Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു മൂക്കുത്തിക്കഥ അഥവാ ഒരു കമ്മൽകഥ
അനുഭവം ഓർമ്മകൾ കുട്ടികൾ നര്‍മം

ഒരു മൂക്കുത്തിക്കഥ അഥവാ ഒരു കമ്മൽകഥ

By Shaheera K VAugust 25, 20242 Comments2 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇനി ഞാൻ എന്റെ ജീവിതത്തിൽ ഇത് ആവർത്തിക്കില്ല”

പണ്ട് പണ്ടൊരു കാലത്ത്, അതായത് ഏകദേശം ഇരുപപതത്തൊൻപത് വർഷങ്ങൾക്ക് മുമ്പ്, ഒന്നാം ക്ലാസിലെ ക്ലാസ് മുറിയിൽ ഒരു ടീച്ചർ തന്റെ കുട്ടികൾക്ക് പരീക്ഷ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയെയും തന്റെ അരികിലേക്ക് വിളിച്ചു അവരോട് ഓരോരുത്തരോടും ചോദ്യങ്ങൾ ചോദിക്കുകയാണ് ടീച്ചർ. ക്ലാസിലെ കുട്ടികളാകട്ടെ, അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞിരുന്ന് സംസാരിക്കുന്നുണ്ട്, കളിക്കുന്നുണ്ട്. ചില വിരുതന്മാർ ഇടയിൽ ഓടിക്കളിക്കുന്നുമുണ്ട്. എന്നാൽ ഇതിനിടയിലൊന്നും പെടാതെ, ഒരു ബഹളത്തിലുമില്ലാതെ ഒരു കൊച്ചു പെൺകുട്ടി അവളുടേതായ ലോകത്ത് ഇരിക്കുകയാണ്.

സൂക്ഷിച്ചു നോക്കിയാൽ അവളും ഒരു കളിയിലേർപ്പെട്ടിരിക്കുന്നതായി കാണാം. ഒന്നുമല്ല, വളരെ ചെറിയ കടലാസ് കഷ്ണങ്ങൾ ചെറിയ ചെറിയ ഉരുളകളാക്കി ഡസ്കിൽ വെച്ച് മൂക്ക് അതിനടുത്താക്കി വെറുതെ ആ കുഞ്ഞു കടലാസുമണികളെ വിറപ്പിച്ചു കളിക്കുകയാണവൾ. തന്റെ ശ്വാസോച്ഛ്വാസത്തിനൊപ്പം പാറിക്കളിക്കുന്ന മണികളും നോക്കി പരിസരം മറന്നു കിടക്കുകയാണ് അവൾ. അതിനിടയിൽ ഒരു ചെറിയ മണി അറിയാതെ അവളുടെ മൂക്കിനകത്തേക്കു കയറി. ഒന്ന് ഉച്ചത്തിൽ ശ്വാസം പുറത്തേക്ക് വിട്ടതും ദാ കിടക്കുന്നു മണി പുറത്ത്. ‘ആഹാ!! ഇത് കൊള്ളാമല്ലോ’.

അവൾക്ക് അതിഷ്ടമായി. അതോടെ കളി അടുത്ത ഘട്ടത്തിലേക്ക് തിരിഞ്ഞു.

പിന്നീട് അവൾ ചെറിയ ചെറിയ മണികൾ ഓരോന്നായി മൂക്കിനകത്തേക്ക് കയറ്റി. ഉച്ചത്തിൽ ശ്വാസം പുറത്തേക്ക് വിട്ടതും അവയോരോന്നായി പുറത്തേക്ക് ചാടി. പക്ഷേ,ഒരു മണി മാത്രം എത്ര നേരം ശ്വാസം വിട്ടിട്ടും പുറത്തേക്ക് പോകുന്നില്ല. ഇനി എന്തു ചെയ്യും? അവൾക്ക് ചെറുതായി പേടി തോന്നിത്തുടങ്ങി. മാത്രമല്ല, മൂക്കിനകം നീറാനും തുടങ്ങി.

