Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അരങ്ങൊഴിഞ്ഞ സാന്ത്വനം
കഥ ജീവിതം ബന്ധങ്ങൾ സൗഹൃദം

അരങ്ങൊഴിഞ്ഞ സാന്ത്വനം

By Saritha SunilAugust 24, 2024Updated:August 24, 20242 Comments3 Mins Read2,793 Views
Bookmark Now
Please login to bookmark Close

No account yet? Register

” നമുക്ക് പോകാം ചേച്ചീ?”, കാർ സ്റ്റാർട്ട് ചെയ്ത്  അജയ് ചോദിച്ചു.

” പോകാം അജയ് ” മറുപടി പറഞ്ഞുകൊണ്ട് അഭിരാമി സീറ്റിലേക്ക് ചാരിയിരുന്നു.

കണ്ണുകൾ ചേർത്തടച്ചു. ഒരിയ്ക്കലും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങനൊരു യാത്ര. മറ്റാരോടും പറഞ്ഞിട്ടില്ല. വെറുതേ ഓരോന്ന് ചികയാൻ ഇടയാക്കണ്ട. ഭർത്താവു ശ്രീനാഥും മകനും മുംബൈയിലാണ്.  നാട്ടിലെ അടച്ചിട്ട വീട്ടിലേക്ക് നോവലെഴുത്തിനായി, അഭിരാമി ഇടയ്ക്ക് വരാറുണ്ട്.

ചിന്തകളെല്ലാം അവനിലേക്കെത്തുന്നു. അവനെനിക്ക് ആരായിരുന്നു? മുൻവിധികളില്ലാതെ എന്നെ കേട്ടിരിക്കുന്നയാൾ. പഴികളും പരിഭവങ്ങളുമില്ലാതെ വല്ലപ്പോഴും മാത്രമാണവൻ സംസാരിക്കുക.  വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മകൾ മനസ്സിലേക്കൊഴുകി വരുന്നു. വിവാഹത്തിനു മുമ്പ് രണ്ടു മൂന്നു വർഷം ശ്രീയുമായി  പ്രണയത്തിന്റെ ലോകത്തായിരുന്നു. പക്ഷേ പോകപ്പോകെ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. തന്റെ തീരുമാനം തെറ്റായിപ്പോയൊ എന്ന ആശങ്കയും വീട്ടിലെ കുറ്റപ്പെടുത്തലും കൂടെയായപ്പോൾ വിഷാദത്തിലേക്ക് കൂപ്പുകുത്തി വീഴവേയാണ്, പെട്ടന്നൊരു വെളിച്ചം പോലെ എന്നെ കേൾക്കാൻ അവനെത്തിയത്.

” അലോക് ”

മഞ്ഞയിൽ കറുത്ത പുള്ളിയുള്ള എന്റെ ചുരിദാറു കണ്ടിട്ട്, ” ഇതെന്താ പുലിക്കളി നടക്കുകയാണോ ഇവിടെ” എന്ന കളിയാക്കലിലൂടെയാണ്, തമ്മിൽ പരിചയപ്പെട്ടത്. പിന്നെ ആ ഓഫീസിലെ ഏറ്റവും നല്ല കൂട്ടുകാരായി ഞങ്ങൾ.

” ഡീ നീയെവിടാ ” എന്നൊരു ഫോൺകോളിൽ ഒരായിരം വർത്തമാനങ്ങൾ വളരെ കുറഞ്ഞ നാളുകൾകൊണ്ട് ഞങ്ങൾക്കിടയിൽ ഉണ്ടായി. എന്റെ പ്രണയത്തെ മറന്നെന്നു നിങ്ങൾ കരുതണ്ട. ഒരേ സമയം പെണ്ണിന് രണ്ടു പേരെ ഉൾക്കൊള്ളാനാകുമോയെന്ന മുഷിപ്പൻ ചോദ്യങ്ങളും നിങ്ങൾ ചോദിക്കണ്ട വായനക്കാരേ. അന്നത്തെ പ്രായത്തിൽ അവനെനിക്ക് എന്റെ വിഷാദമകറ്റിയ മരുന്നായിരുന്നു. ഒരാളിന്റെ സംസാരം മറ്റൊരാളിന്റെ മുറിവിന് ലേപനമാകുമെന്ന് അവനിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്. പക്ഷേ അവനെന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ, മനസ്സിന്റെ തുലാസിൽ ഇടം വലം നിർത്തിയിരുന്നുവോ ഞാനവരെ രണ്ടാളെയും? അറിയില്ല…

അവന്റെയൊപ്പം കടൽക്കരയിലെ കാഴ്ചകൾ കാണുമ്പോൾ അന്നൊക്കെ ഞാനൊരു കുട്ടിയായി മാറുമായിരുന്നു. മുതിർന്നൊരാളിനെ പോലെ എന്നെ കേട്ടിരിക്കുമായിരുന്നു അവൻ. അന്നും ഇന്നും എന്നും… നമ്മെ കേട്ടിരിക്കാനൊരാൾ… അത് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകുമോ? പോട്ടെ സാരമില്ലെന്നു തോളിൽ തട്ടി പറയും. എനിക്കിഷ്ടമുള്ള പാട്ടുകൾ അന്നത്തെ വാക്മാനിൽ കേൾപ്പിച്ചു തരാറുണ്ടായിരുന്നു. പാട്ടും സിനിമയും അവന്റെ പ്രിയപ്പെട്ട ഇഷ്ടങ്ങളായിരുന്നു.

