ഒരു ആളെ അമ്മാൻ എന്നാണ് വിളിച്ചിരുന്നത്. അത് ആ നാട്ടിലെ ഒരു സ്ഥലപ്പേര് ആണെന്ന് തിരിച്ചറിയാൻ കുറേ വളരേണ്ടി വന്നു. ഭാര്യ സിംഹളക്കാരി ആയിരുന്നു. അവരുടെ മക്കൾ പറയുന്ന മലയാളഭാഷ കേൾക്കാൻ എനിക്ക് ഭയങ്കര കൗതുകം ആയിരുന്നു. ഈ എപ്പിസോഡ് ആ കാലത്തിലേക്ക് കൂടി കൊണ്ട് പോയി. ആ ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത് ആണ്. അതിന് വേണ്ടി ശ്രീലങ്കയിൽ പോയി എന്നത് വലിയ കാര്യം തന്നെ.

കാഴ്ച

പാർവതി തിരുവോത്തിലൂടെ തകർന്ന് പോകുന്ന ഒരു ദാമ്പത്യ ബന്ധത്തിന്റെ കഥ പറയുന്നു കാഴ്ച. ഇന്നത്തെ കാലത്ത് പോലും വിവാഹമോചനം എന്നത് മനസ്സ് കൊണ്ട് അംഗീകരിക്കാൻ സമൂഹം തയ്യാറല്ല. അപ്പോൾ ആ കാലത്ത് മദിരാശ്ശിയിൽ നിന്നും നാട്ടിൻപുറത്തെ വീട്ടിലെത്തി പലരിലൂടെ കേട്ടറിഞ്ഞ കഥ സത്യമാണ് എന്ന് അമ്മയോട് പറയുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ വിഷമം. കൂട്ടുകാരി ചോദിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്.. എന്തായാലും നാട്ടിൻപുറത്തെ കാഴ്ചകൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു. എസ് ടി ഡി ബൂത്തുകളൊക്കെ പുതിയ തലമുറക്ക് കാണാം.

ശിലാലിഖിതം

ബിജു മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശിലാലിഖിതം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശൻ തന്നെ. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ താണ്ടി മനസ്സ് മരവിച്ചുപോയ ഒരു മനുഷ്യൻ. പഴയ കാമുകിയുടെ മകൾ മരിക്കാൻ കിടന്നിട്ടും തിരിഞ്ഞുനോക്കാനുള്ള മനസ്സില്ലാതെ ഭാര്യ പറഞ്ഞത് കേട്ട് തറവാട് വിൽക്കാൻ വേണ്ടി അമ്മയെ കാണാനുള്ള വരവ്.. ഇന്നത്തെ പതിവ് കാഴ്ചകൾ.. മനസാക്ഷി മരവിച്ചുപോയ മനുഷ്യസമൂഹം. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നെല്ലാം പാടിയത് വെറുതെ എന്ന് കാണിക്കുന്ന ഒരു എപ്പിസോഡ്.

വില്പന

ആസിഫ് അലിയും മധുബാലയും ചേർന്ന് അഭിനയിക്കുന്ന ഈ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത് എം ടി യുടെ മകൾ അശ്വതി തന്നെ.

വീട്ടിൽ വിൽക്കാൻ ഇട്ടിരിക്കുന്ന പഴയ ഉപകരണങ്ങളുടെ വില പോലും ഒരു ഭാര്യക്കില്ല എന്ന് തെളിയിക്കുന്ന ഒരു ഹൃസ്വചിത്രം.

ഷെർലോക്

അമേരിക്കൻ പശ്ചാത്തലത്തിൽ നദിയാമൊയ്തുവും ഫഹദ് ഫാസിലും അവരവരുടെ റോളുകൾ നന്നായി ചെയ്തിരിക്കുന്നു എങ്കിലും നല്ല നടൻ അതിലെ ഷെർലോക്ക് എന്ന പൂച്ചയാണ്. നാട്ടിൻപുറത്ത് ജനിച്ചു വളർന്ന് അമേരിക്കയിൽ എത്തിയപ്പോൾ സഹോദരിയിൽ ഉണ്ടായ മാറ്റം.. അവിടുത്തെ തിരക്ക് പിടിച്ച ജീവിത ശൈലി.. അമേരിക്ക എന്നത് ഒരു സ്വർഗമല്ല എന്ന ഒരു ഡയലോഗ് ഇത്രയൊക്കെ തന്നെ അവർ പറയാൻ ഉദ്ദേശിച്ചത് എന്ന് തോന്നി. മഹേഷ് നാരായണൻ ആണ് സംവിധാനം.