കാലചക്രമേറെ കറങ്ങിക്കറങ്ങി ഇത്രയേറെ വർഷങ്ങൾക്കുമിപ്പുറം, അതായത് ഇന്നേ ഇന്നൊരു ദിനം. ഒരു എട്ടു വയസ്സുകാരിക്ക് ബോറടിച്ചിട്ട് വയ്യ. താഴെയുള്ള കുഞ്ഞനിയനുമായി വഴക്കടിച്ചു നോക്കി. രക്ഷയില്ല, ബോറടി മാറുന്നില്ല. ഇനി എന്താ അടുത്ത വഴി? അപ്പോഴാണ് അവൾക്കൊരു സൂത്രം തോന്നിയത്. മെല്ലെ കാതിൽ കിടന്ന കമ്മലൂരിയെടുത്ത് കളിക്കാൻ തുടങ്ങി. കളിച്ചു കളിച്ചങ്ങനെ ഇരിക്കവേ മെല്ലെയവൾ അതിന്റെ ചങ്കീരി (കമ്മലിന്റെ പുറകിലെ ചെറിയ ലോക്ക്) എടുത്തത്തൊന്ന് മൂക്കിലേക്കിട്ടു.

‘ശ്ർർർ’ അതതാ അകത്തേക്ക് കയറിപ്പോയി. എത്ര തവണ മൂക്ക് ചീറ്റിയിട്ടും ചങ്കീരി പുറത്തേക്ക് വരുന്നില്ല. താത്തയും ഉണ്ണിയും കൂടി കിണഞ്ഞേറെ ശ്രമിച്ചും അത് പുറത്തേക്ക് വരുന്നേ ഇല്ല. അവസാനം വേറെ വഴിയില്ലാതെ ഉമ്മയെ അങ്ങ് അവർ വിളിച്ചു.

ആ ഉമ്മ ആരാണെന്ന് മനസ്സിലായോ? പണ്ട് കടലാസ്മണികൾ മൂക്കിൽ കയറ്റിയ അതേ വികൃതിമണി… എന്തു ചെയ്യാനാ? അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും എന്നല്ലേ… മോളേയും കൊണ്ടുമ്മ ആശുപത്രിയിലേക്കോടി.

Screenshot_20240824_224808_FacebookrtThiPY

എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ മോൾ പറഞ്ഞ വാക്കുകളാണ് ഏറ്റവും മുകളിൽ. നമ്മളിതൊക്കെ എത്ര പറഞ്ഞിട്ടുണ്ടല്ലേ. എന്നിട്ട് നമ്മളതൊന്നും ആവർത്തിക്കാതിരുന്നിട്ടുണ്ടോ? എന്തായാലും എന്തൊക്കെ കുരുത്തക്കേടുകൾ ചെയ്താലും വലിയ കേടുപാടുകളൊന്നും പറ്റാതെ നന്നായി തന്നെ നീ വളർന്നു വരണേ എന്നാണെന്റെ ഇപ്പോളത്തെ പ്രാർത്ഥന. ഞാൻ ചെയ്ത കുരുത്തക്കേടുകൾ മുഴുവനെനിക്ക് നീ തിരിച്ചു തന്നാൽ താങ്ങാനുള്ള കെൽപും എനിക്കുണ്ടായിരിക്കും,അല്ലേ മകളേ?

Post Views: 31
2
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

2 Comments

  1. Nishiba M on September 17, 2024 1:21 PM

    കാലചക്രത്തിന്റെ ആവർത്തനം.. നന്നായി എഴുതി..

    Reply
    • Rani Zain on October 17, 2025 4:42 PM

      അതിപ്പോഴും അവസാനിച്ചിട്ടില്ല, തുടർന്നു കൊണ്ടേയിരിക്കുന്നു😄

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.