അലോക് പക്വതയുടെ ആൾരൂപമായിരുന്നു. വാക്കിലും നോക്കിലും പവിത്രത സൂക്ഷിക്കുന്നൊരാൾ. ശ്രീനാഥ് പൊട്ടിത്തെറിയുടേയും. തമ്മിൽ സംസാരിക്കുന്നതേ വഴക്കിനായി എന്നതായിരുന്നു അന്നത്തെ അവസ്ഥ. പക്ഷേ, ഇന്ന്.. പ്രായം നൽകിയ പക്വതയാവാം, ആ ശ്രീനാഥിൽ  നിന്നും എന്റെ പ്രാണനായ ശ്രീയായി മാറിയത്. ശ്രീയ്ക്ക് എന്നോടുള്ള ഭ്രാന്തമായ ഇഷ്ടമാണ് വഴക്കിനൊക്കെ കാരണമെന്ന് അലോക് മനസ്സിലാക്കി, സ്വയം ഒഴിഞ്ഞു മാറി. വിവാഹം ശേഷം ഒരിക്കൽ പോലും അലോക് ഞങ്ങൾക്കിടയിൽ പ്രശ്നമായി വന്നിട്ടില്ല.

മുംബൈയിൽ എത്തിയ ശേഷം, വല്ലപ്പോഴും ഞാൻ അങ്ങോട്ടു വിളിച്ചു സംസാരിക്കുമ്പോൾ അവനു പറയാനുണ്ടായിരുന്നത് ദൈവങ്ങളെ കുറിച്ചും അവന്റെ അമ്മയെ കുറിച്ചും മാത്രമായിരുന്നു.  അപ്പോഴും അവനെന്നെ കേൾക്കാറുണ്ട്.

” നിനക്കൊരു മാറ്റവുമില്ല അഭീ. അഭിരാമി ശ്രീനാഥെന്ന എഴുത്തുകാരിയായെങ്കിലും, നീ ഇപ്പോഴും ആ പഴയ അഭി തന്നെയാണല്ലോ”.

അവിവാഹിതനായി തുടരുന്നതിനെപറ്റി ചോദിച്ചപ്പോൾ ചിരിയോടെ പറഞ്ഞു…

” അതൊരിക്കലും നീ കാരണമല്ല”.

മറ്റെന്തോ കാര്യമുണ്ടെന്ന് അന്നവൻ  പറയാതെ പറഞ്ഞതാവാം. പക്ഷേ, അലോക് നിനക്കറിയാമായിരുന്നുവോ, നീളം കുറഞ്ഞ നിന്റെ ആയുർരേഖയെ കുറിച്ച് !! വർഷങ്ങൾക്കു ശേഷം, ഒരിക്കൽ പുതിയ വീട്ടിലേക്ക് ഞാനും അമ്മയുമെത്തിയപ്പോൾ നിന്റെ മുഖത്തെ സന്തോഷം ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്റെ ചെടികളോടുള്ള ഇഷ്ടമറിയാവുന്ന നീ, അന്ന് മുറ്റത്തെ ചെടികളുടെ കമ്പൊക്കെ വെട്ടി തന്നു. ടെറസ്സിൽ കയറിയപ്പോൾ, ദൂരെ കൈ ചൂണ്ടി കാണിച്ചു തന്ന  ക്ഷേത്രത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചു. അന്നേ ദൈവങ്ങളുമായി നീ കൂടുതൽ അടുപ്പത്തിലായിരുന്നല്ലോ. പ്രാർത്ഥന എല്ലാ വിഷമങ്ങൾക്കും നല്ലൊരു മരുന്നാണെന്നും, വഴിപാടുകൾ മനസ്സിന് ധൈര്യം തരുമെന്നും നീയാണല്ലോ എന്നെ പഠിപ്പിച്ചത്. ഞാൻ പറയാതെ തന്നെ എന്റെ എല്ലാ വിശേഷങ്ങളും നീ അറിയുന്നുണ്ടായിരുന്നുവല്ലോ.  പക്ഷേ സോഷ്യൽ മീഡിയയിൽ ഒന്നും എന്നെ കൂട്ടിയിട്ടുമില്ലായിരുന്നല്ലോ. സ്വന്തം പ്രൊഫൈൽ പൂട്ടിയും വച്ചിരുന്നു.