സ്വർഗം തുറക്കുന്ന സമയം

ജയരാജ് തനി നാടൻ ശൈലിയിൽ ഒരുക്കിയ സെറ്റിൽ നെടുമുടി വേണു ഉണ്ടെങ്കിലും പ്രധാന റോൾ ഇന്ദ്രൻസ് ചെയ്തിരിക്കുന്നു.അമ്മ മരിച്ചു ഒറ്റക്കായിപോയ അച്ഛന് അസുഖം കൂടുതലായപ്പോൾ മരണത്തിനായി കാത്തിരിക്കുന്ന മക്കളും മരുമക്കളും..കഥ എഴുതുന്ന കാലത്ത് അതൊക്കെ അപൂർവം ആയിരുന്നു എങ്കിലും ഇന്ന് പുതുതലമുറ മുഴുവൻ വിദേശങ്ങളിലേക്ക് ചേക്കേറി രക്ഷിതാക്കളുടെ മരണം ലൈവ് കാണുന്ന പുതിയ കാലത്ത് സ്വാഭാവികം. ഇനി മരിച്ചിട്ട് വിളിച്ചാൽ മതി. മക്കളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കണ്ണുനീർ വാർത്തുകൊണ്ട് അച്ഛൻ പറയുമ്പോൾ കൂട്ടിന് ഒരു സഹോദരിയും മകനും മാത്രമേ അത് കേൾക്കാനുള്ളു. അപ്പോഴേക്കും തിരക്കുള്ള മക്കൾഇച്ചാഭംഗത്തോടെ പൊയ്ക്കഴിഞ്ഞിരുന്നു.കിണ്ടിയും ഭസ്മത്തട്ടും പായകളും ഒക്കെ ഉണ്ടായിരുന്ന പഴയ തറവാട് ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

അഭയം തേടി വീണ്ടും

സിദ്ധിഖ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ കഥയിൽ പഴയ കാലം ഓർത്ത് പഴയ കാമുകിയെ ഓർത്ത് സ്വന്തം നാട്ടിലേക്കുള്ള ഒരു തിരിച്ചുവരവ്. അത്രയേ ഉള്ളു. അകാലത്തിൽ മരിച്ചുപോയ കാമുകിയെ അയാൾ പലയിടത്തും കാണുന്നു. ചുവന്നകുപ്പിവളകൾ എം ടി ക്ക് വലിയ ഇഷ്ടമായിരുന്നു എന്ന് തോന്നുന്നു. ഓളവും തീരവും എന്ന കഥയിലും ചുവന്ന വളകൾ ഉണ്ട്. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്തിരിക്കുന്ന ഈ എപ്പിസോഡിൽ വളകളുടെ എണ്ണം കൂടി പോയത്‌ ഒരു അഭംഗി ആയി തോന്നി.

കടൽകാറ്റ്

ഇന്ദ്രജിത്തും അപർണബാലമുരളിയും ആൻ അഗസ്റ്റിനും അഭിനയിച്ച ഈ കഥ രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരിക്കുന്നു. നാട്ടിൻപുറത്തുള്ള മകളെയും ഭാര്യയെയും മറന്ന് ഒരു പ്രണയത്തിൽ അകപ്പെട്ട് പോകുന്ന നായകൻ അവസാനം കാമുകിയാൽ വഞ്ചിക്കപ്പെട്ട് തിരിച്ചു ഭാര്യയുടെ അടുത്തേക്ക് വരുമ്പോൾ അവർ ഈ ബന്ധം ഉപേക്ഷിക്കുന്നതിന് കാരണം ആയിട്ടുണ്ടോ അവർക്ക് അറിയാമായിരുന്നോ എന്ന സംശയം നിലനിർത്തികൊണ്ടാണ് കഥ അവസാനിക്കുന്നത്.

ഇതിൽ അഭിനയിച്ച മാമുക്കോയയും നെടുമുടി വേണുവും നമ്മെ വിട്ട് പിരിഞ്ഞു.

അവരെ ഈ വേളയിൽ ഓർത്തു കൊണ്ട് പഴയ കാലം ഒന്നുകൂടി ഓർമിപ്പിച്ച് കടന്ന് പോയതിന് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. എം ടി സാറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് കൊണ്ട്.

നിഷാറോസ്

Post Views: 36
1
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

7 Comments

  1. Sreeja Ajith on August 27, 2024 6:05 AM

    Nice review. 👍

    Reply
  2. sabira latheefi on August 21, 2024 6:38 PM

    നല്ല റിവ്യൂ ❤️

    Reply
    • Nisha Rose on August 21, 2024 9:16 PM

      Thank u

      Reply
    • drvenus on August 24, 2024 8:31 AM

      മനോരഥങ്ങൾ കണ്ടിരുന്നു. ഒരു ഇഴച്ചിൽ അനുഭവപ്പെട്ട പോലെ, പ്രത്യേകിച്ചും സിദ്ധിക് കഥാപാത്രമായതിൽ

      Reply
  3. Joyce Varghese on August 21, 2024 6:29 PM

    മനോരഥങ്ങൾ എന്നാണോ പേര്?

    Reply
  4. Joyce Varghese on August 21, 2024 6:26 PM

    തീർച്ചയായും കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ web സീരീസ് ന്റെ പേര് എന്താണ്? എം. ടി സാറിന്റെ എഴുത്തിനോളം ആസ്വദിച്ച എഴുത്തില്ല. OTT യിൽ ആണോ release? എവിടെ കാണാം എന്ന് പറയാമോ?
    നല്ല രചന, നന്ദി നിഷ 🙏
    .

    Reply
    • Nisha Rose on August 21, 2024 9:17 PM

      Thank u.. Zee 5 released

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.