മാസങ്ങൾക്കു മുൻപ് നാട്ടിലെത്തിയപ്പോൾ, നിന്നെ കാണാൻ വാശി പിടിച്ചപ്പോഴും, റെസ്റ്റോറന്റിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോഴുമൊന്നും ഞാനറിഞ്ഞിരുന്നില്ല.. അതവസാനത്തെ കൂടിക്കാഴ്ചയാണെന്ന്. അന്ന് ഞാൻ നിനക്കു നൽകിയ  ഗണപതിയുടെ കുഞ്ഞു പ്രതിമ വാങ്ങിയിട്ട്, ഒന്നും പറയാതെ നീയെന്റെ വലംകൈയ്യിലൊന്നു തൊട്ടിട്ടു മുഖത്തേക്കു നോക്കിയിട്ടു പോയപ്പോൾ, ഞാൻ വല്ലാതെ നൊന്തു പോയി. പണ്ടെങ്ങോ നീ സമ്മാനിച്ചൊരു കുഞ്ഞു പെർഫ്യൂമിന്റെ ബോട്ടിലും വിഷുക്കൈനീട്ടമായി നൽകിയ പത്തു രൂപയും ഇന്നും ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

” ചേച്ചീ നമുക്കൊരു ചായ കുടിച്ചാലോ? ” കാർ സൈഡൊതുക്കി അജയ് ചോദിച്ചു.

ചായ കുടിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു. വിളിച്ചിട്ടും ഫോണെടുക്കാതെ, മെസ്സേജിനു മറുപടിയില്ലാതെ ഏഴു മാസങ്ങൾ കടന്നുപോയി. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ മാറുന്ന വാട്സപ്പ് ലാസ്റ്റ് സീൻ. അവൻ പൊതുവേ സൂക്ഷിക്കാറുള്ള അകലമാണ് അതെന്നു ചിന്തിച്ച എനിക്കു തെറ്റിപ്പോയി. വളരെ കൃത്യനിഷ്ഠയോടെ ശരീരം സൂക്ഷിച്ചിരുന്ന അവനെ തേടി അറ്റാക്കിന്റെ രൂപത്തിൽ മരണമെത്തിയിരുന്നത് ഞാനറിയാൻ വൈകിപ്പോയി. ഇടയ്ക്കിടെ ശല്യം ചെയ്യുന്ന തലവേദന കാരണം സോഷ്യൽ മീഡിയയിൽ നിന്നെല്ലാം ഞാനകന്നു നിന്നിരുന്നു ആ സമയത്ത്.

രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയപ്പോൾ, അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ മാത്രമാണ് മരണ വിവരമറിഞ്ഞത്.  ആർത്തലച്ചു കരഞ്ഞു…. നിർത്താതെ !! നിർത്താതെ പെയ്ത മഴപോലെ.

അവനെ അന്വേഷിക്കാൻ വൈകിയതിലുള്ള പ്രായശ്ചിത്തം കൂടിയാണ് ഈ യാത്ര, അവനുവേണ്ടി മാത്രമുള്ള യാത്ര. തിരുനെല്ലിയിലെത്തി അവന്റെ പേരും മരിച്ച നാളും പറഞ്ഞു ബലിയിട്ടു, മരിച്ചയാളുടെ ആത്മാവിന്റെ സ്വർഗ്ഗപ്രാപ്തിയ്ക്കായി. ആ സമയം നെറ്റിയിൽ ചന്ദനക്കുറിയുമായി,  ചെറിയൊരു പുഞ്ചിരിയോടെ ദൈവീകതയുള്ള അവന്റെ മുഖം ഉള്ളിൽ ഒരു മാത്ര മിന്നി മറഞ്ഞു.

” ആർക്കു വേണ്ടിയാ ചേച്ചീ ബലിയിട്ടത്? ”  അജയ് ചോദിച്ചു.

” അരങ്ങൊഴിഞ്ഞ എന്റെ സാന്ത്വനത്തിന്”

എന്റെ മറുപടിയിൽ അവനെന്താണ് മനസ്സിലായത് ആവോ ?

” പ്രിയപ്പെട്ട അലോക്… നല്ല മകനായി, നല്ല കൂട്ടുകാരനായി, നല്ല സഹോദരനായി, നിന്റെ വേഷം ആടിത്തിമിർത്തു നീ മറഞ്ഞു പോയപ്പോൾ, എനിക്കു നഷ്ടമായത്… വാക്കുകളിലൂടെ എന്നെയറിഞ്ഞ, മനസ്സിലാക്കിയ എന്റെ സ്നേഹ സാന്ത്വനമായിരുന്നു”.

സരിത സുനിൽ ✍️

Post Views: 39
1
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

2 Comments

  1. Suma Jayamohan on September 10, 2024 5:01 AM

    ❤️👌💐

    Reply
  2. Sreeja Ajith on August 28, 2024 10:13 AM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.